Bookmark

ഹൃദയം



★ മനുഷ്യരിൽ ആദ്യമായി ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയതാര്‌?

ക്രിസ്ത്യൻ ബർണാഡ് 

★ കേരളത്തിൽ ആദ്യമായി ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത് ആര്?

ഡോ. ജോസ് ചാക്കോ പെരിയപുരം

★ മനുഷ്യഹൃദയത്തിന് എത്ര അറകളുണ്ട്? 

നാല് 

★ ഹൃദയത്തെ ആവരണം ചെയ്തുള്ള ഇരട്ടസ്തരമേത്?

 പെരികാർഡിയം

★ മനുഷ്യഹൃദയത്തിന്റെ ശരാശരി ഭാരമെത്ര?

300 - 350 ഗ്രാം 

★ അർബുദം ബാധിക്കാത്ത അവയവം ഏത്? 

ഹൃദയം 

★ ഹൃദയം മിനിറ്റിൽ എത്രതവണമിടിക്കുന്നു? 

72 തവണ 

★ ഹൃദയത്തിലേക്ക് രക്തമെത്തിക്കുന്ന കുഴലുകൾ ഏവ? 

സിരകൾ
 
★ ഹൃദയത്തിൽനിന്നും രക്തം വഹിച്ചുകൊണ്ടുപോകുന്ന കുഴലുകളേവ? 

ധമനികൾ
 
★ ശ്വാസകോശത്തിൽ നിന്നും ശുദ്ധരക്തത്തെ ഹൃദയത്തിൽ എത്തിക്കുന്ന സിരയേത്? 

പൾമണറി സിര

★ അശുദ്ധരക്തം വഹിക്കുന്ന ഏക ധമനി ഏത്?

പൾമണറി ധമനി

★ ശുദ്ധരക്തം വഹിക്കുന്ന ഏക സിരയേത്? 

പൾമണറി സിര

★ ഒരു മിനിറ്റിലെ ശരാശരി ഹൃദയമിടിപ്പ് 100-ൽ കൂടുതലാവുന്ന അനാരോഗ്യ അവസ്ഥയേത്?

ടാക്കികാർഡിയ

★ ഹൃദയമിടിപ്പ് ഒരു മിനിറ്റിൽ 60-ൽ താഴെയാവുന്ന അവസ്ഥയേത്?

ബ്രാഡികാർഡിയ 

◆ കുട്ടികളിലെ ഹൃദയമിടിപ്പിന്റെ നിരക്ക് മുതിർന്നവരെക്കാൾ കൂടുതൽ ആയിരിക്കും

★ രക്തസമ്മർദം അളക്കുന്ന ഉപകരണമേത്? 

സ്പിഗ്മോമാനോമീറ്റർ
 
★ ആരോഗ്യമുള്ള ഒരാളുടെ രക്ത സമ്മർദം എത്രയാണ്? 

120/80 എം.എം.എച്ച്.ജി. 

★ ഭ്രൂണത്തിന് എത്ര പ്രായമാകുമ്പോഴാണ് ഹൃദയം സ്പന്ദിച്ചു തുടങ്ങുന്നത്? 

4 ആഴ്ച 

★ ആനയുടെ ഹൃദയസ്പന്ദനം എത്രയാണ്? 

മിനിറ്റിൽ 25 തവണ

★ കൊളസ്ട്രോൾ ധമനികളുടെ ഭിത്തികളിൽ അടിയുന്ന അവസ്ഥയേത്?

അതിറോസ്ക്ലീറോസിസ്  

★ രക്തക്കുഴലുകളിൽ ഉണ്ടാവുന്ന രക്തക്കട്ടകൾ നീക്കം ചെയ്യുന്ന പ്രക്രിയ ഏത്? 

ആൻജിയോപ്ലാസ്റ്റി

★ ഹൃദയത്തിന്റെ പ്രവർത്തനം മനസ്സിലാക്കാനുള്ള ഉപകരണമേത്? 

ഇലക്ട്രോ കാർഡിയോഗ്രാഫ് (ഇ.സി.ജി.)

★ 'ഹൃദയത്തിന്റെ പേസ്മേക്കർ' എന്നറിയപ്പെടുന്നതെന്ത്? 

എസ്.എ. നോഡ്

★ ദേശീയ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ ദിനം?

ഓഗസ്റ്റ് 3 

★ പതിമൂന്ന് അറങ്ങളുള്ള ഹൃദയം കാണപ്പെടുന്ന ജീവി ഏത്?

പാറ്റ

Post a Comment

Post a Comment