Bookmark

പണ്ഡിറ്റ് കെ.പി. കറുപ്പൻ (1885-1938)



മുഴുവൻ പേര് - കണ്ടത്തിപ്പറമ്പിൽ പാപ്പു കറുപ്പൻ

ജനനം - മെയ് 24,1885
ചേരാനല്ലൂർ
എറണാകുളം

പിതാവ് - പാപ്പു

മാതാവ് - കൊച്ചുപെണ്ണ്

മരണം - മാർച്ച് 23,1938

ജാതിഭേദത്തിന്റെ അർത്ഥശൂന്യത സാഹിത്യത്തിലൂടെ ആവിഷ്കരിച്ച കേരളത്തിലെ ആദ്യത്തെ സാമൂഹിക പരിഷ്കർത്താവാണ് പണ്ഡിറ്റ് കറുപ്പൻ. അഴിക്കൽ വേലു വൈദ്യന്റെയടുത്ത് ഔപചാരിക വിദ്യഭ്യാസം ആരംഭിച്ചു. വിദ്യാകേന്ദ്രമെന്ന നിലയിൽ 
അക്കാലത്ത് പ്രശസ്തമായിരുന്ന കൊടുങ്ങല്ലൂരിൽ പാഠനം നടത്തിയ കാലം പണ്ഡിറ്റ് കറുപ്പന്റെ ജീവിതത്തിലെ സുപ്രധാന ഘട്ടമാണ്. നിരവധി വിദ്യാലയങ്ങളിൽ അദ്ദേഹം അധ്യാപകനായി സേവനം അനുഷ്ഠിച്ചു. 1925ൽ കറുപ്പനെ 
കൊച്ചിൻ ലജിസ്ലേറ്റീവ് കൗൺസിലിലേക്ക് നാമനിർദ്ദേശം ചെയ്തു. കറുപ്പന്റെ ശ്രമഫലമായി ഗവൺമെന്റ് അധ:സ്ഥിതരുടെ ക്ഷേമത്തിനായി പുതിയ വകുപ്പിന് രൂപം നൽകി. കറുപ്പൻ ആ വകുപ്പിന്റെ അസിസ്റ്റന്റ് പ്രൊട്ടക്ടറായി നിയമിതനായി. അസിസ്റ്റന്റ് പ്രൊട്ടക്ടർ എന്ന നിലയിൽ കറുപ്പൻ നിരവധി പരിഷ്കാരങ്ങൾക്ക് തുടക്കം കുറിച്ചു. അധ:സ്ഥിതർക്കിടയിലെ അന്ധവിശ്വാസം ദുരീകരിക്കാൻ ആചാരഭൂഷണം എന്ന കൃതി രചിച്ചു. ഫിഷറീസ് സ്കൂളുകൾ സ്ഥാപിക്കാനും കറുപ്പൻ മുൻകൈയെടുത്തു. കേരള ലിങ്കൺ എന്നാണ് പണ്ഡിറ്റ് കറുപ്പന്റെ അപരനാമം.1931-ൽ കറുപ്പൻ വെർണാക്കുലർ എഡ്യൂക്കേഷന്റെ സൂപ്രണ്ടായി നിയമിതനായി.


1935-ൽ മഹാരാജാസ് കോളേജിൽ അധ്യാപകനായി. ഇക്കാലയളവിൽ മദ്രാസ് സർവകലാശാലയുടെ ബോർഡ് ഓഫ് എക്സാമിനേഷൻസ്ചെയർമാനായും എറണാകുളം മുനിസിപ്പൽ കൗൺസിൽ അംഗമായും പ്രവർത്തിച്ചു.പണ്ഡിറ്റ് കറുപ്പന് കവിതിലകൻ ബഹുമതിനൽകിയത്കൊ ച്ചീരാജാവാണ്.കേരളവർമ വലിയ കോയിത്തമ്പുരാൻ വിദ്വാൻ ബഹുമതി നൽകി.കറുപ്പൻ അധ:സ്ഥിതരുടെ ക്ഷേമത്തിനായി പ്രസ്ഥാനങ്ങൾ രൂപവത്കരിച്ചു.തേവരയിൽ വാലസമുദായ പരിഷ്കാരിണിസഭയും കൊടുങ്ങല്ലൂരിലെ ആനാപ്പുഴയിൽ കല്യാണദായിനിസഭയും വൈക്കത്ത് വാല സേവാസമിതിയും രൂപവൽക്കരിക്കാൻ നേതൃത്വം നൽകി.ഇടക്കൊച്ചിയിൽ ജ്ഞാനോദയം സഭ, എങ്ങണ്ടിയൂരിൽ അരയവം ശോദ്ധാരണീ മഹാസഭ, കുമ്പളത്ത് സന്മാർഗ പ്രദീപപ്രഭ, പറവൂരിൽ സമുദായസേവിനി തുടങ്ങിയവയും സ്ഥാപിക്കാൻ കറുപ്പൻമുൻകൈയെടുത്തു.
തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലും വിവിധ പേരുകളിലും രൂപത്തിലും നടത്തിയിരുന്ന സമുദായോദ്ധാരണ 
പ്രവർത്തനങ്ങൾക്ക് ഏകീകൃത രൂപമുണ്ടാക്കാൻ പ്രയത്നിക്കുകയും അരയവംശോദ്ധാരണി എന്ന പേരിലുള്ള കേന്ദ്രസംഘടന രൂപവത്കരിക്കുന്നതിൽ മുഖ്യപങ്കു വഹിക്കുകയും ചെയ്തു. കൊച്ചിൻ പുലയമഹാസഭയുടെ രൂപവത്കരണത്തിനും കറുപ്പൻ മാർഗനിർദ്ദേശം പകർന്നു.കൊച്ചി പുലയ മഹാസഭ ഉദ്ഘാടനം ചെയ്യപ്പെട്ടത് 1913 മെയ് 25നാണ് . 


എറണാകുളം സെന്റ് ആൽബർട്സ് ഹൈസ്കൂളായിരുന്നു വേദി. ഈ യോഗത്തിൽ അധ്യക്ഷത വഹിച്ചത് പ്രമുഖ എഴുത്തുകാരനായ ടി.കെ.കൃഷ്ണമേനോൻ ആയിരുന്നു.കൃഷ്ണാതി ആശാൻ സംഘടനയുടെ പ്രസിഡന്റും പി.സി.ചാഞ്ചൻ സെക്രട്ടറിയുമായി. 1926-ൽ ചാഞ്ചൻ കൊച്ചി നിയമസഭയിലേക്ക് നാമനിർദ്ദേശംചെയ്യപ്പെട്ടു.പുലയരുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനും അനാചാരങ്ങൾ തുടച്ചുനീക്കുന്നതിനും സാമ്പത്തിക ഉന്നമനം കൈ വരിക്കുന്നതിനും പുലയ മഹാസഭ ഊന്നൽ നൽകി.പ്ലൂറിസി എന്ന അസുഖം കാരണം 1938 മാർച്ച് 23ന് കറുപ്പൻ അന്തരിച്ചു.സമകാലിക ജാതി വ്യവസ്ഥയെ വിമർശിച്ചുകൊണ്ട് പണ്ഡിറ്റ് കറുപ്പൻ രചിച്ച കൃതിയാണ് ജാതിക്കുമ്മി.മദ്രാസ് ഗവർണറുടെ ബഹുമാനാർഥം കൊച്ചീരാജാവ് സംഘടിപ്പിച്ച ഉദ്യാന വിരുന്നിൽ അവഗണിക്കപ്പെട്ടതിൽ മനംനൊന്ത് രചിച്ചതാണ് ഉദ്യാനവിരുന്ന്.ചട്ടമ്പിസ്വാമികൾ സമാധിയായപ്പോൾ അനുശോചിച്ചുകൊണ്ട് രചിച്ചതാണ് സമാധി സങ്കൽപം.കറുപ്പന്റെ മറ്റൊരു പ്രശസ്ത രചനയാണ് ബാലാകലേശം. 1919-ൽ കൊച്ചി മഹാരാജാവിന്റെ ഷഷ്ടി പൂർത്തിയോടനുബന്ധിച്ചാണ് ഇത് രചിച്ചത്.
Post a Comment

Post a Comment