Bookmark

Multiple Choice GK Questions and Answers PART 10



451. മെലാനിന്റെ അഭാവം ശരീരത്തിനുണ്ടാക്കുന്ന അവസ്ഥ? 

(A) ഇൻസോംനിയ 

(B) ഹീമോഫീലിയ 

(C) അനീമിയ 

(D) ആൽബിനിസം


452. ബംഗാൾ വിഭജനം നടപ്പിലാക്കിയ വൈസ്രോയി? 

(A) കാനിങ് പ്രഭു 

(B) ഡൽഹൗസി 

(C) റിപ്പൺ പ്രഭു 

(D) കഴ്സൺ പ്രഭു


453. ലോക പുകയില വിരുദ്ധദിനം?

(A) ജൂൺ 17 

(B) മേയ് 31

(C) ഏപ്രിൽ 11 

(D) നവംബർ 16 


454. കേരളത്തിലെ ആദ്യത്തെ ലത്തീൻ കത്തോലിക്ക മെത്രാൻ? 

(A) ഫെയർ ജോർഡാനസ് 

(B) വാസ്കോ ഡ ഗാമ

(C) സപിർ ഈശോ 

(D) സെന്റ് തോമസ് 


455. 'ദക്ഷിണഭാരതത്തിലെ തക്ഷശില'എന്ന് അറിയപ്പെട്ടിരുന്നത്? 

(A) പാർഥിവപുരംശാല 

(B) മൂഴിക്കുളം

(C) മഹോദയപുരം 

(D) തിരുവല്ല 


456. ഭരണഘടന ഏത് അനുച്ഛേദത്തിലാണ് ബാലവേല നിരോധിച്ചത്? 

(A) 24

(B) 17 

(C) 32

(D) 10 


457. താഴെ തന്നിരിക്കുന്നവയിൽ മിസോറമിന്റെ കലാരൂപം? 

(A) ജാഗർ 

(B) ബിഹു

(C) ലിം 

(D) പഖുപില 


458. കുഞ്ഞാലി മരയ്ക്കാരുടെ ആസ്ഥാനം:

(A) പുതുപ്പട്ടണം 

(B) തലശ്ശേരി

(C) കാപ്പാട് 

(D) ധർമ്മടം 


459. ചട്ടമ്പിസ്വാമികൾക്ക് ഷൺമുഖദാസൻ എന്ന പേര് നൽകിയതാര്? 

(A) കുമാരനാശാൻ 

(B) ശ്രീനാരായണഗുരു 

(C) അയ്യങ്കാളി 

(D) തൈക്കാട് അയ്യ


460. ഭരണഘടനാ ഭേദഗതി എന്ന ആശയം ഇന്ത്യൻ ഭരണഘടന കടമെടുത്ത രാജ്യം? 

(A) അമേരിക്ക 

(B) അയർലണ്ട് 

(C) ദക്ഷിണാഫ്രിക്ക

(D) കാനഡ


461. ഇന്ത്യയുടെ ടാങ്ക് വേധ മിസൈൽ ഏതാണ്? 

(A) നാഗ് 

(B) ആകാശ്

(C) സൂര്യ 

(D) അഗ്നി 


462. പ്രാചീന കേരളത്തിൽ ഗോളനിരീക്ഷണശാല സ്ഥാപിക്കപ്പെട്ട സ്ഥലം: 

(A) വിഴിഞ്ഞം 

(B) കൊല്ലം

(C) മഹോദയപുരം 

(D) ആലപ്പുഴ 


463. കേരളത്തിലെ ഏത് സ്ഥലം പിടിച്ചടക്കിയാണ് രാജേന്ദ്രചോളൻ രാജേന്ദ്രചോളപട്ടണം എന്ന് പേരിട്ടത്? 

(A) മഹോദയപുരം 

(B) കൊല്ലം 

(C) വിഴിഞ്ഞം 

(D) കന്യാകുമാരി


464. 'ഫ്രീ ഇന്ത്യാ സൊസൈറ്റി' സ്ഥാപിച്ചതാര്? 

(A) ലക്ഷ്മി മേനോൻ

 (B) അരുണ ആസഫലി 

(C) മാഡം ബിക്കാജികാമ

(D) സരോജിനി നായിഡു 


465. 'സിദ്ധാനുഭൂതി' എന്ന പുസ്തകം ആരുടെതാണ്? 

(A) അയ്യത്താൻ ഗോപാലൻ 

(B) വി.ടി. ഭട്ടതിരിപ്പാട് 

(C) ബ്രഹ്മാനന്ദ ശിവയോഗി

(D) കെ. കേളപ്പൻ 


466. 'ഹസാരിബാഗ്'ദേശീയോദ്യാനം ഏത് സംസ്ഥാനത്തിലാണ്? 

(A) ഉത്തരാഖണ്ഡ് 

(B) ജാർഖണ്ഡ് 

(C) ഗോവ

(D) തെലങ്കാന 


467. മലമ്പുഴ ഡാം ഏത് നദിയിലാണ്?

(A) ഭാരതപ്പുഴ 

(B) പെരിയാർ 

(C) കുന്തിപ്പുഴ

(D) ചാലിയാർ


468. ഏറ്റവും ഒടുവിലത്തെ കുലശേഖര രാജാവ്:

(A) രാമവർമ 

(B) ഭാസ്കരരവിവർമ

(C) ഇന്ദുക്കോതവർമ 

(D) രാജശേഖരൻ


469. യുനെസ്കോ (UNESCO) യുടെ ആസ്ഥാനമെവിടെയാണ്? 

(A) ജനീവ 

(B) ന്യൂയോർക്ക് 

(C) പാരീസ് 

(D) റോം


470. തേങ്ങാവെള്ളത്തിൽ ധാരാളമായി കാണുന്ന ഹോർമോൺ ? 

(A) ഗിബ്ബർലിൻ 

(B) ഓക്സിജൻ 

(C) സൈറ്റോകൈനിൻ

(D) റൈബോഫ്ലാവിൻ


471. ഊർജവാഹികളായ കണങ്ങൾ ഉൾക്കൊള്ളുന്നതും ബഹിരാകാശത്തു നിന്ന് വരുന്നതുമായ വികിരണം ഏതാണ് ? 

(A) അൾട്രാവയലറ്റ് രശ്മി 

(B) ഗാമാ രശ്മി 

(C) കോസ്മിക് രശ്മി 

(D) ഇൻഫ്രാറെഡ് വികിരണം


472. പതിറ്റുപ്പത്ത് എന്ന കൃതിയിൽ ഏത് വംശത്തിലെ രാജാക്കന്മാരെപ്പറ്റിയാണ് പ്രതിപാദിക്കുന്നത്? 

(A) പല്ലവർ

(B) കടമ്പർ 

(C) ചേരർ

(D) ഹോയ്സാലർ 


473. എഡി രണ്ടാം ശതകത്തിൽ കേരളം സന്ദർശിച്ചത്: 

(A) മെഗസ്തനീസ് 

(B) ടോളമി

(C) അൽ-ബെറൂണി 

(D) ഹിപ്പാലസ് 


474. താഴെപ്പറയുന്ന കുമാരാശാന്റെ കൃതികളിൽ ബുദ്ധമതസ്വാധീനം ഇല്ലാത്തത്: 

(A) കരുണ 

(B) ചണ്ഡാലഭിക്ഷുകി

(C) വീണപൂവ് 

(D) ശ്രീബുദ്ധചരിതം 


475. ആരുടെ ഉപദ്രവംകൊണ്ടാണ് ജൂതന്മാർ കൊടുങ്ങല്ലൂർ നിന്ന് കൊച്ചിയിലേക്ക് മാറിത്താമസിക്കാൻ ഇടയായത്? 

(A) പോർച്ചുഗീസുകാർ 

(B) ഡച്ചുകാർ

(C) ഇംഗ്ലീഷുകാർ 

(D) ഫ്രഞ്ചുകാർ 


476. അശോകചക്രവർത്തിയുടെ ശിലാഖിതങ്ങളിൽ കേരള ഭരണാധികാരിയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന വാക്ക്:

(A) കേരളപുത്രൻ 

(B) സാമൂതിരി

(C) പെരുമാൾ 

(D) കോലത്തിരി 


477. ഏത് വംശത്തിലെ ഏറ്റവും പ്രഗത്ഭരാജാവായിരുന്നു ചെങ്കട്ടുവൻ? 

(A) ആദികാലചേരൻ 

(B) ആദികാലചോളൻ 

(C) പല്ലവർ

(D) പാണ്ഡ്യർ


478. പതിനാലാം നൂറ്റാണ്ടുമുതൽ പഴയ മൂഷകരാജ്യം അറിയപ്പെടാൻ തുടങ്ങിയ പേര്: 

(A) വെസൊലിനാട് 

(B) കോലത്തുനാട്

(C) തിരുവിതാംകോട് 

(D) തൃപ്പാപ്പൂർ 


479. ആയ് രാജവംശത്തിന്റെ ചിഹ്നം: 

(A) ആന

(B) കുതിര

(C) ശംഖ്

(D) കോഴി 


480. കേരളത്തിൽ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മതവിഭാഗം:

(A) ക്രിസ്ത്യാനികൾ 

(B) മുസ്ലിങ്ങൾ

(C) ഹിന്ദുക്കൾ 

(D) ആംഗ്ലോ-ഇന്ത്യൻ 


481. ദേശീയ വികസന സമിതി (N.D.C.) രൂപംകൊണ്ട വർഷം? 

(A) 1948 

(B) 1950

(C) 1956 

(D) 1952


482. കേരളത്തിൽ ജ്യോതിശാസ്ത്രപഠനത്തിന്റെ സുവർണകാലം എന്നറിയപ്പെടുന്നത് ഏത് രാജാവിന്റെ കാലമാണ്? 

(A) സ്ഥാണുരവിവർമൻ 

(B) കുലശേഖര ആഴ് വാർ 

(C) രാജശേഖരവർമൻ

(D) ഇന്ദുക്കോതവർമ


483. മീനമാതാ രോഗം ബാധിക്കുന്നത് ശരീരത്തിന്റെ ഏതുഭാഗത്തയാണ്? 

(A) കണ്ണുകൾ 

(B) ഹൃദയം

(C) നാഡികൾ 

(D) കാലുകൾ 


484. ഏത് മതക്കാരുടെ നേതാവായിരുന്നു ജോസഫ് റബ്ബാൻ? 

(A) ക്രിസ്ത്യാനികൾ 

(B) മുസ്ലിങ്ങൾ

(C) ജൂതന്മാർ 

(D) ഹിന്ദുക്കൾ 


485. 'സംഗ്രാമധീരൻ' എന്ന പേരിലറിയപ്പെട്ട വേണാട് രാജാവ്? 

(A) രവിവർമ കുലശേഖരൻ 

(B) ജടാവർമൻ

(C) മാരവർമൻ 

(D) ജയസിംഹൻ 


486. ഋഗ്വേദം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ കവി: 

(A) വള്ളത്തോൾ 

(B) ഉള്ളൂർ

(C) ചെറുശ്ശേരി 

(D) കുമാരനാശാൻ 


487. ഇന്ത്യയിലെ റെയിൽവേ സോണുകളുടെ എണ്ണമെത്ര? 

(A) 11

(B) 18 

(C) 15

(D)16


488. വേലുത്തമ്പി ദളവയുടെ ഉടവാൾ എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത്? 

(A) കിളിമാനൂർ 

(B) തിരുവനന്തപുരം

(C) ഡൽഹി 

(D) കൽക്കുളം 


489. ഏത് ഗ്രഹത്തിന്റെ ഉപഗ്രഹങ്ങളാണ് ഗലീലിയൻ ഉപഗ്രഹങ്ങൾ? 

(A) ബുധൻ 

(B) നെപ്റ്റ്യൂൺ 

(C) ശനി 

(D) വ്യാഴം


490. അന്താരാഷ്ട്ര വയോജന ദിനമായി ആചരിക്കുന്നതെന്ന് ? 

(A) ജനുവരി 10 

(B) ഒക്ടോബർ 1 

(C) നവംബർ 7 

(D) ഡിസംബർ 14


491. കേരള ചരിത്രത്തിൽ 'ദക്ഷിണദേശത്തെ നെല്ലറ' എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന പ്രദേശം:

(A) വിഴിഞ്ഞം 

(B) നാഞ്ചിനാട്

(C) ആരുവാമൊഴി 

(D) ശുചീന്ദ്രം 


492. ഏത് വേണാടുരാജാവിന്റെ കാലത്താണ് 1644-ൽ വിഴിഞ്ഞത് ഇംഗ്ലീഷ് ഫാക്ടറി സ്ഥാപിതമായത് ?

(A) രവിവർമ 

(B) മാർത്താണ്ഡവർമ

(C) രാമവർമ 

(D) ശ്രീവീരകേരളവർമ


493.'മുകിലൻപട' തിരുവനന്തപുരം ആക്രമിച്ച സമയത്ത് വേണാട്ടിലെ ഭരണാധികാരി:

(A) മാർത്താണ്ഡവർമ 

(B) ഉമയമ്മറാണി

(C) ഉണ്ണികേരളവർമ 

(D) സ്വാതിതിരുനാൾ 


494. 'ആധുനിക തിരുവിതാംകൂറിന്റെ വിധാതാവ്' എന്ന പേരിൽ പ്രസിദ്ധനായ മാർത്താണ്ഡവർമ ആരുടെ പിൻഗാമിയായിരുന്നു? 

(A) രവിവർമ 

(B) കേരളവർമ

(C) കുലശേഖര ആഴ് വാർ 

(D) രാജശേഖരൻ 


495. 'ഉണ്ണിയാടി ചരിതം' രചിച്ചത്:

(A) ദാമോദരൻ 

(B) ലീലാശുകൻ 

(C) ശങ്കരൻ

(D) രാമൻ 


496. 'ആസിയാ'ന്റെ (ASEAN) ആസ്ഥാനം എവിടെ? 

(A) സിംഗപ്പുർ 

(B) ബാലി

(C) മനില 

(D) ജക്കാർത്ത


497. രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം? 

(A) കേരളം 

(B) മണിപ്പൂർ 

(C) പഞ്ചാബ് 

(D) നാഗാലാൻഡ്


498. 'ബഡഗാസ്' എന്ന ആദിവാസി വിഭാഗം കാണപ്പെടുന്ന സംസ്ഥാനം?

(A) ഉത്തർപ്രദേശ് 

(B) തമിഴ്നാട് 

(C) മേഘാലയ 

(D) മധ്യപ്രദേശ്


499. ഹിന്ദിയെ ഔദ്യോഗിക ഭാഷയായി അംഗീകരിച്ച ആദ്യ സംസ്ഥാനം?

(A) ഉത്തർപ്രദേശ് 

(B) മധ്യപ്രദേശ് 

(C) രാജസ്ഥാൻ 

(D) ബീഹാർ 


500. കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി ?

(A) കുറ്റ്യാടി 

(B) ശബരിഗിരി 

(C) ചെങ്കുളം 

(D) പള്ളിവാസൽ


ANSWERS

451. (D) ആൽബിനിസം

452. (D) കഴ്സൺ പ്രഭു

453. (B) മേയ് 31

454. (A) ഫെയർ ജോർഡാനസ്

455. (A) പാർഥിവപുരംശാല 

456. (A) 24

457. (D) പഖുപില

458. (A) പുതുപ്പട്ടണം

459. (D) തൈക്കാട് അയ്യ

460. (C) ദക്ഷിണാഫ്രിക്ക

461. (A) നാഗ് 

462. (C) മഹോദയപുരം

463. (C) വിഴിഞ്ഞം

464. (C) മാഡം ബിക്കാജികാമ

465. (C) ബ്രഹ്മാനന്ദ ശിവയോഗി

466. (B) ജാർഖണ്ഡ്

467. (A) ഭാരതപ്പുഴ 

468. (A) രാമവർമ

469. (C) പാരീസ്

470. (C) സൈറ്റോകൈനിൻ

471. (C) കോസ്മിക് രശ്മി

472. (C) ചേരർ

473. (B) ടോളമി

474. (C) വീണപൂവ്

475. (A) പോർച്ചുഗീസുകാർ

476. (A) കേരളപുത്രൻ

477. (A) ആദികാലചേരൻ

478. (B) കോലത്തുനാട്

479. (A) ആന

480. (B) മുസ്ലിങ്ങൾ

481. (D) 1952

482. (A) സ്ഥാണുരവിവർമൻ

483. (C) നാഡികൾ

484. (C) ജൂതന്മാർ

485. (A) രവിവർമ കുലശേഖരൻ

486. (A) വള്ളത്തോൾ

487.  (B) 18

488. (C) ഡൽഹി 

489. (D) വ്യാഴം

490. (B) ഒക്ടോബർ 1

491. (B) നാഞ്ചിനാട്

492. (A) രവിവർമ

493. (B) ഉമയമ്മറാണി

494. (A) രവിവർമ

495. (A) ദാമോദരൻ

496. (D) ജക്കാർത്ത

497. (C) പഞ്ചാബ്

498. (B) തമിഴ്നാട്

499. (D) ബീഹാർ

500. (D) പള്ളിവാസൽ

Post a Comment

Post a Comment