Bookmark

മസ്തിഷ്കം


 
★ മസ്തിഷ്കത്തിന്റെ ഏറ്റവും വലിയ ഭാഗമേത്? 

സെറിബ്രം

★ പ്രായപൂർത്തിയായ ഒരാളുടെ മസ്തിഷ്കത്തിന്റെ ശരാശരി ഭാരമെത്ര? 

1.5 കിലോഗ്രാം 

★ മസ്തിഷ്കത്തെ പൊതിഞ്ഞുള്ള പാളികളേവ? 

മെനിൻജസ്

★ ഏതു മസ്തിഷ്കഭാഗത്തിന്റെ ഇടതു-വലതു അർധഗോളങ്ങളെയാണ് കോർപ്പസ് കലോസം എന്ന നാഡീപാളി ബന്ധിപ്പിക്കുന്നത്?

സെറിബ്രത്തിന്റെ

★ ശരീരത്തിന്റെ ഐച്ഛികപ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്കഭാഗം ഏത്? 

സെറിബ്രം

★ ബുദ്ധി, വിവേചനം, ബോധം എന്നിവയുമായി ബന്ധപ്പെട്ട മസ്തിഷ്ക ഭാഗമേത്?

സെറിബ്രം

★ ഭാവന, ചിന്ത, ഓർമ എന്നിവയെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗമേത്?

സെറിബ്രം 

★ കാഴ്ച, കേൾവി, ഗന്ധം, സ്പർശം, രുചി, ചൂട് എന്നിവ അനുഭവവേദ്യമാക്കുന്ന മസ്തിഷ്ക ഭാഗമേത്?

സെറിബ്രം 

★ 'ലിറ്റിൽ ബ്രെയിൻ' എന്നറിയപ്പെടുന്ന മസ്തിഷ്കഭാഗം ഏത്?

സെറിബെല്ലം 

★ മദ്യം ബാധിക്കുന്ന തലച്ചോറിലെ ഭാഗമേത്?

സെറിബെല്ലം

★ ശരീരത്തിലെ പേശീപ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന മസ്തിഷ്കഭാഗം ഏത്? 

സെറിബെല്ലം 

★ ശരീരത്തിന്റെ തുലനാവസ്ഥ നിലനിർത്തുന്ന മസ്തിഷ്കഭാഗം ഏത്? 

സെറിബെല്ലം

★ മസ്തിഷ്കത്തിന്റെ ഏറ്റവും ചുവട്ടിലെ ഭാഗമേത്? 

മെഡുല ഒബ്ലാംഗേറ്റ 

★ ശരീരത്തിന്റെ അനൈച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്കഭാഗം ഏത്? 

മെഡുല്ല ഒബ്ലാംഗേറ്റ

★ ഹൃദയസ്പന്ദനം, ശ്വസനം, രക്തക്കുഴലുകളുടെ സങ്കോചം എന്നിവയെ നിയന്ത്രിക്കുന്ന മസ്തിഷ്കഭാഗമേത്? 

മെഡുല്ല ഒബ്ലാംഗേറ്റ 

★ ഛർദ്ദി, തുമ്മൽ, ചുമ എന്നിവയെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗമേത്? 

മെഡുല്ല ഒബ്ലാംഗേറ്റ 

★ സുഷുമ്ന യുമായി യോജിച്ചിരിക്കുന്ന മസ്തിഷ്ക ഭാഗമേത്?

മെഡുല്ല ഒബ്ലാംഗേറ്റ

★ വേദനസംഹാരികൾ പ്രവർത്തിക്കുന്ന മസ്തിഷ്കത്തിലെ ഭാഗമേത്? 

തലാമസ് 

★ ശരീരോഷ്മാവ്, ശരീരത്തിലെ ജലത്തിന്റെ അളവ് എന്നിവയെ നിയന്ത്രിക്കുന്നതെന്ത്? 

ഹൈപ്പോതലാമസ് 

★ വിശപ്പ്, ദാഹം എന്നിവയുണ്ടാക്കുന്ന മസ്തിഷ്കഭാഗമേത്? 

ഹൈപ്പോതലാമസ് 

★ പീയൂഷഗ്രന്ഥിയുടെ ഹോർമോൺ ഉൽപാദനത്തെ നിയന്ത്രിക്കുന്ന മസ്തിഷ്കഭാഗമേത്? 

ഹൈപ്പോതലാമസ്

★ രക്തഘടകങ്ങളുടെ സാധാരണ സ്ഥിതി നിലനിർത്തുന്നതിന് സഹായിക്കുന്ന മസ്തിഷ്കഭാഗമേത്? 

ഹൈപ്പോതലാമസ്

★ ഹൈപ്പോതലാമസ് ഉൽപാദിപ്പിക്കുന്ന ഹോർമോണുകൾ? 

ഓക്സിടോസിൻ, വാസോപ്രസിൻ

★ സംസാരഭാഷയ്ക്കുള്ള മസ്തിഷ്കത്തിലെ പ്രത്യേകകേന്ദ്രമേത്? 

ബ്രോക്കാസ് ഏരിയ

Post a Comment

Post a Comment