PSC EXAM
Live
wb_sunny

ആഗോളപ്രശ്നങ്ങൾ - ആഗോള താപനം വിവിധതരം മലിനീകരണങ്ങൾ Mock Test

ആഗോളപ്രശ്നങ്ങൾ - ആഗോള താപനം വിവിധതരം മലിനീകരണങ്ങൾ Mock Test


 ആഗോളപ്രശ്നങ്ങൾ - ആഗോള താപനം
വിവിധതരം മലിനീകരണങ്ങൾ

• ആഗോളതാപനം, മലിനീകരണം, ഓസോൺ ശോഷണം, വനനശീകരണം, ആസിഡ് മഴ തുടങ്ങിയവയാണ് ഭൂമി നേരിടുന്ന പ്രധാന ആഗോള പ്രശ്‌നങ്ങൾ.

ആഗോള താപനം

• ഹരിതഗൃഹ വാതകങ്ങളായ കാർബൺ ഡൈ ഓക്സൈഡ്, മീഥൈൻ, നൈട്രസ് ഓക്സൈഡ്, ക്ലോറോ ഫ്ലൂറോ കാർബൺ എന്നിവയുടെ തോത് വർദ്ധിക്കുന്നതിന്റെ ഫലമായി ഭൂമിയുടെ ശരാശരി താപനില വർദ്ധിക്കുന്നതാണ്:

    ആഗോള താപനം (Global Warming)

• കാർബൺഡയോക്സൈഡ്, മീഥേൻ, ഓസോൺ തുടങ്ങിയ വാതകങ്ങളും നീരാവിയും ഭൂമിയിൽ നിന്നും ഉയരുന്ന ഭൗമിക വികിരണത്തെ ആഗിരണം ചെയ്ത് ഭൂമിയോടടുത്തുള്ള അന്തരീക്ഷത്തിലെ താപനില കുറയാതെ നിലനിർത്തുന്നു. ഈ പ്രതിഭാസം അറിയപ്പെടുന്നു:

    ഹരിതഗൃഹ പ്രഭാവം

• ഹരിതഗൃഹ പ്രഭാവത്തിന് കാരണമാകുന്ന വാതകങ്ങളെ വിളിക്കുന്നത്:

    ഹരിതഗൃഹ വാതകങ്ങൾ

• ഹരിതഗൃഹ പ്രഭാവം കണ്ടെത്തിയത്:

    ജോസഫ് ഫുറിയർ

• ഹരിതഗൃഹ പ്രഭാവത്തിനും ആഗോള താപനത്തിനും കാരണമാകുന്ന പ്രധാന വാതകം:

    കാർബൺ ഡൈ ഓക്സൈഡ്

• 20-ാം നൂറ്റാണ്ടിൽ ഹരിതഗൃഹ വാതകങ്ങളുടെ അളവ് വലിയൊരു ക്രമാതീതമായ വർദ്ധനവ് അന്തരീക്ഷത്തിന്റെ ശരാശരി താപനിലയിൽ 0.4 ഡിഗ്രി സെൽഷ്യസ് വർദ്ധനവുണ്ടാക്കുകയും ആഗോള താപനത്തിന് (Global Warming) കാരണമാകുകയും ചെയ്തു.

 ക്യോട്ടോ പ്രോട്ടോക്കോൾ (Kyoto Protocol)

    • ഹരിതഗൃഹ വാതകങ്ങൾ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രധാന ആഗോള ഉടമ്പടിയാണ് ക്യോട്ടോ പ്രോട്ടോക്കോൾ.

    • 1997-ൽ ജപ്പാനിൽ നടന്ന ക്യോട്ടോ ഉച്ചകോടിയുടെ ഭാഗമായി ഒപ്പുവെച്ച ഈ ഉടമ്പടി 2005-ൽ 141 രാജ്യങ്ങളുടെ അംഗീകാരത്തോടെ നിലവിൽ വന്നു.

    • 2012-ഓടെ ഈ ഉടമ്പടിയുടെ കാലാവധി അവസാനിച്ചു.

പാരിസ് ഉടമ്പടി (Paris Agreement)

    • ലോകത്തിലെ കാർബൺ ഡൈ ഓക്സൈഡ് കുറയ്ക്കുവാനുള്ള 1997-ലെ ക്യോട്ടോ പ്രോട്ടോക്കോളിന് പകരമായി 2015-ൽ നിലവിൽ വന്ന ഉടമ്പടിയാണ് പാരിസ് ഉടമ്പടി.

    • പാരിസ് ഉടമ്പടിയിൽ ഇന്ത്യ ഒപ്പുവെച്ച തീയതി:

 2016 ഒക്ടോബർ 2.

 ഓസോൺ ശോഷണം (Ozone Depletion)

    • അൾട്രാവയലറ്റ് കിരണങ്ങളിൽ നിന്നും ഭൂമിയെ രക്ഷിക്കുന്നത് ഓസോൺ പാളിയാണ്.

    • ഓസോൺ പാളി കാണപ്പെടുന്നത് സ്ട്രാറ്റോസ്ഫിയറിലാണ്.

    • ഓസോൺ പാളി കണ്ടെത്തിയ വ്യക്തികൾ:

        ചാൾസ് ഫാബ്രി (Charles Fabry), ഹെൻട്രി ബ്യൂയിസൺ (Henri Buisson).

    • അന്തരീക്ഷത്തിലെ ഓസോൺ പാളിയെക്കുറിച്ച് വ്യക്തമായ വിവരണം നൽകിയ വ്യക്തി:

        ജി.എം.ബി. ഡോബ്സൺ (G.M.B. Dobson).

• ഓസോൺ സുഷിരം ആദ്യമായി കണ്ടെത്തിയ സ്ഥലം:

    ഹാലിബേ (1913, അന്റാർട്ടിക്ക)

• ഓസോണിന്റെ അളവ് രേഖപ്പെടുത്തുന്ന യൂണിറ്റ്:

    ഡോബ്സൺ യൂണിറ്റ്

• ഓസോണിന്റെ അളവ് കുറയുന്നത്

    ഓസോൺ ശോഷണം

• ഓസോൺ പാളിയിൽ വിള്ളലുണ്ടാകുന്നതിന്
    പ്രധാന കാരണം:

    ക്ലോറോ ഫ്ലൂറോ കാർബൺ

• ഓസോൺ ശോഷണത്തിന് കാരണമാകുന്ന ക്ലോറോഫ്ലൂറോ കാർബണിന്റെ വാണിജ്യനാമം

    ഫ്രീയോൺ

മോൺട്രിയൽ പ്രോട്ടോക്കോൾ

• ഓസോൺ ശോഷണത്തിന് കാരണമാകുന്ന ഉൽപ്പ
    ന്നങ്ങളെ ഘട്ടംഘട്ടമായി നിരോധിക്കുന്നതിനുള്ള
    അന്താരാഷ്ട്ര ഉടമ്പടിയാണിത്.

• വിയന്നയിൽ വെച്ച് നടന്ന ഉച്ചകോടിയുടെ ഭാഗമായി
    1987 സെപ്റ്റംബർ 16 ന് അംഗീകരിച്ചു.

• നിലവിൽ വന്നത്:

    1989 ജനുവരി 1

വിവിധതരം മലിനീകരണങ്ങൾ

• മനുഷ്യനും പരിസ്ഥിതിക്കും അപകടകാരികളായ വസ്തുക്കൾ സ്വതന്ത്രമാക്കുന്നതിനെയാണ് മലിനീകരണം എന്നു പറയുന്നത്.

• ദേശീയ മലിനീകരണ നിയന്ത്രണദിനം :

    ഡിസംബർ 2

• വിവിധ തരം മലിനീകരണങ്ങൾ

    വായു മലിനീകരണം, ജല മലിനീകരണം, മണ്ണ് മലിനീകരണം, ശബ്ദമലിനീകരണം, ആഗ്നയ മലിനീകരണം, ഇ-മലിന്യം

• അഗ്നിപർവ്വത സ്ഫോടനം, ഭൂകമ്പം തുടങ്ങിയവ മൂലമുണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങൾ ഉണ്ടാക്കുന്നതാണ് പ്രകൃതിത്തമായ മലിനീകരണങ്ങൾ.

• മനുഷ്യൻ്റെ പ്രവർത്തനഫലമായി ഉണ്ടാകുന്നതാണ് വ്യാവസായിക മലിനീകരണങ്ങൾ.

• വായു മലിനീകരണത്തിൻ്റെ പ്രധാന കാരണങ്ങൾ
    ഫാക്ടറികളിൽ നിന്നുമുയരുന്ന പുക, വാഹനങ്ങളിൽ നിന്നും പുറത്തുള്ള പുക
    മനുഷ്യ നിർമ്മിത പ്രവർത്തനങ്ങളും പ്രകൃതി പ്രതിഭാസങ്ങളും വായു മലിനീകരണത്തിന് കാരണമാകുന്നു.

• അഗ്നിപർവ്വത സ്ഫോടനങ്ങൾ, കാട്ടുതീ തുടങ്ങിയവ വായുമലിനീകരണത്തിന് കാരണമാക്കുന്നു.

• വാഹനങ്ങളിൽ നിന്നും പുറത്തുവരുന്ന പുകയിൽ അടങ്ങിയിരിക്കുന്ന നിറവും മണവുമില്ലാത്ത ഏറ്റവും മാരകമായ പദാർത്ഥം

    കാർബൺ മോണോക്സൈഡ്

• വാഹന പുകയിലെ വിഷവസ്തുക്കളിൽ പ്രധാനം

    എസ്.പി.എം
    (സസ്പെൻഡഡ് പാർട്ടിക്കുലേറ്റ് മാറ്റർ)

• പെട്രോളിൽ അടങ്ങിയിരിക്കുന്ന മനുഷ്യന് അപകടകാരിയായ രാസപദാർത്ഥം

    ലെഡ്

2019 - ൽ വനം കൊള്ളക്കാരുടെ വെടിയേറ്റ് മരണമടഞ്ഞ ഗാർഡിയൻസ് ഓഫ് ഫോറസ്റ്റ് പ്രവർത്തകനായ
ആമസോൺ വനസംരക്ഷകൻ :

പൗലോ പൗളിനോ ഗുവജരാര

• പെട്രോൾ പുകയിലുള്ള റേഡിയോ ആക്ടീവ് മലിന്യം

    പൊളോണിയം 210

• വ്യവസായശാലകളിൽ നിന്നും കൽക്കരി ഖനികളിൽ നിന്നും മറ്റും പുറത്തുവിടുന്ന സൾഫർ ഡൈ ഓക്സൈഡ്, നൈട്രജൻ ഓക്സൈഡുകൾ തുടങ്ങിയവ അന്തരീക്ഷത്തിലെ ഓക്സിജനും ജലാംശവുമായി ചേർന്ന് ആസിഡ് മഴയ്ക്ക് കാരണമാകുന്നു.

• ജലമലിനീകരണത്തിന്റെ കാരണങ്ങൾ
    വ്യവസായ ശാലകളിലെ മാലിന്യങ്ങൾ
    ജൈവ മാലിന്യങ്ങൾ
    കൃഷിയിൽ ഉപയോഗിക്കുന്ന -
    രാസവളങ്ങളും കീടനാശിനികളും

• മണ്ണ് മലിനീകരണത്തിന്റെ പ്രധാന കാരണങ്ങൾ
    കാർഷിക മാലിന്യങ്ങൾ
    അജൈവ വസ്തുക്കളുടെ നിക്ഷേപം
    വ്യാവസായിക മാലിന്യങ്ങൾ

• ശബ്ദമലിനീകരണത്തിന് കാരണമാകുന്ന
    ശബ്ദത്തിന്റെ ഉയർന്ന പരിധി

    85 ഡെസിബെലിന് മുകളിലുള്ള ശബ്ദം

• കേൾവിക്ക് തകരാറുണ്ടാക്കുന്ന ശബ്ദം

    120 ഡെസിബെലും അതിൽ കൂടുതലും

• അണവവസ്തുക്കളുടെയും ധാതുക്കളുടെയും
    സാന്നിദ്ധ്യം മൂലമുണ്ടാകുന്ന മലിനീകരണം

    അണവ മലിനീകരണം

• യുറേനിയം, തോറിയം എന്നീ ധാതുക്കളിൽ നിന്നും
    ഉണ്ടാകുന്ന മാലിന്യം

    റേഡിയോ ആക്ടീവ് മലിന്യം

ഇലക്ട്രോണിക് ഉപകരണങ്ങൾ

 ഉപയോഗശൂന്യമാകുമ്പോൾ അവ ഉപേക്ഷിക്കുന്നത്

    ഇ-മാലിന്യം

• ഇ-മാലിന്യങ്ങളിൽ അടങ്ങിയിരിക്കുന്ന ഹാനികരമായ വിഷവസ്തുക്കൾ

    മെർക്കുറി, ലെഡ്, കാഡ്മിയം, ബ്രോമിനേറ്റഡ് ഫ്ളെയിം റിട്ടാർഡന്റ്

• എൽ.ഇ.ഡി. സ്ട്രീറ്റിന്റെ ഉള്ളിലെ ലൈറ്റുകളിൽ കാണപ്പെടുന്ന വിഷവസ്തു

    മെർക്കുറി

• വനനശീകരണം, അശാസ്ത്രീയമായ ജലസേചന രീതികൾ എന്നിവ മണ്ണിടപ്പിന് കാരണമാകുന്നു.
• മണ്ണൊലിപ്പ് ഫലപുഷ്ടിയുള്ള മേൽമണ്ണ് നഷ്ടപ്പെടുത്തുന്നു.

കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്

• കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ആസ്ഥാനം

    തിരുവനന്തപുരം

• കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് രൂപീകരിച്ച വർഷം

    1974 സെപ്റ്റംബർ 12

• മലിനീകരണ നിയന്ത്രണ ബോർഡ് സ്ഥാപിക്കുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം

    കേരളം

• ഇന്ത്യയിൽ മലിനീകരണ നിയന്ത്രണ നിയമം പാസാക്കിയ വർഷം

    1974

• കേരളത്തിലെ പ്രഥമ പരിസ്ഥിതി ഉച്ചകോടി നടന്ന വർഷം

    2011 ഓഗസ്റ്റ്

താജ്മഹലിന്റെ മാർബിളിന്റെ നിറം മങ്ങലിന് കാരണമായ രാസവസ്തു - 

സൾഫർ ഡയോക്സൈഡ്

Tags

Post a Comment