4651. ഋഗ്വേദം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് ?
മാക്സ് മുള്ളർ
4652. ഗാന്ധിജിയുടെ ഘാതകൻ?
നാഥുറാം വിനായക് ഗോഡ്സെ
4653. ലിറ്റിൽ ലാസ് എന്നറിയപ്പെടുന്നത് ?
ധർമശാല
4654. മഹായാന ബുദ്ധമതക്കാർ ബുദ്ധനെ കണക്കായിരുന്നത് ?
ദൈവം
4655. ഒങ്കസെ വർഗക്കാർ അധിവസിക്കുന്ന സ്ഥലം?
ആന്തമാൻ
4656. ഒരു മൈൽ എത്ര കിലോമീറ്റർ?
1.609
4657. ഏറ്റവും വലിയ ഇലയുള്ളത് ?
വിക്ടോറിയ റീജിയ
4658. തിരഞ്ഞെടുപ്പിലൂടെ വീണ്ടും അധികാരത്തിൽ വന്ന ആദ്യത്തെ കോൺഗ്രസിതര പ്രധാനമന്ത്രി?
എ. ബി. വാജ്പേയി
4659. വഡോദരയുടെ പഴയപേര്?
ബറോഡ
4660. ഭൂമിയുടെ കോൾഡ് സ്റ്റോറേജ് എന്നറിയപ്പെടുന്ന വൻകര?
അന്റാർട്ടിക്ക
4661. ബ്ലാക്ക് ഷർട്ട്സ് (കരിങ്കുപ്പായക്കാർ) എന്ന സംഘടന സ്ഥാപിച്ചത് ?
ബെനിറ്റോ മുസ്സോളിനി
4662 ബാക്ടീരിയയെ കണ്ടുപിടിച്ചത് ?
ല്യൂവൻഹോക്ക്
4663. പട്ട്, കളിമൺ പാത്രങ്ങൾ എന്നിവ ആദ്യം ഉപയോഗിച്ച രാജ്യം?
ചൈന
4664. ഭൂമിയിലെ പാളികളിൽ മധ്യത്തേത് ?
മാന്റിൽ
4665. ഭരണത്തിൽ നിന്നും വിട്ടുനിൽക്കേണ്ടിവന്ന ഏക മുഗൾ ചക്രവർത്തി?
ഹുമയൂൺ
4666. ബാലിസ്റ്റിക് മിസൈൽ കണ്ടുപിടിച്ചത് ?
ബെർണർ വോൺ ബ്രൗൺ
4667. ജോൺ പോൾ രണ്ടാമൻ മാർപാപ്പ ജനിച്ച രാജ്യം?
പോളണ്ട്
4668. ലോകസഭയ്ക്കു തുല്യമായ ഇംഗ്ലീഷ് പേര് ?
ഹൗസ് ഓഫ് പീപ്പിൾ
4669. ഗോവയിലെ ഔദ്യോഗികഭാഷ?
കൊങ്കണി
4670. സംഘകാല ജനതയുടെ പ്രധാന ആരാധനാമൂർത്തി?
മുരുകൻ
4671. ഡൽഹി സിംഹാസനത്തിൽ അവരോധിതയായ ആദ്യ വനിത?
റസിയാ ബീഗം
4672. ബാഗ്ദാദ് ഏതു നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്നു ?
ടൈഗ്രിസ്
4673. പാമ്പുകടിയേറ്റു മരിച്ച പ്രശസ്തനായ ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് ?
പി. കൃഷ്ണപിള്ള
4674. ഭൂമിയിൽനിന്ന് നക്ഷത്രങ്ങളുടെ ദൂരം അളക്കുന്ന യൂണിറ്റ് ?
പ്രകാശവർഷം
4675. മനുഷ്യൻ കൃത്രിമമായി നിർമിച്ച ആദ്യത്തെ മൂലകം?
ടെക്നീഷ്യം
4676. ഭൂമിയിൽ നിന്ന് ഏറ്റവും വലുപ്പത്തിൽ കാണാവുന്ന നക്ഷത്രം?
സൂര്യൻ
4677. ബ്ലാക്ക് ലെഡ് എന്നറിയപ്പെടുന്നത് ?
ഗ്രാഫൈറ്റ്
4678. ഭൂമിയിലെ ഏറ്റവും ആഴം കൂടിയ പ്രദേശം?
മറിയാന ഗർത്തം
4679. സിന്ധുതട നിവാസികൾ ആരാധിച്ചിരുന്ന പെൺദൈവം?
മാതൃ ദേവത
4680. ലോകസഭയിലെ ക്യാബിനറ്റ് പദവിയുള്ള ആദ്യ പ്രതിപക്ഷ നേതാവ് ?
വൈ. ബി. ചവാൻ
4681. ചെങ്കിസ്ഥാന്റെ യഥാർത്ഥ പേര് ?
തെമുജിൻ
4682. ഏറ്റവും വലിയ ധമനി?
അയോർട്ട
4683. ഏറ്റവും വലിയ നക്ഷത്ര സമൂഹം?
ഹൈഡ്ര
4684. കനിഷ്കന്റെ രണ്ടാം തലസ്ഥാനം?
മഥുര
4685. കണ്ണിനകത്ത് അസാമാന്യ മർദ്ദമുളവാകുന്ന വൈകല്യം?
ഗ്ലോക്കോമ
4686. കണ്ണിന്റെ ഏത് ന്യൂനത പരിഹരിക്കാനാണ് സിലിണ്ട്രിക്കൽ ലെൻസ് ഉപയോഗിക്കുന്നത് ?
അസ്റ്റിക്മാറ്റിസം
4687. കരയിലെ ഏറ്റവും വലിയ മാംസഭോജി?
ധ്രുവക്കരടി
4688. ജർമനിയുടെ ആദ്യത്തെ വനിതാ ചാൻസലർ?
ആജെലാ മെർക്കൽ
4689. ഉമിനീർ ഗ്രന്ഥികൾ ഉൽപാദിപ്പിക്കുന്ന എൻസൈം?
തയാലിൻ
4690. രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളേജ് എവിടെ?
ഡെറാഡൂൺ
4691. രാജ്യ സമാചാരം പ്രസിദ്ധീകരിച്ചു തുടങ്ങിയ വർഷം?
1847
4692. ഇന്ത്യയും പാകിസ്ഥാനും സിംല ഉടമ്പടി ഒപ്പുവച്ചവർഷം?
1972
4693. ഹെയ്ലി നാഷണൽ പാർക്ക് ഇപ്പോൾ അറിയപ്പെടുന്നത്?
കോർബറ്റ് നാഷണൽ പാർക്ക്
4694. കരയിലെ ഏറ്റവും വലിയ സസ്തനി?
ആഫ്രിക്കൻ ആന
4695. രാജാസാൻസി വിമാനത്താവളം എവിടെ?
അമൃത്സർ
4696. കറുത്ത ചന്ദ്രൻ എന്നറിയപ്പെടുന്ന ചൊവ്വയുടെ ഉപഗ്രഹം?
ഫോബോസ്
4697. ഭൂമിയുടേതിനു സമാനമായ ദിനരാത്രങ്ങൾ ഏതു ഗ്രഹത്തിലാണുള്ളത് ?
ചൊവ്വ
4698. കഴുത്ത് പൂർണവൃത്തത്തിൽ തിരിക്കാൻ കഴിയുന്ന പക്ഷി?
മൂങ്ങ
4699. കനിഷ്കന്റെ സദസ്സിലെ ഏറ്റവും പ്രഗത്ഭനായ പണ്ഡിതൻ?
അശ്വഘോഷൻ
4700. കവിരാജമാർഗം രചിച്ചത്?
അമോഘവർഷൻ
4701. ശകവംശത്തിലെ ഏറ്റവും പ്രശസ്തനായ ഭരണാധികാരി?
രുദദാമൻ
4702. ലോക്സഭ ആരംഭിച്ചാൽ ആദ്യത്തെ സെഷൻ?
ക്വസ്റ്റ്യൻ അവർ
4703. ഹെർക്കുലീസിന്റെ സ്തൂപങ്ങൾ എന്നറിയപ്പെടുന്നത് ?
ജിബ്രാൾട്ടർ
4704. ശകാരി എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് ?
ചന്ദ്രഗുപ്തൻ രണ്ടാമൻ
4705. കാന്ദരീയ മഹാദേവ ക്ഷേത്രം എവിടെ?
ഖജുരാഹോ
4706. സ്റ്റാമ്പിൽ ചിത്രം അച്ചടിക്കപ്പെട്ട ആദ്യ ഭാരതീയൻ?
മഹാത്മാഗാന്ധി
4707. കവിരാജ എന്നറിയപ്പെടുന്നത് ?
സമുദ്രഗുപ്തൻ
4708. സ്റ്റാമ്പിൽ ചിത്രം അച്ചടിക്കപ്പെട്ട ആദ്യമലയാളി?
ശ്രീനാരായണഗുരു
4709. ഭൂമിയും സൂര്യനും തമ്മിലുള്ള അകലം ഏറ്റവും കൂടിയിരിക്കുന്ന ദിവസം?
ജൂലൈ 4
4710. കാലുകൊണ്ട് രുചിയറിയുന്ന ജീവി?
ചിത്രശലഭം
4711. കാളിന്ദി എന്ന് പുരാണങ്ങളിൽ അറിയപ്പെടുന്ന നദി?
യമുന
4712. ശാസ്ത്രീയമായി മുയൽ വളർത്തുന്ന രീതി?
കൂണികൾച്ചർ
4713 .ലോകസഭ ആദ്യമായി സമ്മേളിച്ചത് ?
1952 മെയ് 13
4714. ഐവാൻഹോ രചിച്ചത് ?
വാൾട്ടർ സ്കോട്ട്
4715. ചൈന ഇന്ത്യയെ ആക്രമിച്ച വർഷം?
1962
4716. മാക്ബെത്ത് രചിച്ചത് ?
വില്യം ഷേക്സ്പിയർ
4717. ജി- 8 എന്ന സംഘടന രൂപംകൊണ്ട വർഷം?
1985
4718. ഗോവസൂരി പ്രയോഗം കണ്ടുപിടിച്ചത് ?
എഡ്വേർഡ് ജെന്നർ
4719. ഭ്രാന്തൻ ചാന്നാൻ ഏത് കൃതിയിലെ കഥാപാത്രമാണ് ?
മാർത്താണ്ഡവർമ
4720. ചെമ്പൻകുഞ്ഞ് ഏത് നോവലിലെ കതാപാത്രം?
ചെമ്മീൻ
4721. ലോകത്തെ ഏറ്റവും വലിയ ആണവദുരന്തം നടന്നത് ?
ഉക്രയിൻ
4722. കൺസ്യൂമർ പ്രൊട്ടക്ഷൻ നിയമം ഇന്ത്യിൽ നിലവിൽ വന്നത് ?
1986
4723. ഷൈലോക്ക് ഏത് കൃതിയിലെ കഥാപാത്രം?
വെനീസിലെ വ്യാപാരി
4724. ആവിയന്ത്രം കണ്ടുപിടിച്ചത് ?
ജെയിംസ് വാട്ട്
4725. ഒളിമ്പിക്സ് ഫൈനലിലെത്തിയ ആദ്യ ഇന്ത്യൻ വനിത?
പി.ടി. ഉഷ
4726. പേച്ചിപ്പാറ അണക്കെട്ട് ഏത് സംസ്ഥാനത്താണ്?
തമിഴ്നാട്
4727. ശാന്തിനികേതൻ ഏത് സംസ്ഥാനത്താണ്?
പശ്ചിമ ബംഗാൾ
4728. ഇന്ത്യയിലെ ആദ്യ ബയോസ്ഫിയർ റിസർവ് നിലവിൽവന്ന വർഷം?
1986
4729. 1996-ൽ ലോക സുന്ദരിപ്പട്ടത്തിനുവേദിയായ ഇന്ത്യൻ നഗരം?
ബാംഗ്ലൂർ
4730. ഇന്ത്യയിൽ സ്പീഡ് പോസ്റ്റ് ആരംഭിച്ച വർഷം?
1986
4731. നൊബേൽ സമ്മാനം നേടിയ ആദ്യ ആഫ്രിക്കൻ സാഹിത്യകാരൻ?
വോൾ സോയിങ്ക
4732. ബുദ്ധൻ ജനിച്ച വർഷം?
ബി.സി. 563
4733. മലബാർ കലാപം നടന്ന വർഷം?
1921
4734. ഡൈനാമിറ്റ് കണ്ടുപിടിച്ചത്?
ആൽഫ്രഡ് നോബൽ
4735. വാസ്കോ ഡ ഗാമ ആദ്യം ഇന്ത്യയിൽ വന്ന വർഷം?
1493
4736. ഓട്ടോമൊബൈലുകളുടെ പിതാവ്?
കാൾ ബെൻസ്
4737. നാഷണൽ കെമിക്കൽ ലോബറട്ടറി എവിടെയാണ്?
പൂനെ
4738. ഡോ. പൽപു ജനിച്ച സ്ഥലം?
പേട്ട (തിരുവനന്തപുരം)
4739. ശിവഗിരി തീർത്ഥാടനം ആരംഭിക്കുന്ന മാസം?
ഡിസംബർ
4740. പ്രകാശത്തിന്റെ വേഗം എത്ര ലക്ഷം മൈൽ?
1.86
4741. എം.കെ. മേനോന്റെ തൂലികാ നാമം?
വിലാസിനി
4742. പ്രസിദ്ധമായ മീനാക്ഷി ക്ഷേത്രം എവിടെ?
മധുര
4743 ഗാന്ധി സിനിമ സംവിധാനം ചെയ്തത് ?
റിച്ചാർഡ് അറ്റൻബറോ
4744. സിംബാബ് വെയുടെ പഴയ പേര് ?
സതേൺ റൊഡേഷ്യ
4745. യു എൻ ജനറൽ അസംബ്ളി പ്രസിഡന്റായ ആദ്യ വനിത?
വിജയലക്ഷ്മി പണ്ഡിറ്റ്
4746. കേരളത്തിലെ ആദ്യ ഗവർണർ?
രാമകൃഷ്ണറാവു
4747. ജവഹർലാൽ നെഹ്റു ആന്തരിച്ചത്?
1964 മെയ് 21
4748. വെഴ്സായ് ഉടമ്പടി ഒപ്പുവച്ച വർഷം?
1919
4749. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി?
കരൾ
4750. വിവാദമായ വില്ലുവണ്ടിയാത്ര നടത്തിയ നവോത്ഥാന നായകൻ?
അയ്യങ്കാളി
4751. ഉദ്യാനവിരുന്ന് രചിച്ചത്?
പണ്ഡിറ്റ് കറുപ്പൻ
4752. വൈക്കം സത്യാഗ്രഹസമയത്ത് സവർണജാഥ സംഘടിപ്പിക്കാൻ ഉപദേശിച്ചത് ?
മഹാത്മാഗാന്ധി
4753. ഫ്രഞ്ചുവിപ്ലവം നടന്ന വർഷം?
1789
4754. ജവർലാൽ നെഹ്റു ജനിച്ച വർഷം?
1889
4755. ആദ്യത്തെ പഞ്ചവൽസര പദ്ധതി ആരംഭിച്ച വർഷം?
1951
4756. യു എൻ ചാർട്ടർ ഒപ്പുവെക്കപ്പെട്ട വർഷം?
1945
4757. ആർദ്രത അളക്കുന്ന ഉപകരണം?
ഹൈഗ്രോമീറ്റർ
4758. ഇംഗ്ലീഷ് ഈസ്റ്റിന്ത്യാക്കമ്പനി സ്ഥാപിതമായ വർഷം?
1600
4759. മനുഷ്യൻ ആദ്യമായി ചന്ദ്രനിലിറങ്ങിയ വർഷം?
1969
4760. പശ്ചിമ ബംഗാളിലെ റെയിൽവേ എഞ്ചിൻ ഫാക്ടറിയുടെ പേര്?
ചിത്തരഞ്ജൻ
4761. ഇന്ത്യയിലെ അവസാനത്തെ ഗവർണർ ജനറൽ?
സി. രാജഗോപാലാചാരി
4762. മാസ്റ്റർ ഗ്രന്ഥി എന്നറിയപ്പെടുന്നത് ?
പിറ്റ്യൂട്ടറി
4763. അറബിക്കടലിന്റെ റാണി എന്നറിയപ്പെടുന്നത് ?
കൊച്ചി
4764. അന്തരീക്ഷത്തിലെ ഏറ്റവും താഴത്തെ പാളി?
ട്രോപ്പോസ്ഫിയർ
4765. പ്രഥമ ആധുനിക ഒളിമ്പിക്സിനു വേദിയായത് ?
ഏഥൻസ്
4766. ഇന്ത്യയിൽ റെയിൽവേ കൊണ്ടുവന്ന ഗവർണർ ജനറൽ?
ഡൽഹൗസി
4767. ഹരിജൻ എന്ന പ്രസിദ്ധീകരണം ആരംഭിച്ചത് ?
മഹാത്മാഗാന്ധി
4768. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അസ്ഥിയായ ഫീമർ എവിടെയാണ്?
തുട
4769. കോളറയ്ക്കു കാരണമായ അണു?
ബാക്ടീരിയ
4770. സ്പിന്നിംഗ് ജെന്നി കണ്ടുപിടിച്ചത് ?
ഹർഗ്രീവ്സ്
4771. കേരളത്തിന്റെ മദൻമോഹൻ മാളവ്യ എന്നറിയപ്പെടുന്ന സാമുഹ്യപരിഷ്കർത്താവ്?
മന്നത്ത് പത്മനാഭൻ
4712. ഫെർട്ടിലൈസേഴ്സ് ആന്റ് കെമിക്കൽസ് ട്രാവൻകൂർ എവിടെ?
ആലുവ
4773. ശ്രീനാരായണഗുരുവിന്റെ പ്രതിമ ആദ്യമായി സ്ഥാപിച്ച സ്ഥലം?
തലശ്ശേരി
4774. വിമോചന സമരകാലത്ത് മന്നത്ത് പദ്മനാഭന്റെ നേതൃത്വത്തിൽ ജീവശിഖാ ജാഥ ആരംഭിച്ച സ്ഥലം?
തലശ്ശേരി
4775. ഊഴിയം വേലയ്ക്കെതിരെ സമരം നയിച്ചത് ?
അയ്യാ വൈകുണ്ഠൻ
4776. ജ്ഞാനപീഠം സ്ഥാപിച്ചത് ?
ശാന്തിപ്രസാദ് ജയിൻ
4777. കേരളത്തെ ഭ്രാന്താലയമെന്നു വിശേഷിപ്പിച്ചത് ?
സ്വാമി വിവേകാനന്ദൻ
4778. ഇന്ത്യൻ നെപ്പോളിയൻ എന്നറിയപ്പെട്ടത് ?
സമുദ്രഗുപ്തൻ
4779. കേരള ഗവർണറായ ആദ്യ വനിത?
ജ്യോതി വെങ്കിടാചലം
4780. റിപ്പബ്ലിക് ദിനപരേഡ് ഡൽഹിയിൽ എവിടെയാണ് നടക്കുന്നത് ?
രാജ്പഥ്
4781. സർദാർ വല്ലഭായി പട്ടേൽ നാഷണൽ പോലീസ് അക്കാദമി എവിടെയാണ് ?
ഹൈദരാബാദ്
4782. ചെടികളെ ചെറിയരൂപത്തിൽ വളർത്തുന്ന കല?
ബോൺസായ്
4783. ബെയ്ക്കൽ തടാകം ഏത് രാജ്യത്ത് ?
റഷ്യ
4784. വിക്രം സാരാഭായ് സ്പേസ് സെന്റർ എവിടെ?
തുമ്പ
4785. ഇരുമ്പിന്റെ കുറവുമൂലമുണ്ടാകുന്ന അസുഖം?
അനീമിയ
4786. കേരളത്തിന്റെ സാമൂഹ്യ പരിഷ്കർത്താവായ ഡോ.പൽപ്പുവിന്റെ യഥാത്ഥ പേര്?
പത്മനാഭൻ
4787. ലോകത്തെ ഏറ്റവും വലിയ മരുഭൂമി?
സഹാറ
4788. മനുഷ്യന്റെ സാധാരാണ രക്ത സമ്മർദ്ദം?
120/80
4789. ആര്യസമാജം സ്ഥാപിച്ചത് ?
ദയാനന്ദ് സരസ്വതി
4790. ഇന്ത്യയിലെ ഒന്നാമത്തെ പൗരൻ?
പ്രസിഡന്റ്
4791. രക്തത്തിനു ചുവപ്പുനിറം നൽകുന്ന വസ്തു?
ഹീമോഗ്ലോബിൻ
4792. ആദ്യത്തെ മലയാള നോവൽ?
ഇന്ദുലേഖ
4793. അട്ടപ്പാടി ഏത് ജില്ലയിലാണ്?
പാലക്കാട്
4794. ഒരു ഗ്രാസ് എത്ര എണ്ണം?
144
4795. ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം രചിച്ചത് ?
ബങ്കിം ചന്ദ്ര ചാറ്റർജി
4796. നാശകാരിയായ നദി എന്നറിയപ്പെടുന്നത് ?
കോസി
4797. ഇന്ത്യയിൽ തേയിലയും കാപ്പിയും കൃഷിചെയ്യുന്ന പ്രദേശം?
ദക്ഷിണേന്ത്യ
4798. പാചകം ചെയ്യുമ്പോൾ ധരിക്കാൻ ഏറ്റവും അനുയോജ്യമായ വസ്ത്രം?
പരുത്തി
4799. നാഷണൽ ഡയറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെ?
ഹരിയാന (കർണാൽ)
4800. ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെ?
ന്യൂഡൽഹി
Post a Comment