PSC EXAM
Live
wb_sunny

ഡച്ചുകാർ,ബ്രിട്ടീഷുകാർ,ഫ്രഞ്ചുകാർ, ഡാനിഷുകാർ

ഡച്ചുകാർ,ബ്രിട്ടീഷുകാർ,ഫ്രഞ്ചുകാർ, ഡാനിഷുകാർ


 ഡച്ചുകാർ

• കേരളത്തിൽ രണ്ടാമതെത്തിയ വിദേശ ശക്തികൾ.

• കേരളവുമായി വ്യാപാരബന്ധം സ്ഥാപിച്ച ആദ്യ പ്രൊട്ടസ്റ്റന്റ് ജനവിഭാഗം.

• ഡച്ചുകാർ ഏത് രാജ്യക്കാരാണ്? നെതർലൻഡ്‌സ്‌ (ഹോളണ്ട്)

• കേരളത്തിലെത്തിയ ആദ്യ ഡച്ച് അഡ്‌മിറൽ:

 സ്റ്റീഫൻ വാൻഡർ ഹേഗൻ (1604)

• സ്റ്റീഫൻ വാൻഡർ ഹേഗൻ ആദ്യമായി ഇന്ത്യയിലെത്തിയ സ്ഥലം: 

കോഴിക്കോട്

• ഡച്ചുകാരുടെ പ്രധാന വാണിജ്യ കേന്ദ്രങ്ങൾ: 

കൊച്ചി, കൊല്ലം

• ഡച്ചുകാരുടെ ഇന്ത്യയിലെ ആദ്യത്തെ വ്യാപാര കേന്ദ്രം: 

മസൂലിപട്ടണം (1605)

• 1658-ൽ പോർച്ചുഗീസുകാരിൽ നിന്ന് കൊല്ലം പിടിച്ചെടുത്ത ഡച്ച് അഡ്മിറൽ: 

അഡ്മിറൽ വാൻഗോയുൻസ്

• ഡച്ചുകാർ കൊച്ചി പിടിച്ചെടുത്ത വർഷം:

 1663

• 1690 വരെ ഇന്ത്യയുടെ കിഴക്കൻ തീരത്തെ ഡച്ച് ആസ്ഥാനം: 

പുലിക്കാട്ട്

• ഇന്ത്യയിലെ പ്രധാന ഡച്ച് കേന്ദ്രങ്ങൾ: 

പുലിക്കാട്, നാഗപട്ടണം, ബ്രോച്ച്, ചിൻസുറ

• ഇന്ത്യയിൽ ഡച്ചുകാരുടെ അധഃപതനത്തിന് കാരണമായ യുദ്ധം: 

കുളച്ചൽ യുദ്ധം (1741 ആഗസ്റ്റ് 10, ഡച്ചുകാരും മാർത്താണ്ഡവർമ്മയും)

• കുളച്ചൽ യുദ്ധത്തിൽ മാർത്താണ്ഡവർമ്മ പരാജയപ്പെടുത്തിയ ഡച്ച് സൈന്യാധിപൻ:

 ഡിലനോയ്



സന്ധികൾ

• കണ്ണൂർ സന്ധി (1513) - പോർച്ചുഗീസുകാരും സാമൂതിരിയും

• പൊന്നാനി സന്ധി (1540) - പോർച്ചുഗീസുകാരും സാമൂതിരിയും

• അഴിക്കോട് സന്ധി (1661) - ഡച്ചുകാരും സാമൂതിരിയും

• മാവേലിക്കര സന്ധി (1753) - ഡച്ചുകാരും മാർത്താണ്ഡവർമ്മയും



ഡച്ചുകാരുടെ സംഭാവനകൾ

• കൊച്ചിയിലെ ബോൾഗാട്ടി പാലസ് നിർമ്മിച്ച വിദേശ ശക്തി (1744).

• ഗുരുവായൂരിലെ ചേറ്റുവ കോട്ട നിർമ്മിച്ച വിദേശികൾ.

• ഇന്ത്യയിൽ വ്യാവസായികാടിസ്ഥാനത്തിലുള്ള ഉപ്പ് നിർമ്മാണം, തുണികൾക്ക് ചായം മുക്കൽ, ശാസ്ത്രീയ കൃഷിരീതി എന്നിവ ആരംഭിച്ച വിദേശികൾ

• കുഷ്ഠരോഗികൾക്കായി വൈപ്പിനിൽ ആതുരാലയം ആരംഭിച്ച വിദേശികൾ.


ഹോർത്തൂസ് മലബാറിക്കസ്

• ഡച്ചുകാരുടെ ഏറ്റവും വലിയ സംഭാവന:

 ഹോർത്തൂസ് മലബാറിക്കസ്

• ഹോർത്തൂസ് മലബാറിക്കസ് പ്രസിദ്ധീകരിച്ച സ്ഥലം ആംസ്റ്റർഡാം (നെതർലാൻഡ്)

• ഹോർത്തൂസ് മലബാറിക്കസ് രചിക്കപ്പെട്ട ഭാഷ :

 ലാറ്റിൻ

• 1678 മുതൽ 1703 വരെയുള്ള കാലയളവിൽ 12 വാള്യങ്ങളായാണ് ഹോർത്തൂസ് മലബാറിക്കസ് രചിക്കപ്പെട്ടത്.

• മലയാളം ലിപി അച്ചടിക്കപ്പെട്ട ആദ്യ ഗ്രന്ഥം :

 ഹോർത്തുസ് മലബാറിക്കസ്

• ഹോർത്തൂസ് മലബാറിക്കസിന്റെ രചനയ്ക്ക് നേതൃത്വം നൽകിയത് : 

അഡ്‌മിറൽ ഹെൻറി വാൻറീഡ്

ഹോർത്തൂസ് മലബാറിക്കസിന്റെ മുഖച്ചിത്രം തയ്യാറാക്കിയ ഡച്ച് ചിത്രകാരൻ 

ജറാൾഡ് ഡി ലെയ്‌റെസ്സി



• ഹോർത്തൂസ് മലബാറിക്കസിൻ്റെ രചനയുമായി സഹകരിച്ച ഈഴവ വൈദ്യൻ: 

ഇട്ടി അച്യുതൻ

• ഹോർത്തൂസ് മലബാറിക്കസിൻ്റെ രചനയുമായി സഹകരിച്ച ഗൗഡസാരസ്വത ബ്രാഹ്മണർ: 

രംഗദട്ട്, അപ്പുദട്ട്, വിനായകദട്ട്

• ഹോർത്തൂസ് മലബാറിക്കസിൻ്റെ രചനയുമായി സഹകരിച്ച ഇറ്റാലിയൻ കാർമ്മലൈറ്റ് സന്യാസി:

 മാത്യൂസ്

• ഹോർത്തൂസ് മലബാറിക്കസിലെ പ്രതിപാദ്യ വിഷയം: 

മലബാറിലെ ഔഷധസസ്യങ്ങൾ

• ഹോർത്തൂസ് മലബാറിക്കസ് എന്ന വാക്കിന്റെ അർത്ഥം:

 മലബാറിന്റെ പുന്തോട്ടം

• കേരളാരാമം എന്നറിയപ്പെട്ടിരുന്നത്: 

ഹോർത്തൂസ് മലബാറിക്കസ്

• ഹോർത്തൂസ് മലബാറിക്കസിൽ പ്രതിപാദിക്കുന്ന ആദ്യ വൃക്ഷം: 

തെങ്ങ്

• ഹോർത്തൂസ് മലബാറിക്കസിൽ അവസാനമായ പ്രതിപാദിക്കുന്ന വൃക്ഷം: 

ആൽമരം

• ഹോർത്തൂസ് മലബാറിക്കസ് ആദ്യമായി ഇംഗ്ലീഷ്, മലയാളം ഭാഷകളിലേക്ക് വിവർത്തനം ചെയ്തത്:

 ഡോ. കെ. എസ്. മണിലാൽ



അപരനാമങ്ങൾ

• പറങ്കികൾ - പോർച്ചുഗീസുകാർ

• പരന്ത്രീസുകാർ - ഫ്രഞ്ചുകാർ

• ലന്തക്കാർ - ഡച്ചുകാർ

• ബിലാത്തികൾ - ബ്രിട്ടീഷുകാർ

• ശീമക്കാർ - ബ്രിട്ടീഷുകാർ

• മൂറുകൾ - അറബികൾ


ബ്രിട്ടീഷുകാർ

• ബ്രിട്ടീഷുകാർ കേരളത്തിലാദ്യമായി ഒരു വ്യാപാരശാല നിർമ്മിച്ച സ്ഥലം: 

വിഴിഞ്ഞം (1644)

• ബ്രിട്ടീഷുകാർ ആദ്യമായി കേരളത്തിൽ കോട്ട സ്ഥാപിച്ച സ്ഥലം: 

അഞ്ചുതെങ്ങ് (1695)

• സാമൂതിരിയുമായി വ്യാപാര ഉടമ്പടി ഒപ്പുവെച്ച ഇംഗ്ലീഷുകാരൻ: 

ക്യാപ്റ്റൻ കീലിംഗ് (1615)

• ഇന്ത്യയിലെത്തിയ ആദ്യ ഇംഗ്ലീഷുകാരൻ: 

മാസ്റ്റർ റാൽഫ് ഫിച്ച് (1583)

• മാർഗ്ഗദർശിയായ ഇംഗ്ലീഷുകാരൻ: 

മാസ്റ്റർ റാൽഫ് ഫിച്ച്

• മാസ്റ്റർ റാൽഫ് ഫിച്ച് ഇന്ത്യയിലെത്തിയപ്പോൾ ഇന്ത്യ ഭരിച്ചിരുന്ന ചക്രവർത്തി: 

അക്ബർ

• റാൽഫ് ഫിച്ച് ആദ്യമെത്തിയ സ്ഥലം: 

ഗോവ

• റാൽഫ് ഫിച്ച് യാത്രയ്ക്കുപയോഗിച്ച കപ്പൽ: 

ടൈഗർ

• ബ്രിട്ടീഷുകാരുമായി ഉടമ്പടി വച്ച വേണാട് രാജാവ്:

 രാമവർമ്മ


ബ്രിട്ടീഷുകാരുടെ സംഭാവനകൾ

• ബ്രിട്ടീഷുകാർ വിഴിഞ്ഞത്ത് വ്യാപാരശാല നിർമ്മിച്ച വർഷം: 

1644

• ബ്രിട്ടീഷുകാർ അഞ്ചുതെങ്ങ് കോട്ട നിർമ്മിച്ച വർഷം: 

1695

• ബ്രിട്ടീഷുകാർ തലശ്ശേരി കോട്ട നിർമ്മിച്ച വർഷം:

 1708


• ബ്രിട്ടീഷുകാർ കേരളത്തിലെ ആദ്യത്തെ റെയിൽവേ പാത സ്ഥാപിച്ച വർഷം: 

1861 (ബേപ്പൂർ - തിരൂർ)

• ബ്രിട്ടീഷ് ആധിപത്യകാലത്ത് സ്ഥാപിതമായ കനോലി പ്ലോട്ട് ഏത് വൃക്ഷവുമായി ബന്ധപ്പെട്ടിരിക്കുന്നു: 

തേക്ക്

• മലബാറിൽ തേക്കുമരങ്ങൾ വച്ചുപിടിപ്പിക്കുവാൻ കനോലി എന്ന ബ്രിട്ടീഷുകാരനെ ചുമതലപ്പെടുത്തിയ കളക്ടർ: 

ഹെൻറി വാലന്റൈൻ


ഫ്രഞ്ചുകാർ

• ഇന്ത്യയിലെത്തിയ അവസാനത്തെ വിദേശ ശക്തി.

• ഫ്രഞ്ചുകാരുടെ കേരളത്തിലെ വ്യാപാരകേന്ദ്രം:

 മാഹി

• മാഹിയിൽ ഫ്രഞ്ചുകാർ കോട്ടനിർമ്മിച്ച വർഷം:

 1724

• കടത്തനാട്ട് രാജാവിൽ നിന്നും മാഹി പിടിച്ചെടുക്കാൻ നേതൃത്വം നൽകിയ ഫ്രഞ്ച് ക്യാപ്റ്റൻ: 

ബെട്രാൻഡ് ഫ്രാങ്കോയ്‌സ്

• ഫ്രഞ്ചുകാർ ഇന്ത്യയിലെ ആദ്യത്തെ വ്യാപാര കേന്ദ്രം സ്ഥാപിച്ച സ്ഥലം: 

സൂററ്റ് (1668)


കമ്പനികൾ രൂപീകരിച്ച വർഷം

• ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി - 1600 ഡിസംബർ 31

• ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി - 1602

• ഡെന്മാർക്ക് ഈസ്റ്റ് ഇന്ത്യാ കമ്പനി - 1616

• പോർച്ചുഗീസ് ഈസ്റ്റ് ഇന്ത്യാ കമ്പനി - 1628

• ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി - 1664

• ഇന്ത്യയിലെ ഫ്രഞ്ചുകാരുടെ ആസ്ഥാനം:

 പോണ്ടിച്ചേരി

• ഇന്ത്യയിലെ ഫ്രഞ്ച് അധീന പ്രദേശങ്ങൾ:

 കാരയ്ക്കൽ, പോണ്ടിച്ചേരി, യാനം, മാഹി, ചന്ദ്രനഗർ

• ഫ്രഞ്ചുകാർ ഇന്ത്യ വിട്ടുപോയ വർഷം: 

1954


ഡാനിഷുകാർ

• ഡാനിഷുകാർ എന്നറിയപ്പെടുന്നത്:

 ഡെന്മാർക്കുകാർ

• കേരളത്തിൽ നിലനിന്നിരുന്ന ഡാനിഷ് കച്ചവടകേന്ദ്രം: 

ഇടവ (തിരുവനന്തപുരം)

• ഡാനിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയിലെ ആദ്യത്തെ ഗവർണർ: 

ക്യാപ്റ്റൻ ക്രാപ്പ്

No Confusion

• ഇന്ത്യയിൽ ആദ്യമെത്തിയ യൂറോപ്യന്മാർ:

 പോർച്ചുഗീസുകാർ

• ഇന്ത്യയിൽ അവസാനമായെത്തിയ യൂറോപ്യന്മാർ:

 ഫ്രഞ്ചുകാർ

• ആദ്യമായി ഇന്ത്യവിട്ടുപോയ യൂറോപ്യന്മാർ:

 ഡച്ചുകാർ

• അവസാനമായി ഇന്ത്യവിട്ടുപോയ യൂറോപ്യന്മാർ:

 പോർച്ചുഗീസുകാർ



Tags

Post a Comment