Bookmark

Temples, Temple Administration, Hindu Culture and Rituals


1. തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ ആദ്യ പ്രസിഡന്റ്?

 മന്നത്ത് പത്മനാഭൻ

2.  കൊച്ചിൻ ദേവസ്വം ബോർഡ് രൂപീകൃതമായ വർഷം?

 1949 ജൂലൈ 1

3. ഗുരുവായൂർ ദേവസ്വം ബോർഡ് നിലവിൽ വന്നത്?

1971

4. മലബാർ ദേവസ്വം ബോർഡ് നിലവിൽ വന്നത്?

 2008 ഒക്ടോബർ 1

5. മലബാർ ദേവസ്വം ബോർഡിന്റെ ആസ്ഥാനം?

 എരഞ്ഞിപ്പാലം (കോഴിക്കോട്)

6. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആസ്ഥാനം?

നന്ദൻകോട്

7. ഗുരുവായൂർ ദേവസ്വം ആക്ട് നിലവിൽ വന്നത്?

1971 മാർച്ച് 9

8. ഏതു മാസമാണ് സ്വർഗവാതിൽ ഏകാദശി ആഘോഷിക്കുന്നത്? 

ധനു

9. കൃഷിക്കുപകരിക്കുന്ന വളർത്തുമൃഗങ്ങൾക്കായി കൊണ്ടാടുന്ന ഉത്സവം? 

മാട്ടുപ്പൊങ്കൽ

10. തൃശ്ശൂർപൂരം ആഘോഷിക്കുന്നത് ഏതുദിവസമാണ്?

 മേടമാസത്തിലെ പൂരം നാളിൽ

11. ദക്ഷയാഗത്തെ അനുസ്മരിച്ചുകൊണ്ട് കണ്ണൂർ ജില്ലയിൽ നടത്തപ്പെടുന്ന ഉത്സവം? 

കൊട്ടിയൂർ ഉത്സവം

12. ഋഗ്വേദത്തിലെ ആദ്യസൂക്തം പ്രകീർത്തിക്കുന്നത് ഏത് ദേവനെയാണ്? 

അഗ്നി

13. വൃശ്ചികാഷ്ടമി ഏതു ക്ഷേത്രത്തിലെ പ്രധാന ഉത്സ വമാണ്?

 വൈക്കം മഹാദേവ ക്ഷേത്രം

14. കായംകുളം രാജാവും അമ്പലപ്പുഴ രാജാവും തമ്മിൽ നടന്ന യുദ്ധത്തെ അനുസ്മരിച്ചുകൊണ്ടുള്ള യുദ്ധാനുകരണം ഏത്? 

ഓച്ചിറക്കളി

15. 'തിരുപ്പൂത്ത്' നടക്കുന്ന ക്ഷേത്രം? 

ചെങ്ങന്നൂർ ഭഗവതിക്ഷേത്രം

16. കൂടിയാട്ടത്തെക്കുറിച്ച് 'നാട്യകല്പദ്രുമം' എന്ന ഗ്രന്ഥം രചിച്ചത്? 

 മാണി മാധവചാക്യാർ

17. 'ഹസ്തലക്ഷണദീപിക' എന്ന നാട്യശാസ്ത്ര ഗ്രന്ഥം രചിച്ചത്? 

കടത്തനാട്ട് ഉദയവർമ തമ്പുരാൻ

18. പട്ടിക്കാംതൊടി രാവുണ്ണി മേനോൻ ഏത് കലയുമായി ബന്ധപ്പെട്ടിരിക്കുന്നു? 

കഥകളി

19. പള്ളിപ്പാന ഏത് ക്ഷേത്രത്തിലെ ഉത്സവമാണ്?

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം

20. കുട്ടിക്കുഞ്ഞുതങ്കച്ചി ആരുടെ പുത്രിയായിരുന്നു?

ഇരയിമ്മൻ തമ്പി

21. ആറ്റൂർ കൃഷ്ണപിഷാരടി രചിച്ച സംഗീതശാസ്ത്ര ഗ്രന്ഥം?

സംഗീതചന്ദ്രിക

22. കേരളത്തിലെ ഏറ്റവും പഴയ ദാരുശില്പങ്ങൾ കാണപ്പെടുന്ന ക്ഷേത്രം? 

കഠിനംകുളം മഹാദേവക്ഷേത്രം (തിരുവനന്തപുരം)

23. തൃശ്ശൂരിൽ വടക്കേമഠം, നടുവിൽ മഠം, ഇടയിൽ മഠം, തെക്കേമഠം എന്നീ നാല് സഭാമഠങ്ങൾ സ്ഥാപിച്ചത്? 

ശങ്കരാചാര്യർ

24. 'കടന്നിരിക്കൽ' എന്ന മത്സരപരീക്ഷ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? 

കടവല്ലൂർ അന്യോന്യം

25. തപസ്വിയായ ശിവനെയും കിരാതവേഷധാരിയായ ശിവനോട് ഏറ്റുമുട്ടുന്ന അർജുനനെയും ശില്പത്തിലൂടെ ആവിഷ്കരിച്ചിട്ടുള്ള ശ്രീകോവിൽ നിലവിലുള്ള ക്ഷേത്രം?

ചുനക്കര മഹാദേവ ക്ഷേത്രം

26. കോഴിക്കോട്ടെ തളി ക്ഷേത്രത്തിൽ തുലാമാസത്തിലെ രേവതി നാളിൽ നടത്തിയിരുന്ന പണ്ഡിതന്മാരുടെ വാർഷിക സമ്മേളനം?

രേവതി പട്ടത്താനം

27. രേവതി പട്ടത്താനത്തിൽ ഉദ്ദണ്ഡശാസ്ത്രികൾ
എന്ന മഹാപണ്ഡിതൻ പരാജയപ്പെട്ടത് ആരോടായി
രുന്നു?

കാക്കശ്ശേരി ഭട്ടതിരി

28. ചെമ്പകശ്ശേരി രാജാവായിരുന്ന പുരാടം തിരുനാൾ
ദേവനാരായണൻ നിർദേശിച്ച പ്രകാരം മേൽപ്പത്തൂർ
നാരായണ ഭട്ടതിരി രചിച്ച സംസ്കൃത വ്യാകരണ
ഗ്രന്ഥം?

പ്രക്രിയാ സർവസ്വം

29. സാമൂതിരി രാജകുടുംബത്തിന്റെ കുലഗുരു ആരാ
യിരുന്നു?

തിരുനാവാ വാധ്യാർ

30. പുലാമന്തോൾ, ആലത്തിയൂർ, കുട്ടഞ്ചേരി, തൃശ്ശൂർ
തൈക്കാട്, എളേടത്ത് തൈക്കാട്, ചിരട്ടമൺ, വയസ്കര, വെള്ളാട് എന്നീ എട്ട് ഇല്ലപ്പേരുകൾ പൊതുവേ അറിയപ്പെടുന്ന പേര്?

അഷ്ടവൈദ്യന്മാർ

31. ചാക്യാന്മാർ കൂത്തിന് ഉപയോഗിച്ചിരുന്ന കൃതികൾ
ഏതായിരുന്നു?

ചമ്പുക്കൾ

32. ചെറുശ്ശേരി നമ്പൂതിരി ഏത് കോലത്തിരിയുടെ
കൊട്ടാരകവിയായിരുന്നു?

ഉദയവർമൻ

33. ഹരിനാമകീർത്തനം രചിച്ചത്?

തുഞ്ചത്ത് എഴുത്തച്ഛൻ

34. 'മീമാംസാചക്രവർത്തി' എന്ന ബിരുദം നേടിയത്?

പരമേശ്വരൻ

35. 'തന്ത്രസംഗ്രഹം' എന്ന കൃതി രചിച്ചത്?

നീലകണ്ഠ സോമയാജി

36. കേരളത്തിലെ ദേവദാസി സമ്പ്രദായത്തെപ്പറ്റി പരാമർശിക്കുന്ന ആദ്യത്തെ രേഖ?

ചോക്കൂർ ശാസനം (എ.ഡി. 932)

37. ഉണ്ണിയച്ചീചരിതം, ഉണ്ണിയാടി ചരിതം, ഉണ്ണിച്ചിരുതേവി ചരിതം തുടങ്ങിയ മണിപ്രവാള കാവ്യങ്ങളിലെ നായികമാർ ആരാണ്?

ദേവദാസിമാർ

38. മേദിനി വെണ്ണിലാവ് എന്ന ദേവദാസി നടത്തിയ
ചന്ദ്രോത്സവത്തെപ്പറ്റി പ്രതിപാദിക്കുന്ന മണിപ്രവാള
കൃതി?

ചന്ദ്രോത്സവം

39. സപ്തശൈല'മെന്ന് സംസ്കൃതകൃതികളിൽ പരാമർശിക്കപ്പെട്ടിട്ടുള്ള സ്ഥലം?

ഏഴിമല

40. ബുദ്ധമത കേന്ദ്രമായിരുന്ന ശ്രീമൂലവാസത്തിന്
ആയ് രാജാവായ വിക്രമാദിത്യവരഗുണൻ ഭൂസ്വത്ത്
ദാനം ചെയ്തതുമായി ബന്ധപ്പെട്ട ശാസനം?

പാലിയം ശാസനം

41. ശ്രീപത്മനാഭസ്വാമി ക്ഷേത്രം സ്ഥിതിചെയ്യുന്ന പ്രദേശം പണ്ട് അറിയപ്പെട്ടിരുന്ന പേര്?

അനന്തൻകാട്

42. ദേവഗുരുവായ ബൃഹസ്പതിയും വായുഭഗവാനും
ചേർന്ന് പ്രതിഷ്ഠ നടത്തിയ ക്ഷേത്രം?

ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം

43. തലശ്ശേരി ജഗന്നാഥക്ഷേത്ര പ്രതിഷ്ഠ നിർവഹിച്ചത് ആര്? 

ശ്രീനാരായണഗുരു

44. തലശ്ശേരി ജഗന്നാഥക്ഷേത്രത്തിലെ പ്രതിഷ്ഠ ഏതാണ്?
 
 ശിവൻ

45. കല്ലും മരവും ഉപയോഗിച്ചുള്ള ക്ഷേത്രനിർമാണം കേരളത്തിൽ ആരംഭിച്ചത് ഏത് നൂറ്റാണ്ടിലായിരു
ന്നു?

എ.ഡി. 8-ാം നൂറ്റാണ്ടിൽ

46. ചക്രവർത്തിമാർ നിയമിക്കുന്ന ആർക്കായിരുന്നു ക്ഷേത്രഭരണം സംബന്ധിച്ച പരമാധികാരം?

കോയിലധാരികൾ

47. കേരളത്തിൽ എത്ര ദേവസ്വം ബോർഡുകളുണ്ട്?

അഞ്ച്

48. ഏതു ക്ഷേത്രത്തിലാണ് ഉണ്ണിയപ്പം നിവേദ്യം പസിദ്ധ വഴിപാടായിട്ടുള്ളത്?

കൊട്ടാരക്കര ഗണപതിക്ഷേത്രം

49. ഭക്തന്മാർ സ്ത്രീവേഷം ധരിച്ച് ചമയവിളക്കിനെത്തുന്ന ക്ഷേത്രം?

കൊറ്റംകുളങ്ങര ദേവീക്ഷേത്രം, ചവറ

50. കുമളിക്ക് സമീപമുള്ള മംഗളാദേവി ക്ഷേത്രത്തിലെ
പ്രതിഷ്ഠ ആരുടെതാണ്?

കണ്ണകീദേവി

51. ഉടമസ്ഥതയെ ചൊല്ലി കേരളവും തമിഴ്നാടും
തമ്മിൽ തർക്കത്തിലുള്ള ക്ഷേത്രം ഏത്?

മംഗളാദേവി ക്ഷേത്രം (കുമളി)

52. എരുമേലി പ്രസിദ്ധി നേടിയിട്ടുള്ളത് എന്തിന്റെ പേരിലാണ്?

പേട്ടതുള്ളൽ

53. ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ പ്രധാന മൂർത്തി
അറിയപ്പെടുന്ന പേര്?

പരബ്രഹ്മം

54. ഔഷധമൂല്യമുള്ള പശമണ്ണ് പ്രസാദമായി നൽകിവരുന്ന ക്ഷേത്രം?

ഓച്ചിറ പരബ്രഹ്മക്ഷേത്രം

55. രഥോത്സവം നടക്കുന്ന ക്ഷേത്രം?

വിശ്വനാഥസ്വാമിക്ഷേത്രം, കൽപ്പാത്തി

56. കരിച്ച ഉണക്കമീനും കള്ളും നിവേദ്യമായി നൽകുന്ന ഉത്തരകേരളത്തിലെ ക്ഷേത്രം?

പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം

57. കുടുംബത്തിലെ മുതിർന്ന വനിത പൂജാരിയായിട്ടുള്ള ക്ഷേത്രം?

മണ്ണാറശ്ശാല ശ്രീനാഗരാജക്ഷേത്രം

58. രാവണനിഗ്രഹത്തിനുശേഷം ലങ്കയിലെ രാജാവായതാര്?

വിഭീഷണൻ

59. കേരളത്തിലെ ഏത് നദിയുടെ തീരത്താണ് ഏറ്റവും കൂടുതൽ ശാസ്താക്ഷേത്രങ്ങളുള്ളത്?

 അച്ചൻകോവിലാർ 

60. ത്രേതായുഗത്തിൽ ശ്രീരാമൻ പ്രതിഷ്ഠ നടത്തിയതായി വിശ്വസിക്കപ്പെടുന്ന ക്ഷേത്രം?

 കവിയൂർ മഹാദേവക്ഷേത്രം (പത്തനംതിട്ട)

61. 'നാരീപൂജ' നടത്തപ്പെടുന്ന ക്ഷേത്രം?

ചക്കുളത്തുകാവ് ഭഗവതീക്ഷേത്രം (ആലപ്പുഴ)

62. ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം? 

പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രം (കൊല്ലം)

63. കുചേലദിനമായി ആചരിക്കുന്നതെന്ന്?

 ധനുമാസത്തിലെ ആദ്യ ബുധനാഴ്ച

64. കൊടുങ്ങല്ലൂരിൽ കണ്ണകി പ്രതിഷ്ഠ നടത്തിയ ചേരരാജാവ്? 

ചേരൻ ചെങ്കുട്ടവൻ

65. വായില്ലാക്കുന്നിലപ്പൻ ക്ഷേത്രം സ്ഥിതിചെയ്യുന്നത്? 

പാലക്കാട്

66. കൈപ്പത്തി പ്രതിഷ്ഠയായിട്ടുള്ള ഇന്ത്യയിലെ ഏക ക്ഷേത്രം?

 കല്ലേക്കുളങ്ങര ഹേമാംബികാക്ഷേത്രം (പാലക്കാട്)

67. ഭഗവതിക്ഷേത്രങ്ങളിലെ കൊടിമരങ്ങളുടെ മുകളിൽ ഏത് ചിഹ്നമാണ് സാധാരണ സ്ഥാപിക്കാറുള്ളത്? 

സിംഹം

68. മച്ചാട്ടുവേലയുമായി ബന്ധപ്പെട്ട ക്ഷേത്രം? 

തിരുവാണിക്കാവ്, വടക്കാഞ്ചേരി

69. ചേരമാൻ പെരുമാളിന്റെ പ്രതിമ ഏത് ക്ഷേത്രത്തിലാണുള്ളത്?

 തിരുവഞ്ചിക്കുളം മഹാശിവക്ഷേത്രം, കൊടുങ്ങല്ലൂർ

70. കേരളത്തിലെ ക്ഷേത്രങ്ങൾ പാലിച്ചു പോരുന്ന
നിയമങ്ങളടങ്ങിയ 'തന്ത്രസമുച്ചയം' എന്ന കൃതി രചിച്ചത്?

 ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട്

71. തിരുനെല്ലി ക്ഷേത്രത്തിന് സമീപത്തുകൂടി ഒഴുകുന്ന നീരുറവ? 

പാപനാശിനി

72. തിരുവില്വാമലയിൽ നിളാ നദീതീരത്ത് പിതൃതർപ്പണത്തിന് എത്തിയ പഞ്ചപാണ്ഡവർ പ്രതിഷ്ഠിച്ചതായി വിശ്വസിക്കപ്പെടുന്ന ശ്രീകൃഷ്ണക്ഷേത്രം? 

ഐവർമഠം ക്ഷേത്രം

73. 'ഭൂലോക വൈകുണ്ഠം' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ക്ഷേത്രം?

ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രം

74. പെരുന്തച്ചൻ ആദ്യമായി നിർമിച്ച ക്ഷേത്രം എന്ന് വിശ്വസിക്കപ്പെടുന്നത്?

 തിരുവഞ്ചിക്കുളം മഹാശിവക്ഷേത്രം

75. പെരുന്തച്ചനാൽ പണികഴിക്കപ്പെട്ട ഉളിയന്നൂർ ശ്രീമഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നത്? 

ഉളിയന്നൂർ, ആലുവ 

76. മരുത്തോർവട്ടം ശ്രീധന്വന്തരി (ചേർത്തല)ക്ഷേത്രത്തിന് ആ പേര് ലഭിച്ചതിനെപ്പറ്റിയുള്ള ഐതിഹ്യം?

 'മരുന്ന് ഒരുവട്ടം' പിൽക്കാലത്ത് മരുത്തോർവട്ടമായി. ഇവിടത്തെ പ്രസാദമായി നൽകിവരുന്ന മരുന്ന് ഒരുതവണ മാത്രം സേവിച്ചാൽ രോഗശമനമുണ്ടാകുമെന്നാണ് വിശ്വാസം

77. ഡച്ചുകാർ രണ്ടു കൂറ്റൻ മണികൾ സമർപ്പിച്ച ക്ഷേത്രം?

വർക്കല ജനാർദനസ്വാമി ക്ഷേത്രം

78. പ്രസിദ്ധമായ 'മകംതൊഴൽ' ഏത് ക്ഷേത്രവുമായി ബന്ധപ്പെട്ടതാണ്? 

ചോറ്റാനിക്കര ഭഗവതിക്ഷേത്രം (എറണാകുളം) 

79. മൂന്നുനേരം മൂന്നുരൂപത്തിൽ ദേവിയെ ആരാധിക്കുന്ന ഭഗവതിക്ഷേത്രം ഏത്?

ചോറ്റാനിക്കര ഭഗവതിക്ഷേത്രം 

പ്രഭാതത്തിൽ സരസ്വതി, ഉച്ചയ്ക്ക് ഭദ്രകാളി, വൈകുന്നേരം ദുർഗ

80. ലോകനാർകാവ് ഭഗവതിക്ഷേത്രവുമായി ബന്ധപ്പെട്ട വീരയോദ്ധാവ് ആരാണ്? 

തച്ചോളി ഒതേനൻ

81. വർഷത്തിൽ 12 ദിവസം മാത്രം തുറക്കുന്ന ക്ഷേത്രം:

 തിരുവൈരാണികുളം മഹാദേവക്ഷേത്രത്തിലെ പാർവതിദേവിയുടെ നട

82. ഏതു പക്ഷിയുടെ മരണമാണ് വാല്മീകിയെ രാമായണമെഴുതാൻ പ്രേരിപ്പിച്ചത്?

ക്രൗഞ്ചം

83. പരമശിവൻ രാവണന് നൽകിയ ആയുധം?

ചന്ദ്രഹാസം

84. പഞ്ചഭൂതങ്ങൾ ഏവ? 

ഭൂമി, ജലം, തേജസ്, വായു, ആകാശം

85. കഥകളിക്ക് കണ്ണുകൾ നൽകിയ കലാകാരൻ എന്നറിയപ്പെടുന്നത്? 

മാണി മാധവചാക്യാർ

86. ശ്രീരാമൻ ഏത് കുലത്തിലാണ് ജനിച്ചത്?

സൂര്യവംശത്തിൽ

87. ശ്രീരാമൻ ഏത് യുഗത്തിലാണ് ജനിച്ചത്?

ത്രേതായുഗത്തിൽ

88. പാണ്ഡവരെ ചതിച്ചുകൊല്ലാനായി നടത്തിയ അരക്കില്ലനിർമാണത്തിന് മേൽനോട്ടം വഹിച്ചത്?

 ദുര്യോധനന്റെ മന്ത്രിയായ പുരോചനൻ

89. ഹിരണ്യകശിപുവിന്റെ പുത്രൻ?

പ്രഹ്ലാദൻ

90. ജയദേവന്റെ ഗീതഗോവിന്ദം കേരളത്തിൽ ഏത് പേരിലാണ് കൂടുതലായി അറിയപ്പെടുന്നത്?

 അഷ്ടപദി

91. ഞെരളത്ത് രാമപൊതുവാൾ ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു?

 സോപാനസംഗീതം

92. മധുരയിൽ ഓണം ആഘോഷിക്കുന്നതിനെപ്പറ്റി പരാമർശിക്കുന്ന 'മധുരൈ കാഞ്ചി'എന്ന സംഘകാല കൃതി രചിച്ചത്? 

മാങ്കുടി മരുതനാർ

93. 'എട്ടങ്ങാടി' ഏത് ആഘോഷവുമായി ബന്ധപ്പെട്ടിരിക്കുന്നു?

 വിഷു

94. സ്ത്രീകൾ അവതരിപ്പിക്കുന്ന കൂത്ത്? 

നങ്ങ്യാർകൂത്ത്

95. മീമാംസയുടെ ഉപജ്ഞാതാവ്?

 ജൈമിനി

96. തച്ചുടയകൈമൾ ഏത് ക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു?

കൂടൽമാണിക്യക്ഷേത്രം, ഇരിങ്ങാലക്കുട

96. ആഴ് വാഞ്ചേരി തമ്പാക്കളുടെ ആസ്ഥാനമായി അറിയപ്പെടുന്നത്? 

ആതവനാട് (മലപ്പുറം)

97. ബകൻ എന്ന രാക്ഷസനെ വധിച്ചത്? 

ഭീമസേനൻ

98. ഗീതോപദേശം നടന്നത് എവിടെവെച്ച്?

ധർമക്ഷേത്രമായ കുരുക്ഷേത്രത്തിൽ വെച്ച്

99. ത്രിലോകങ്ങൾ ഏതെല്ലാമാണ്? 

സ്വർഗം, ഭൂമി, പാതാളം

100. ലോകങ്ങൾ എത്ര? എവിടെയെല്ലാമാണ്? അവയുടെ പൊതുവെയുള്ള പേര്? 

ലോകങ്ങൾ 14. ഭൂമിക്കുപരി ഏഴും ഭൂമി ഉൾപ്പെടെ താഴെ ഏഴും. ചതുർദശലോകങ്ങൾ.

101. നവരാത്രിദിവസങ്ങളിൽ ആലപിക്കുന്നതിനായി നവരാത്രി കീർത്തനങ്ങൾ രചിച്ച തിരുവിതാംകൂർ മഹാരാജാവ്?

 സ്വാതിതിരുനാൾ

102. ലോകസംരക്ഷണത്തിനായി പരമശിവൻ കാളകൂടവിഷം പാനം ചെയ്തതുമായി ബന്ധപ്പെട്ട് ആഘോഷിക്കുന്ന ഉത്സവം? 

ശിവരാത്രി

103. ശ്രീകൃഷ്ണൻ വെണ്ണ കട്ടുതിന്നതിനെ സൂചിപ്പിക്കുന്ന ആഘോഷം ഏത്? 

ഉറിയടി

104. ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ചതുമായി ബന്ധപ്പെട്ട ആഘോഷം?

ദീപാവലി

105. മണ്ഡലകാലം എത്രദിവസമാണ്

41


Post a Comment

Post a Comment