1. എന്തിനെക്കുറിച്ചുള്ള പഠനശാഖയാണ് നെഫോളജി?
മേഘങ്ങൾ
2. മേഘങ്ങൾ ഏറ്റവുമധികം കാണപ്പെടുന്ന അന്തരീക്ഷപാളിയേത്?
ട്രോപ്പോസ്ഫിയർ
3. ഏതു സമയവും ഭൗമാന്തരീക്ഷത്തിൻ്റെ എത്ര ശതമാനം ഭാഗം മേഘാവൃതമായിരിക്കും?
അൻപതുശതമാനം
4. കേരളത്തിൽ ഏറ്റവും കനത്ത മേഘാവരണമുള്ള മാസമേത്?
ജൂലായ്
5. ഏതൊക്കെ പ്രത്യേകതകളെ അടിസ്ഥാനപ്പെടുത്തിയാണ് മേഘങ്ങളെ നാമകരണം ചെയ്യുന്നത്?
ഉയരം, ആകൃതി
6. മേഘങ്ങളെ ആകൃതി, ഉയരം എന്നിവ യുടെ അടിസ്ഥാനത്തിൽ നാമകരണം ചെയ്യുന്ന രീതി ആവിഷ്കരിച്ചതാര്?
ആബെർ കോംബി, ഹിൽഡെബ്രാൻറ് സൺ
7. ആകാശത്ത്, കൃത്യമായ അരികുകളില്ലാതെ പാളിപോലെ കാണപ്പെടുന്ന മേഘങ്ങളേവ?
സ്ട്രാറ്റസ് മേഘങ്ങൾ
8. ആകാശത്ത് കൂമ്പാരം പോലെ കാണപ്പെടുന്ന മേഘങ്ങളേവ?
ക്യുമുലസ് മേഘങ്ങൾ
9. നാടയുടെയോ തൂവലിൻറെയോ ആകൃതിയിലുള്ള, നേർത്ത അരികുകളുള്ള മേഘങ്ങളേവ?
സിറസ് മേഘങ്ങൾ
10. ഭൂമിയുടെ ഉപരിതലത്തോട് ചേർന്നുള്ള ഏറ്റവും പ്രധാന മേഘവിഭാഗമേത്?
സ്ട്രാറ്റസ് മേഘങ്ങൾ
11. ഏതിനം മേഘങ്ങളാണ് മൂടൽമഞ്ഞായി മാറുന്നത്?
സ്ട്രാറ്റസ്
12. പേരിനൊപ്പം നിംബസ്, നിംബോ എന്നീ വാക്കുകൾ വരുന്ന മേഘങ്ങളുടെ പ്രത്യേകതയെന്ത്?
മഴമേഘങ്ങൾ
13. 'മഴമേഘങ്ങൾ' എന്നറിയപ്പെടുന്ന മേഘങ്ങളേവ?
നിംബോസ്ട്രാറ്റസ്
14. ചെമ്മരിയാടിൻ്റെ രോമക്കെട്ടു പോലെ കാണപ്പെടുന്ന മേഘങ്ങളേവ?
ക്യുമുലസ് മേഘങ്ങൾ
15. നേർത്ത പാടപോലെ ആകാശത്തെ മൂടിക്കാണപ്പെടുന്ന മേഘങ്ങളേവ?
അൾട്ടോസ്ട്രാറ്റസ് മേഘങ്ങൾ
16. കൊടുങ്കാറ്റിൻ്റെ സൂചനയായി കണക്കാക്കുന്നത് ഏതുതരം മേഘങ്ങളാണ്?
അൾട്ടോ ക്യുമുലസ് മേഘങ്ങൾ
17. മീൻചെതുമ്പലിൻ്റെ ആകൃതിയിൽ കാണപ്പെടുന്ന മേഘങ്ങളേവ?
സിറോക്യുമുലസ് മേഘങ്ങൾ
18. സൂര്യൻ, ചന്ദ്രൻ എന്നിവയുടെ ചുറ്റും വലയങ്ങൾ തീർക്കുന്നതുപോലെ കാണപ്പെടുന്ന മേഘങ്ങളേവ?
സിറോസ്ട്രാറ്റസ് മേഘങ്ങൾ
19. ഇടിയോടു കൂടിയ കനത്ത മഴയ്ക്കു കാരണമാവുന്ന മേഘങ്ങളേവ?
ക്യുമുലോ നിംബസ്
20. 'ഇടിമേഘങ്ങൾ' എന്നു വിളിക്കുന്ന മേഘങ്ങളേവ?
ക്യുമുലോ നിംബസ് മേഘങ്ങൾ
21. അന്തരീക്ഷത്തിലെ സ്‌ട്രാറ്റോസ്ഫിയർ പാളിയിൽ കാണപ്പെടുന്ന മേഘങ്ങളേവ?
നാക്രിയസ് മേഘങ്ങൾ
22. ഏറ്റവും ഉയരത്തിലുള്ള മേഘങ്ങളായി അറിയപ്പെടുന്നതേത്?
നോക്ടിലൂസൻറ് മേഘങ്ങൾ
23. ഏത് അന്തരീക്ഷപാളിയിലാണ് നോക്ടിലൂസൻ്റ് മേഘങ്ങളുള്ളത്?
മീസോസ്ഫിയർ
24. ജെറ്റ് വിമാനങ്ങൾ പുറത്തുവിടുന്ന നീരാവിയിൽ നിന്നും ഉടലെടുക്കുന്ന മേഘങ്ങളേവ?
കോൺട്രെയിൽസ്
25. മേഘങ്ങളുടെ കൂട്ടത്തിൽ ഏറ്റവും വലുപ്പമേറിയ ഇനമേത്?
ക്യുമുലോ നിംബസ് മേഘങ്ങൾ
Post a Comment