★ വിഭജിക്കാത്ത കോശങ്ങൾക്ക് ഉദാഹരണമേത്?
നാഡികോശങ്ങൾ
★ ആക്സോൺ, ഡെൻഡ്രോൺ, ആക്സൊണൈറ്റ്, ഡെൻഡ്രൈറ്റ് എന്നിവ എന്തിന്റെ ഭാഗങ്ങളാണ്?
നാഡികോശത്തിന്റെ
★ നാഡീതന്തുക്കളുടെ കൂട്ടം ഏതുപേരിൽ അറിയപ്പെടുന്നു?
ഗാംഗ്ലിയോൺ
★ സെറിബ്രൽ കേന്ദ്രത്തിൽ നിന്നുമുണ്ടാവുന്ന താളംതെറ്റിയ അമിതവൈദ്യുതചാർജ് മൂലമുള്ള മസ്തിഷ്കരോഗ ലക്ഷണമേത്?
അപസ്മാരം
★ സി.എസ്.എഫ്. പരിശോധനയിലൂടെ തിരിച്ചറിയാനാവുന്ന രോഗമേത്?
മെനിൻജൈറ്റിസ്
★ പേപ്പട്ടിവിഷം ബാധിക്കുന്നത് ശരീരത്തിന്റെ ഏതു ഭാഗത്തെയാണ്?
കേന്ദ്രനാഡീവ്യൂഹം
★ 'ഹെഡ്രോഫോബിയ'എന്നും അറിയപ്പെടുന്ന രോഗമേത്?
പേവിഷബാധ
★ കേന്ദ്രനാഡീവ്യവസ്ഥയിലെ ന്യൂറോണുകൾ നശിക്കുന്നതു മൂലമുള്ള രോഗമേത്?
അൽഷിമേഴ്സ്
★ ഏതു നാഡീരോഗത്താലാണ് അസാധാരണമായ ഓർമക്കുറവ് സംഭവിക്കുന്നത്?
അൽഷിമേഴ്സ്
★ മസ്തിഷ്കത്തിലെ പ്രേരകനാഡികൾ നശിക്കുമ്പോഴുണ്ടാകുന്ന രോഗമേത്?
പാർക്കിൻസൺ രോഗം
◆ മനുഷ്യശരീരത്തിലെ ആകെ നാഡികൾ
43 ജോഡി (86 എണ്ണം)
◆ സുഷുമ്ന നാഡികൾ
31 ജോഡി (62 എണ്ണം)
◆ ശിരോനാഡികൾ
12 ജോഡി (24 എണ്ണം)
Post a Comment