PSC EXAM
Live
wb_sunny

കേരള നവോത്ഥാനം, സംഭവങ്ങൾ

കേരള നവോത്ഥാനം, സംഭവങ്ങൾ


 പ്രധാന സംഭവങ്ങൾ

അഡയാറിൽ ആനിബസന്റ് ആരംഭിച്ച ഹോംറൂൾ പ്രസ്ഥാനത്തിന് മലബാറിൽ കെ.പി. കേശവമേനോൻ നേതൃത്വം നൽകി. കെ.പി. കേശവമേനോൻ 1923-ൽ മാതൃഭൂമി പത്രം ആരംഭിച്ചു. 1924-ൽ മുഹമ്മദ് അബ്ദുൽ റഹ്മാൻ അൽ അമീൻ പ്രസിദ്ധീകരണം ആരംഭിച്ചു. കേരള സുഭാഷ് ചന്ദ്രബോസ് എന്നറിയപ്പെടുന്നത് മുഹമ്മദ് അബ്ദുൽ റഹ്മാൻ ആണ്.

1928-ൽ പയ്യന്നൂരിൽ നടന്ന നാലാം ഐക്യകേരള രാഷ്ട്രീയ സമ്മേളനത്തിന് ജവഹർലാൽ നെഹ്റു അദ്ധ്യക്ഷത വഹിച്ചു. മലബാറിൽ ക്വിറ്റിന്ത്യാ പ്രക്ഷോഭത്തിന് ഡോ. കെ.ബി. മേനോൻ നേതൃത്വം നൽകി. 1957-ൽ വിദ്യാർത്ഥികൾക്ക് ബസ്, ബോട്ട് എന്നിവയിൽ യാത്രചെയ്യുന്നതിനുവേണ്ടി ട്രാവൽ കൺസഷൻ എന്ന ആവശ്യവുമായി കെ.എസ്.യു നടത്തിയ സമരം ഓരണ സമരം എന്നറിയപ്പെടുന്നു.

കേരളത്തിലാദ്യമായി അയിത്തത്തിനെതിരെ നടന്ന ജനകീയപ്രക്ഷോഭം തളിക്ഷേത്ര പ്രക്ഷോഭം ആണ്. 1917-ൽ കോഴിക്കോട് തളിക്ഷേത്രത്തിലേക്കുള്ള എല്ലാ റോഡുകളും എല്ലാ ഹിന്ദുക്കൾക്കുമായി തുറന്നുകൊടുക്കുന്നതിനായി സമരം നടന്നു. 1946-ൽ ക്വിറ്റ് ഇന്ത്യാസമരത്തോടനുബന്ധിച്ച് മലബാറിൽ നടന്ന ബോംബ് കേസ് കീഴരിയൂർ ബോംബ് കേസ് എന്നറിയപ്പെടുന്നു.

1926-ൽ നടന്ന ശുചീന്ദ്രം സത്യഗ്രഹത്തിന്റെ പ്രമുഖ നേതാക്കൾ പെരുമൺ പണിക്കർ, എം. സുബ്രഹ്മണ്യപിള്ള, ഗാന്ധിദാസ്, എം.ഇ. നായിഡു എന്നിവരാണ്. ശുചീന്ദ്രത്തെ താണുമലയൻ ക്ഷേത്രത്തിൽ അവർണ ഹിന്ദുക്കൾക്ക് പ്രവേശനം നിഷേധിച്ച് സ്ഥാപിച്ചിരുന്ന ബോർഡുകൾ എടുത്തു മാറ്റണമെന്നാവശ്യപ്പെട്ട് നടന്ന സത്യാഗ്രഹം ശുചീന്ദ്രം സത്യഗ്രഹം എന്നറിയപ്പെടുന്നു.

മലബാറിലെ കൊളോണിയൽ ചൂഷണത്തിനെതിരെ കെ.പി.ആർ. ഗോപാലന്റെ നേതൃത്വത്തിൽ 1940-ൽ നടന്ന പ്രക്ഷോഭം മൊറാഴ സമരം എന്നറിയപ്പെടുന്നു. 1946-ൽ തൃശൂരിലെ കൂടൽ മാണിക്യക്ഷേത്രത്തിലെ നിരത്തുകളിലൂടെ എല്ലാ ഹിന്ദുക്കൾക്കും സഞ്ചാര സ്വാതന്ത്ര്യത്തിനുവേണ്ടി നടന്ന സമരം കുട്ടൻകുളം സമരം എന്നറിയപ്പെടുന്നു.

ഐക്യകേരളം

1928-ൽ എറണാകുളത്ത് നടന്ന നാട്ടുരാജ്യ പ്രജാസമ്മേളനം ഐക്യകേരളം എന്ന ആവശ്യം ആദ്യം ഉന്നയിച്ച സമ്മേളനമാണ്. 1947-ൽ തൃശൂരിൽ ചേർന്ന ഐക്യ കേരള സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ കെ. കേളപ്പൻ ആയിരുന്നു. ഐക്യകേരളസമ്മേളനം ഉദ്ഘാടനം ചെയ്ത കൊച്ചി രാജാവ് രാമവർമ്മ പരിഷത്ത് ആയിരുന്നു.

ഫ്രഞ്ചുകാരുടെ നിയന്ത്രണത്തിലായിരുന്ന ഇന്ത്യൻ പ്രദേശങ്ങളുടെ സ്വാതന്ത്ര്യത്തിനായി മയ്യഴി മഹാജനസഭയുടെ നേതൃത്വത്തിൽ മയ്യഴി ജനകീയസമരം നടന്നു. മയ്യഴി ജനകീയസമരത്തിന്റെ നേതാവ് ഐ.കെ. കുമാരൻ മാസ്റ്റർ ആയിരുന്നു. മയ്യഴി ഗാന്ധി എന്നറിയപ്പെടുന്നത് ഐ.കെ. കുമാരൻ മാസ്റ്റർ ആണ്. 1954-ൽ മാഹി ഇന്ത്യൻ യൂണിയനിൽ ലയിച്ചു, ഇത് പോണ്ടിച്ചേരി (പുതുശ്ശേരി)യുടെ ഭാഗമായിരുന്നു.

Tags

Post a Comment