PSC EXAM
Live
wb_sunny Mar, 13 2025

PSC Exam Current Affairs

PSC Exam Current Affairs


 1. രാജ്യാന്തര ബഹിരാകാശനിലയത്തിലേക്കു പോകുന്ന ആക്‌സി യോം (Axiom) ദൗത്യം 4-ന്റെ പൈലറ്റായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരൻ?

    Answer: സുധാംശു ശുക്ല

2. സൂര്യന്റെ ഏറ്റവും അടുത്തെത്തുന്ന മനുഷ്യനിർമിത വസ്‌തു എന്ന നേട്ടം അടുത്തിടെ സ്വന്തമാക്കിയ നാസയുടെ സൗരദൗത്യത്തിന്റെ പേര്?

    Answer: പാർക്കർ സോളാർ പ്രോബ്

3. ഈയിടെ വാർത്തകളിൽ നിറഞ്ഞ സിക വൈറസ് ഏതിനം കൊതുകു വഴിയാണ് പടരുന്നത്?
 
   Answer: ഈഡിസ് കൊതുക്

4. ഒൻപതാമത് ഏഷ്യൻ വിന്റർ ഗെയിംസ് നടക്കുന്ന രാജ്യം?
 
   Answer: ചൈന

5. ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട പൗരാവകാശ പ്രവർത്തക?

    Answer: ഹരിണി അമരസൂര്യ

6. 2024-ൽ ജപ്പാന്റെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ലിബറൽ ഡെമോക്രാറ്റിക് പാർട്ടി നേതാവ്?

    Answer: ഷിഗേറു ഇഷിബ

7. ബ്രിക്സിൽ (BRICS) പുതുതായി അംഗത്വം നേടിയ രാജ്യം?

    Answer: ഇന്തൊനീഷ്യ

8. ഫ്രാൻസിസ് മാർപാപ്പയുടെ പുതിയ ആത്മകഥാഗ്രന്ഥത്തിന്റെ പേര്?

    Answer: ഹോപ്പ് (Hope)

9. അർബുദത്തെ ചെറുക്കുന്ന വാക്സീൻ നിർമ്മിച്ചു എന്നവകാശപ്പെട്ട രാജ്യം?

    Answer: റഷ്യ

10. ചൈന വികസിപ്പിച്ച ഓപ്പൺ സോഴ്‌സ് എഐ ചാറ്റ്ബോട്ട്?

    Answer: ഡീപ്‌സീക് (DeepSeek)

Tags

Post a Comment