601. മലയാളമനോരമ പത്രത്തിന്റെ സ്ഥാപക പത്രാധിപർ ?
കണ്ടത്തിൽ വർഗ്ഗീസ് മാപ്പിള
602. ആഗാഖാൻ കപ്പ് ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഹോക്കി
603. എൻഡോ സൾഫാൻ കീടനാശിനി കൂടുതൽ നാശം വിതച്ചത് എവിടെയാണ് ?
കാസർകോട്
604. ഇന്ത്യയിൽ ഇംഗ്ലീഷുകാരുടെ ആദ്യത്തെ വാണിജ്യകേന്ദ്രം ?
സൂററ്റ്
605. ആർക്കാണ് സുപ്രീംകോടതി ജഡ്ജിയെ നീക്കം ചെയ്യാൻ അധികാരം?
പാർലമെന്റ്
606. ഗവർണർ ആവാൻ വേണ്ട പ്രായം ?
35 വയസ്സ്
607. ക്യാബിനറ്റ് ആർച്ചിലെ ആണിക്കല്ല് ?
പ്രധാനമന്ത്രി
608. പൃഥിയുടെ നാവിക പതിപ്പായി അറിയപ്പെടുന്ന മിസൈൽ ?
ധനുഷ്
609. പെരിയാറിന്റെ നീളം എത്ര ?
244 കി.മീ.
610. ആദ്യത്തെ ദേശീയ പ്രതിരോധ കോളേജ് എവിടെയാണ് ?
ന്യൂഡൽഹി
611. യു.പി.യിലെ ഫിറോസാബാദ് പേരുകേട്ടത് ഏത് വ്യവസായത്തിന് ?
ഗ്ലാസ്സ് വ്യവസായം
612. കേരളത്തിന്റെ വിസ്തീർണ്ണം ഇൻഡ്യയുടെ വിസ്തീർണ്ണത്തിന്റെ എത്ര ശതമാനം ?
1.18
613. ക്ഷേത്രപ്രവേശന വിളംബരം നടന്ന വർഷം ?
1936
614. മനുഷ്യശരീരത്തിൽ എത്ര എല്ലുകളുണ്ട് ?
206
615 . ഗലീലിയോ ജനിച്ചത് ഏതു രാജ്യത്താണ് ?
ഇറ്റലി
616 . കേരളത്തിലെ ആദ്യത്തെ കോളേജ് ഏത് ?
സി.എം.എസ്സ് . കോളേജ്
617. അപ്പുക്കിളി എന്ന കഥാപാത്രം ഏതു നോവലിലേതാണ് ?
ഖസാക്കിന്റെ ഇതിഹാസം
618. വയലാർ അവാർഡ് ഏർപ്പെടുത്തിയ വർഷം ?
1977
619. കേരളത്തിലെ ആദ്യത്തെ കോളേജ് സ്ഥാപിതമായതെവിടെ ?
കോട്ടയം
620. തിരുവിതാംകൂർ ഭരിച്ച അവസാനത്തെ രാജാവ് ?
ചിത്തിരതിരുനാൾ ബാലരാമവർമ്മ
621 . കേരള കലാമണ്ഡലത്തിന്റെ സ്ഥാപകൻ ?
വള്ളത്തോൾ
622. സാമൂതിരിയുടെ കാലത്തുണ്ടായിരുന്ന പ്രസിദ്ധ പണ്ഡിത സദസ്സ് ?
രേവതി പട്ടത്താനം
623. തിരമാലയിൽനിന്ന് വൈദ്യുതി ഉണ്ടാക്കുന്ന കേരള സമുദ്രതീരം ?
വിഴിഞ്ഞം
624. ലക്ഷം വീട് പദ്ധതി നടപ്പിലാക്കിയ മന്ത്രി ?
എം.എൻ. ഗോവിന്ദൻനായർ
625. സാധുജനപരിപാലന സംഘം സ്ഥാപിച്ചത് ?
അയ്യങ്കാളി
626. അദ്വൈതതത്വങ്ങൾ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ശ്രീ ശങ്കരാചാര്യർ
627. ഏറ്റവും വലിയ മരം ?
സെക്കോയ
628. ജൈനമത ഗ്രന്ഥങ്ങൾ രചിക്കപ്പെട്ട ഭാഷ ?
പ്രാകൃത്
629. മണ്ണിനടിയിൽ ആഹാരം സംഭരിച്ച് വയ്ക്കുന്ന സസ്യഭാഗം ?
ഭൂകാണ്ഡം
630. ഏറ്റവും വലിയ ഭൂകാണ്ഡം ?
ചേന
631. സൈലന്റ് വാലി വനപ്രദേശം ഏതു സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു ?
കേരളത്തിൽ
632. കേരളത്തിലെ മരുമക്കത്തായ സമ്പ്രദായത്തെക്കുറിച്ച് പരാമർശിച്ച ആദ്യ വിദേശി ?
നിക്കോളോകോണ്ടി
633. സിങ്കപ്പൂരിന്റെ പ്രസിഡന്റ് പദവി അലങ്കരിച്ച ആദ്യ കേരളീയൻ ?
ദേവൻനായർ
634 . കോഴിയുടെ അടയിരുപ്പ് കാലം ?
21 ദിവസം
635. പെരിയാർ നദിയുടെ പഴയപേര് എന്തായിരുന്നു ?
ചൂർണ്ണി
636. മൂഷകവംശം കാവ്യത്തിന്റെ കർത്താവാര് ?
അതുലൻ
637. ഇന്ത്യയിലെ അവസാനത്തെ മുഗൾ ചക്രവർത്തി ?
ബഹദൂർഷാ - II
638. അയഡിന്റെ അഭാവം മൂലമുണ്ടാകുന്ന രോഗം ?
ഗോയിറ്റർ
639. അസ്ഥികളുടേയും പല്ലിന്റേയും വളർച്ചയ്ക്ക് വേണ്ട ധാതു ?
കാത്സ്യം
640. നാം പ്രയോഗിക്കുന്ന ബലം പതിൻമടങ്ങ് വർദ്ധി പ്പിക്കുവാൻ കഴിയുന്ന ഉപകരണങ്ങളെ പൊതുവെ ................ എന്നു പറയുന്നു ?
ഉത്തോലകങ്ങൾ അഥവാ ലഘുയന്ത്രങ്ങൾ
641. ആത്മ വിദ്യാസംഘം സ്ഥാപിച്ചതാര് ?
വാഗ്ഭടാനന്ദൻ
642. ഏ.ആർ. രാജരാജവർമ്മയെ അനുസ്മരിച്ച് കുമാരനാശാൻ രചിച്ച കാവ്യം ?
പ്രരോദനം
643. മണ്ണിരയുടെ ശ്വസനാവയവം ?
ത്വക്ക്
644. ചെമ്മീൻ എന്ന മലയാള സിനിമയുടെ സംവിധായകൻ ?
രാമു കാര്യാട്ട്
645. അത്യുല്പാദന ശേഷിയുള്ള നെല്ലിനങ്ങൾ ?
ജയ , ത്രിവേണി , അന്നപൂർണ്ണ , IR - 8
646. ഇന്ത്യയുടെ ദേശീയ കലണ്ടർ ഏതാണ് ?
ശകവർഷ കലണ്ടർ
647. മാമ്പഴ ഉൽപ്പാദനത്തിൽ ലോകത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന രാജ്യം ഏതാണ് ?
ഇന്ത്യ
648. ഫലങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന ഫലം ഏതാണ് ?
മാങ്ങ
649. കേരളത്തിന്റെ മാംഗോ സിറ്റി എന്നറിയപ്പെടുന്ന പ്രദേശം ഏതാണ്?
മുതലമട
650. ലോക പ്രശസ്തമായ മയൂര സിംഹാസനം നിർമിക്കപ്പെട്ടത് ഏത് മുഗൾ രാജാവിന്റെ കാലത്താണ് ?
ഷാജഹാൻ
701. ഏഷ്യയുടെ ബർലിൻ മതിൽ എന്നറിയപ്പെടുന്നത്?
വാഗ അതിർത്തി
702. നക്ഷത്ര ബംഗ്ളാവ് സ്ഥാപിച്ചത്?
സ്വാതിതിരുനാൾ
703. ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയ വൈസ്രോയി ആര്?
കോൺവാലീസ്
704. സംസ്ഥാനത്ത് ആദ്യമായി പ്രവർത്തനം ആരംഭിച്ച സ്വകാര്യ റേഡിയോ നിലയം?
ഡി.സി.എഫ്.എം (തിരുവനന്തപുരം)
705. മുല്ലപ്പെരിയാർ അണക്കെട്ടും;ചെങ്കുളം
ജലവൈദ്യുത പദ്ധതിയും സ്ഥിതി ചെയ്യുന്ന
പെരിയാറിന്റെ പോഷക നദി?
മുതിരപ്പുഴ
706. താഷ്കെന്റ് പ്രഖ്യാപനത്തിൽ ഒപ്പുവച്ച ഇന്ത്യൻ പ്രധാനമന്ത്രി?
ലാൽ ബഹദൂർ ശാസ്ത്രി
707. ആനന്ദമഠം രചിച്ചത്?
ബങ്കിംചന്ദ്ര ചാറ്റർജി
708. സമുദ്രത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
ഓഷ്യനോഗ്രഫി (Oceanography)
709. ഹൈഡ്രോലിത് - രാസനാമം?
കാത്സ്യം ഹൈ ഡ്രൈഡ്
710. കേരളാ ലൈവ് സ്റ്റോക്ക് ഡവലപ്പ്മെന്റ് കോർപ്പറേഷൻ?
പട്ടം (തിരുവന്തപുരം)
711. യു.എൻ പൊതുസഭ (general Assembly) യുടെ പ്രസിഡന്റ് ആയ ആദ്യ ഇന്ത്യൻ?
വിജയലക്ഷ്മി പണ്ഡിറ്റ്
712. ഏരിയാന എയർവേസ് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?
അഫ്ഗാനിസ്ഥാൻ
713. കേരളപാണിനി എന്നറിയപ്പെടുന്നത് ?
എ.ആർ രാജരാജവർമ്മ
714. കീമോതെറാപ്പിയുടെ പിതാവ്?
പോൾ എർലിക്
715. അവയവങ്ങൾ ദാനം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കാനായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പദ്ധതി?
മൃതസഞ്ജീവിനി
716. ക്രിമിനൽ പ്രോസ്‌സീജ്യർ കോഡ് നിലവിൽ വരുമ്പോൾ വൈസ്രോയി ?
കാനിങ് പ്രഭു
717. വിയറ്റ്നാമിന്‍റെ ദേശീയ വൃക്ഷം?
മുള
718. ആഫ്രിക്കയെ ഏഷ്യയിൽ നിന്നും വേർതിരിക്കുന്ന കനാൽ?
സൂയസ് കനാൽ
719. 1929-ൽ പാസ്സാക്കിയ ഏത് ആക്ട് പ്രകാരമാണ് പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും വിവാഹപ്രായം യഥാക്രമം 14 ആയും 18 ആയും ഉയർത്തിയത് ?
ശാരദ ആക്ട്
720. 'ദി ടെസ്റ്റ് ഓഫ് മൈ ലൈഫ്' രചിച്ചത് ആര്?
യുവരാജ് സിംഗ്
721. ലഫ്റ്റനന്റ് ഓഫ് ഖലീഫാ എന്ന സ്ഥാനപേരിൽ ഭരണം നടത്തിയ അടിമ വംശ ഭരണാധികാരി?
ഇൽത്തുമിഷ്
722. വൃത്തിയുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?
സിംഗപ്പൂർ
723. പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ തലവൻ എന്ന നിലയിൽ പൊയ്കയിൽ യോഹന്നാൻ ലഭിച്ച ആത്മീയ അപരനാമം?
കുമാര ഗുരുദേവൻ
724 'സർ മോറിസ് ഗ്വയർ' തയ്യാറാക്കിയത് ഏത് നിയമത്തിന്റെ കരടാണ് ?
1935 - ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട്
725. സ്വതന്ത്ര വ്യാപാരത്തിന്റെ അപ്പോസ്തലൻ എന്നറിയപ്പെട്ടത് ആരാണ്?
റിച്ചാർഡ് കോബ്ഡൻ
726. 'ലീഗ് ഓഫ് ഓപ്പ്രസ്ഡ് പീപ്പിൾ' എന്ന സംഘടനയുടെ സ്ഥാപകൻ ?
ചെമ്പകരാമൻ പിള്ള
727. 'ഐവാൻഹോ' രചിച്ചത് ?
വാൾട്ടർ സ്കോട്
728 'ഗ്രീൻ ഓസ്കാർ' എന്നറിയപ്പെടുന്ന പുരസ്‌കാരം ഏത് ?
വൈറ്റ്ലി അവാർഡ്
729. കേരള ഖിലാഫത് കമ്മറ്റി യുടെ ആദ്യ പ്രസിഡന്റ് ആയത്?
കുഞ്ഞിക്കോയ തങ്ങൾ
730. ഇന്ത്യൻ സ്വാതന്ത്യ സമരത്തിന്റെ അന്തിമ ഘട്ടത്തിൽ ഹൈദരാബാദ് ഭരണാധികാരി ആയിരുന്നത്?
ഉസ്മാൻ അലി ഷാ
731. ഇന്ത്യയിലെ ആദ്യത്തെ ബയോ റിഫൈനറി പ്ലാന്റ് സ്ഥാപിച്ചത് എവിടെയാണ് ?
പൂനെ
732. 'കഥാസരിത്‍സാഗരം' രചിച്ചത് ?
സോമദേവൻ
733. ആദ്യമായി സ്വകാര്യ മേഖലയിൽ ആയുധ നിർമ്മാണ ശാല ആരംഭിച്ചത് ഏത് സംസ്ഥാനത്താണ് ?
മധ്യപ്രദേശ്
734. കൊച്ചി രാജ്യ പ്രജാമണ്ഡലത്തിന്റെ ആദ്യ സമ്മേളനം നടന്ന സ്ഥലം ?
ഇരിങ്ങാലക്കുട
735. ഭരണഘടനയുടെ 263-)o അനുച്ഛേദം എന്തിനെക്കുറിച് പ്രതിപാദിക്കുന്നതാണ് ?
ഇന്റർ സ്റ്റേറ്റ് കൌൺസിൽ
736. 'അധഃകൃതൻ' എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്?
കെ പി വള്ളോൻ
737. എവിടെ നടന്ന രാഷ്ട്രീയ സമ്മേളനമാണ് ഗുരുവായൂർ സത്യാഗ്രഹത്തിന് പ്രചോദനം ആയത് ?
വടകര
738. സാമുദായിക സംഘർഷം ഉണ്ടാകുന്ന സമയത്തു അന്യമതക്കാരുടെയോ ജാതിക്കാരുടെയോ ജീവനോ സ്വത്തോ സംരക്ഷിക്കുന്നതിന് പ്രകടിപ്പിക്കുന്ന ധീരതയ്ക്ക് കേന്ദ്ര സർക്കാർ നൽകുന്ന ബഹുമതി ആരുടെ സ്മരണാർത്ഥം ആണ് പേരിട്ടിരിക്കുന്നത് ?
കബീർ
739. 'ഹസ്തലക്ഷണദീപിക' ഏത് കലാരൂപവുമായി ബന്ധപ്പെട്ട ആധികാരിക ഗ്രന്ഥമാണ് ?
കഥകളി
740. 'ഭൂതരായർ' രചിച്ചത് ആര്?
അപ്പൻ തമ്പുരാൻ
741. 'ഭൂപൻ ഹസാരിക പാലം' ഏത് നദിയിലാണ് ?
ലോഹിത്
742. സാമുവൽ ടെയ്‌ലർ കോളറിഡ്ജുമായി ചേർന്ന് 'ലിറിക്കൽ ബാലഡ്സ്' രചിച്ചതാര് ?
വില്യം വേർഡ്‌സ് വർത്
743. 'യയാതി' രചിച്ചത് ആര്?
വി എസ് ഖണ്ഡേക്കർ
744. ഭാരതപ്പുഴയെ വെളിയങ്കോട്ടു കായലുമായി ബന്ധിപ്പിക്കുന്ന കനാൽ ?
പൊന്നാനി കായൽ
745. വനത്തിലെ തീപിടുത്തം നിരീക്ഷിക്കാൻ ഡ്രോണുകൾ ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം ?
ഉത്തരാഖണ്ഡ്
746. 'ജാനറ്റ് ജഗൻ' ഏത് രാജ്യത്തെ ആദ്യ വനിത പ്രസിഡന്റ് ആണ് ?
ഗയാന (1997)
747. 'പേച്ചിപ്പാറ അണക്കെട്ട്' ഏത് നദിയിൽ ആണ് ?
കോതയാർ
748. ബ്രഹ്മാനന്ദസ്വാമി ശിവയോഗി എന്ന പുസ്തകം രചിച്ചത് ആര്?
പവനൻ
749. ഇന്ത്യയിൽ ഭാരത് സ്റ്റേജ് -4 മലിനീകരണ നിയന്ത്രണം നിലവാരം പ്രാബല്യത്തിൽ വന്നത് എപ്പോൾ?
2017 ഏപ്രിൽ 1
750. 'നാഷണൽ ഡ്രിങ്കിങ് വാട്ടർ മിഷൻ' ആരംഭിച്ചത് ഏത് വർഷം ആണ്?
1986
Post a Comment