Bookmark

സമുദ്രങ്ങൾ


★ ഭൂമിയുടെ ഉപരിതലത്തിന്റെ 71% ജലമാണ്. 

★ ആകെ ജലത്തിന്റെ 96% സമുദ്രജലമാണ്.

★ സമുദ്രത്തിന്റെ ആഴം അളക്കുന്നതിനുള്ള ഉപകരണം 

ഫാത്തൊമീറ്റർ

★ ഒരു ഫാത്തം എന്നത് ആറ് അടിയാണ്.

◆ ശബ്ദതരംഗങ്ങൾ ആസ്പദമാക്കി സമുദ്രത്തിന്റെ ആഴം അളക്കുന്ന ഉപകരണം

 എക്കൊ സൗണ്ടർ

◆ സമുദ്രത്തിന്റെ ദൂരം അളക്കാൻ  ഉപയോഗിക്കുന്നത്

 നോട്ടിക്കൽ മൈൽ

★ ഒരു നോട്ടിക്കൽ മൈൽ എന്നത് 1862 മീറ്റർ ആണ്.

അറ്റ്ലാന്റിക് സമുദ്രം 

★ എസ് ആകൃതിയിലുള്ളതും തിരക്കേറിയതുമായ സമുദ്രം.

★ ബർമൂഡ ത്രികോണം, സർഗാസൊ കടൽ, ചാളക്കടൽ എന്നിവ അറ്റ്ലാന്റിക് സമുദ്രത്തിന്റെ ഭാഗമാണ്. 

◆ 'ജൈവ മരുഭൂമി' എന്നറിയപ്പെടുന്നത് 

 സർഗാസൊ കടൽ

★ 'കപ്പലുകളുടെ ശ്മശാനം' എന്നും സർഗാസൊ കടൽ അറിയപ്പെടുന്നു. 

◆ അറ്റ്ലാന്റിക് സമുദ്രത്തിലെ ആഴംകൂടിയ ഭാഗം

 പ്യൂറിട്ടോറിക്ക ഗർത്തം 

★ 1912-ൽ ടൈറ്റാനിക് കപ്പൽ മുങ്ങിയത് അറ്റ്ലാന്റിക്കിലാണ്.

ഇന്ത്യൻ മഹാസമുദ്രം 


★ ഒരു രാജ്യത്തിന്റെ പേരിലുള്ള ഏക സമുദ്രം.

★ പുരാതന കാലത്ത് രത്നാകര എന്നറിയപ്പെട്ട സമുദ്രമാണിത്.

★ ഏറ്റവും ആഴമേറിയ ഭാഗമാണ് ഡയമണ്ടിനാ ട്രഞ്ച്. 

★ 'എട്ടാമത്ത ഭൂഖണ്ഡം' എന്നറിയപ്പെടുന്ന ആഫ്രിക്കൻ രാജ്യമായ മഡഗാസ്കറും 'ഇന്ത്യയുടെ കണ്ണുനീർ തുള്ളി' എന്നറിയപ്പെടുന്ന ശ്രീലങ്കയും ഇന്ത്യൻ മഹാസമുദ്രത്തിലെ രണ്ടു വൻകര ദ്വീപുകളാണ്.

പസിഫിക് സമുദ്രം 

★ ഏറ്റവും വലിയ സമുദ്രം.

★ ശാന്തസമുദ്രം എന്നറിയപ്പെടുന്നു.

★ ഏറ്റവും അധികം ദ്വീപുകൾ ഉള്ള സമുദ്രം. 

★ പസിഫിക്കിന് പേര് നൽകിയത് മഗല്ലനാണ്. 

◆ പസിഫിക്കറ്റിലെ ഏറ്റവും ആഴംകൂടിയ ഭാഗം 

 ചലഞ്ചർ ഗർത്തം

★ ത്രികോണാകൃതിയിലുള്ള സമുദ്രം.

★ ഏറ്റവും കൂടുതൽ അഗ്നിപർവതങ്ങൾ കാണുന്ന 'റിങ്സ് ഓഫ് ഫയർ' എന്ന ഭാഗം പസിഫിക്കിനു ചുറ്റുമാണ്.

★ അറ്റ്ലാന്റിക്കിനെയും പസഫിക്കിനെയും തമ്മിൽ ബന്ധിപ്പിക്കുന്നത് പനാമ കനാലാണ്. 

★ ജപ്പാൻ കടൽ, സൗത്ത് ചൈനാ കടൽ, മഞ്ഞക്കടൽ, ബെറിങ് കടൽ എന്നിവ പസിഫിക്കിലാണ്.

ആർട്ടിക് സമുദ്രം 

★ ഏറ്റവും ചെറിയ സമുദ്രം.

★ ഡി ആകൃതിയിലുള്ള സമുദ്രം.

★ ഏറ്റവും തണുപ്പേറിയ സമുദ്രമാണിത്.

★ ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലൻഡ് ആർട്ടിക് സമുദ്രത്തിലാണ്.

എൽനിനൊ-ലാനിനൊ 

★ പസിഫിക് സമുദ്രത്തിലെ കാലാവസ്ഥാ വ്യതിയാനങ്ങളാണ് എൽനിനൊ-ലാനിനൊ എന്നിവ. 

■ എൽ-നിനൊ എന്ന വാക്കിന്റെ അർഥം - ഉണ്ണിയേശു 

■ ലാനിന എന്ന വാക്കിന്റെ അർഥം - ചെറിയ പെൺകുട്ടി 

★ എൽ-നിനോ പ്രതിഭാസം ആരംഭിക്കുന്നതോടെ ശീതജല പ്രവാഹങ്ങൾ ഉഷ്ണസ്വഭാവമുള്ളതാകുന്നു.

★ ശക്തമായ പേമാരിക്കും ന്യൂനമർദത്തിനും ഇത് കാരണമാകുന്നു.

ദിനങ്ങൾ

ലോക സമുദ്രദിനം - ജൂൺ 8

ലോക സമുദ്രവർഷം - 1998 

ലോക തണ്ണീർതട ദിനം - ഫെബ്രുവരി 2 

ലോക ജലദിനം - മാർച്ച് 22
Post a Comment

Post a Comment