കേരളം അടിസ്ഥാന വിവരങ്ങൾ



സംസ്ഥാനം നിലവിൽ വന്നത് - 1956 നവംബർ1


സ്ഥാനം 

ഉത്തര അക്ഷാംശം 8 ഡിഗ്രി 18 മിനുറ്റിനും 12 ഡിഗ്രി 48 മിനുറ്റിനും മധ്യേ. പൂർവ രേഖാംശം 74 ഡിഗ്രി 52 മിനുറ്റിനും 77 ഡിഗ്രി 22 മിനിറ്റിനും മധ്യേ.


അതിർത്തി

കിഴക്ക് - പശിമഘട്ടം

പടിഞ്ഞാറ് - അറബിക്കടൽ

വടക്കുകിഴക്ക് - കർണാടകം

തെക്കുകിഴക്ക് - തമിഴ്നാട്


വിസ്തീർണം - 38,863 ച.കി.മി.

തീരദേശ ദൈർഘ്യം - 590 കി.മീ

ഏറ്റവും വലിയ ജില്ല - പാലക്കാട്

ഏറ്റവും ചെറിയ ജില്ല - ആലപ്പുഴ

ജനസംഖ്യ കൂടുതലുള്ള ജില്ല - മലപ്പുറം

ജനസംഖ്യ കുറവുള്ള ജില്ല - വയനാട്

ഏറ്റവും ഒടുവിൽ രൂപംകൊണ്ട ജില്ല - കാസർകോട്

നിയമസഭാ അംഗങ്ങൾ - 141

ലോക്സഭാ സീറ്റ് - 20

രാജ്യസഭാ സീറ്റ് - 9

ആദ്യത്തെ മുഖ്യമന്ത്രി - ഇ.എം.എസ് നമ്പൂതിരിപ്പാട്

ആദ്യത്തെ ഗവർണർ - ബി. രാമകൃഷ്ണ റാവു

ആദ്യത്തെ സ്പീക്കർ - ആർ. ശങ്കരനാരായണൻ തമ്പി

ഔദ്യോഗിക ഭാഷ  - മലയാളം

ഔദ്യോഗിക പാനീയം  - ഇളനീർ

ഔദ്യോഗിക മൃഗം - ആന (Elephas maximus indicus)

ഔദ്യോഗിക പക്ഷി - മലമുഴക്കി വേഴാമ്പൽ (Buceros bicornis)

ഔദ്യോഗിക പുഷ്പം  - കണിക്കൊന്ന (Cassia fistula)

ഔദ്യോഗിക വൃക്ഷം - തെങ്ങ് (Cocos nucifera)

സംസ്ഥാന മത്സ്യം - കരിമീൻ  (Etroplus suratensis)

ഔദ്യോഗിക ഫലം - ചക്ക (Artocarpus heterophyllus)

സംസ്ഥാന ശലഭം - ബുദ്ധമയൂരി (Papilio buddha)

ആയുർദൈർഘ്യം -  74 വയസ്

പുരുഷൻമാർ - 71.4

സ്ത്രീകൾ - 76.3

സാക്ഷരത - 94 %

സ്ത്രീ സാക്ഷരത: - 92.07 %

പുരുഷ സാക്ഷരത - 96.11 %

ഏറ്റവും ഉയർന്ന സാക്ഷരതാ നിരക്ക് - കോട്ടയം (97.2 %)

ഏറ്റവും കുറവ് സാക്ഷരതാ നിരക്ക് - വയനാട് (89 %)

നദികൾ - 44 

കിഴക്കോട്ട് ഒഴുകുന്ന നദികൾ -  കബനി, ഭവാനി,പാമ്പാർ

നീളം കൂടിയ നദി - പെരിയാർ (244 കിലോമീറ്റർ)

നീളം കുറഞ്ഞ നദി - മഞ്ചേശ്വരം പുഴ (16 കിലോമീറ്റർ)

ഏറ്റവും വടക്കേ അറ്റത്തെ നദി - മഞ്ചേശ്വരം പുഴ

ഏറ്റവും തെക്കെ അറ്റത്തെ നദി -  നെയ്യാർ

ഉയരം കൂടിയ കൊടുമുടി - ആനമുടി (2695 മീ)

ജില്ലകൾ  - 14

ജില്ലാപഞ്ചായത്തുകൾ - 14

കന്റോൺമെന്റ്  - 1 (കണ്ണൂർ)

ടൗൺഷിപ്പ് - 1 (ഗുരുവായൂർ)

കോർപ്പറേഷൻ - 6

(തിരുവനന്തപുരം, കൊല്ലം,കൊച്ചി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ)

റവന്യൂ ഡിവിഷനുകൾ - 21

നഗരസഭകൾ - 87

താലൂക്കുകൾ - 75

ബ്ലോക്ക് പഞ്ചായത്തുകൾ - 152

ഗ്രാമപഞ്ചായത്തുകൾ - 941

ഗ്രാമങ്ങൾ - 1664

നഗരങ്ങൾ - 520

ജനസംഖ്യ (2011 സെൻസസ്) - 3,34,06,061

നഗര ജനസംഖ്യ - 47.72 %

ജനസാന്ദ്രത (ച.കി.മി.) - 860

ജനസാന്ദ്രത കൂടിയ ജില്ല - തിരുവനന്തപുരം

ജനസാന്ദ്രത കുറഞ്ഞ ജില്ല - ഇടുക്കി

സ്ത്രീ-പുരുഷ അനുപാതം - 1084/1000

സ്ത്രീ പുരുഷ അനുപാതം കൂടിയ ജില്ല - കണ്ണൂർ

സ്ത്രീ പുരുഷ അനുപാതം കുറഞ്ഞ ജില്ല - ഇടുക്കി

Post a Comment