Statement Questions


1. ചുവടെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

1. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ മേൽനോട്ടം വഹിക്കുന്നത് സംസ്ഥാന ഇലക്ഷൻ കമ്മീഷനാണ്

2. സംസ്ഥാന ഇലക്ഷൻ കമ്മീഷൻ നിലവിൽ വന്നത് 1993 ഡിസംബർ 3-നാണ്.

3. 2020ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കേരളത്തിൽ ഡിസംബർ 8, 10, 14 തീയതികളിലാണ് നടന്നത്.

4. ഇന്ത്യൻ ഭരണഘടനയിൽ ആർട്ടിക്കിൾ 243 (K) സംസ്ഥാന ഇലക്ഷൻ കമ്മീഷന്റെ രൂപീകരണത്തെക്കുറിച്ച് പ്രതിപാദിക്കുന്നു.

(A) 1, 2, 3 എന്നിവ മാത്രം 

(B) 2, 3, 4 എന്നിവ മാത്രം

(C) 1, 2, 4 എന്നിവ മാത്രം 

(D) 1, 2, 3, 4 എന്നിവ

Ans:- (D) 

2. ചുവടെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

1. ഇന്ത്യയിലെ ഏറ്റവും പഴയ വ്യവസായമാണ് പരുത്തി തുണി വ്യവസായം 

2. പരുത്തി ഉൽപാദനത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്

3. കമ്പിളി വ്യവസായത്തിൽ മുന്നിൽ നിൽക്കുന്ന ഇന്ത്യൻ സംസ്ഥാനമാണ് പശ്ചിമബംഗാൾ

4. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പട്ട് ഉത്പാദിപ്പിക്കുന്ന സംസ്ഥാനം കർണ്ണാടകയാണ്.

(A) 1, 2, 4 എന്നിവ മാത്രം

(B) 1, 3, 4 എന്നിവ മാത്രം 

(C) 2, 3, 4 എന്നിവ മാത്രം

(D) 1, 2, 3 എന്നിവ മാത്രം 

Ans:- (A) 

3. ചുവടെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

1. കാറ്റിൽനിന്നും ഏറ്റവും കൂടുതൽ വൈദ്യുതി ഉൽപാദിപ്പിക്കുന്ന സംസ്ഥാനമാണ് തമിഴ്നാട്. 

2. ലോകത്തിലെ ഏറ്റവും വലിയ സൗരോർജ നിലയം സ്ഥിതിചെയ്യുന്നത് തമിഴ്നാട്ടിലാണ്. 

3. താപവൈദ്യുതി ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര 

4. കോട്ട തെർമൽ പവർപ്ലാന്റ് സ്ഥിതി ചെയ്യുന്നത് രാജസ്ഥാനിലെ ചമ്പൽ നദീതീരത്താണ്.

(A) 1, 2, 4 എന്നിവ മാത്രം

(B) 1, 3, 4 എന്നിവ മാത്രം 

(C) 1, 2, 3 എന്നിവ മാത്രം

(D) 1, 2, 3, 4 എന്നിവ

Ans:- (D) 

4. ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം? 

1. സേതു സമുദ്രം പദ്ധതി ബന്ധിപ്പിക്കുന്ന രാജ്യങ്ങൾ ഇന്ത്യ-ശ്രീലങ്ക എന്നിവയാണ്. 

2. സേതു സമുദ്രം പദ്ധതി നിർമ്മിച്ചിരിക്കുന്നത് പാക് കടലിടുക്കിലാണ്.

3. തൂത്തുക്കുടി പോർട്ട് ട്രസ്റ്റാണ് സേതു സമുദ്രം പദ്ധതിയുടെ ചുമതല വഹിക്കുന്നത്. 

4. സേതു സമുദ്രം കപ്പൽ ചാനൽ ഇന്ത്യൻ മഹാസമുദ്രം, ബംഗാൾ ഉൾക്കടൽ എന്നിവയെ ബന്ധിപ്പിക്കുന്നു.

(A) 1, 2 , 4 എന്നിവ മാത്രം

(B) 1, 3, 4 എന്നിവ മാത്രം 

(C) 1, 2, 3, 4 എന്നിവ 

(D) 2, 3, 4 എന്നിവ മാത്രം 

Ans:- (C) 

5. ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതാണ്?

(A) ഇന്ത്യയിൽ ഏറ്റവും കൂടുതൽ റോഡ് ദൈർഘ്യമുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ് 

(B) കേരളത്തിലൂടെ കടന്നുപോകുന്ന ദേശീയ പാതകൾ 9 എണ്ണമാണ്.

(C) KL-15 എന്നത് കെഎസ്ആർടിസിയുടെ രജിസ്ട്രേഷൻ നമ്പരാണ്.

(D) കെഎസ്ആർടിസി നിലവിൽ വന്നത് 1963ലാണ്. 

Ans:-(D) 

6. ചുവടെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

1. ഇന്ത്യയെ രണ്ടായി വിഭജിക്കാൻ തീരുമാനിച്ച പദ്ധതി യാണ് മൗണ്ട് ബാറ്റൻ പദ്ധതി

2. ബാൾക്കൺ പദ്ധതി എന്നറിയപ്പെടുന്നത് മൗണ്ട് ബാറ്റൻ പദ്ധതിയാണ്.

3. മൗണ്ട് ബാറ്റൻ പദ്ധതി നിയമവിധേയമാക്കപ്പെട്ടത് 1947-ലെ ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് മുഖേനയാണ്

4. ക്ലമന്റ് ആറ്റ്ലി ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തുമ്പോൾ ഇന്ത്യൻ വൈസ്രോയിയായിരുന്നത് മൗണ്ട് ബാറ്റൻ പ്രഭുവാണ്.

(A) 1, 2, 4 എന്നിവ 

(B) 1, 3, 4 എന്നിവ

(C) 1, 2, 3 എന്നിവ 

(D) 2, 3, 4 എന്നിവ

Ans:- (C) 

7. ബംഗാൾ വിഭജനത്തെ സംബന്ധിച്ച് ചുവടെ നൽകി യിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം? 

1. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് നടപടിക്ക് ഉത്തമ ഉദാഹരണമാണ് ബംഗാൾ വിഭജനം.

2. കഴ്സൺ പ്രഭുവാണ് 1905-ൽ ബംഗാൾ വിഭജനം നടപ്പിലാക്കിയത്.

3. ബംഗാൾ ജനത, ബംഗാൾ വിഭജനത്തെ (1905 ഒക്ടോബർ 16) വിലാപദിനമായാണ് ആചരിച്ചത്.

4. തിരുവിതാംകൂർ സന്ദർശിച്ച ആദ്യ വൈസ്രോയി കഴ്സൺ പ്രഭുവാണ്.

(A) 1, 2, 3 എന്നിവ മാത്രം

(B) 1, 2, 4 എന്നിവ മാത്രം 

(C) 2, 3, 4 എന്നിവ മാത്രം 

(D) 1, 2, 3, 4 എന്നിവ 

Ans:- (D) 

8. ചുവടെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏതാണ്.

(A) ഗാന്ധിജി പങ്കെടുത്ത ആദ്യ കോൺഗ്രസ് സമ്മേളനമാണ് 1901ലെ കൽക്കട്ട സമ്മേളനം

(B) കോൺഗ്രസിലെ മിതവാദി വിഭാഗത്തിലെ നേതാക്കളാണ് ലാൽ, പാൽ, ബാൽ എന്നറിയപ്പെടുന്നത്.

(C) സ്വതന്ത്ര ഇന്ത്യയുടെ ആദ്യ കോൺഗ്രസ് പ്രസിഡന്റാണ് പട്ടാഭി സീതാരാമയ്യ

(D) 'പൂർണ്ണസ്വരാജ്' പ്രമേയം പാസാക്കിയത് 1929-ലെ ലാഹോർ കോൺഗ്രസ് സമ്മേളനത്തിലാണ്.

Ans:- (B) 

9. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ പ്രധാന പങ്കുവഹിച്ച പത്രങ്ങൾ, സ്ഥാപകർ എന്നിവ ശരിയായ രീതിയിൽ ചേരുംപടി ചേർക്കുക.

(A) സംവാദ് കൗമുദി

(B) ബോംബ ക്രോണിക്കിൾ

(C) വന്ദേമാതരം

(D) ഇന്ത്യൻ മിറർ 

1. ഫിറോസ്ഷാ മേത്താ

2. രാജാറാം മോഹൻറോയ്

3. ദേവേന്ദ്രനാഥ ടാഗോർ

4. മാഡം ബിക്കാജി കാമ

(A) A-1, B-2, C-3, D-4 

(B) A-1, B-2, C-4, D-3 

(C) A-2, B-1, C-4, D-3

(D) A-2, B-1, C-3, D-4

Ans:- (C) 

10. ചുവടെ തന്നിരിക്കുന്നതിൽ നിന്നു വിവരാവകാശ നിയമവുമായി ബന്ധ പ്പെട്ട ശരിയല്ലാത്ത പ്രസ്താവനകൾ കണ്ടെത്തുക.

10. വിവരാവകാശ നിയമം ഇന്ത്യൻ പാർലമെന്റ് പാസാക്കിയത് 2005 ജൂൺ 15നാണ്.

2. വിവരാവകാശ നിയമത്തിൽ 6 അധ്യായങ്ങളിലായി 31 അനുച്ഛേ ദങ്ങളാണുള്ളത്.

3. വിവരാവകാശം ഒരു മൗലികാ വകാശമാണെന്ന് സുപ്രീംകോടതി പ്രഖ്യാപിച്ചത് അനുച്ഛേദം 21 പ്രകാരമാണ്.

4. വിവരാവകാശ നിയമത്തിൽ നി ന്ന് ഒഴിവാക്കപ്പെട്ട സ്ഥാപനങ്ങളെ ക്കുറിച്ച് പ്രതിപാദിക്കുന്നത് രണ്ടാം പട്ടികയിലാണ്.

(A) 1, 3

(B) 2, 4

(C) 1.4

(D) 3

Ans:- (D) 

11. ചുവടെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

1. ബർദോളി സമരത്തിന് നേതൃത്വം നൽകിയത് സർ ദാർ വല്ലഭായ് പട്ടേലാണ്.

2. ഭൂനികുതി വർദ്ധനവിനെതിരെ ഗുജറാത്തിലെ കർ ഷകർ നടത്തിയ സമരമാണ് ബർദോളി സത്യാഗ്രഹം എന്നറിയപ്പെടുന്നത്.

3. ബർദോളി സത്യാഗ്രഹം നടന്നത് 1928ലാണ് 

4. ബർദോളി സത്യാഗ്രഹത്തെ തുടർന്ന് വല്ലഭായി പട്ടേലിന് സർദാർ എന്ന സ്ഥാനപ്പേര് നൽകിയത് ഗാന്ധിജിയാണ്.

(A) 1, 3 എന്നിവ മാത്രം 

(B) 1, 2, 3 എന്നിവ മാത്രം 

(C) 1, 2, 4 എന്നിവ മാത്രം 

(D) 1, 2, 3, 4 എന്നിവ

Ans:- (D) 

12. ചുവടെപ്പറയുന്നവയിൽ ശരിയായത് ഏതെല്ലാം? 

1. ശുദ്ധി പ്രസ്ഥാനം - ദയാനന്ദ സരസ്വതി

2. സത്യശോധക് സമാജ് - ജ്യോതിറാവു ഫൂലെ 

3. സ്വദേശി ബാന്ധവ് സമിതി - അശ്വനികുമാർ ദത്ത്

4. സോഷ്യൽ സർവ്വീസ് ലീഗ് - കെ എം മുൻഷി

(A) 1, 2, 4 എന്നിവ 

(B) 1, 3, 4 എന്നിവ 

(C) 1, 2, 3 എന്നിവ 

(D) 1, 2, 3, 4 എന്നിവ

Ans:- (C) 

13. ചുവടെപ്പറയുന്ന മൗലികാവകാശങ്ങൾ, അവയെക്കുറിച്ച് പരാമർശിക്കുന്ന ഭരണഘടനാ ആർട്ടിക്കിളുകൾ എന്നിവ ശരിയായ രീതിയിൽ ചേരുംപടി ചേർക്കുക.

(A) സമത്വത്തിനുള്ള അവകാശം

(B) സ്വാതന്ത്ര്യത്തിനുള്ള അവകാശം

(C) ചൂഷണത്തിനെതിരെയുള്ള അവകാശം

(D) മത സ്വാതന്ത്ര്യത്തിനുള്ള അവകാശം

1. ആർട്ടിക്കിൾ 14-18

2. ആർട്ടിക്കിൾ 19-22

3. ആർട്ടിക്കിൾ 25-28

4. ആർട്ടിക്കിൾ 23-24

(A) A-1, B-2, C-3, D-4 

(B) A-1, B-2, C-4, D-3

(C) A-2, B-1, C-4, D-3

(D) A-2, B-1, C-3, D-4

Ans:- (B) 

14. ചുവടെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം? 

1. രണ്ട് ദേശീയഗാനങ്ങളുള്ള ഏക രാജ്യമാണ് ന്യൂസിലൻഡ് 

2. സ്വന്തമായി ദേശീയഗാനമില്ലാത്ത രാജ്യമാണ് സൈപ്രസ് 

3. ഇന്ത്യയുടെ ദേശീയഗാനമായ ജനഗണമന ഇംഗ്ലീഷി ലേക്ക് പരിഭാഷപ്പെടുത്തിയത് രബീന്ദ്രനാഥ ടാഗോറാണ്. 

(A) 1, 3 എന്നിവ മാത്രം 

(B) 2, 3 എന്നിവ മാത്രം 

(C) 1, 2 എന്നിവ മാത്രം 

(D) 1, 2, 3 എന്നിവ 

Ans:- (D) 

15. ചുവടെപ്പറയുന്നവയിൽ ഏതെല്ലാം ഒളിമ്പിക്സ് മത്സരങ്ങളിലാണ് പി.ടി.ഉഷ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ളത്? 

1. 1980 മോസ്കോ ഒളിമ്പിക്സ് 

2. 1984 ലോസ് ഏഞ്ചൽസ് ഒളിമ്പിക്സ് 

3. 1988 സിയോൾ ഒളിമ്പിക്സ് 

4. 1996 അറ്റ്ലാന്റാ ഒളിമ്പിക്സ് 

(A) 1, 2, 3 എന്നിവ മാത്രം 

(B) 2, 3, 4 എന്നിവ മാത്രം 

(C) 1, 2, 4 എന്നിവ മാത്രം 

(D) 1, 2, 3, 4 എന്നിവ 

Ans:- (D) 

16. വിവിധ കായികമത്സരങ്ങളുമായി ബന്ധപ്പെട്ട് കേരളത്തി ലുള്ള പ്രമുഖ സ്റ്റേഡിയങ്ങൾ, അവയുടെ സ്ഥാനം എന്നിവ ശരിയായ രീതിയിൽ ചേരുംപടി ചേർക്കുക 

(A) ജവഹർലാൽ നെഹ്റു സ്റ്റേഡിയം 

(B) ഇ എം എസ് സ്റ്റേഡിയം 

(C) ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയം  

(D) ജവഹർ മുനിസിപ്പൽ സ്റ്റേഡിയം

1. കണ്ണൂർ 

3. കോഴിക്കോട്  

4. കൊച്ചി 

(A) A- 1, B- 2, C- 3, D- 4 

(B) A- 4, B- 3, C- 1, D- 2 

(C) A- 4, B- 3, C- 2, D- 1 

(D) A- 3, B- 4, C- 2, D- 1 

Ans:- (C) 

17. ചുവടെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം? 

1. കേരള പ്രീമിയർ ലീഗ് സ്ഥാപിച്ചത് 2013 ലാണ് 

2. കേരളത്തിൽ നിന്നുള്ള ആദ്യത്തെ പ്രൊഫഷണൽ ഇന്ത്യൻ ഫുട്ബോൾ ക്ലബ്ബാണ് എഫ്.സി.കൊച്ചിൻ 

3. ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത് തിരുവനന്തപുരത്താണ് 

4. കൃഷ്ണഗിരി സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത് കാസർഗോഡാണ് 

(A) 1, 2, 4 എന്നിവ മാത്രം 

(B) 1, 2, 3 എന്നിവ മാത്രം 

(C) 2, 3, 4 എന്നിവ മാത്രം 

(D) 1, 2, 3, 4 എന്നിവ 

Ans:- (B) 

18. ചുവടെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം? 

1. ഇന്ത്യൻ ദേശീയമുദ്രയുടെ ചുവട്ടിലായി എഴുതിയിരിക്കുന്ന വാക്യമായ' സത്യമേവ ജയതേ' എന്നത് മുണ്ഡകോ പനിഷത്തിലുള്ള വാക്യമാണ്.

2. 'സത്യമേവ ജയതേ' എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് ദേവനാഗിരി ലിപിയിലാണ്.

3. ഹിന്ദി ഭാഷയുടെ ലിപി ദേവനാഗിരി ലിപിയാണ്. 

4. സംസ്കൃത ഗ്രന്ഥങ്ങൾ എഴുതാൻ ഉപയോഗിക്കുന്നത് ദേവനാഗിരി ലിപിയാണ്.

(A) 1, 2, 3 എന്നിവ മാത്രം 

(B) 2, 3, 4 എന്നിവ മാത്രം 

(C) 1, 2, 4 എന്നിവ മാത്രം 

(D) 1, 2, 3, 4 എന്നിവ 

Ans:- (D) 

19. ചുവടെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം? 

1. വിവരാവകാശ നിയമം ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയത് 2005 ജൂൺ 15നാണ്

2. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് (ബിപിഎൽ) വി വരാവകാശ നിയമപ്രകാരം മറുപടി ലഭിക്കാൻ ഫീസ് നൽകേണ്ടതില്ല

3. അപേക്ഷിക്കുന്ന തീയതി മുതൽ 25 വർഷം മുമ്പ് വരെയു ള്ള കാര്യങ്ങൾ മാത്രമാണ് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുന്നത്

(A) 1, 3 എന്നിവ മാത്രം 

(B) 1, 2 എന്നിവ മാത്രം

(C) 1, 2, 3 എന്നിവ 

(D) 2, 3 എന്നിവ മാത്രം 

Ans:- (B) 

20. ചുവടെ നൽകിയിട്ടുള്ള പ്രസ്താവനകൾ പരിശോധിക്കുക.

1. സംസ്ഥാന ധനകാര്യ കമ്മിഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന അനുച്ഛേദം 244 കെ.

2. സംസ്ഥാന ധനകാര്യ കമ്മിഷനെ നിയമിക്കുന്നത് ഗവർണർ.

3. ആറാമത് കേരള സംസ്ഥാന ധനകാര്യ കമ്മിഷണർ എസ്.എം. വിജയാനന്ദ്.

(A) 1 തെറ്റ് 2, 3 ശരി

(B) 1, 2 തെറ്റ് 3 ശരി

(C) 1 ശരി 2, 3 തെറ്റ്

(D) എല്ലാം ശരിയാണ് 

Ans:- (A) 

21. ചുവടെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏതാണ്

(A) അശുദ്ധരക്തം ഉള്ളത് ഹൃദയത്തിന്റെ വലത്ത അറകളിലാണ്

(B) മനുഷ്യഹൃദയത്തിൽ 4 അറകളുണ്ട്

(C) മത്സ്യത്തിന് ഹൃദയത്തിൽ 2 അറകളാണുള്ളത് 

(D) അശുദ്ധ രക്തം വഹിക്കുന്ന കുഴലുകളാണ് ആർട്ടറികൾ എന്നറിയപ്പെടുന്നത് 

Ans:- (D) 

22. ചുവടെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവനഏതെന്ന് കണ്ടെത്തുക? 

(A) മനുഷ്യനിൽ ശ്വാസകോശത്തിലെ വായു അറകൾ ആൽവിയോള എന്ന പേരിലാണ് അറിയപ്പെടുന്നത്

(B) വൃക്കയിലെ പ്രവർത്തനഘടകങ്ങളാണ് നെഫ്രോണുകൾ 

(C) മനുഷ്യരിൽ അന്നജത്തിന്റെ ദഹനത്തിന് സഹായിക്കുന്നത് അമിലേസ് എന്ന രാസാഗ്നിയാണ് 

(D) മാംസ്യത്തെ ദഹിപ്പിക്കുന്ന രാസാഗ്നിയാണ് ലിപേസ്. 

Ans:- (D) 

23. മനുഷ്യശരീരത്തിൽ ദഹനേന്ദ്രിയ വ്യവസ്ഥയുടെ (alimentary canal) വിവിധ ഭാഗങ്ങൾ ക്രമമായി എഴുതിയാൽ ശരിയായത് ഏതാണ്? 

(A) വായ ആമാശയം - ചെറുകുടൽ - വൻകുടൽ - അന്നനാളം

(B) വായ - അന്നനാളം ആമാശയം - ചെറുകുടൽ - വൻകുടൽ

(C) വായ - ആമാശയം - അന്നനാളം - ചെറുകടൽ വൻകുടൽ

(D) വായ - അന്നനാളം - ആമാശയം - വൻകുടൽ - ചെറുകുടൽ

Ans:- (B) 

24. ചുവടെപ്പറയുന്ന കേരളത്തിലെ പ്രമുഖ കായിക താരങ്ങൾ, അവർ പ്രാഗത്ഭ്യം നേടിയ കായിക ഇനം എന്നിവ ശരിയായ രീതിയിൽ ചേരുംപടി ചേർക്കുക.

(A) ടിന്റു ലൂക്ക, രഞ്ജിത്ത് മഹേശ്വരി 

(B) വി.പി.സത്യൻ, സി.വി പാപ്പച്ചൻ

(C) പി.ആർ.ശ്രീജേഷ്

(D) സഞ്ജു സാംസൺ

1. അത് ലറ്റിക്സ്

2. ഫുട്ബോൾ

3. ഹോക്കി

4. ക്രിക്കറ്റ്

(A) A-1, B-2, C-3, D-4 

(B) A-1, B-2, C-4, D-3

(C) A-2, B-1, C-3, D-4 

(D) A-3, B-4, C-2, D-1

Ans:- (A) 

25. ചുവടെപ്പറയുന്ന കാർഷിക ഗവേഷണ സ്ഥാപനങ്ങൾ, അവയുടെ ആസ്ഥാനം എന്നിവ ശരിയായ രീതിയിൽ ചേരുംപടി ചേർക്കുക

(A) കേരഫെഡ്

(B) മാർക്കറ്റ് ഫെഡ്

(C) ഓയിൽ പാം ഇന്ത്യ ലിമിറ്റഡ്

(D) പുൽത്തൈല ഗവേഷണകേന്ദ്രം

1. ഗാന്ധിഭവൻ (കൊച്ചി)

2. തിരുവനന്തപുരം

3. ഓടക്കാലി (എറണാകുളം)

4. കോട്ടയം

(A) A-2, B-1, C-3, D-4

(B) A-2, B-1, C-4, D-3

(C) A-1, B-2, C-4, D-3

(D) A-1, B-2, C-3, D-4

Ans:- (B) 

26. ചുവടെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

1. ഒരു ഗ്രാം ഹൈഡ്രജനിൽ 6.023 × 10 ^ 23 ആറ്റങ്ങൾ ഉണ്ടായിരിക്കുമെന്ന് കണ്ടുപിടിച്ചത് അവൊഗാഡ്രോ എന്ന ശാസ്ത്രജ്ഞനാണ്

2. 6.023X 10^23 മോൾ എന്നതാണ് അവൊഗാഡ്രോ സംഖ്യ എന്നറിയപ്പെടുന്നത്

3. അന്താരാഷ്ട്ര മോൾ ദിനമായി ആചരിക്കുന്നത് ഒക്ടോബർ 23നാണ്

4. അറ്റോമിക് മാസ് യൂണിറ്റ് കണ്ടുപിടിക്കാനുപയോഗിക്കുന്ന മൂലകമാണ് കാർബൺ-12

(A) 1, 2, 3 എന്നിവ മാത്രം

(B) 1, 2, 4 എന്നിവ മാത്രം 

(C) 1, 2 എന്നിവ മാത്രം 

(D) 1, 2, 3, 4 എന്നിവ

Ans:- (D) 

27. ചുവടെപ്പറയുന്നവയിൽ ശരിയായത് ഏതെല്ലാം?

1. പ്രോട്ടോണിന്റെ മാസ് 1.672x 10^ -27 kg ആകുന്നു.

2. ഇലക്ട്രോണിന്റെ മാസ് 9.1x10 ^ -31 Kg ആകുന്നു.

3. ന്യൂട്രോണിന്റെ മാസ് 1.676x10 ^ - 27 Kg ആകുന്നു.

(A) 1, 3 എന്നിവ 

(B) 1, 2 എന്നിവ മാത്രം 

(C) 2, 3 എന്നിവ മാത്രം 

(D) 1, 2, 3 എന്നിവ 

Ans:- (D) 

28. ചുവടെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

1. ഒരാറ്റത്തിന്റെ K, L, M, N ഷെല്ലുകളിൽ ഉൾക്കൊള്ളാൻ കഴിയുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം യഥാക്രമം 2, 8, 18, 32 എന്നിവയാണ്

2. ഒരു നിശ്ചിത പാതയിലൂടെ ന്യൂക്ലിയസിനെ ചുറ്റി സഞ്ചരിക്കുന്ന ആറ്റത്തിലെ കണമാണ് ഇലക്ട്രോൺ.

(A) 1 മാത്രം

(B) 2 മാത്രം

(C) 1, 2 എന്നിവ ശരിയാണ്

(D) 1, 2 എന്നിവ തെറ്റാണ്

Ans:- (C) 

29. ചുവടെപ്പറയുന്ന ലോഹങ്ങൾ, അവയുടെ അയിരുകൾ എന്നിവ ശരിയായ രീതിയിൽ ചേരും പടി ചേർക്കുക

(A) സ്വർണ്ണം

(B) മാംഗനീസ്

(C) അയൺ

(D) ടിൻ

1. പൈറോലുസൈറ്റ്

2. ബിസ്മത്ത് അറേറ്റ്

3. ഹേമറ്റൈറ്റ്

4. കാസിറ്ററൈറ്റ്


(A) A-2, B-1, C-3, D-4

(B) A-1, B-2, C-3, D-4 

(C) A-2, B-1, C-4, D-3 

(D) A-2, B-3, C-1, D-4

Ans:- (A) 

30. ശരിയായ പ്രസ്താവനകൾ തിരഞെഞ്ഞെടുക്കുക.

1. കേരള സംസ്ഥാന വിവരാവകാശ കമ്മിഷൻ രൂപീകൃതമായത് 2005 ഡിസംബർ 19 നാണ്.

2. രണ്ടാമത്തെ കേന്ദ്ര മുഖ്യ വിവരാവകാശ കമ്മിഷണർ എ.എൻ. തിവാരി.

3. കേന്ദ്ര മുഖ്യ വിവരാവകാശ കമ്മിഷണറായ രണ്ടാമത്തെ വനിത ദീപക് സന്ധു.

4. കേരളത്തിലെ ആദ്യത്തെ മുഖ്യ വിവരാവകാശ കമ്മിഷണറാണ് പാലാട്ട് മോഹൻദാസ്.

(A) 1, 2, 4

(B) 2, 3, 4

(C) 1, 3, 4

(D) 1, 2

Ans:- (A) 

31. ചുവടെപ്പറയുന്നവയിൽ
ശരിയായ പ്രസ്താവനകൾ
ഏതെല്ലാം?

1. ആവർത്തന പട്ടികയിൽ ഒന്നാം ഗ്രൂപ്പ് മൂലകങ്ങൾ ആൽക്കലി ലോഹങ്ങൾ എന്നും 2-ാം ഗ്രൂപ്പ് മൂലകങ്ങൾ ആൽകലൈൻ എർത്ത് ലോഹങ്ങൾ എന്നും അറിയപ്പെടുന്നു

2. ഹൈഡ്രജൻ ഒന്നാം ഗ്രൂപ്പ് മൂലകമാണ്

3. ഹൈഡ്രജൻ ആൽക്കലി ലോഹമാണ്

(A) 1, 2 എന്നിവ മാത്രം 

(B) 1, 3 എന്നിവ മാത്രം

(C) 2, 3 എന്നിവ മാത്രം 

(D) 1, 2, 3 എന്നിവ

Ans:- (A) 

32. ചുവടെപ്പറയുന്നവയെ ശരിയായ രീതിയിൽ ചേരും പടിചേർക്കുക

A. ബ്ലീച്ചിങ് പൗഡർ
B. ബേക്കിങ് സോഡ
C. വാഷിങ് സോഡ
D. പ്ലാസ്റ്റർ ഓഫ് പാരീസ്
E. ജിപ്സം

1. Caocl2
2. NaHCO3
3. Na2CO3 10 H2O
4. Caso4 1/2 H2O
5. Caso4  2H2O


(A) A-1, B-2, C-4, D-3, E-5
(B) A-1, B-2, C-5, D-4, E-3
(C) A-1, B-2, C-3, D-4, E-5
(D) A-2, B-1, C-3, D-4, E-5

Ans:- (C) 

33. ചുവടെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ
ഏതെല്ലാം?

1. ലോഹണം പ്രദർശിപ്പിക്കുന്ന അലോഹ മൂലകമാണ്
ഹൈഡ്രജൻ

2. സാധാരണ ഹൈഡ്രജൻ എന്നറിയപ്പെടുന്ന പ്രോട്ടിയത്തിന് ന്യൂട്രോണുകൾ ഇല്ല

3. ഡ്യൂട്ടീരിയം, ട്രിഷിയം എന്നീ ഹൈഡ്രജൻ ഐസോടോപ്പുകൾക്ക് യഥാക്രമം 1, 2 എന്നീ ന്യൂട്രോണുകളാണുള്ളത്.

4. ചീഞ്ഞമുട്ടയുടെ ഗന്ധമുള്ള വാതകമാണ് ഹൈഡ്രജൻ സൾഫൈഡ്

(A) 1 2, 3, 4 എന്നിവ 

(B) 1, 3 എന്നിവ

(C) 2, 4 എന്നിവ മാത്രം 

(D) 1, 4 എന്നിവ മാത്രം

Ans:- (A) 

34. ചുവടെപ്പറയുന്നവയിൽ ശരിയായത് ഏതെല്ലാം? 

1. ചലനത്തെക്കുറിച്ചുള്ള പഠനം- ഡൈനാമിക്സ്

2. താപത്തെകുറിച്ചുള്ള പഠനം- തെർമോ ഡൈനാമിക്സ്

3. ശബ്ദത്തെക്കുറിച്ചുള്ള പഠനം- അക്കൗസ്റ്റിക്സ്

4. പ്രകാശത്തിന്റെ സ്വഭാവത്തെക്കുറിച്ചുള്ള പഠനം- ഒപ്ടിക്സ്

(A) 1, 2, 4 എന്നിവ മാത്രം 

(B) 1, 2, 3 എന്നിവ മാത്രം 

(C) 2, 3, 4 എന്നിവ മാത്രം 

(D) 1, 2, 3, 4 എന്നിവ

Ans:- (D) 

35. മഴവില്ല് (rainbow) ഉണ്ടാകുന്നതിനുള്ള കാരണങ്ങൾ ചുവടെപ്പറയുന്നവയിൽ ഏതെല്ലാമാണ്?

1. അപവർത്തനം

2. വിസരണം

3. പ്രകീർണനം

4. പൂർണാന്തരിക പ്രതിഫലനം

5. ഡിഫ്രാക്ഷൻ

(A) 1, 2, 4 എന്നിവ

(B) 1, 2, 5 എന്നിവ

(C) 1, 3, 4 എന്നിവ

(D) 1, 3, 4, 5 എന്നിവ

Ans:- (C) 

36. ഇൻഫ്രാസോണിക് ശബ്ദതരംഗങ്ങൾ പുറപ്പെടുവിക്കുന്ന ജീവികൾക്ക് ഉദാഹരണം ചുവടെപ്പറയുന്നവയിൽ ഏതെല്ലാമാണ്? 

1. തിമിംഗലം

2. വവ്വാൽ

3. ജിറാഫ്

4. ഡോൾഫിൻ

(A) 1, 2 എന്നിവ 

(B) 1, 4 എന്നിവ 

(C) 2, 4 എന്നിവ

(D) 1, 3 എന്നിവ

Ans:- (D) 

37. കേരള സംസ്ഥാനത്തെക്കുറിച്ച് ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

1. കേരളത്തിൽ ജനസാന്ദ്രത കൂടിയ ജില്ല തിരുവനന്തപുരവും കുറഞ്ഞ ജില്ല ഇടുക്കിയുമാണ്.

2. 2011ലെ സെൻസസ് പ്രകാരം കേരളത്തിൽ സ്ത്രീ സക്ഷരതാ നിരക്ക് പുരുഷന്മാരെക്കാൾ കൂടുതലാണ്.

3. കേരളത്തിൽ സ്ത്രീ-പുരുഷാനുപാതം കൂടിയ ജില്ലയാണ് കണ്ണൂർ

4. ജനസംഖ്യാ വളർച്ചാനിരക്ക് കുറഞ്ഞ ജില്ല പത്തനംതിട്ടയാണ്.

(A) 1, 2, 4 എന്നിവ മാത്രം

(B) 1, 2, 3 എന്നിവ മാത്രം

(C) 1, 3, 4 എന്നിവ മാത്രം

(D) 1, 2, 3, 4 എന്നിവ

Ans:- (C) 

38. ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത്
ഏതെന്ന് കണ്ടെത്തുക.

(A) കേരളത്തിന്റെ വിസ്തീർണ്ണം 38,863 ചതുരശ്ര കിലോമീറ്ററാണ്.

(B) 1956-ൽ കേരളം രൂപീകരിക്കുമ്പോൾ 5 ജില്ലകളാണ് നിലവിലുണ്ടായിരുന്നത്.

(C) കേരളത്തിന്റെ തീരദേശ ദൈർഘ്യം 590 കിലോമീറ്ററാണ്.

(D) ആംഗ്ലോ ഇന്ത്യൻ പ്രതിനിധി ഉൾപ്പെടെ കേരളത്തിലെ നിയമസഭാംഗങ്ങളുടെ എണ്ണം 140 ആകുന്നു.

Ans:- (D) 

39. ചുവടെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായത്
ഏതെല്ലാം?

1. നീർത്തടങ്ങളെ സംരക്ഷിക്കുകയും സുസ്ഥിരമായി
ഉപയോഗപ്പെടുത്തുകയും ചെയ്യുന്നത് സംബന്ധിച്ച അന്താരാഷ്ട്ര കരാറാണ് റാംസർ കൺവെൻഷൻ

2. റാംസർ കരാർ ഒപ്പുവെച്ചത് 1971 ഫെബ്രുവരി 2-നാണ്.

3. തണ്ണീർത്തട ദിനമായി ആചരിക്കുന്നത് ഫെബ്രുവരി 2
-നാണ്.

40. ഇന്ത്യയിൽ റാംസർ പട്ടികയിൽ ഏറ്റവും കൂടുതൽ
സ്ഥലങ്ങൾ ഉൾപ്പെട്ടിട്ടുള്ളത് ഉത്തർപ്രദേശിലാണ്.

(A) 1, 2, 3, 4 എന്നിവ

(B) 1, 2, 3 എന്നിവ മാത്രം

(C) 1, 2, 4 എന്നിവ മാത്രം

(D) 2, 3, 4 എന്നിവ മാത്രം

Ans:- (A) 

41. തെറ്റായ പ്രസ്താവനകൾ കണ്ടെത്തുക.

1. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷൻ സ്ഥാപിച്ചത് പോൾ എച്ച്.ആപ്പിൾ ബിയാണ്

2. പബ്ലിക് അഫയേഴ്സ് ഇൻഡക്സ് പുറത്തിറക്കുന്നത് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷനാണ്

3. പൊതുഭരണം ദുർബലർക്ക് പ്രത്യേകമായ പരിരക്ഷയും പരിഗണനയും നൽകണമെന്ന് ഗാന്ധിജി അഭിപ്രായപ്പെട്ടു.

(A)  മൂന്ന് മാത്രം

(B)  1, 2 എന്നിവ 

(C)  ഒന്നു മാത്രം

(D) ഇവയൊന്നുമല്ല 

Ans:- (B) 

42. ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത്
ഏതെല്ലാം?

1. കേരളത്തിൽ ഏറ്റവും കൂടുതൽ വൈദ്യുതി ഉൽപാദിപ്പിക്കുന്നത് ജല വൈദ്യുത പദ്ധതികളിലൂടെയാണ്.

2. കേരളത്തിൽ തൃശ്ശൂർ മുനിസിപ്പൽ കോർപ്പറേഷൻ
ഭരണപരിധിയിൽ വരുന്ന സ്ഥലങ്ങൾ, മൂന്നാർ (കണ്ണൻ
ദേവൻ ഹിൽസ്) എന്നിവയൊഴികെ മുഴുവൻ പ്രദേശങ്ങളി
ലും വൈദ്യുതി വിതരണം ചെയ്യുന്നത് കെ.എസ്.ഇ.ബി
മുഖാന്തിരമാണ്

3. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയായ
പള്ളിവാസൽ ജലവൈദ്യുത പദ്ധതി സ്ഥിതിചെയ്യുന്നത്
മുതിരപ്പുഴ നദിയിലാണ്.

4. കേരളത്തിലെ ആദ്യത്തെ സ്വകാര്യ ജലവൈദ്യുത
പദ്ധതിയാണ് മണിയാർ

(A) 1, 2, 4 എന്നിവ മാത്രം

(B) 1, 2, 3, 4 എന്നിവ

(C) 1, 3, 4 എന്നിവ മാത്രം

(D) 1, 2, 3 എന്നിവ മാത്രം

Ans:- (B) 

43. കേരളത്തിലെ മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട് ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

1. കടലിന്റെ അടിത്തട്ടിൽ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യുന്നതിനായി ഫിഷറീസ് തുറമുഖ-എഞ്ചിനീയറിംഗ് വകുപ്പുകളുടെ നേതൃത്വത്തിൽ കൊല്ലം നീണ്ടകരയിൽ നടപ്പിലാക്കിയ പദ്ധതിയാണ് ശുചിത്വ സാഗരം പദ്ധതി എന്നറിയപ്പെടുന്നത്.

2. മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് കടലിൽ പോകുന്നതും തിരികെ വരുന്നതുമായ വിവരങ്ങൾ രേഖപ്പെടുത്തുന്നതിന് നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ വികസിപ്പിച്ച മൊബൈൽ ആപ്ലിക്കേഷനാണ് 'സാഗര'.

3. തീരദേശത്ത് സമ്പൂർണ്ണ സാക്ഷരത കൈവരിക്കുന്നതിനായി ആരംഭിച്ച പദ്ധതിയാണ് 'അക്ഷരസാഗരം' എന്നറിയപ്പെടുന്നത്.

(A) 1, 2 എന്നിവ മാത്രം 

(B) 1, 3 എന്നിവ മാത്രം

(C) 2, 3 എന്നിവ മാത്രം

(D) 1, 2, 3 എന്നിവ

Ans:- (D) 

44. പഴശ്ശി വിപ്ലവത്തെ സംബന്ധിച്ച് ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം? 

1. പഴശ്ശി വിപ്ലവ സമയത്ത് മലബാറില (തലശ്ശേരി) സബ് കളക്ടറായിരുന്നു തോമസ് ഹാർവെ ബാബർ.

2. പഴശ്ശി രാജാവിന്റെ സർവ്വ സൈന്യാധിപനായിരുന്നു കൈതേരി അമ്പു.

3. പഴശ്ശി സ്മാരകം സ്ഥിതിചെയ്യുന്നത് മാനന്തവാടിയിലാണ്.

(A) 1, 2 എന്നിവ മാത്രം

(B) 1, 3 എന്നിവ മാത്രം 

(C) 1, 2, 3 എന്നിവ

(D) 2, 3 എന്നിവ മാത്രം

Ans:- (C) 

13. ചുവടെപ്പറയുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതാണ്? 

(A) കയ്യൂർ സമരം നടന്നത് കാസർകോട് ജില്ലയിലാണ്. 

(B) 1941-ലാണ് കയ്യൂർ സമരം നടന്നത് 

(C) കരിവെള്ളൂർ സമരം നടന്നത്1948-ലാണ് 

(D) കരിവെള്ളൂർ സമര നായിക എന്നറിയപ്പെടുന്നത് കെ ദേവയാനിയാണ്.

Ans:- (C) 

45. ചുവടെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏതാണ് 

(A) മാഹി വിമോചന സമരം നടന്നത് 1948 ലാണ്.

(B) മാഹി വിമോചന സമരത്തിന്റെ നേതാവാണ് ഐ കെ കുമാരൻ മാസ്റ്റർ

(C) ആധുനിക ഗാന്ധി എന്നറിയപ്പെടുന്നത് ഐ കെ കുമാരൻ മാസ്റ്ററാണ്

(D) "വരിക വരിക സഹജരേ” എന്നു തുടങ്ങുന്ന ഗാനം ഉപ്പു സത്യആഗ്രഹത്തിന്റെ മാർച്ചിംഗ് ഗാനമാണ്.

Ans:- (C) 

46. ചുവടെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

1. ചട്ടമ്പിസ്വാമികളുടെ യഥാർഥ പേര് അയ്യപ്പൻ എന്നാണ്.

2. ചട്ടമ്പിസ്വാമിക്ക് ജ്ഞാനോദയം ലഭിച്ചത് വടിവീശ്വരം എന്ന സ്ഥലത്തുവച്ചാണ്.

3. ചട്ടമ്പിസ്വാമി സ്മാരകം സ്ഥിതിചെയ്യുന്നത് കൊല്ലം ജില്ലയിലെ പന്മനയിലാണ്.

(A) 1, 2 എന്നിവ മാത്രം 

(B) 1, 3 എന്നിവ മാത്രം

(C) 2, 3 എന്നിവ മാത്രം 

(D) 1, 2, 3 എന്നിവ

Ans:- (D) 

47. ചുവടെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

1. ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാല സ്ഥിതി ചെയ്യുന്നത് കൊല്ലം ജില്ലയിലാണ്.

2. 1913-ലാണ് ശ്രീനാരായണഗുരു ആലുവയിൽ അദ്വൈതാശ്രമം സ്ഥാപിച്ചത്.

3. എസ്.എൻ.ഡി.പിയുടെ മുഖപത്രമായ വിവേകോദയം മാസികയുടെ സ്ഥാപകനാണ് ശ്രീനാരായണഗുരു.

4. 1888-ലാണ് ശ്രീനാരായണഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയത്.

(A) 1, 2, 3 എന്നിവ

(B) 1, 3, 4 എന്നിവ

(C) 1, 2, 4 എന്നിവ

(D) 1, 2, 3, 4 എന്നിവ

Ans:- (C) 

48. ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതാണ്?

(A) സമത്വ സമാജം സ്ഥാപിച്ചത് വൈകുണ്ഠ സ്വാമികളാണ്

(B) പന്തിഭോജനം ആരംഭിച്ച സാമൂഹിക പരിഷ്കർത്താവാണ് തെക്കാട് അയ്യ

(C) ആനന്ദ മഹാസഭ സ്ഥാപിച്ചത് വാഗ്ഭടാനന്ദനാണ് 

(D) ജാതിനാശിനി സഭ രൂപീകരിച്ചത് ആനന്ദതീർത്ഥനാണ്.

Ans:- (C) 

49. ചുവടെപ്പറയുന്ന സാമൂഹിക പരിഷ്കർത്താക്കൾ, അവർ നേതൃത്വം നൽകിയ പ്രസ്ഥാനങ്ങൾ എന്നിവ ശരിയായ രീതിയിൽ ചേരുംപടി ചേർക്കുക.

A പൊയ്കയിൽ യോഹന്നാൻ 

B വാഗ്ഭടാനന്ദൻ

C കുര്യാക്കോസ് ഏലിയാസ് ചാവറ

D സഹോദരൻ അയ്യപ്പൻ


1. മിശ്രഭോജന പ്രസ്ഥാനം

2. പിടിയരി സമ്പ്രദായം

3. ആത്മവിദ്യാസംഘം

4. പ്രത്യക്ഷ രക്ഷാ ദൈവസഭ


(A) A-1, B-2, C-3, D-4

(B) A-4, B-3, C-2, D-1

(C) A-4, B-3, C-1, D-2

(D) A-3, B-4, C-2, D-1

Ans:- (B) 

50. തന്നിരിക്കുന്നതിൽ നിന്നു ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക. 

1. ഇന്ത്യൻ സിവിൽ സർവീസ് ആക്ട് പാസായത് 1861 ലാണ്. 

2. ഇന്ത്യൻ സിവിൽ സർവീസിനെ സ്റ്റീൽ ഫ്രെയിം ഓഫ് ഇന്ത്യ എന്നു വിശേഷിപ്പിച്ചത് ജവാഹർലാൽ നെഹ്റുവാണ്.

3. ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിന്റെ തലവൻ ക്യാബിനറ്റ് സെക്രട്ടറിയാണ്.

4. 'യോഗ കർമസു കൗശലം' എന്ന താണ് ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിന്റെ ആപ്തവാക്യം.

(A) 1, 2, 3, 4 എന്നിവ

(B) 1, 2, 4 എന്നിവ

(C) 2, 4 എന്നിവ

(D) 1, 3, 4 എന്നിവ

Ans:- (D) 

Post a Comment