Bookmark

ദേശീയപ്രസ്ഥാനത്തിലെവിദേശവനിതകൾ


★ 1841 ഒക്ടോബർ 1-ന് ലണ്ടനിലെ ക്ലാഫാമിൽ ജനിച്ച സാമൂഹിക പരിഷ്ക്കർത്താവായ വനിതയാര്?

ആനി ബസന്റ്

★ ആനി ബസന്റ് ആദ്യമായി
ഇന്ത്യയിലെത്തിയ വർഷമേത്?

1893

★ ഏത് ദാർശനിക സംഘടനയിലെ അംഗമെന്ന നിലയ്ക്കാണ്
ആനി ബസന്റ് ഇന്ത്യയിലേക്കു
വന്നത്?

തിയോസൊഫിക്കൽ സൊസൈറ്റി

★ ചാൾസ് വെബ്സ്റ്റർ ലെഡ്ബീറ്റർ, ആനി ബസന്റ് എന്നിവർ
ചേർന്ന് രചിച്ച പ്രശസ്ത ഗ്രന്ഥമേത്?

ഒക്കൾട്ട് കെമിസ്ട്രി

★ 1898-ൽ ബനാറസിൽ സെൻട്രൽ ഹിന്ദു കോളേജ് സ്ഥാപിച്ചതാര്?

ആനി ബസന്റ്

★ ആനി ബസന്റ്' കോൺഗ്രസ്
പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട 1917 ലെ സമ്മേളനം നടന്നതെവിടെ?

കൽക്കട്ട

★ ഇന്ത്യക്ക് സ്വയംഭരണം നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെ 1916-ൽ ആനിബസന്റ് സ്ഥാപിച്ച രാഷ്ട്രീയസംഘടനയേത്?

ഓൾ ഇന്ത്യാ ഹോംറൂൾ ലീഗ്

★ 1933-ൽ ആനി ബസന്റ് അന്തരിച്ചതെവിടെ?

അഡയാർ

★ ആനി ബസന്റ് രചിച്ച പ്രധാന
കൃതികൾ ഏതെല്ലാം?

ദി ഡോക്ട്രിൻ ഓഫ് ദി ഹാർട്ട്,
ദി ലോ ഓഫ് പോപ്പുലേഷൻ,
ദി ആൻഷ്യന്റ് വിസ്ഡം

★ കോമൺ വീൽ, ന്യൂ ഇന്ത്യ
എന്നീ പ്രതങ്ങൾ സ്ഥാപിച്ചതാര്?

ആനി ബസന്റ്

★ 1875-ൽ ഹെൻട്രി സ്റ്റീൽ ഓൾക്കോട്ട്, വില്യം ജഡ്ജ് എന്നിവർക്കൊപ്പം തിയോസൊഫിക്കൽ സൊസൈറ്റി സ്ഥാപിച്ച വനിതയാര്? 

മാഡം ബ്ലാവഡ്സ്കി

★ ഇന്ത്യയിൽ ചെലവിട്ട കാലത്തെ അനുസ്മരിച്ച് 'ഫ്രം ദി കേവ്സ് ആന്റ് ജംഗിൾസ് ഓഫ് ഹിന്ദുസ്ഥാൻ' എന്ന പുസ്തക മെഴുതിയതാര്?

മാഡം ബ്ലാവഡ്സ്ക്കി

★ മാഡം ബ്ലാവഡ്സ്ക്കിയുടെ പ്രധാന രചനകൾ ഏതൊക്കെയാണ്?

ദി സീക്രട്ട് ഡോക്ട്രിൻ, ദി വോയ്സ് ഓഫ് ദി സൈലൻസ്

★ ഹിന്ദുസംസ്കാരത്തെ വിമർശിക്കുന്ന 'മദർ ഇന്ത്യ' എന്ന
കൃതി രചിച്ച അമേരിക്കൻ എഴുത്തുകാരിയാര്?

കാതറിൻ മയോ (1927)

★ 'അഴുക്കുചാൽ പരിശോധകയുടെ റിപ്പോർട്ട്' എന്ന് ഗാന്ധിജി വിമർശിച്ചത് ഏത് കൃതിയെയാണ്?

മദർ ഇന്ത്യ

★ സ്ലേവ്സ് ഓഫ് ഗോഡ്സ്,
ദി ഫേസ് ഓഫ് മദർ ഇന്ത്യ
എന്നിവ ആരുടെ കൃതികളാണ്?

കാതറിൻ മയോ

★ എഡിത്ത് എല്ലെൻ ഗ്രേ ഇന്ത്യാചരിത്രത്തിൽ പ്രശസ്തയായിരിക്കുന്നത് ഏത് പേരിലാണ്?

നെല്ലി സെൻഗുപ്ത

★ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായ രണ്ടാമത്തെ വിദേശവനിതയും മുന്നാമത്തെ വനിതയും ആരാണ്?

നെല്ലി സെൻഗുപ്ത

★ 'ഗാന്ധിജിയുടെ ഇംഗ്ലിഷ് പുത്രിമാർ' എന്നറിയപ്പെട്ടത് ആരൊക്കെയാണ്?

മീരാബഹൻ, സരളാബെൻ

★ മാഡലിൻ സ്ലേഡ് എന്ന ബ്രിട്ടീഷ് വനിത ഇന്ത്യാചരിത്രത്തിൽ
പ്രശസ്തയായത് ഏതുപേരിലാണ്?

മീരാബഹൻ

★ സരളാബെന്നിന്റെ യഥാർഥനാമം എന്തായിരുന്നു?

കാതറിൻ മേരി ഹെലിമാൻ

★ സ്വാമി വിവേകാനന്ദന്റെ ശിഷ്യയായിരുന്ന ഐറിഷ് വനിതയാര്?

സിസ്റ്റർ നിവേദിത

★ സിസ്റ്റർ നിവേദിതയുടെ യഥാർഥനാമം എന്തായിരുന്നു?

മാർഗരറ്റ് നോബിൾ

★ ഇന്ത്യൻ ആത്മീയചര്യ സ്വീകരിച്ച ആദ്യത്തെ പാശ്ചാത്യ വനിതയാര്?

സിസ്റ്റർ നിവേദിത

★ കാളി ദി മദർ, ദി വെബ് ഓഫ്
ഇന്ത്യൻ ലൈഫ്, ദി മാസ്റ്റർ ആസ് ഐ സോ ഹിം, ക്രാഡിൽ ടെയിൽസ് ഓഫ് ഹിന്ദുയിസം എന്നിവ ആരുടെ കൃതികളാണ്?

സിസ്റ്റർ നിവേദിത

★ എമിലി ഷെങ്കൽ എന്ന ഓസ്ട്രിയൻ വനിത ഇന്ത്യയിലെ ഏത് ദേശീയ നേതാവിന്റെ പത്നിയാണ്?

സുഭാഷ് ചന്ദ്ര ബോസ്

★ 'ഇന്ത്യൻ വിപ്ലവത്തിന്റെ മാതാവ്' എന്നു വിളിക്കപ്പെട്ട വനിതയാര്?

ഭിക്കാജി കാമ (മാഡം കാമ)

★ ഇന്ത്യയ്ക്കായി ആദ്യമായാരു
ദേശീയപതാക നിർമിച്ചത് ആരാണ്?

മാഡം കാമ

★ ആദ്യമായി ഇന്ത്യൻ പതാക
ഉയർത്തിയതെവിടെ?

1907-ൽ ജർമനിയിലെ സ്റ്റട്ട്ഗർട്ടിൽ നടന്ന ഇന്റർനാഷണൽ
സോഷ്യലിസ്റ്റ് കോൺഫറൻസിൽ
Post a Comment

Post a Comment