KERALA PSC MATHS QUESTIONS AND ANSWERS PART 2

psc maths questions pdf psc maths questions psc maths class youtube psc maths tricks psc maths questions and answers maths psc pdf


1. ഒരു സമാന്തരശ്രേണിയിലെ 13 പദങ്ങളുടെ തുക 390. എങ്കിൽ ഏഴാം പദം എന്തായിരിക്കും?

(A) 21

(B) 30

(C) 28

(D) 25


2. 3200 രൂപയ്ക്ക് ഒരു സാധനം വിറ്റപ്പോൾ 4% നഷ്ടം വന്നു. എന്നാൽ 10% ലാഭം കിട്ടാൻ എന്തു വിലയ്ക്ക് വിൽക്കണം?

(A) 4200

(B) 3600

(C) 4000

(D) 3900


3. ഈ ഭിന്നങ്ങളുടെ ആരോഹണക്രമം ഏത്?

5/7, 3/5, 9/11, 7/9

(A) 9/11, 7/9, 5/7, 3/5

(B) 5/7, 9/11, 7/9, 3/5

(C) 5/7, 9/11, 3/5, 7/9

(D) 3/5, 5/7, 7/9, 9/11


4. 7428നെ 999 കൊണ്ട് ഗുണിച്ചാൽ എത്ര കിട്ടും?

(A) 7420572

(B) 7421572

(C) 7421752

(D) 7402572


5. ഒരു പരീക്ഷയ്ക്ക് അനുവിന് 455 മാർക്ക് കിട്ടി. ശ്രേയയ്ക്ക് കിട്ടിയത് 378 മാർക്കാണ്. ഇത് 54% ആണെങ്കിൽ അനുവിന് എത്ര ശതമാനമാണ് കിട്ടിയത്?

(A) 62%

(B) 65%

(C) 66%

(D) 67%


6. ഒറ്റയാൻ ഏത്?

(A) 91

(B) 51

(C) 21

(D) 31


7.82, 100, 118 എന്ന ശ്രേണിയിലെ എത്രാമത്തെ പദമാണ് 406 ?

(A) 16

(B) 18

(C) 19

(D) 20


8. ഒരാൾ 10% കൂട്ടുപലിശയ്ക്കും സാധാരണ പലിശയ്ക്കുമായി അഞ്ചുലക്ഷം രൂപ വീതം രണ്ട് സ്ഥാപനങ്ങളിൽ നിന്ന് കടം വാങ്ങി. എന്നാൽ രണ്ടാം കൊല്ലാവസാനം രണ്ടു പലിശയും തമ്മിലുള്ള വ്യത്യാസം എത്രയായിരിക്കും?

(A) 5500

(B) 5550

(C) 6825

(D) 5000


9. + = ×, - = ÷, × = - ആയാൽ 12 + 6 - 2 × 12 എത്ര ? 

(A) 192 

(B) 24 

(C) 60 

(D) 0


10.A = ÷ ,B = ×, C = +, D = - എങ്കിൽ 100C100A100B100D100 = ?

(A) 1

(B) 2

(C) 10,000 

(D) 100


ANSWERS

1. സമാന്തരശ്രേണിയുടെ ശരാശരി കൃത്യമായി നടുക്ക് ആയിരിക്കും.

സമാന്തരശ്രേണിയുടെ 13 പദങ്ങളുടെ തുക 390. എങ്കിൽ അവയുടെ ശരാശരിയായ

390/13 = 30,

13 പദങ്ങളുടെ നടുക്ക് ആയിരിക്കും.

7-ാം പദമാണ് നടുക്ക്. അതായത്

7-ാം പദം 30.


ANSWER (B) 30


2. 4% നഷ്ടം എന്നാൽ മൂല്യത്തിന്റെ

96%

മൂല്യത്തിന്റെ 96% = 3200 രൂപ.

എന്നാൽ

മൂല്യത്തിന്റെ 120% =3200/96 x 120 = 4000 രൂപ


ANSWER (C) 4000


3. ചേദങ്ങളിൽനിന്ന് ഒരു നിശ്ചിത സംഖ്യ (2 വീതം) കുറവാണ് അംശങ്ങൾ. അപ്പോൾ ചെറിയ അക്കങ്ങളുടെ ഭിന്നം ചെറുതും വലിയ അക്കങ്ങളുടെ ഭിന്നം വലുതും ആയിരിക്കും.

3/5, 5/7, 7/9,  9/11

ആണ് ആരോഹണക്രമം.


ANSWER (D) 3/5, 5/7, 7/9, 9/11


4. 7428 x 1000 - 7428

7428000 - 7428 = 7420572


ANSWER (A) 7420572


5.378 = 54%

അപ്പോൾ 455 = 54/378 × 455 = 65%


ANSWER (B) 65%


6.31 മാത്രം Prime സംഖ്യ.


ANSWER (D) 31


7. ആദ്യ പദം a=82, പൊതുവ്യത്യാസം

d=18

AP-യിലെ nth term= a + (n-1)d

82 + (n-1) 18 = 406

(n-1) 18 = 406-82 = 324

324 ÷ 18 = 18.n = 19


ANSWER (C) 19


8. P രൂപയ്ക്ക് R% പ്രകാരം കൂട്ടുപലിശയും സാധാരണപലിശയും തമ്മിൽ, രണ്ടാംകൊല്ലാവസാനത്തെ വ്യത്യാസം

P(6/100)² രൂപ

 5,00,000 x 10/100  × 10/100 = 5000 രൂപ


ANSWER (D) 5000


9. 12×6÷2-12

36-12=24


ANSWER (B) 24


10. ശരിയായ ചിഹ്നത്തിൽ മാറ്റിയെഴുതുക.

(100 + 100) ÷ 100 × 100 -100 = ?

200 ÷ 100 × 100 -100 =100


ANSWER (D) 100

Post a Comment