PSC EXAM
Live
wb_sunny Mar, 17 2025

10000 General Knowledge Questions and Answers PART 47

10000 General Knowledge Questions and Answers PART 47


6901. 'കൊട്ടാരങ്ങളുടെ നഗരം'  എന്നറിയപ്പെടുന്ന നഗരം?

 കൊൽക്കത്ത

6902. കേരള ഹെമിങ് വേ എന്നറിയപ്പെടുന്നത് ? 

 എം. ടി. വാസുദേവൻ നായർ

6903. സിസ്റ്റർ അൽഫോൻസയുടെ ഭൗതികാവശിഷ്ടം സൂക്ഷിച്ചിരിക്കുന്നത് ?

 ഭരണങ്ങാനം

6904. കുര്യാക്കോസ് ഏലിയാസ് ചാവറ ജനിച്ച വർഷം? 

 1805

6905. ശ്രീനാരായണഗുരു ഒടുവിൽ സ്ഥാപിച്ച ക്ഷേത്രം? 

 കളവൻകോട്

6906. തുവയൽപന്തി സ്ഥാപിച്ചത് ? 

 അയ്യാ വൈകുണ്ഠർ

6907. സിന്ധു നദീതടവാസികൾക്ക് അജ്ഞാതമായിരുന്ന പ്രധാന ലോഹം? 

 ഇരുമ്പ്

6908. ഭൂമിയിൽ ലഭിക്കുന്ന ഫോസിൽ ഇന്ധനങ്ങളിൽ ഏറ്റവും കൂടുതലുള്ളത് ഏത് ?

 കൽക്കരി

6909. 'പറക്കും മത്സ്യങ്ങളുടെ നാട്' ഏതാണ്?

 ബാർബഡോസ്

6910. ഗ്രീൻബെൽറ്റ് എന്ന ആശയം ഉരുത്തിരിഞ്ഞ രാജ്യം? 

 ഇംഗ്ലണ്ട്

6911. സലാം ബോംബെ എന്ന സിനിമ സംവിധാനം ചെയ്ത് ? 

 മീരാ നായർ

6912. കേരള സാഹിത്യചരിത്രം രചിച്ചത് ? 

 ഉള്ളൂർ

6913. ഗാന്ധി - ഇർവിൻ ഉടമ്പടി ഒപ്പുവെച്ചത് ? 

 1931

6914. ബ്രസീൽ പ്രസിഡന്റായ ആദ്യ വനിത? 

 ദിൽമ റുസേഫ്

6915. ഗോശ്രീ എന്ന പേരിൽ പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്നത് ? 

 കൊച്ചി

6916. ചേരരാജാക്കന്മാരുടെ പ്രധാന ദേവത? 

 കൊറ്റവൈ

6916. ഏറ്റവും കൂടുതൽ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട പുസ്തകം?

 ബൈബിൾ

6917. ജോൺ രാജാവ് മാഗ്നകാർട്ടയിൽ ഒപ്പുവെച്ച വർഷം?  

 1215

6918. വിഡ്ഢികളുടെ സ്വർണം എന്നറിയപ്പെടുന്നത് ?

 അയൺ പൈറൈറ്റിസ്

6919. കവിതിലകം എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ ആരാണ്?

 പണ്ഡിറ്റ് കറുപ്പൻ

6920. ഹൈടെക് സിറ്റി എന്ന അപരനാമത്തിലറിയപ്പെടുന്ന ഇന്ത്യൻ നഗരം? 

 ഹൈദരാബാദ്

6921. കോർബ ഏത് സംസ്ഥാനത്താണ് ? 

 ചത്തീസ്ഗഡ്

6922. ബ്ലാക്ക് വാട്ടർ ഫീവർ എന്നറിയപ്പെടുന്നത് ? 

 മലേറിയ

6923. ജോൺ എഫ് കെന്നഡി കൊല്ലപ്പെട്ട വർഷം? 

 1963

6924. ഷെർഷാ കനൗജ് യുദ്ധത്തിൽ ഹുമയൂണിനെ പരാജയപ്പെടുത്തിയ വർഷം?

 1540

6925. കറുത്ത സ്വർണം എന്നറിയപ്പെടുന്നത് ?

 പെട്രോളിയം

6926. ഗാന്ധിജി കോൺഗ്രസ് പ്രസിഡന്റായ വർഷം? 

 1924

6927. ചൈനയേയും തയ് വാനേയും വേർതിരിക്കുന്ന കടലിടുക്ക് ? 

 തയ് വാൻ കടലിടുക്ക്

6928. കോഴിക്കോട് ജില്ലയിലെ കൊളാവിപ്പാലം എന്തിന് പ്രസിദ്ധം? 

 കടലാമ സംരക്ഷണകേന്ദ്രം

6929. അധിവർഷങ്ങളിൽ പുതിയൊരു മാസമുള്ള കലണ്ടർ ഏത് ? 

 യഹൂദ കലണ്ടർ

6930. 1957- ലെ ഇ എം എസ് മന്ത്രിസഭയിലെ തദ്ദേശഭരണ വകുപ്പുമന്ത്രി? 

 പി.കെ. ചാത്തൻ

6931. തേനീച്ച സമൂഹത്തിലെ തൊഴിലാളികൾ ആര് ? 

 പെൺ തേനീച്ച

6932. ദേശീയഗാനത്തിന്റെ ഫുൾ വേർഷൻ പാടാനാവശ്യമായ സമയം?  

 52 സെക്കന്റ്

6933. കേരള സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ ആസ്ഥാനം? 

 എറണാകുളം

6934. കേരള സംഗീത നാടക അക്കാദമിയുടെ ആസ്ഥാനം?

 തൃശ്ശൂർ

6935. 'മലബാറിൽ ഞാനൊരു യഥാർത്ഥ മനുഷ്യനെ കണ്ടു' എന്ന്

വിവേകാനന്ദൻ ആരെക്കുറിച്ചാണ് പറഞ്ഞത്?

 ചട്ടമ്പിസ്വാമികൾ

6936. ഹിന്ദു പുരാണങ്ങളിൽ ദൈവങ്ങളുടെ ഭിഷഗ്വരൻ? 

 ധന്വന്തരി

6937. ഹിന്ദുമതക്കാരനല്ലാത്ത ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി? 

 മൻമോഹൻ സിങ്

6938. ശരീരത്തിലെ ഭടൻമാർ എന്നറിയപ്പെടുന്നത് ? 

 വെളുത്ത രക്താണുക്കൾ

6939. ഇന്ത്യ സന്ദർശിച്ച ആദ്യത്തെ വിദേശ സഞ്ചാരി? 

 മെഗസ്തനീസ്

6940. ഐക്യരാഷ്ട്ര സഭയിൽ പ്രസംഗിച്ച ആദ്യ മലയാളി വനിത? 

 മാതാ അമൃതാനന്ദമയി

6941. ശ്രീനാരായണഗുരുവിനെ രണ്ടാം ബുദ്ധൻ എന്ന് വിശേഷിപ്പിച്ചതാര്?

 ജി. ശങ്കരക്കുറുപ്പ്

6942. ഐ.എസ്.ആർ.ഒ. യുടെ ആസ്ഥാനം? 

 ബാംഗ്ലൂർ

6943. സിന്ധു നദീതട നിവാസികൾ പ്രധാനമായി ആരാധിച്ചിരുന്ന മൃഗം?

 കാള

6944. ഐക്യരാഷ്ട്ര പൊതുസഭയുടെ ആദ്യ സമ്മേളനത്തിനു വേദിയായ നഗരം? 

 ലണ്ടൻ

6945. ഗലീലിയോ ഏതു രാജ്യത്താണ് ജനിച്ചത് ?

 ഇറ്റലി

6946. സിഖ് മതത്തിലെ ആകെ ഗുരുക്കന്മാർ?

 10

6947. സിഗരറ്റ് ലൈറ്ററുകളിൽ ഉപയോഗിക്കുന്ന വാതകം?

 ബ്യൂട്ടേയ്ൻ

6948. കൊച്ചി തുറമുഖത്തിന്റെ ശില്പി? 

 റോബർട്ട് ബ്രിസ്റ്റോ

6949. വൈകുണ്ഠസ്വാമികളുടെ ബാല്യകാല നാമം എന്തായിരുന്നു?

 മുത്തുക്കുട്ടി

6950. ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ് എന്ന് പ്രഖ്യാപിച്ച മഹാൻ? 

 മഹാത്മാഗാന്ധി

6951. മെൻലോ പാർക്കിലെ മാജിക്കുകാരൻ എന്നറിയപ്പെട്ടത് ?

 എഡിസൺ

6952. ഇന്ത്യയിലെ ഏറ്റവും വലിയ നദീദ്വീപായ മജുലി ഏത് നദിയിലാണ്?  

 ബ്രഹ്മപുത്ര

6953. തെക്കേ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടൽപ്പാലം? 

 പാമ്പൻ പാലം

6954. ഓസ്ട്രേലിയയിലെ എറ്റവും നീളം കൂടിയ നദി? 

 മുറേ ഡാർലിങ്

6955. ജാതകം തയ്യാറാക്കുന്ന വിദ്യ ഇന്ത്യാക്കാർ ആരിൽനിന്നുമാണ് പഠിച്ചത് ? 

 ഗ്രീക്കുകാർ

6956. ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ആരംഭിച്ച പത്രം? 

 ഇന്ത്യൻ ഒപ്പീനിയൻ

6957. കലാമണ്ഡലത്തിന്റെ പ്രഥമ സെക്രട്ടറിയായിരുന്നത് ?

 മുകുന്ദരാജ

6958. ജാതി വേണ്ടാ മതം വേണ്ടാ മനുഷ്യന് എന്നു പറഞ്ഞത് ? 

 സഹോദരൻ അയ്യപ്പൻ

6959. ജാതകകഥകൾ ഉദ്ദേശം എത്രയെണ്ണമുണ്ട് ? 

 549

6960. നൊബേൽ പ്രൈസ് സമ്മാനിക്കുന്ന രാജ്യം? 

 സ്വീഡൻ

6961. തെക്കേ അമേരിക്കയിലെ കരബന്ധിത രാജ്യങ്ങൾ?

 ബൊളീവിയ, പരാഗ്വേ

6962. പോളിയോ വാക്സിൻ കണ്ടുപിടിച്ചത് ? 

 ജോനാസ് സാൽക്ക്

6963. ഹിന്ദുസ്ഥാൻ പേപ്പർ കോർപറേഷന്റെ ആസ്ഥാനം?

 വെള്ളൂർ

6964. ചൈന - റഷ്യ എന്നീ രാജ്യങ്ങളുടെ അതിർത്തിയായ നദി?

 അമുർ

6965. കേരളത്തിലെ എബ്രഹാം ലിങ്കൺ എന്നറിയപ്പെടുന്നത്?

 പണ്ഡിറ്റ് കറുപ്പൻ

6966. ചൈനീസ് വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ?

 സൺയാത് സെൻ

6967. ഹിന്ദു കാലഘട്ടത്തിലെ അക്ബർ എന്ന് വിശേഷിപ്പിക്കപ്പെട്ടത് ? 

 ഹർഷൻ

6968. ഹിന്ദുമതത്തിന്റെ അക്വിനാസ് എന്നറിയപ്പെട്ടത് ? 

 ആദിശങ്കരൻ

6969. മനുഷ്യശരീരത്തിലെ രണ്ടാമത്തെ വലിയ ഗ്രന്ഥി? 

 ആഗ്നേയ ഗ്രന്ഥി

6970. ഹണ്ടിങ്സൺ രോഗം ബാധിക്കുന്ന അവയവം?

 മസ്തിഷ്കം

6971. SNDP രൂപീകൃതമായ വർഷം?

 1903

6972. അയ്യങ്കാളിയുടെ ജന്മസ്ഥലം?

 വെങ്ങാനൂർ

6973. ജാദുഗുഡ ഖനി ഏതു ധാതുവിനു പ്രസിദ്ധം? 

 യുറേനിയം

6974. ജി.എസ്. അയ്യർ 1878 ൽ ആരംഭിച്ച പത്രം? 

 ദി ഹിന്ദു

6975. ചാണക്യന്റെ യഥാർത്ഥ പേര് ?   

 വിഷ്ണുഗുപ്തൻ

6976. ചിത്രരചനയിൽ തൽപരനായിരുന്ന മുഗൾ ചക്രവർത്തി? 

 ജഹാംഗീർ

6977. ജിന്നാഹൗസ് എവിടെയാണ് ?

 മുംബൈ

6978. ചാണക്യന്റെ അർഥശാസ്ത്രം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതാര്? 

 ശ്യാമശാസ്ത്രി

6979. സമത്വസമാജം രൂപീകരിച്ചത്?

 വൈകുണ്ഠസ്വാമി

6980. സ്ഥാപകൻ ഉള്ള മതങ്ങളിൽ വച്ച് ഏറ്റവും പ്രാചീനം? 

 ജൂതമതം

6981. കേരള കൗമുദി പത്രം ആരംഭിച്ചത് ? 

 കെ. സുകുമാരൻ

6982. കേരള കൗമുദി എന്ന വ്യാകരണ ഗ്രന്ഥം രചിച്ചത് ?

 കോവുണ്ണി നെടുങ്ങാടി

6983. ഏത് നദിക്കരയിലാണ് ശ്രീനാരായണഗുരു ശിവപ്രതിഷ്ഠ നടത്തിയത്?

 നെയ്യാർ

6984. സേവാഗ്രാം ആശ്രമം ഏതു സംസ്ഥാനത്താണ് ?

 മഹാരാഷ്ട്ര

6985. കേരളത്തിലെ ഊട്ടി എന്നു വിളിക്കുന്ന റാണിപുരത്തിന്റെ പഴയപേര്? 

 മാടത്തുമല

6986. കേരള ചരിത്രത്തിൽ പറങ്കികൾ എന്നറിയപ്പെടുന്നത് ?

 പോർച്ചുഗീസുകാർ

6987. "പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക" എന്ന ആഹ്വാനം നൽകിയത് ആര്?

 മഹാത്മാഗാന്ധി

6988. കലാകാരൻമാരിൽ രാജാവും രാജാക്കന്മാരിൽ കലാകാരനും എന്നറിയപ്പെട്ടത് ?

 സ്വാതി തിരുനാൾ

6989. നെഞ്ചെരിപ്പ് അനുഭവപ്പെടുന്നത് ഏതവയവത്തിലാണ്? 

 ആമാശയം

6990 മേപ്പിളിന്റെ നാട് എന്നറിയപ്പെടുന്ന രാജ്യം? 

 കാനഡ

6991. അലിഗഡ് മുസ്ലിം സർവകലാശാല സ്ഥാപിച്ച വ്യക്തി ?

 സർ സയ്യിദ് അഹമ്മദ് ഖാൻ

6992. ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഫീച്ചർ ഫിലിം? 

 കീചകവധം

6993. മേരി ഇവാൻസ് ഏത് പേരിലാണ് പ്രസിദ്ധിയാർജിച്ചത്?

 ജോർജ് ഏലിയറ്റ്

6994. സിന്ധു സംസ്കാര കേന്ദ്രമായ റോപ്പർ ഏതു നദിയുടെ തീരത്താണ്?  

 സത്ലജ്

6995. മേരി ക്യൂറി ജനിച്ച രാജ്യം?

 പോളണ്ട്

6996. ദശാവതാരങ്ങളിൽ അവസാനത്തേത് ? 

 കൽക്കി

6997. കേരള കിസിംജർ എന്നറിയപ്പെട്ടത് ? 

 ബേബി ജോൺ

6998. "ഇന്ത്യൻ വിപ്ലവങ്ങളുടെ മാതാവ്" എന്നറിയപ്പെടുന്നത്?

 മാഡം ബിക്കാജി കാമ

6999. കേരള ലിങ്കൺ എന്നറിയപ്പെട്ടത്? 

 പണ്ഡിറ്റ് കറുപ്പൻ

7000. ഏറ്റവും കുറച്ചുകാലം ഉപരാഷ്ട്രപതി സ്ഥാനം വഹിച്ചത്?

 വി.വി. ഗിരി

7001. ലോകത്തിൽ ജനങ്ങൾ ഏറ്റവുമധികം തിങ്ങിപ്പാർക്കുന്ന പ്രദേശം? 

 മക്കാവു

7002. ആധുനിക റഷ്യൻ സാഹിത്യത്തിന്റെ പിതാവ്?

 അലക്സാണ്ടർ പുഷ്കിൻ

7003. തൊണ്ടുമുഴ ഉണ്ടാകുന്നത് ഏത് മൂലകത്തിന്റെ അഭാവം മൂലമാണ് ? 

 അയഡിൻ

7004. താവോയിസത്തിന്റെ സ്ഥാപകൻ? 

 ലാവോത്സെ

7005. മനുഷ്യശരീരത്തിലെ രക്തത്തിന്റെ ശരാശരി അളവ്?

 അഞ്ചു ലിറ്റർ

7006. "നിങ്ങൾ എനിക്ക് രക്തം തരൂ , ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം" ആരുടെ വാക്കുകൾ ?

 സുഭാഷ് ചന്ദ്രബോസ്

7007. നെടിയിരുപ്പ് എന്നറിയപ്പെട്ടിരുന്ന ദേശഘടകം ഭരിച്ചിരുന്നത് ? 

 സാമൂതിരി

7008. കാലിക്കറ്റ് സർവകലാശാല നിലവിൽ വന്ന വർഷം? 

 1968

7009. മേഘക്കടൽ എവിടെയാണ് ?

 ചന്ദ്രൻ

7010. ഭൂദാന പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത് ആര് ?

 ആചാര്യ വിനോബാ ഭാവെ

7011. കേരള ചരിത്രത്തിൽ ലന്തക്കാർ എന്നറിയപ്പെടുന്നത് ?

 ഡച്ചുകാർ

7012. മെനിഞ്ചറ്റിസ് എന്ന രോഗം ബാധിക്കുന്ന ശരീരഭാഗം? 

 തലച്ചോർ

7013. മെട്രിക് സംവിധാനം ആദ്യമായി നടപ്പാക്കിയ രാജ്യം?

 ഫ്രാൻസ്

7014. അഹമ്മദാബാദ് ഏതു നദിയുടെ തീരത്താണ്?

 സബർമതി

7015. ലോകത്തിന്റെ പഞ്ചസാരക്കിണ്ണം? 

 ക്യൂബ

7016. നെപ്പോളിയൻ ഫ്രഞ്ചു ചക്രവർത്തിയായി സ്ഥാനമേറ്റ സ്ഥലം?

 നോത്രദാം കത്തീഡ്രൽ

7017. ലോകത്താദ്യമായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ആരംഭിച്ച രാജ്യം? 

 യു.എസ്.എ.

7018. 'പഞ്ചാബ് സിംഹം' എന്നറിയപ്പെഴുന്നത് ആര് ?

 ലാലാ ലജ്പത് റായ്

7019. ജർമൻ ഷെപ്പേർഡ് എന്ന നായയുടെ മറ്റൊരു പേര്?

 അൽസേഷ്യൻ

7020. ഗാന്ധിജി പഠിക്കാൻ ഇംഗ്ലണ്ടിൽ പോയ വർഷം? 

 1888

7021. ജമാബന്തി പരിഷ്കാരങ്ങൾ കൊണ്ടുവന്നത് ? 

 ടിപ്പു സുൽത്താൻ

7022. ലോകത്താദ്യമായി ഹൃദയമാറ്റ ശസ്ത്രക്രിയ നടന്ന രാജ്യം?

 ദക്ഷിണാഫ്രിക്ക

7023. ജൽദപാറ വന്യജീവി സങ്കേതം ഏതു സംസ്ഥാനത്താണ്?

 പശ്ചിമബംഗാൾ

7024. 'ലോകമാന്യ' എന്നറിയപ്പെടുന്ന ദേശീയ നേതാവ് ?

 ബാലഗംഗാധര തിലകൻ

7025. കേരള നിയമസഭയിൽ എറ്റവും കുറച്ചുകാലം എം.എൽ.എ ആയിരുന്നത് ?

 സി.ഹരിദാസ്

7026. ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ എത്ര ദിവസം തടവറവാസം അനുഭവിച്ചിട്ടുണ്ട്?

 249

7027. സ്ഥാനാരോഹണത്തിനുശേഷം ശിവജി സ്വീകരിച്ച സ്ഥാനപ്പേര് ?

 ഛത്രപതി

7028. ഗാന്ധിജി പ്രാഥമിക വിദ്യാഭ്യാസം നേടിയ സ്ഥലം?

 രാജ്കോട്ട്

7029. ജാലിയൻവാലാബാഗ് കൂട്ടക്കൊലയ്ക്ക് നേതൃത്വം നൽകിയ ഉദ്യോഗസ്ഥൻ?

 ജനറൽ ഡയർ

7030. ഹിന്ദ് സ്വരാജ് രചിച്ചത് ?

 ഗാന്ധിജി

7031. കേരള ഹയർ എഡ്യൂക്കേഷൻ കൗൺസിലിന്റെ ആദ്യ ചെയർമാൻ? 

 ഡോ. കെ.എൻ. പണിക്കർ

7032. പ്ലാസ്റ്റിക് സർജറിയുടെ പിതാവ് ? 

 സുശ്രുതൻ

7033. കുമാരഗുരുദേവൻ എന്നറിയപ്പെട്ട സാമൂഹിക പരിഷ്കർത്താവ് ? 

 പൊയ്കയിൽ അപ്പച്ചൻ

7034. ജാസ് എന്ന സംഗീതോപകരണം രൂപം കൊണ്ട രാജ്യം? 

 യു. എസ്. എ.

7035. ഐ.എസ്.ആർ.ഒ. യുടെ ആദ്യത്തെ ചെയർമാൻ? 

 വിക്രം സാരാഭായി

7036. മോസ്മോയ് വെള്ളച്ചാട്ടം ഏതു സംസ്ഥാനത്താണ് ? 

 മേഘാലയ

7037. മേഘങ്ങളുടെ പാർപ്പിടം എന്നറിയപ്പെടുന്ന സംസ്ഥാനം?

 മേഘാലയ

7038. ഉപരാഷ്ട്രപതിയെക്കുറിച്ചു പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം? 

 63

7039. ദേശീയ യുവജന ദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്?

 സ്വാമി വിവേകാനന്ദൻ

7040. ഇന്ത്യയിലെ ആദ്യത്തെ സായാഹ്ന ദിനപത്രം ഏത്?

 മദ്രാസ് മെയിൽ

7041. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരം പ്രഖ്യാപിക്കപ്പെട്ട വർഷം? 

 1857

7042. വൊഡയാർ രാജവംശത്തിന്റെ തലസ്ഥാനമായിരുന്നത് ? 

 മൈസൂർ

7043. വർദ്ധമാന മഹാവീരന്റെ മാതാവ് ?

 ത്രിശാല

7044. വെജിറ്റബിൾ ഗോൾഡ് എന്നറിയപ്പെടുന്നത് ? 

 കുങ്കുമം

7045. ഐ.സി. ചിപ്പുകൾ നിർമിക്കാനുപയോഗിക്കുന്ന മൂലകം? 

 സിലിക്കൺ

7046. ഗാന്ധി ജീവിതവും ചിന്തയും ആരുടെ കൃതിയാണ് ? 

 ജെ ബി. കൃപലാനി

7047. ഫോർത്ത് എസ്റ്റേറ്റ് എന്നറിയപ്പെടുന്നത്?

 പത്രമാധ്യമങ്ങൾ

7048. ബംഗാൾ ഗസറ്റ് തുടങ്ങിയ വർഷം?

 1780

7049. കേരള ചരിത്രത്തിലെ ഏക മുസ്ലിം രാജവംശം? 

 അറയ്ക്കൽ

7050. കർഷകർക്കായുള്ള ഇന്ത്യയിലെ ആദ്യത്തെ ടെലിവിഷൻ ചാനൽ?

 ഡി. ഡി. കിസാൻ

Tags

Post a Comment