Bookmark

10000 ജനറൽ നോളജ് ചോദ്യോത്തരങ്ങൾ PART 70



3451. കൂടിയാട്ടത്തിന്റെ കുലപതി?

 അമ്മന്നൂർ മാധവചാക്യാർ

3452. കൂടിയാട്ടം ചിട്ടപ്പെടുത്തിയത് ആരൊക്കെ? 

 കുലശേഖരപ്പെരുമാളും തോലകവിയും

3453. ആദ്യത്തെ മുഗൾ ചക്രവർത്തിയാര്?

 ബാബർ

3454. മുഗൾ പൂന്തോട്ടങ്ങൾ ഇന്ത്യയിൽ എത്തിച്ചതാര് ? 

 ബാബർ

3455. ബാബറിന്റെ ജീവചരിത്രം ഏത് ? 

 തുസുക്കി ബാബറി

3456. ബാബറിന്റെ ഭാര്യ? 

 മഹം

3457. രണ്ടാമത്തെ മുഗൾ ചക്രവർത്തിയാര് ? 

 ഹുമയൂൺ

3458. ചിത്രകാരനായിരുന്ന മുഗൾ ചക്രവർത്തിയാര് ? 

 ഹുമയൂൺ

3459. ഹുമയൂണിന്റെ പ്രധാന എതിരാളി ആരായിരുന്നു?

 ഷേർഖാൻ

3460. ഹുമയൂണിന്റെ ഭാര്യ?

 ഹമീദാബീഗം


3461. ഷേർഷായുടെ യഥാർത്ഥ നാമമെന്ത് ? 

 ഫരീദ്

3462. നൂറു ശതമാനം സാക്ഷരത നേടിയ ആദ്യ ഗ്രാമപഞ്ചായത്ത് ?

 കരിവെള്ളൂർ (കണ്ണൂർ)

3463. ആദ്യത്തെ ശിശു സൗഹൃദ പഞ്ചായത്ത് ?

 വെങ്ങാനൂർ (തിരുവനന്തപുരം)

3464. ആദ്യത്തെ സമ്പൂർണ്ണ ശുചിത്വ പഞ്ചായത്ത് ?

 പോത്തുകൽ (മലപ്പുറം)

3465. ആദ്യത്തെ ബാല പഞ്ചായത്ത് ? 

 നെടുമ്പാശ്ശേരി (എറണാകുളം)

3466. ആദ്യത്തെ വ്യവഹാരരഹിത പഞ്ചായത്ത് ? 

 വരവൂർ (തൃശൂർ)

3467. ആദ്യത്തെ സമ്പൂർണ്ണ വൈദ്യുതീകൃത പഞ്ചായത്ത് ?

 കണ്ണാടി (പാലക്കാട്)

3468. ഒളിംപ്ക്സിന്റെ തുടക്കം എന്നായിരുന്നു? 

 ബി.സി. 776

3469. എ.ഡി. 580 - ൽ ഒളിംപിക്സ് നിരോധിച്ച റോമൻ ചക്രവർത്തിയാര്? 

 തിയോഡോസിയസ്

3470. ഒളിംപിക്സിന് പുനർജന്മം നൽകിയതാര്? 

 ബാരൻ പിയറി ഡി. കുബർട്ടി


3471. 1896 - ൽ ആദ്യത്തെ ആധുനിക ഒളിംപിക്സ് നടന്നത് ?

 ഏഥൻസിൽ

3472. ഇന്റർനാഷണൽ ഒളിംപിക്സ് കമ്മറ്റിയുടെ ആസ്ഥാനം? 

 ലുസാനെ (സ്വിറ്റ്സർലാന്റ്)

3473. ആഷസ് കപ്പ് നൽകുന്ന കായികയിനം ഏത് ? 

 ക്രിക്കറ്റ്

3474. ധ്യാൻചന്ദ് ട്രോഫി ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?

 ഹോക്കി

3475. കോപ്പ അമേരിക്ക ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?   

  ഫുട്ബോൾ

3476. വിമ്പിൾഡൺ ട്രോഫി ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?  

 ടെന്നീസ്

3477. പ്രിൻസ് ഓഫ് വെയിൽസ് കുപ്പ് ? 

 ഗോൾഫ്

3478. ആഗാഖാൻ കപ്പ് ? 

 ഹോക്കി

3479. ഹരിയാന ഹരികെയർ എന്നറിയപ്പെടുന്ന കായികതാരം?

 കപിൽദേവ്

3480. ടൈഗർ എന്നറിയപ്പെടുന്ന കായികതാരം? 

 മൻസൂർ അലിഖാൻ പട്ടൗഡി


3481. ടൊർണാഡോ എന്നറിയപ്പെടുന്ന കായികതാരം?

 തോംസൺ

3482. ബിഗ് ക്യാറ്റ് എന്നറിയപ്പെടുന്ന കായികതാരം? 

 ക്ലൈവ് ലോയ്ഡ്

3483. പറക്കും ഫിൻ എന്നറിയപ്പെടുന്ന കായികതാരം?

 പാവോനൂർമി

3484. പറക്കും വീട്ടമ്മ എന്നറിയപ്പെടുന്ന കായികതാരം?

 ഫാലിബ്ലാങ്കേഴ്സ്

3485. കാനഡയുടെ ദേശീയ കായികവിനോദം? 

 ഐസ് ഹോക്കി

3486. പാക്കിസ്താൻ, ഇന്ത്യ എന്നീ രാജ്യങ്ങളുടെ ദേശീയ 
കായികവിനോദം?

 ഹോക്കി

3487. മലേഷ്യ, ഇൻഡോനേഷ്യ എന്നീ രാജ്യങ്ങളുടെ ദേശീയ കായിക 
വിനോദം?

 ബാഡ്മിന്റൺ

3488. റഷ്യയുടെ ദേശീയ കായികവിനോദം?

 ചെസ്സ്

3489. ചൈനയുടെ ദേശീയ കായികവിനോദം? 

 ടേബിൾ ടെന്നീസ്

3490. അമേരിക്കയുടെ ദേശീയ കായിക വിനോദം? 

 ബേസ്ബോൾ


3491. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച പ്രസിഡന്റ് ? 

 ഡോ. ഫക്രുദ്ദീൻ അലി അഹമ്മദ് (1975)

3492. ഇന്ത്യൻ മിസൈൽ പദ്ധതിയുടെ പിതാവാര് ?

 എ. പി. ജെ. അബ്ദുൾകലാം

3493. വിംഗ്സ് ഓഫ് ഫയർ രചിച്ചതാര് ? 

 ഡോ. എ.പി.ജെ. അബ്ദുൾകലാം

3494. മിസൈൽ വുമൺ എന്നറിയപ്പെടുന്നത് ? 

 ടെസി തോമസ്

3495. രാഷ്ട്രപതിസ്ഥാനത്തേക്ക് മത്സരിച്ച് തോറ്റ തിരഞ്ഞെടുപ്പ് 
കമ്മീഷണർ? 

 ടി.എൻ. ശേഷൻ

3496. യൂറോപ്പിന്റെ കവാടം എന്നറിയപ്പെടുന്നത് ? 

 റോട്ടർഡാം

3497. യൂറോപ്പിന്റെ പണിപ്പുര എന്നറിയപ്പെടുന്നത്? 

 ബെൽജിയം

3498. യൂറോപ്പിന്റെ കാശ്മീർ എന്നറിയപ്പെടുന്ന സ്ഥലം?

 സ്വിറ്റ്സർലൻഡ്

3499. യൂറോപ്പിന്റെ മദർ - ഇൻ - ലാ എന്നറിയപ്പെടുന്നത് ? 

 ഡെൻമാർക്ക്

3500. യൂറോപ്പിന്റെ രോഗി എന്നറിയപ്പെടുന്നത് ? 

 തുർക്കി

Post a Comment

Post a Comment