Bookmark

10000 General Knowledge Questions and Answers PART 45


6601. 'വീണപൂവ്' എന്ന കാവ്യത്തിന്റെ കർത്താവാര്?

 കുമാരനാശാൻ

6602. അശോകചക്രവർത്തിയുടെ പിതാവ് ? 

 ബിന്ദുസാരൻ

6603. അമോണിയ വാതകം കണ്ടുപിടിച്ചത്? 

 ജോസഫ് പ്രീസ്റ്റ്ലി

6604. ഇന്ത്യയുടെ ഏത് അയൽ രാജ്യത്താണ് ദിവേഗി ഭാഷ സംസാരിക്കുന്നത്? 

 മാലിദ്വീപ്

6605. അസോസിയേറ്റ് സ്റ്റേറ്റ് പദവിയുണ്ടായിരുന്ന ഇന്ത്യൻ സംസ്ഥാനം? 

 സിക്കിം

6606. ഇന്ത്യയിൽ സംഗീതോപകരണങ്ങൾക്കു പ്രസിദ്ധമായ നഗരം? 

 തഞ്ചാവൂർ

6607. മൂന്നാം ബുദ്ധമത സമ്മേളനത്തിന്റെ രക്ഷാധികാരിയായിരുന്നത്?

 അശോകൻ

6608. കേരളത്തിലെ ആദ്യ മന്ത്രിസഭയിലെ ആരോഗ്യമന്ത്രി?

 ഡോ. എ. ആർ. മേനോൻ

6609. ഇന്ത്യയുടെ ഉദ്യാനം എന്നു വിശേഷിപ്പിക്കപ്പെടുന്ന നഗരം?

 ബാംഗ്ലൂർ

6610. അശോകസ്തംഭത്തിലെ ലിഖിതങ്ങൾ ഏതു ലിപിയിലാണ് ?

 ബ്രാഹ്മി

6611. കേരളത്തിലെ പഴനി എന്നറിയപ്പെടുന്നത് ? 

 ഹരിപ്പാട് സുബ്രമണ്യ ക്ഷേത്രം

6612. അശോകചക്ര നേടിയ ആദ്യ വനിത? 

 കമലേഷ് കുമാരി

6613. ഇന്ത്യയിൽ റെയിൽവേ നിലവിൽ വന്ന ആദ്യ നഗരം? 

 മുംബൈ

6614. മന്നത്ത് പദ്മനാഭൻ സ്ഥാപിച്ച നായർ സർവ്വീസ് സൊസൈറ്റിയുടെ ആദ്യപേര് എന്തായിരുന്നു?

 നായർ സമുദായ ഭൃത്യജനസംഘം

6615. ലോകമഹായുദ്ധങ്ങളിൽ ഏറ്റവും കൂടുതൽ പേർക്ക് ജീവഹാനി സംഭവിച്ച ഭൂഖണ്ഡം? 

 യൂറോപ്പ്

6616. കേരളത്തിലെ പാർലമെന്റ് മണ്ഡലങ്ങളിൽ ഏറ്റവും വടക്കേയറ്റത്തേത് ? 

 കാസർകോട്

6617. ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി?

 രാജീവ്ഗാന്ധി

6618. 1936-ൽ കാലടിയിൽ ശ്രീരാമകൃഷ്ണ അദ്വൈത ആശ്രമം സ്ഥാപിച്ച സാമൂഹിക പരിഷ്കർത്താവ്?

  ആഗമാനന്ദൻ

6619. ഇന്ത്യയുടെ ഏറ്റവും വലിയ അയൽ രാജ്യം?

  ചൈന

6620. കേരളത്തിലെ പ്രധാന നാണ്യവിള? 

 റബ്ബർ

6621. കേരളത്തിലെ പ്രസിദ്ധമായ തടാക ക്ഷേത്രം? 

 അനന്തപുരം

6622. ഇന്ത്യയുടെ ഏറ്റവും തെക്കേയറ്റത്തുള്ള തുറമുഖം?

 തൂത്തുക്കുടി

6623. കേരളത്തിലെ പ്രഥമ കമ്യൂണിസ്റ്റ് എം.എൽ.എ? 

 ഇ. ഗോപാലകൃഷ്ണ മേനോൻ

6624. കേരളത്തിലെ അക്ഷരനഗരം എന്നറിയപ്പെടുന്നത് ? 

 കോട്ടയം

6625. മൗര്യ സാമ്രാജ്യ സ്ഥാപകൻ ചന്ദ്രഗുപ്തമൗര്യൻ അന്തരിച്ച സ്ഥലം? 

 ശ്രാവണബലഗോള

6626. ഇന്ത്യയുടെ ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹം?

 ആപ്പിൾ

6627. ആരുടെ മരണത്തിൽ അനുശോചിച്ചുകൊണ്ടാണ് കുമാരനാശാൻ പ്രരോദനം രചിച്ചത് ? 

 എ. ആർ. രാജരാജവർമ

6628. കേരളത്തിലെ നദികളിൽ ഏറ്റവും ചെറുത് ? 

 മഞ്ചേശ്വരം

6629. ഡക്കാണിലെ നദികളിൽ ഏറ്റവും വലുത് ?

 ഗോദാവരി

6630. ദേശീയ ഗണിതശാസ്ത്ര ദിനമായി അചരിക്കുന്ന ദിവസം?

 ഡിസംബർ 22

6631. മൗസിന്റെ ഉപജ്ഞാതാവ് ?

 ഡഗ്ലസ് എംഗൽബർട്ട്

6632. അണുഭാരം ഏറ്റവും കൂടിയ സ്വാഭാവിക മൂലകം? 

 യുറേനിയം

6633. മണിമേഖല രചിച്ചതാര് ?

 സത്തനാർ

6634. ജീവിതം തന്നെ സന്ദേശം എന്ന കൃതി രചിച്ചത് ആരാണ്?

 ചാവറയച്ചൻ

6635. ടാഗോറിന്റെ ശിവഗിരി സന്ദർശന വേളയിൽ ശ്രീനാരായണഗുരുവും ടാഗോറുമായുള്ള സംഭാഷണത്തിന്റെ ദ്വിഭാഷി ആരായിരുന്നു?

 കുമാരനാശാൻ

6636. ടി.കെ.മാധവന്റെ നിര്യാണത്തിൽ പണ്ഡിറ്റ് കറുപ്പൻ രചിച്ച കാവ്യം ഏത്?

 മഹാസമാധി

6637. കേരളത്തിലെ ആദ്യ പ്രതിപക്ഷനേതാവ് ? 

 പി.ടി. ചാക്കോ

6638. അണുവിഭജനത്തിന്റെ പിതാവ്? 

 ഓട്ടോഹാൻ

6639. കേരളത്തിലെ ഏറ്റവും പഴക്കമുള്ള പത്രം? 

 ദീപിക

6640. കേരളത്തിലെ ഏറ്റവും പഴക്കമുള്ള അണക്കെട്ട് ?

 മുല്ലപ്പെരിയാർ

6641. ആരുടെ മന്ത്രിസഭയായിരുന്നു അഷ്ടപ്രധാൻ? 

 ശിവജി

6642. അന്തർദേശീയ ഫുട്ബോൾ ടൂർണമെന്റിന്റെ ദൈർഘ്യം? 

 90 മിനിറ്റ്

6643. ആരുടെ അടിമയായിരുന്നു കുത്തബ്ദീൻ ഐബക്ക് ? 

 മുഹമ്മദ് ഗോറി

6644. ഡൽഹി ഏതു നദിയുടെ തീരത്താണ് ? 

 യമുന

6645. അണലിവിഷം ബാധിക്കുന്ന ശരീരവ്യൂഹം? 

 രക്തപര്യയന വ്യവസ്ഥ

6646. അംഗ, പൂർവ എന്നിവ ഏതു മതക്കാരുടെ ഗ്രന്ഥങ്ങളാണ് ?

 ജൈന

6647. പാലക്കാടുള്ള ശബരി ആശ്രമം സ്ഥാപിച്ചത് ആര്?

 ടി.ആർ. കൃഷ്ണസ്വാമി

6648. ഗാന്ധിജിയുടെ പിതാവ് വഹിച്ചിരുന്ന ഔദ്യോഗിക പദവി?

 പോർബന്തറിലെ ദിവാൻ

6649. ഗാന്ധിജിയുടെ പ്രവർത്തനമേഖലയായിരുന്ന ദക്ഷിണാഫ്രിക്കൻ പ്രവിശ്യ? 

 നേറ്റാൾ

6650. ക്രിക്കറ്റ് പന്തിന്റെ ഭാരം?

 155.9 - 163 ഗ്രാമിനുമിടയിൽ

6651. മണിപ്പൂരിലെ ക്ലാസിക്കൽ നൃത്തരൂപം? 

 മണിപ്പൂരി

6652. ഇന്ത്യയുടെ ആദ്യത്തെ കാലാവസ്ഥാ ഉപഗ്രഹം? 

 മെറ്റ്സാറ്റ്

6653. ലളിതോപഹാരകിളിപ്പാട്ട് ആരുടെ രചനയാണ് ?

 പണ്ഡിറ്റ് കറുപ്പൻ

6654. അംബരചുംബികളുടെ നഗരം എന്നറിയപ്പെടുന്നത് ? 

 ന്യൂയോർക്ക്

6655. അഡിസൺസ് രോഗം ഏതവയവത്തെ ബാധിക്കുന്നു? 

 അഡ്രീനൽ ഗ്രന്ഥി

6656. ഏറ്റവും കിഴക്കായി സ്ഥിതി ചെയ്യുന്ന രാജ്യം? 

 കിരിബാറ്റി

6657. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ ആദ്യമായി മലയാളത്തിൽ പ്രസംഗിച്ചത് ആരാണ്?

 മന്നത്ത് പദ്മനാഭൻ

6658. വിനാഗിരിയിലെ ആസിഡ് ?

 അസറ്റിക് ആസിഡ്

6659. സംഗീതജ്ഞനായിരുന്ന ഗുപ്തരാജാവ് ? 

 സമുദ്രഗുപ്തൻ

6660. രണ്ടാം പഞ്ചവൽസര പദ്ധതിയുടെ ശിൽപി? 

 പി.സി. മഹലനോബിസ്

6661. സംഗീതജ്ഞനെന്നും പേരുകേട്ട തിരുവിതാംകൂർ രാജാവ്?

 സ്വാതി തിരുനാൾ

6662. മന്ത്രിസഭാംഗങ്ങളുടെ എണ്ണത്തിൽ കണക്ക് നിശ്ചയിക്കുന്നത് ? 

 ഭരണഘടന

6663. അഡ്രിയാറ്റിക്കിന്റെ റാണി?  വെനീസ്

6664. ഒന്നാം ലോക മഹായുദ്ധകാലത്ത് അമേരിക്കൻ പ്രസിഡണ്ടായിരുന്നത് ?

 വുഡ്രോ വിൽസൺ

6665. സംഗീതത്തെക്കുറിച്ച് പ്രതിപാദിക്കുന്ന വേദം? 

 സാമവേദം

6666. കാൻഫെഡിന്റെ സ്ഥാപകൻ?

 പി.എൻ. പണിക്കർ

6667. കയ്യൂർ സമരം നടന്ന വർഷം?

 1941

6668. വൈക്കം സത്യാഗ്രഹത്തിന് അനുകൂലമായി സവർണജാഥ നയിച്ചത് ആര്?

 മന്നത്ത് പദ്മനാഭൻ

6669. ക്രിക്കറ്റിന്റെ ഉൽഭവം ഏതു രാജ്യത്തായിരുന്നു? 

 ഇംഗ്ലണ്ട്

6670. ശ്രീനാരായണഗുരുവിന്റെ സന്ദേശം പ്രചരിപ്പിച്ച പത്രം?

 കേരളകൗമുദി

6671. വൈശേഷിക ദർശനത്തിന്റെ ഉപജ്ഞാതാവ്? 

 കണാദമുനി

6672. 'സർവ്വവിദ്യാധിരാജൻ' എന്നറിയപ്പെടുന്ന സാമൂഹിക പരിഷ്കർത്താവ് ആര്?

 ചട്ടമ്പിസ്വാമികൾ

6673. ഏറ്റവുമൊടുവിൽ രൂപവത്കൃതമായ അമേരിക്കൻ സ്റ്റേറ്റ് ? 

 ഹവായ് ദ്വീപുകൾ

6674. കേരളത്തിലാദ്യമായി ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയ സ്ഥാപനം?

 മെഡിക്കൽ ട്രസ്റ്റ്, എറണാകുളം

6675. ഏതു രാജ്യത്തെ സൈനികനാണ് ടോമി അറ്റ്കിൻസ് എന്നറിയപ്പെടുന്നത്?

 ബ്രിട്ടൺ

6676. കേരളത്തിലാദ്യമായി ടെലിഫോൺ സ്ഥാപിച്ചത്?

 തിരുവിതാംകൂർ കൊട്ടാരത്തിൽ

6677. ഓർത്തോഗ്രഫി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

 ശരിയായ ഉച്ചാരണം

6678. കപ്പാർട്ടിന്റെ ആസ്ഥാനം?

 ന്യൂഡൽഹി

6679. കട്ടക്കയം എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ? 

 ചെറിയാൻ മാപ്പിള

6680. സിഖുമതത്തിന്റെ രണ്ടാമത്തെ ഗുരു? 

 അംഗദ്

6681. അഡ്രീനൽ ഗ്രന്ഥി സ്ഥിതി ചെയ്യുന്നത് ? 

 വൃക്കയുടെ മുകൾഭാഗത്ത്

6682. 'അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരനു സുഖത്തിനായ് വരേണം' - ഈ വരികൾ ആരുടേതാണ്?

 ശ്രീനാരായണഗുരു

6683. എവിടെ നിന്നാണ് എ.കെ.ജി.യുടെ നേതൃത്വത്തിൽ മദിരാശിയിലേക്ക് പട്ടിണിജാഥ പുറപ്പെട്ടത്?

 കണ്ണൂർ

6684. ഇന്ത്യയിലെ ഏറ്റവും വലിയ കാർഷിക ഭൂവിഭാഗം? 

 ഉത്തരഗംഗാ സമതലം

6685. 'പാവങ്ങളുടെ പടത്തലവൻ' എന്നറിയപ്പെട്ടിരുന്ന കേരളത്തിലെ രാഷ്ട്രീയ നേതാവ്?

 എ.കെ. ഗോപാലൻ

6686. ബ്രിട്ടീഷ് ആധിപത്യത്തെ 'വെളുത്ത ഡെവിൾ' എന്ന് വിളിച്ച വ്യക്തി?

 വൈകുണ്ഠസ്വാമികൾ

6687. നിവർത്തന പ്രക്ഷോഭ കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്നത് ? 

 സി. കേശവൻ

6688. ഏത് സംഘടനയുടെ മുഖപത്രമാണ് യോഗനാദം?

 എസ്.എൻ.ഡി.പി യോഗം

6689. വൈജയന്ത, അർജുൻ തുടങ്ങിയ ടാങ്കുകൾ നിർമ്മിച്ചതെവിടെ? 

 ആവഡി

6690. അഡ്വക്കേറ്റ് ജനറലിനെ നിയമിക്കുന്നത് ? 

 ഗവർണ്ണർ

6691. ഇന്ത്യയുടെ ആദ്യത്തെ വനിതാ വിദേശകാര്യ സെക്രട്ടറി? 

 ചൊക്കില അയ്യർ

6692. മണിബില്ലിനെക്കുറിച്ച് പ്രതിപാദിക്കുന്നത് ? 

 ആർട്ടിക്കിൾ 110

6693. റഫ്ളീഷ്യ പൂവ് ഏറ്റവും കൂടുതൽ കാണുന്ന രാജ്യം? 

 മലേഷ്യ

6694.മൗര്യസാമ്രാജ്യ തലസ്ഥാനം?

 പാടലീപുത്രം

6695. ഉള്ളിയുടെ ഭക്ഷ്യയോഗ്യമായ ഭാഗം? 

 കാണ്ഠം

6696. വേലുത്തമ്പിയുടെ കുണ്ടറ വിളംബരം നടന്ന വർഷം?

 1809

6697. ഏറ്റവും ഉയരം കൂടിയ പൂവ്?

 ടൈറ്റൻ ആം

6698. ബ്രിട്ടിഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ ഭരണം ഇന്ത്യയിൽ അവസാനിച്ചത്?

 1858-ൽ

6699. ലിബിയയിലെ നാണയം?

 ദിനാർ

6700. ശിശുപാലവധം രചിച്ചതാര് ? 

 മാഘൻ

6701. ജാതിവ്യവസ്ഥയെയും വിഗ്രഹാരാധനയെയും എതിർത്ത നവോഥാന നായകൻ?

 സ്വാമി ദയാനന്ദ സരസ്വതി

6702. എസ്. കെ. പൊറ്റക്കാടിന്റെ പൂർണനാമം? 

 ശങ്കരൻകുട്ടി കുഞ്ഞിരാമൻ പൊറ്റക്കാട്

6703. ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും തമ്മിൽ നടന്ന യുദ്ധങ്ങൾ?

 കർണ്ണാട്ടിക് യുദ്ധങ്ങൾ

6704. ബ്രിട്ടീഷുകാർ ബംഗാൾ നവാബായ സിറാജ്-ഉദ് ദൗളയെ തോൽപിച്ച യുദ്ധം?

 പ്ലാസി യുദ്ധം (1757)

6705. അന്തരീക്ഷ വായുവിൽ ആർഗണിന്റെ അളവ് ? 

  0.9 ശതമാനം

6706. അന്തരീക്ഷമർദം അളക്കുന്ന ഉപകരണം? 

 ബാരോമീറ്റർ

6707. അണുനാശകങ്ങളുടെ ഉപയോഗം കണ്ടെത്തിയത് ?

 ജോസഫ് ലിസ്റ്റർ

6708. ടിപ്പു സുൽത്താൻ വധിക്കപ്പെട്ട യുദ്ധം?

 നാലാം മൈസൂർ യുദ്ധം

6709. മലബാർ,കൂർഗ് പ്രദേശങ്ങൾ ബ്രിട്ടീഷുകാർ കൈവശപ്പെടുത്തിയത് ഏത് യുദ്ധത്തിലൂടെയാണ്?

 മൈസൂർ യുദ്ധങ്ങൾ

6710. കടൽത്തീരത്തിന്റെ നീളത്തിൽ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ആന്ധ്രാപ്രദേശിന്റെ സ്ഥാനം?

 രണ്ടാംസ്ഥാനം

6711. കടൽ ജലത്തിൽ നിന്നും ശുദ്ധജലം തയ്യാറാക്കുന്ന രീതി?

 ഡിസ്റ്റിലേഷൻ

6712. ഷാനോ വരുണ ഏതിന്റെ ആപ്തവാക്യമാണ് ? 

 ഇന്ത്യൻ നേവി

6713. മലബാർ ബ്രിട്ടീഷുകാർക്ക് ലഭിച്ചത് ഏതു ഉടമ്പടി പ്രകാരമാണ്?

 ശ്രീരംഗപട്ടണം ഉടമ്പടി

6714. ഖിൽജി വംശം സ്ഥാപിച്ചതാര് ?   

 ജലാലുദ്ദീൻ ഖിൽജി

6715. മനസ്സാണ് ദൈവം എന്ന് പ്രഖ്യാപിച്ച സാമൂഹിക പരിഷ്കർത്താവ്?

 ബ്രഹ്മാനന്ദശിവയോഗി

6716. വൈക്കം സത്യാഗ്രഹത്തിന്റെ മുഖ്യ നേതാവാര്?

 ടി.കെ.മാധവൻ

6717. വൈലോപ്പിള്ളിക് വയലാർ അവാർഡ് നേടിക്കൊടുത്ത കൃതി?

 മകരക്കൊയ്ത്ത്

6718. തൃശൂരിൽ ഐക്യകേരള യോഗം നടന്ന വർഷം?

 1948

6719. സ്പേസ് ഷട്ടിൽ അയച്ച ആദ്യ ഏഷ്യൻ രാജ്യം? 

 ചൈന

6720. ക്ഷേത്ര പ്രവേശന വിളംബരം എഴുതി തയ്യാറാക്കിയതാര്?

 ഉളളൂർ എസ്. പരമേശ്വരയ്യർ

6721. ചേറ്റൂർ ശങ്കരൻ നായർ കോൺഗ്രസിന്റെ ഏത് സമ്മേളനത്തിലാണ് കോൺഗ്രസ് പ്രസിഡന്റായി തെരഞ്ഞെടുത്തത്?

 അമരാവതി സമ്മേളനം

6722. 1741-ലെ കുളച്ചൽ യുദ്ധത്തിൽ മാർത്താണ്ഡവർമ്മ

പരാജയപ്പെടുത്തിയ വിദേശിയർ ആരാണ്?

 ഡച്ചുകാർ

6723. കുണ്ടറ വിളംബരം നടത്തിയ ഭരണാധികാരി ആരായിരുന്നു?

 വേലുത്തമ്പി ദളവ

6724. അഗ്നിയുടെ ദ്വീപ് എന്നറിയപ്പെടുന്ന രാജ്യം?

 ഐസ് ലൻഡ്

6725. സംഗീതരത്നാകരം രചിച്ചത് ? 

 ശാർങ്ധരൻ

6726. രാജ്യസഭയ്ക്കു തുല്യമായ ഇംഗ്ലീഷ് പേര് ? 

 കൗൺസിൽ ഓഫ് സ്റ്റേറ്റ്സ്

6727. അന്താരാഷ്ട്ര നാണയനിധിയുടെ ആസ്ഥാനം?

 വാഷിങ്ടൺ

6728. കടലിന്റെ ആഴമളക്കുന്ന യൂണിറ്റ് ? 

 ഫാതം

6729. അമുക്തമാല്യഡ രചിച്ചത് ?

 കൃഷ്ണദേവരായർ

6730. കേരളത്തിന്റെ ഏറ്റവും വടക്കേയറ്റത്തെ കായൽ?

 ഉപ്പളക്കായൽ

6731. പ്ലാസിയുദ്ധക്കാലത്ത് ബംഗാളിലെ നവാബ്? 

 സിറാജ് ഉദ് ദൗള

6732. ഗുജറാത്തിലെ പ്രധാന വിമാനത്താവളം? 

 അഹമ്മദാബാദ്

6733. ആരുടെ വധമാണ് ദീപാവലിയിലൂടെ ആഘോഷിക്കുന്നത്? 

 നരകാസുരൻ

6734. ഇന്ത്യ സന്ദർശിച്ച ആദ്യ അമേരിക്കൻ പ്രസിഡണ്ട് ?

 ഐസനോവർ

6735. ഏറ്റവും നീളമുള്ള ഇതിഹാസം? 

 മഹാഭാരതം

6736. സംവാദ് കൗമുദി എന്ന പത്രം സ്ഥാപിച്ചത് ? 

 രാജാറാം മോഹൻ റോയ്

6737. ഇന്ത്യ വിൻസ്

ഫ്രീഡം എന്ന പുസ്തകം രചിച്ചത് ?   

 മൗലാനാ അബ്ദുൾ കലാം ആസാദ്

6738. സംഖ്യകൾ ലോകത്തെ ഭരിക്കുന്നു എന്നു പറഞ്ഞത് ?

 പൈഥഗോറസ്

6739. ഇന്ത്യയിൽ രണ്ടു സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിയായ ആദ്യ വ്യക്തി? 

 എൻ.ഡി. തിവാരി

6740. സംഖ്യാദർശനത്തിന്റെ ഉപജ്ഞാതാവ് ? 

 കപിലൻ

6741. കേരളത്തിൽ നിന്നു ലഭിച്ചിട്ടുള്ള ഏറ്റവും പഴയ ശാസനം? 

 വാഴപ്പള്ളി ശാസനം

6742. പ്ലാന്റേഷൻ കോർപ്പറേഷന്റെ ആസ്ഥാനം? 

 കോട്ടയം

6743. എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി ലഭ്യമാക്കിയ ആദ്യ സംസ്ഥാനം?

 ഹരിയാന

6744. ഓർണിത്തോളജി എന്തിനെക്കുറിച്ചുള്ള പഠനമാണ് ?

 പക്ഷികൾ

6745. കേരളത്തിലെ ആദ്യ ഗവർണ്ണർ ആരായിരുന്നു?

 ഡോ. ബി. രാമകൃഷ്ണ റാവു

6746. 'യുഗപുരുഷൻ' എന്ന മലയാള ചലച്ചിത്രം ആരുടെ ജിവിതകഥയാണ് ചിത്രീകരിച്ചിരിക്കുന്നത്?

 ശ്രീനാരായണഗുരു

6747. സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ വേതനവ്യവസ്ഥ നടപ്പിലാക്കിയ

ലോകത്തിലെ ആദ്യ രാജ്യമേത്?

 ഐസ് ലൻഡ്

6748. കേരളത്തിലെ നദികളിൽ ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികൾ ഉള്ളത് ?

 പെരിയാർ

6750. വാണ്ടല്ലൂർ സുവോളജിക്കൽ പാർക്ക് ഏതു സംസ്ഥാനത്ത് ?

 തമിഴ്നാട്

Post a Comment

Post a Comment