ഭൂമി


 
◆ സൂര്യനിൽനിന്നും മൂന്നാമതായി സ്ഥിതിചെയ്യുന്ന ഗ്രഹം

◆ ലാറ്റിൻ ഭാഷയിൽ 'ടെറ' എന്നറിയപ്പെടുന്നു

◆ സൗരയൂഥത്തിലെ ഏറ്റവും സാന്ദ്രത കൂടിയ ഗ്രഹം.

◆ വലുപ്പത്തിൽ 5ആം സ്ഥാനമാണ് ഭൂമിക്കുള്ളത്

◆ നീലഗ്രഹം എന്നും അറിയപ്പെടുന്നു.

● ഭൂമിയുടെ ആകൃതി - 
oblate spheroid അല്ലെങ്കിൽ ജിയോയിഡ് (Geoid) 

● ഉപരിതല വിസ്തീർണം - 
61 കോടി ചതുരശ്ര കിലോമീറ്റർ 

● കരഭാഗത്തിന്റ വിസ്തീർണം - 
14.8 കോടി ചതുരശ്ര കിലോമീറ്റർ (29.2%) 

● ജലഭാഗത്തിന്റെ വിസ്തീർണം - 
36.2 കോടി ചതുരശ്ര കിലോമീറ്റർ (70.8%) 

● ഭൂമധ്യരേഖാ ചുറ്റളവ് - 
40,075.16 കിലോമീറ്റർ

● സൂര്യനിൽനിന്നുള്ള ശരാശരി അകലം - 15 കോടി കിലോമീറ്റർ 

● സൂര്യപ്രകാശം ഭൂമിയിലെത്താൻ വേണ്ട സമയം - എട്ടുമിനിറ്റ് 20 സെക്കൻഡ് 

● ചന്ദ്രനിൽനിന്ന് പ്രകാശം ഭൂമിയിലെത്താൻ വേണ്ട സമയം - 1.3 സെക്കൻഡ്

● ഒരു മണിക്കൂർകൊണ്ട് ഭൂമി കറങ്ങുന്നത് - 15 ഡിഗ്രി 

● പലായനപ്രവേഗം - 
സെക്കൻഡിൽ 11.2 കിലോമീറ്റർ

● സ്വന്തം അക്ഷത്തിൽ ഒരുതവണ കറങ്ങുവാനുള്ള സമയം(ഒരുദിവസം) - 23 മണിക്കൂർ 56 മിനിറ്റ്, 14 സെക്കൻഡ്. 

● സൂര്യനെ ഒരുതവണ ചുറ്റാൻ വേണ്ട സമയം (ഒരുവർഷം) - 365 ദിവസം 6 മണിക്കൂർ 9 മിനിറ്റ് 9 സെക്കൻഡ് 

● ഭൗമോപരിതലത്തിലെ ശരാശരി താപനില - 14 ഡിഗ്രി സെൽഷ്യസ് 

● ശരാശരി അന്തരീക്ഷമർദം - 101.3 കിലോ പാസ്കൽ 

● അച്ചുതണ്ടിന്റെ ചരിവ് - 23.44 ഡിഗ്രി

● ഭ്രമണപ്രവേഗം (ഭൂമധ്യരേഖാപ്രദേത്ത്) - മണിക്കൂറിൽ 1674 കിലോമീറ്റർ

◆ ഭൂവൽക്കത്തെയും (Crust) മാന്റിലിനെയും വേർതിരിക്കുന്ന ഭാഗം മൊഹറോവിസിക് വിച്ഛിന്നത. 

◆ മാന്റിലിന്റെ താഴത്തെ അതിർവരമ്പ് 'ഗുട്ടൻബർഗ് വിച്ഛിന്നത' എന്നറിയപ്പെടുന്നു. 

◆ ഭൂമിയുടെ കരഭാഗത്തിന്റെ അഞ്ചിലൊന്ന് മരുഭൂമിയാണ്.

Post a Comment