Bookmark

Kerala History



കേരളത്തിലെ സ്വാതന്ത്ര്യസമര ചരിത്രത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ

★ പഴശ്ശിരാജയെ പരാജയപ്പെടുത്തുന്നതിന് 1804-ൽ തലശ്ശേരി സബ് കളക്ടറായി നിയമിക്കപ്പെട്ടത്?

തോമസ് ഹാർവി ബാബർ

★ ബ്രിട്ടീഷ് അധികാരത്തിനെതിരേ കേരളത്തിലുണ്ടായ ആദ്യത്തെ സംഘടിത പ്രക്ഷോഭമായ ആറ്റിങ്ങൽ കലാപം നടന്ന വർഷം?

1721

★ 'കേരളത്തിന്റെ രാഷ്ടീയഗുരു' എന്നറിയപ്പെടുന്നത്?

ജി.പി. പിള്ള

★ 1871 ജനുവരി മൂന്നിന് ചാവറ ഏലിയാസ് കുരിയാക്കോസ് അച്ചൻ അന്തരിച്ചത് എവിടെവെച്ച്?

കൂനമ്മാവ് (എറണാകുളം )

★ സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ളയുടെ
ജന്മസ്ഥലം:

നെയ്യാറ്റിൻകര

★ 'കൊച്ചിരാജ്യത്തെ ആദ്യ മനുഷ്യാവകാശപ്രവർത്തകൻ' എന്ന് വിശേഷിപ്പിക്കപ്പെടുന്നത്:

പണ്ഡിറ്റ് കെ.പി. കറുപ്പൻ

★ 'എന്റെ കുതിപ്പും കിതപ്പും' എന്ന കൃതി രചിച്ചതാര്?

ഫാദർ വടക്കൻ

★ 1891 ജനുവരി ഒന്നിന് മലയാളി മെമ്മോറിയൽ സമർപ്പിക്കപ്പെട്ടത് ഏത് മഹാരാജാവിനായിരുന്നു?

ശ്രീമൂലം തിരുനാൾ

★ സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ളയെ തിരുവിതാംകൂറിൽ നിന്ന് നാടുകടത്തുന്നതിന് കാരണക്കാരനായ ദിവാൻ:

പി. രാജഗോപാലാചാരി

★ 1947 ജൂലായ് 25-ന് ദിവാൻ സി.പി. രാമസ്വാമി അയ്യർക്കെതിരേ വധശ്രമം നടത്തിയതാര്?

കെ.സി.എസ്. മണി

★ മുഹമ്മദ് അബ്ദുറഹിമാന്റെ സ്മരണാർഥം മഹാകവി അക്കിത്തം രചിച്ച കാവ്യം?

മരണമില്ലാത്ത മനുഷ്യൻ

★ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷപദവി വഹിച്ച സി. ശങ്കരൻനായർ 1857-ൽ ജനിച്ചത് എവിടെയാണ്?

മങ്കര (പാലക്കാട്)

★ 1916-ൽ ജസ്റ്റിസ് പാർട്ടിയുടെ രൂപവത്കരണത്തിൽ പ്രധാന പങ്കുവഹിച്ച മലയാളി:

ടി.എം. നായർ

★ തിരുനെൽവേലി കളക്ടറായിരുന്ന ആഷ് എന്ന ഇംഗ്ലീഷുകാരനെ 1911-ൽ വെടിവെച്ചുകൊന്നത് ആര്?

വാഞ്ചി അയ്യർ

★ രണ്ടാം ലോകമഹായുദ്ധകാലത്ത് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ നേതൃത്വത്തിൽ ഝാൻസി റാണി റെജിമെന്റിനെ നയിച്ച മലയാളി വനിത:

ക്യാപ്റ്റൻ ലക്ഷ്മി

★ സ്വാതന്ത്യസമരസേനാനിയായ വിഷ്ണു ഭാരതീയന്റെ യഥാർഥ പേര്:

വിഷ്ണു നമ്പീശൻ

★ കൊച്ചിരാജ്യത്തെ അവസാനത്തെ മഹാരാജാവ്?

രാമവർമ പരീക്ഷിത്ത് തമ്പുരാൻ

★ അയിത്തോച്ചാടനത്തിനായി കേരളത്തിൽ നടന്ന ആദ്യ സമരം:

വൈക്കം സത്യാഗ്രഹം

★ അയ്യങ്കാളിയുമായി ബന്ധപ്പെട്ട് നടന്ന ഏത് ചരിത്രസംഭവത്തിന്റെ 125-ാം വാർഷികമാണ്
2018-ൽ ആഘോഷിച്ചത്?

വില്ലുവണ്ടിയാത്ര

★ 1913-ൽ കൊച്ചി കായലിൽ വഞ്ചികൾ കൂട്ടിക്കെട്ടി ചങ്ങാടം നിർമിച്ച് നടത്തിയ കായൽ സമ്മേളനത്തിന് നേതൃത്വം നൽകിയതാര്?

പണ്ഡിറ്റ് കെ.പി. കറുപ്പൻ

★ എം.കെ. സാനു രചിച്ച 'മൃത്യുഞ്ജയം കാവ്യജീവിതം' ആരുടെ ജീവചരിത്രകൃതിയാണ്?

കുമാരനാശാൻ

★ കേരളത്തിലെ മുസ്ലിം നവോത്ഥാനത്തിന്റെ
പിതാവ് എന്നറിയപ്പെടുന്നതാര്?

വക്കം അബ്ദുൾ ഖാദർ മൗലവി

★ അടിലഹളയുമായി ബന്ധപ്പെട്ട സാമൂഹിക വിപ്ലവകാരി:

ശ്രീകുമാരഗുരുദേവൻ

★ ശ്രീമൂലം പ്രജാസഭാംഗമായിരിക്കെ ദളിത് കോളനികൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടത്:

കുറുമ്പൻ ദൈവത്താൻ

Post a Comment

Post a Comment