Bookmark

എല്ലുകൾ

 



★ എല്ലുകളെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നതെങ്ങനെ? 

ഓസ്റ്റിയോളജി 

★ ശിശുക്കളുടെ ശരീരത്തിൽ എത്ര എല്ലുകൾവരെ കാണപ്പെടുന്നു? 

270

★ പ്രായപൂർത്തിയായ ഒരാളുടെ ശരീരത്തിലെ എല്ലുകളെത്ര? 

206 

★ ശരീരത്തിലെ ഏറ്റവും വലിയ എല്ല് ഏതാണ്? 

ഫീമർ (തുടയെല്ല്) 

★ മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ എല്ല് ഏതാണ്?

സ്റ്റേപ്പിസ് 

★ എല്ലുകളുടെ ആരോഗ്യത്തിൽ ഏറ്റവും പ്രാധാന്യമുള്ള ധാതു മൂലകമേത്? 

കാത്സ്യം 

★ ശരീരത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം ഏതാണ്? 

കാത്സ്യം

★ കൈയിൽ ആകെ എത്ര എല്ലുകളാണുള്ളത്? 

54

★ എല്ലുകളിലെയും പല്ലുകളി ലെയും പ്രധാന ഘടകമായ കാത്സ്യം സംയുക്തമേത്? 

കാത്സ്യം ഫോസ്ഫേറ്റ് 

★ എല്ലുകളുടെ ആരോഗ്യത്തിന് ശരീരത്തിന് അവശ്യം വേണ്ട വൈറ്റമിനേത്? 

വൈറ്റമിൻ-ഡി 

★ സ്റ്റേപ്പിസ് സ്ഥിതിചെയ്യുന്നത് എവിടെയാണ്? 

ചെവിക്കുള്ളിൽ 

★ ശരീരത്തിലെ ഏറ്റവും കാഠിന്യം കൂടിയ ഭാഗമേതാണ്? 

പല്ലിന്റെ ഇനാമൽ

★ മനുഷ്യരുടെ മുഖത്തെ ആകെ എല്ലുകളുടെ എണ്ണമെത്ര? 

14 

★ ശരീരത്തിലെ ഏറ്റവും ബലമേറിയ എല്ല് ഏതാണ്? 

ഫീമർ 

★ തലച്ചോറിനെ പൊതിഞ്ഞു സൂക്ഷിക്കുന്ന അസ്ഥിനിർമിതമായ പ്രത്യേക ആവരണമേത്? 

ക്രാനിയം 

★ എല്ലുകളുടെ ഭാരത്തിന്റെ എത്ര ശതമാനം വരെയാണ് ജലം? 

22 ശതമാനം

★ മനുഷ്യരുടെ പാദത്തിൽ എത്ര എല്ലുകളാണുള്ളത്? 

52

★ മുഖത്തെ മേൽമോണ, മൂക്ക് എന്നിവ സ്ഥിതിചെയ്യുന്ന അസ്ഥിയേത്? 

മാക്സില്ല 

★ കീഴ്ത്താടിയിലെ അസ്ഥി ഏതാണ്? 

മാൻഡിബിൾ 

★ മാല്ലിയസ്, ഇൻകസ് എന്നിവ ശരീരത്തിന്റെ ഏത് ഭാഗത്തെ എല്ലുകളാണ്? 

ചെവിക്കുള്ളിലെ 

★ ശരീരത്തിന്റെ ഏത് ഭാഗത്തുള്ള എല്ലാണ് സ്കാപ്പുല?

തോളെല്ല്

★ മനുഷ്യന്റെ ആകെ വാരിയെല്ലുകൾ എത്ര? 

24 എണ്ണം 

★ പാറ്റെല്ല എന്നറിയപ്പെടുന്ന എല്ല് ശരീത്തിന്റെ ഏത് ഭാഗത്താണുള്ളത്? 

മുട്ടുചിരട്ട 

★ ടാർസൽ, ടാലസ് എന്നിവ ശരീരത്തിന്റെ ഏത് ഭാഗത്തുള്ള എല്ലുകളാണ്? 

കാൽപ്പാദം

★ പ്രായപൂർത്തിയായ ഒരാളുടെ ശരീരഭാരത്തിന്റെ എത്ര ശതമാനം വരെയാണ് എല്ലുകളുടെ സംഭാവന? 

15 ശതമാനംവരെ
Post a Comment

Post a Comment