PSC EXAM
Live
wb_sunny Mar, 16 2025

Top 50 Kerala PSC GK Questions: Prepare for Your Exam

Top 50 Kerala PSC GK Questions: Prepare for Your Exam


1. മുഗൾ സാമ്രാജ്യ സ്ഥാപകൻ?
    ബാബർ

2. ഇന്ത്യയുടെ അന്റാർട്ടിക്കായിലെ പര്യവേക്ഷണകേന്ദ്രങ്ങൾ?
    ദക്ഷിണഗംഗോത്രി(1984), മൈത്രി (1989), ഭാരതി

3. ഇന്ത്യയ്ക്കു പുറത്തുള്ള ഇന്ത്യയുടെ ഏക തപാൽ ഓഫീസ്?
    അന്റാർട്ടിക്കായിലെ ദക്ഷിണ ഗംഗോത്രി

4. ലോകത്തിലെ രണ്ടാമത്തെ വലിയ രാജ്യം?
    കാനഡ

5. വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ രാജ്യം?
    കാനഡ

6. ഏറ്റവും കൂടുതൽ കടൽത്തീരമുള്ള രാജ്യം?
    കാനഡ

7. ഏറ്റവും കൂടുതൽ തടാകങ്ങളുള്ള രാജ്യം?
    കാനഡ

8. മൂന്ന് സമുദ്രങ്ങളാൽ ചുറ്റപ്പെട്ട രാജ്യം?
    കാനഡ

9. കേരളത്തിലെ ആദ്യ സമ്പൂർണ ശുചിത്വ പഞ്ചായത്ത്?
    പോത്തുകൽ (മലപ്പുറം)

10. തുഷാരഗിരി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ജില്ല?
    കോഴിക്കോട്

11. ജനപങ്കാളിത്തത്തോടെ നിർമ്മിച്ച കേരളത്തിലെ ആദ്യ മിനി ജലവൈദ്യുതി പദ്ധതി?
    മീൻവല്ലം പദ്ധതി (തൂതപുഴ)

12. ഹിരോഷിമയിൽ ഉപയോഗിച്ച അണുബോംബിന്റെ പേര്?
    ലിറ്റിൽ ബോയ്

13. നാഗസാക്കിയിൽ ഉപയോഗിച്ച അണുബോംബിന്റെ പേര്?
    ഫാറ്റ് മാൻ

14. ഏറ്റവും പഴക്കം ചെന്ന തേക്കിൻതോട്ടം സ്ഥിതി ചെയ്യുന്ന സ്ഥലം?
    നിലമ്പൂർ (കനോലി പ്ലോട്ട് )

15. ഇന്ത്യയിലെ ഏക തേക്ക് മ്യൂസിയം സ്ഥിതി ചെയ്യുന്നത്?
    വെളിയന്തോട് (നിലമ്പൂർ)

16. 'ചന്ദനമരങ്ങളുടെ നാട് '?
    മറയൂർ (ഇടുക്കി)

17. ' മുനിയറകളുടെ നാട് '?
    മറയൂർ (ഇടുക്കി)

18. കേരളത്തിലെ ഏലം ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?
    പാമ്പാടുംപാറ (ഇടുക്കി )

19. കേന്ദ്ര ഏലം ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?
    മയിലാടുംപാറ (ഇടുക്കി)

20. ട്രാവൻകൂർ സിമന്റ് ഫാക്ടറി?
    നാട്ടകം (കോട്ടയം )

21. മലബാർ സിമന്റ്സ്?
    വാളയാർ (പാലക്കാട് )

22. ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ഫാക്ടറി?
    വെള്ളൂർ (കോട്ടയം)

23. ഇന്ത്യൻ റിപ്പബ്ലിക്കൻ ആർമി സ്ഥാപിച്ചത്?
    സൂര്യസെൻ

24. മൂന്നുവശവും ബംഗ്ലാദേശിനാൽ ചുറ്റപ്പെട്ട ഇന്ത്യൻ സംസ്ഥാനമേത്?
    ത്രിപുര

25. ഇന്ത്യ , ചൈന , എന്നിവയെ വേർതിരിക്കുന്ന അതിർത്തിരേഖ ഏത്?
    മക്മഹോൻ രേഖ

26. ഇന്ത്യ , പാകിസ്ഥാൻ എന്നിവയെ വേർതിരിക്കുന്ന അതിർത്തിരേഖ ഏത്?
    റാഡ്ക്ലിഫ് രേഖ

27. ഇന്ത്യയുടെ അതിർത്തികളിൽ സമുദ്രതീരം ഇല്ലാത്ത ഏക ദിക്ക് ഏത്?
    വടക്ക് ദിക്ക്

28. ഹിമാലയം, സമുദ്രം എന്നിവയുമായി അതിരുപങ്കിടുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം ഏത്?
    പശ്ചിമബംഗാൾ

29. ഇന്ത്യയിൽ കടൽത്തീരമുള്ള ആകെ സംസ്ഥാനങ്ങളുടെ എണ്ണമെത്ര?
    9 (ഒൻപത്)

30. എത്ര രാജ്യങ്ങളുമായി ഇന്ത്യ അതിർത്തി പങ്കിടുന്നു?
    7 (ഏഴ്)

31. ഇന്ത്യയിലെ ആദ്യത്തെ ബട്ടർഫ്‌ളൈ സഫാരി പാർക്ക്?
    തെന്മല (കൊല്ലം)

32. ഇന്ത്യയിലെ ആദ്യ ബട്ടർഫ്‌ളൈ പാർക്ക്?
    ബണെർഘാട്ടാ

33. രാഷ്ട്രപതിയെ ഇംപീച്ച് ചെയ്യുന്നതിനുള്ള ഏക കാരണം?
    ഭരണഘന ലംഘനം

34. ഭരണഘടനയുടെ ഏത് വകുപ്പനുസരിച്ചാണ് രാഷ്ട്രപതിയെ ഇംപീച്ച് ചെയ്യുന്നത്?
    അനുഛേദം -61

35. അധികാരത്തിലിരിക്കെ അന്തരിച്ച ആദ്യ പ്രധാനമന്ത്രി?
    ജവഹർലാൽ നെഹ്‌റു

36. അധികാരത്തിലിരിക്കെ കൊല്ലപ്പെട്ട ആദ്യ പ്രധാനമന്ത്രി?
    ഇന്ദിരാഗാന്ധി

37. വിദേശത്ത് വെച്ച് അന്തരിച്ച ആദ്യ പ്രധാനമന്ത്രി?
    ലാൽ ബഹദൂർ ശാസ്ത്രി

38. രാഷ്ട്രപതിയുടെ കാലാവധി?
    5 വർഷം

39. രാഷ്ട്രപതിക്ക് സത്യവാചകം ചൊല്ലിക്കെടുക്കുന്നത്?
    സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

40. രാഷ്ട്രപതിയാകുന്നതിനുള്ള കുറഞ്ഞ പ്രായം?
    35 വയസ്സ്

41. രാഷ്ട്രപതി രാജിക്കത്ത് നൽകുന്നത്?
    ഉപരാഷ്ട്രപതിക്ക്

42. രാഷ്ട്രപതിയെ നീക്കം ചെയ്യുന്നതിനുള്ള നടപടി ക്രമത്തിന് പറയുന്ന പേര്?
    ഇംപീച്ച്മെന്റ്

43. സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യ പാർലമെന്റ്?
    പാക്കിസ്ഥാൻ

44. ഇന്ദിരാഗാന്ധിയുടെ ഘാതകൻ?
    ബിയാന്ത് സിങ്, സത് വന്ത് സിങ്

45. രാജീവ് ഗാന്ധിയുടെ ഘാതകി?
    തനു

46. ഏറ്റവും കൂടുതൽ പ്രാവശ്യം പ്രധാനമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്ത വ്യക്തി?
    ജവഹർലാൽ നെഹ്‌റു

47. ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രി?
    ജവഹർലാൽ നെഹ്‌റു

48. ഏറ്റവും കുറച്ചു കാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രി?
    ചരൺ സിംഗ്

49. ഏറ്റവും കുറച്ചുകാലം അധികാരത്തിലിരുന്ന മന്ത്രിസഭ?
    വാജ്‌പേയി മന്ത്രിസഭ

50. ഇന്ത്യയിൽ ഏറ്റവും വലിയ മരുഭൂമി?
    താർ മരുഭൂമി (രാജസ്ഥാൻ)

Tags

Post a Comment