1. എല്ലാ ആസിഡുകളിലും പൊതുവായി അടങ്ങിയിട്ടുള്ള മൂലകമേത്?
ഹൈഡ്രജൻ
2. ആസിഡുകളുടെ പി.എച്ച്. മൂല്യം എത്രയാണ്?
ഏഴിനു താഴെ
3. നീലലിറ്റ്‌മസ് പേപ്പറിനെ ചുവപ്പായി മാറ്റുന്നത് ഏത് രാസവസ്തുക്കളാണ്?
ആസിഡുകൾ
4. സസ്യജന്യങ്ങളായ ആസിഡുകൾ എങ്ങനെ അറിയപ്പെടുന്നു?
കാർബണിക ആസിഡുകൾ
5. ധാതുക്കളിൽനിന്ന് ഉത്പാദിപ്പിക്കുന്ന ആസിഡുകളെ എങ്ങനെ വിളിക്കുന്നു?
മിനറൽ ആസിഡുകൾ
6. നമ്മുടെ ആമാശയരസത്തിലുള്ള ആസിഡേത്?
ഹൈഡ്രോക്ലോറിക്കാസിഡ്
7. മനുഷ്യർ ഏറ്റവുമാദ്യം ഉപയോഗിക്കാൻ തുടങ്ങിയ ആസിഡായി കരുതപ്പെടുന്നതേത്?
അസെറ്റിക്കാസിഡ്
8. വിനാഗിരിയിൽ അടങ്ങിയിരിക്കുന്നത് ഏത് ആസിഡാണ്?
അസെറ്റിക്കാസിഡ്
9. ഉറുമ്പിൻ്റെ ശരീരത്തിൽ സ്വാഭാവികമായുള്ള ആസിഡേത്?
ഫോർമിക്കാസിഡ്
10. റബ്ബർപ്പാൽ കട്ടിയാക്കാൻ ഉപയോഗിക്കുന്ന ആസിഡേത്?
ഫോർമിക്കാസിഡ്
11. മുന്തിരിയിലുള്ള പ്രധാന ആസിഡേത്?
ടാർടാറിക്കാസിഡ്
12. പുളിയിൽ അടങ്ങിയിട്ടുള്ള പ്രധാന ആസിഡേത്?
ടാർടാറിക്കാസിഡ്
13. പാലിൽ സ്വാഭാവികമായുള്ളത് ഏത്
ആസിഡാണ്?
ലാക്ടിക്കാസിഡ്
14. മോര്, തൈര് എന്നിവയിലുള്ളത് ഏത് ആസിഡാണ്?
ലാക്ടിക്കാസിഡ്
15. ഓറഞ്ച്, നാരങ്ങ എന്നിവയിലുള്ളത് ഏതാസിഡാണ്?
സിട്രിക്കാസിഡ്
16. 'രാസവസ്തുക്കളുടെ രാജാവ്' എന്നറിയപ്പെടുന്ന ആസിഡേത്?
സൾഫ്യൂറിക്കാസിഡ്
17. കാർ ബാറ്ററികളിൽ ഉപയോഗിക്കുന്ന ആസിഡേത്?
സൾഫ്യൂറിക്കാസിഡ്
18. ലോകത്തിലെ ഏറ്റവും പഴക്കമുള്ള വേദനസംഹാരിയായി അറിയപ്പെടുന്ന ആസിഡേത്?
അസെറ്റൈൽ സാലിസിലിക്കാസിഡ് (ആസ്പിരിൻ)
19. തേയിലയിൽ അടങ്ങിയിട്ടുള്ള ആസി ഡേതാണ്?
ടാനിക്കാസിഡ്
20. ആപ്പിളിൽ അടങ്ങിയിട്ടുള്ള ആസിഡേത്?
മാലിക്കാസിഡ്
21. എല്ലായിനം പഴങ്ങളിലും ചെറിയതോതിലെങ്കിലും അടങ്ങിയിട്ടുള്ള ആസിഡേതാണ്?
ബോറിക്കാസിഡ്
22. തക്കാളി, വാഴപ്പഴം, ചോക്കലേറ്റ് എന്നിവയിലുള്ള ആസിഡേത്?
ഓക്സാലിക്കാസിഡ്
23. കൊഴുപ്പ്, എണ്ണ എന്നിവയിലുള്ള ആസിഡ്?
സ്റ്റിയറിക്കാസിഡ്
24. മൂത്രത്തിൽ അടങ്ങിയിട്ടുള്ള ആസിഡേത്?
യൂറിക്കാസിഡ്
25. എതനോയിക്ക് ആസിഡ് എന്നും അറിയപ്പെടുന്നതേത്?
അസെറ്റിക്കാസിഡ്
Post a Comment