★ യൂറോപ്പിലെ ആൽപ്സ് പർവതനിരയുടെ തെക്കൻ ചരിവിൽ വീശുന്ന ശീതക്കാറ്റേത് ?
മിസ്ട്രൽ
★ ആൽപ്സ് പർവതത്തിന്റെ വടക്കേ ചരിവിൽ വീശുന്ന വരണ്ട ഉഷ്ണക്കാറ്റേത് ?
ഫൊൻ
★ ഒരു നിശ്ചിത ഊഷ്മാവിൽ അന്തരീക്ഷവായുവിന് ഉൾക്കൊള്ളാൻ കഴിയുന്ന നീരാവിയുടെ അളവും ആ സമയത്ത് അന്തരീക്ഷവായുവിൽ ഉള്ള നീരാവിയുടെ അളവും തമ്മിലുള്ള അനുപാതം ഏതു പേരിൽ അറിയപ്പെടുന്നു ?
ആപേക്ഷിക ആർദ്രത
★ നീരാവിപൂരിതവായു തണുത്ത പ്രതലങ്ങളിൽ സ്പർശിക്കുമ്പോൾ നീരാവി ഘനീഭവിച്ച് രൂപം കൊള്ളുന്ന ജലകണങ്ങൾ ഏവ ?
തുഷാരം
★ വെള്ളനിറത്തിൽ തൂവൽക്കെട്ടുകൾ പോലെ കാണപ്പെടുന്ന മേഘങ്ങളേവ ?
സിറസ് മേഘങ്ങൾ
★ തിരശ്ചീനതലത്തിൽ പാളികളായി കാണപ്പെടുന്ന മേഘങ്ങളേവ ?
സ്ട്രാറ്റസ് മേഘങ്ങൾ
★ ആകാശത്തിൽ ഉയർന്നുനിൽക്കുന്ന ചാരനിറത്തിലുള്ള കൂനകൾ പോലെ കാണപ്പെടുന്ന മേഘങ്ങളേവ ?
ക്യുമുലസ് മേഘങ്ങൾ
★ ചാരനിറത്തിൽ അന്തരീക്ഷത്തിന്റെ താഴ്ന്നവിതാനങ്ങളിൽ വ്യാപിച്ചുകാണുന്ന മഴമേഘങ്ങളേവ ?
നിംബസ് മേഘങ്ങൾ
★ ജലകണികകൾ മേഘങ്ങളിൽനിന്ന് സ്വതന്ത്രമായി ഭൗമോപരിതലത്തിലേക്ക് പതിക്കുന്ന പ്രതിഭാസമേത് ?
വർഷണം
★ വർഷണത്തിന്റെ വിവിധ രൂപങ്ങൾ ഏവ ?
മഞ്ഞ് , മഴ , ആലിപ്പഴം
★ മഴത്തുള്ളിക്കൊപ്പം മഞ്ഞുകട്ടകൾ ഭൂമിയിലേക്ക് പതിക്കുന്നത് എങ്ങനെ അറിയപ്പെടുന്നു ?
ആലിപ്പഴം
★ ഇടിമിന്നലോടുകൂടി സാധാരണമായി ഉച്ചയ്ക്കു ശേഷം പെയ്യുന്ന മഴ ഏതുവിഭാഗത്തിൽപ്പെടുന്നു ?
സംവഹനവൃഷ്ടി
★ 'ഉച്ചലിതവൃഷ്ടി' എന്നും അറിയപ്പെടുന്നത് ഏതിനം മഴയാണ് ?
സംവഹനവൃഷ്ടി
★ നീരാവിപൂരിത വായുവിനെ പർവതം തടയുന്നതിനാൽ കാറ്റിന് അഭിമുഖമായി പർവതച്ചെരിവിൽ പെയ്തിറങ്ങുന്ന മഴ ഏതുപേരിൽ അറിയപ്പെടുന്നു ?
ശൈലവൃഷ്ടി
★ കടൽക്കാറ്റ് വീശുന്നത് ദിവസത്തിന്റെ ഏതുസമയത്താണ് ?
പകൽസമയം
★ കരക്കാറ്റ് വീശുന്നത് ദിവസത്തിന്റെ ഏതുസമയത്താണ് ?
രാതിസമയത്ത്
★ 'ഡോക്ടർ' എന്ന പേരിൽ അറിയപ്പെടുന്ന പ്രാദേശികവാതം ഏത് ?
ഹർമാറ്റൺ
★ 'ചെളിതിന്നുന്നവൻ' എന്നറിയപ്പെടുന്ന പ്രാദേശികവാതം ഏത് ?
മിസ്ട്രൽ
★ ബാരോമീറ്ററിന്റെ നിരപ്പ് പെട്ടെന്നുതാഴുന്നത് എന്തിന്റെ ലക്ഷണമാണ് ?
ആസന്നമായ കൊടുങ്കാറ്റ്
★ കാലാവസ്ഥാ പ്രതിഭാസങ്ങൾ എല്ലാം അരങ്ങേറുന്ന അന്തരീക്ഷപാളി ഏത് ?
ട്രോപ്പോസ്ഫിയർ
Post a Comment