Bookmark

Kerala Devaswom Board LDC Exam (In Malayalam)


 Helpful questions for various Devaswom Board Exams.

1. 2021 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച മലയാളി?
(A) ജോർജ്ജ് ഓണക്കൂർ
(B) മോബിൻ മോഹൻ
(C) രഘുനാഥ് പലേരി
(D) എസ്. ശിവദാസ്

Ans:- (A) ജോർജ്ജ് ഓണക്കൂർ

2. 2021 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതി?
(A) ഉൾക്കടൽ
(B) ഇല്ലം
(C) ഹൃദയത്തിൽ ഒരുവാൾ
(D) ഹൃദയരാഗങ്ങൾ

Ans:- (D) ഹൃദയരാഗങ്ങൾ

3. ഇന്ത്യയിൽ കടുവകളുടെ എണ്ണത്തിൽ 2021 ൽ എത്ര ശതമാനം വർധനയാണ് ഉണ്ടായത്?
(A) 4%
(B) 5%
️(C) 6%
(D) 7%

Ans:- (C) 6%

4. വിവാദ കാർഷിക നിയമങ്ങൾ റദ്ദാക്കിക്കൊള്ള ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകിയത്?
(A) 2021 ഡിസംബർ 1
(B) 2021 ഡിസംബർ 3
(C) 2021 ഡിസംബർ 6
(D) 2021 ഡിസംബർ 12

Ans:- (A) 2021 ഡിസംബർ 1

5. 2021 ലെ ഗ്രാമീണ തൊഴിലാളികൾക്കുള്ള കൂലിയിൽ രാജ്യത്ത് ഒന്നാമത് എത്തിയ സംസ്ഥാനം?
(A) കേരളം
(B) തമിഴ്നാട്
(C) പശ്ചിമബംഗാൾ
(D) കർണാടക

Ans:- (A) കേരളം

6. കേരള ബാഡ്മിന്റൺ അസോസിയേഷന്റെ ആദ്യ അക്കാദമി നിലവിൽ വന്നത്?
(A) ഇരിങ്ങാലകുട
(B) തൃപ്പൂണിത്തുറ
(C) കടക്കര
(D) ഒറ്റപ്പാലം

Ans:- (D) ഒറ്റപ്പാലം

7. ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ മക്കളുടെ വിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായം നൽകുന്നതിനായി സാമൂഹിക നീതി വകുപ്പ് ആവിഷ്കരിച്ച പദ്ധതി?
(A) വിദ്യാകിരണം
(B) വാർധാ പദ്ധതി
(C) ഫസ്റ്റ്ബെൽ
(D) IRIS

Ans:- (A) വിദ്യാകിരണം

8. കരകൗശല വികസന കോർപ്പറേഷൻ ചെയർമാനായി 2021 ഡിസംബറിൽ തെരഞ്ഞെടുക്കപ്പെട്ട വ്യക്തി?
(A) സി.പി സുധാകര പ്രസാദ്
(B) സി. ഗോപാലകൃഷ്ണൻ
(C) പി.രാമഭദ്രൻ
(D) പി. ശരത് ചന്ദ്രൻ

Ans:- (C) പി.രാമഭദ്രൻ

9. വീടുകളിൽ സോളാർ നിലയം സ്ഥാപിക്കുന്നതിന് അനെർട്ട് തുടക്കമിട്ട പദ്ധതി
(A) സൂര്യകിരണം
(B) സൂര്യതേജസ്
(C) സൂര്യദീപം
(D) സൂര്യാഗ്നി

Ans:- (B) സൂര്യതേജസ്

10. വില്ലേജ് ഓഫീസ് മുതൽ കളക്ടറേറ്റ് വരെയുള്ള റവന്യൂ ഓഫീസുകളിലെ ഫയൽ നീക്കം സമ്പൂർണമായി ഇ- ഓഫീസ് സംവിധാനമാക്കിയ ആദ്യ ജില്ല?
(A) വയനാട്
(B) കണ്ണൂർ
(C) പാലക്കാട്
(D) മലപ്പുറം

Ans:- (A) വയനാട്

11. 'ദ്രാവിഡ ദളിതൻ' എന്ന ആശയം മുന്നോട്ടുവെച്ച സാമൂഹിക പരിഷ്കര്‍ത്താവ്?
(A)  വി.ടി. ഭട്ടതിരിപ്പാട്
(B) ചാവറയച്ചൻ
(C)  വീരേശലിംഗം
(D)  പൊയ്കയിൽ‍ യോഹന്നാൻ

Ans:- (D)  പൊയ്കയിൽ‍ യോഹന്നാൻ

12. യൂറോപ്യൻ യൂണിയന്‍റെ നേതൃത്വത്തിൽ യൂറോപ്യൻ ബഹിരാകാശ ഏജൻസി ആരംഭിച്ച ഉപഗ്രഹ ഗതിനിർ‍ണ്ണയ സംവിധാനം ഏതാണ്?
(A) ഗ്ലോനാസ്
(B) ഗലീലിയോ
(C) ബെയ്ഡൗ
(D) നാവിക്

Ans:- (B) ഗലീലിയോ

13. ഇന്ത്യയിൽ നിന്നും അവസാനം പിൻവാങ്ങിയ വിദേശ ശക്തി ഏതാണ്?
(A) ബ്രിട്ടീഷ്
(B) ഡച്ച്
(C) ഫ്രാൻസ്
(D) പോർച്ചുഗീസ്

Ans:- (D) പോർച്ചുഗീസ്

14. ബാങ്കിംഗ് റഗുലേഷൻ‍ ആക്ട് പാസാക്കിയ വർഷം?
(A) 1935
(B) 1966
(C) 1949
(D) 1934

Ans:- (C) 1949

15. ഇന്ത്യ വിക്ഷേപിച്ച ആദ്യ കൃത്രിമ ഉപഗ്രഹം ഏതാണ്?
(A) ഭാസ്ക്കര
(B) രോഹിണി
(C) ആര്യഭട്ട
(D) ഇൻസാറ്റ്

Ans:- (C) ആര്യഭട്ട

16. പുളിയിക്കും എരിവിനും കാരണമാകുന്ന സ്വാദ്മുകുളങ്ങൾ കാണപ്പെടുന്നത് എവിടെ?
(A) നാവിന്റെ ഉൾവശത്ത്
(B) നാവിന്റെ മുൻഭാഗത്ത്
(C) നാവിന്റെ മധ്യഭാഗത്ത്
(D) നാവിന്റെ ഇരുവശങ്ങളിൽ

Ans:- (D) നാവിന്റെ ഇരുവശങ്ങളിൽ

17. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവം?
(A) ശ്വാസകോശം
(B) കരൾ
(C) വൃക്ക
(D) ത്വക്ക്

Ans:- (D) ത്വക്ക്

18. രക്തപര്യയനം ഒരു തവണ പൂർത്തിയാകുമ്പോൾ ഹൃദയത്തിലൂടെ രക്തം എത്ര തവണ കടന്നു പോകുന്നു?
(A) 4
(B) 1
(C) 2
(D) 3

Ans:- (C) 2

19. ശരീരോഷ്മാവ് നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം?
(A) ഹൈപ്പോതലാമസ്
(B) സെറിബ്രം
(C) തലാമസ്
(D) സെറിബെല്ലം

Ans:- (A) ഹൈപ്പോതലാമസ്

20. കാർബൺഡൈ ഓക്സൈഡ് ജലത്തിൽ ലയിച്ചുണ്ടാകുന്നത്?
(A) ഫോമിക് ആസിഡ്
(B) ഫോസ്ഫോറിക് ആസിഡ്
(C) കാർബോണിക് ആസിഡ് 
(D) മാലിക് ആസിഡ്

Ans:- (C) കാർബോണിക് ആസിഡ്

21. മഗ്‌നീഷ്യത്തിന്റെ അറ്റോമിക നമ്പർ എത്ര?
(A) 18 
(B) 16 
(C) 12
(D) 15

Ans:- (C) 12

22. മലബാറിലെ ആദ്യ ജലവൈദ്യുത പദ്ധതി ഏതാണ്?
(A) നല്ലളം
(B) കുറ്റ്യാടി
(C) പാത്രക്കടവ്
(D) മലമ്പുഴ

Ans:- (B) കുറ്റ്യാടി

23. പൂക്കോട് തടാകം സ്ഥിതി ചെയ്യുന്ന ജില്ല ഏത്?
(A) കൊല്ലം
(B) പാലക്കാട്
(C) കണ്ണൂർ
(D) വയനാട്

Ans:- (D) വയനാട്

24. ബാലഗംഗാധര തിലക് മറാത്തി ഭാഷയിൽ ആരംഭിച്ച പത്രം?
(A) ഇന്ത്യൻ ഒപ്പീനിയൻ
(B) യംഗ് ഇന്ത്യ
(C) കേസരി
(D) മറാത്താ

Ans:- (C) കേസരി

25. ഭാഷാടിസ്ഥാനത്തിൽ രൂപീകരിക്കപ്പെട്ട ആദ്യ സംസ്ഥാനമായ ആന്ധ്രാ പ്രദേശ് നിലവിൽ വന്ന വർഷം?
(A) 1954
(B) 1956
(C) 1957
(D) 1955

Ans:- (B) 1956

26. ബർദോളി സത്യാഗ്രഹത്തിന്റെ നായകൻ ആരാണ്?
(A) സർദാർ വല്ലഭായ് പട്ടേൽ 
(B) ഗാന്ധിജി
(C) ബാലഗംഗാധര തിലക്
(D) സുഭാഷ് ചന്ദ്ര ബോസ്

Ans:- (A) സർദാർ വല്ലഭായ് പട്ടേൽ 

27. സർവ്വവിദ്യാധിരാജൻ എന്നറിയപ്പെടുന്നതാര്?
(A) സ്വാമി വിവേകാനന്ദൻ
(B) വാഗ്ഭടൻ
(C) ശ്രീനാരായണഗുരു
(D) ചട്ടമ്പിസ്വാമികൾ

Ans:- (D) ചട്ടമ്പിസ്വാമികൾ

28. അയ്യങ്കാളി സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെയാണ്? 
(A) തോന്നയ്ക്കൽ
(B) കാട്ടാക്കട
(C) കുമാരപുരം
(D) വെങ്ങാനൂർ

Ans:- (D) വെങ്ങാനൂർ

29. ഡൽഹി സുൽത്താനേറ്റ് ഭരണത്തിൽ കമ്പോള പരിഷ്കരണം നടപ്പിലാക്കിയ ഭരണാധികാരി? 
(A) ജലാലുദ്ദീൻ ഖിൽജി
(B) ബാൽബൻ
(C) മുഹമ്മദ് ബിൻ തുഗ്ലക്ക്
(D) അലാവുദ്ദീൻ ഖിൽജി

Ans:- (D) അലാവുദ്ദീൻ ഖിൽജി

30. ബാലിയുടെ പിതാവ് ആരാണ്?
(A) സൂര്യൻ
(B) ദേവേന്ദ്രൻ
(C) ഗർഗൻ
(D) ഹനുമാൻ

Ans:- (B) ദേവേന്ദ്രൻ

31. ഏത് ക്ഷേത്രത്തിലെ പ്രശസ്തമായ ഉത്സവമാണ് പർണേറ്റ്?
(A) വെള്ളായണി ഭദ്രകാളി ക്ഷേത്രം
(B) ശാർക്കര ദേവിക്ഷേത്രം
(C) തൊഴുവങ്കോട് ചാമുണ്ഡി ക്ഷേത്രം
(D) ശ്രീ പത്മനാഭസ്വാമി ക്ഷേത്രം

Ans:- (A) വെള്ളായണി ഭദ്രകാളി ക്ഷേത്രം

32. ആരുടെ മുന്നിൽ മാത്രമാണ് ദുർവ്വാസാവ് പരാജയപ്പെട്ടിട്ടുള്ളത്?
(A) ഹനുമാൻ
(B) അശ്വത്ഥാമാവ്
(C) അർജുനൻ
(D) അംബരീഷൻ

Ans:- (D) അംബരീഷൻ

33. കൗരവ സൈന്യത്തിലെ ആദ്യ സൈന്യാധിപൻ?
(A) ദ്രോണർ
(B) ഭീഷ്മർ
(C) കർണ്ണൻ
(D) അശ്വദ്ധാമാവ്

Ans:- (B) ഭീഷ്മർ

34. ധൃതരാഷ്ട്രരുടെയും പാണ്ടുവിന്റെയും പിതാവ് ആരായിരുന്നു?
(A) വിചിത്രവീര്യൻ
(B) ശിശുപാലൻ
(C) ശന്തനു
(D) ശാല്യൻ

Ans:- (A) വിചിത്രവീര്യൻ

35. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങൾ ഗീതയിൽ ഉപയോഗിച്ചിട്ടുണ്ട്?
(A) 12
(B) 15
(C) 18
(D) 25

Ans:- (C) 18

36. ധൃതരാഷ്ട്രരുടെ മൂത്ത പുത്രന്റെ പേരെന്ത്?
(A) ദുര്യോധനൻ
(B) ശകുനി
(C) ദുശ്ശസനൻ
(D) കർണ്ണൻ

Ans:- (A) ദുര്യോധനൻ

37. കർണ്ണൻ ഏത് രാജ്യത്തെ രാജാവായിരുന്നു?
(A) ഹസ്തിനപുരി
(B) അംഗദേശം
(C) ഇന്ദ്രപ്രസ്തം
(D) പാഞ്ചാലം

Ans:- (B) അംഗദേശം

38. പാഞ്ചാല രാജ്യത്തെ രാജാവ് ആരായിരുന്നു?
(A) ധൃഷ്ടദ്യുമ്നൻ
(B) ദ്രുപദൻ
(C) ശിശുപാലൻ
(D) ജരാസന്ധൻ

Ans:- (B) ദ്രുപദൻ

39. ദ്രുപദന്റെ മകന്റെ പേരെന്താണ്?
(A) ഘടോൽകചൻ
(B) ധൃഷ്ടദ്യുമ്നൻ
(C) അഭിമന്യു
(D) ഘടോൽഘജൻ

Ans:- (B) ധൃഷ്ടദ്യുമ്നൻ

40. കൗരവർ പാണ്ഡവർക്ക് നൽകിയ രാജ്യം ഏതാണ്?
(A) ഇന്ദ്രപ്രസ്ഥം
(B) ഹസ്തിനപുരി
(C) ഖാണ്ഡവപ്രസ്ഥം
(D) പാഞ്ചാല ദേശം

Ans:- (C) ഖാണ്ഡവപ്രസ്ഥം

41. ഗാണ്ടീവം എന്ന വില്ല് അർജുനന് നൽകിയത് ആരാണ്?
(A) ബ്രഹ്മാവ്
(B) അഗ്നിദേവൻ
(C) പരമശിവൻ
(D) കൃഷ്ണൻ

Ans:- (B) അഗ്നിദേവൻ

42. ഐരാവതം എന്ന ആന ആരുടെ വാഹനമാണ്?
(A) ദുർവാസാവ്
(B) ദേവേന്ദ്രൻ
(C) സൂര്യദേവൻ
(D) വരുണദേവൻ

Ans:- (B) ദേവേന്ദ്രൻ

43. ക്ഷേത്രകലാപീഠം എവിടെയാണ്?
(A) വൈക്കം
(B) ആറ്റിങ്ങൽ
(C) ഏറ്റുമാനൂർ
(D) നെയ്യാറ്റിൻകര

Ans:- (A) വൈക്കം

44. ആർഷ വിദ്യാഗുരുകുലത്തി
ന്റെ സ്ഥാപകൻ?
(A) സ്വാമി വിവേകാനന്ദൻ
(B) സ്വാമി ചിന്മയാനന്ദൻ
(C) സ്വാമി ദയാനന്ദസരസ്വതി
(D) നിത്യചൈതന്യയതി

Ans:- (C) സ്വാമി ദയാനന്ദസരസ്വതി

45. ശ്രീപദ്മനാഭസ്വാമി ക്ഷേത്രവുമായി ആചാരബന്ധമുള്ള
കാസർഗോഡിലെ ക്ഷേത്രം?
(A) മല്ലികാർജ്ജുന ക്ഷേത്രം
(B) ശ്രീവിഷ്ണു മംഗലം ക്ഷേത്രം
(C) വീര ആഞ്ജനേയർ ക്ഷേത്രം
(D) അനന്തപുരം ക്ഷേത്രം

Ans:- (D) അനന്തപുരം ക്ഷേത്രം

46. ത്വക് രോഗശമനത്തിന് 'മോതിരംവച്ചു തൊഴൽ' എന്ന
പൂജയുള്ള ക്ഷേത്രം?
(A) പയ്യന്നൂർ
(B) തൃച്ചംബരം
(C) തളിപ്പറമ്പ്
(D) മാടായിക്കാവ്

Ans:- (B) തൃച്ചംബരം

47. പ്രതിഷ്ഠ, അഷ്ടബന്ധകലശം
എന്നിവയ്ക്ക് ഉപയോഗിക്കുന്ന
വാദ്യം ഏതാണ്?
(A) വലിയ പാണി
(B) തിമില
(C) മൃദംഗം
(D) ചെണ്ട

Ans:- (A) വലിയ പാണി

48. താഴെ പറയുന്നവയിൽ
പറയിപെറ്റ പന്തിരുകുലത്തിൽ
ഉൾപ്പെടാത്തതാര്?
(A) പാക്കനാർ
(B) നാറാണത്തു ഭ്രാന്തൻ
(C) വരരുചി
(D) നന്ദനാർ

Ans:- (C) വരരുചി

49. ആരുടെ മകനാണ് ഘടോൽകച്ചൻ?
(A) ഭീമൻ
(B) രാവണൻ
(C) ഇന്ദ്രൻ
(D) ദേവേന്ദ്രൻ

Ans:- (A) ഭീമൻ

50. ഏതുകലയുമായി ബന്ധപ്പെട്ട
പേരാണ് മാർഗി സതി?
(A) കൂടിയാട്ടം
(B) കഥകളി
(C) ഭരതനാട്യം
(D) മോഹിനിയാട്ടം

Ans:- (A) കൂടിയാട്ടം

51. സൂര്യന്റെ തേരിൽ എത്ര കുതിരകളുണ്ട്?
(A) 11
(B) 7
(C) 9
(D) 3

Ans:- (B) 7

52. പുഷ്പക വിമാനം രൂപകൽപന ചെയ്തത് ആര്?

(A) കുബേരൻ

(B) രാവണൻ 

(C) വിശ്വകർമ്മാവ്

(D) ദേവേന്ദ്രൻ

Ans:- (C) വിശ്വകർമ്മാവ്

53. 'മുട്ടറുക്കൽ' ഏതു ക്ഷേത്രത്തി
ലെ ചടങ്ങാണ്
(A) അമ്പലപ്പുഴ
(B) കാടാമ്പുഴ
(C) തൃക്കുന്നപ്പുഴ
(D) മലമ്പുഴ

Ans:- (B) കാടാമ്പുഴ

54. രഥോത്സവം പതിവുള്ള കേരളത്തിലെ ക്ഷേത്രം?
(A) കൽപ്പാത്തി
(B) ശുചീന്ദ്രം
(C) ഗുരുവായൂർ
(D) തൃപ്രയാർ

Ans:- (A) കൽപ്പാത്തി

55. ക്ഷേത്രത്തിൽ അന്തരാളവർഗവുമായി ബന്ധപ്പെട്ട പദം?
(A) തന്ത്രി
(B) മേൽശാന്തി
(C) കീഴ്ശാന്തി
(D) കഴകക്കാർ

Ans:- (D) കഴകക്കാർ

56. 'ശങ്കരധ്യാന പ്രകാരം ഗ്രഹിക്ക' എന്ന ശിവപുരാണത്തിലെ
കീർത്തനത്തിന്റെ രചയിതാവ്?
(A) എഴുത്തച്ഛൻ
(B) രാമപുരത്തുവാര്യർ
(C) കുഞ്ചൻനമ്പ്യാർ
(D) ചെറുശ്ശേരി

Ans:- (C) കുഞ്ചൻനമ്പ്യാർ

57. മാരുതി ആരുടെ പര്യായം?
(A) സൂര്യൻ
(B) ഹനുമാൻ
(C) അർജുനൻ
(D) ശ്രീകൃഷ്ണൻ

Ans:- (B) ഹനുമാൻ

58. പടയണിക്ക് ഉപയോഗിക്കുന്ന
വാദ്യം?
(A) തപ്പും ഇലത്താളവും
(B) ചെണ്ടയും ഇലത്താളവും
(C) തിമിലയും കൊമ്പും
(D) തവിലും നാഗസ്വരവും

Ans:- (A) തപ്പും ഇലത്താളവും

59. ചുമർചിത്രരചനയെക്കുറിച്ച്
പ്രതിപാദിക്കുന്ന ഗ്രന്ഥം?
(A) ഹാലാസ്യമാഹാത്മ്യം
(B) നീതിശാസ്ത്രം
(C) ശിൽപ്പരത്ന
(D) നാട്യപ്രകാരം

Ans:- (C) ശിൽപ്പരത്ന

60. ശാസ്താവിന്റെ വാഹനം?
(A) പുലി
(B) കാള
(C) സിംഹം
(D) കുതിര

Ans:- (D) കുതിര

61. ശരിയായ പദം തിരഞ്ഞെടുത്തെഴുതുക?
(A) ക്രിത്രിമം
(B) കൃത്രിമം
(C) കൃത്തിമം
(D) കൃിത്രിമം

Ans:- (B) കൃത്രിമം

62. 'ഭാഷാസ്നേഹം' ഏത് സമാസത്തിന് ഉദാഹരണമാണ്?
(A) ദ്വന്ദ്വൻ
(B) തൽപുരുഷൻ
(C) ബഹുവ്രീഹി
(D) അവ്യയീഭാവൻ

Ans:- (B) തൽപുരുഷൻ

63. ചരിത്രാതീതകാലം എന്ന വാക്കിന്റെ ശരിയായ അർഥം?
(A) ചരിത്രം തുടങ്ങുന്ന കാലം
(B) ചരിത്രകാലം
(C) ചരിത്രത്തിനുമുൻപുള്ള
കാലം
(D) ചരിത്രത്തിനുശേഷ
മുള്ള കാലം

Ans:- (C) ചരിത്രത്തിനുമുൻപുള്ള
കാലം

64. കൃതികൃത്തിന് ഉദാഹരണമേത്?
(A) രാമന്റെ
(B) അവനോ
(C) വീഴ്ച്ച
(D) ഓടുന്ന

Ans:- (C) വീഴ്ച്ച

65. 'കൽ' എന്ന പ്രത്യയം ഏത് വിഭക്തിയുടേത്?
(A) പ്രയോജിക
(B) പ്രതിഗ്രാഹിക
(C) നിർദേശിക
(D) ആധാരിക

Ans:- (D) ആധാരിക

66. താഴെ പറയുന്നവയിൽ ലോപസന്ധിക്ക് ഉദാഹരണമേത്?
(A) പൂന്തോട്ടം
(B) വാഴയില
(C) പോയിപ്പറഞ്ഞു
(D) കണ്ടില്ല

Ans:- (D) കണ്ടില്ല

67. ക്രിയകളിൽനിന്ന് ഉണ്ടാക്കി യെടുക്കുന്ന നാമരൂപങ്ങൾക്ക്
പറയുന്ന പേര്?
(A) കൃത്ത്
(B) രസിതം
(C) പേരെച്ചം
(D) വിനയച്ചം

Ans:- (A) കൃത്ത്

68. 'തൊടുകുറി' എന്ന ശൈലി കൊണ്ട് അർഥമാക്കുന്നത്?
(A) പ്രധാനകാര്യം
(B) വിശിഷ്ടവസ്തു
(C) അല്പമാത്രം
(D) ഭക്തിയോടുകൂടി

Ans:- (B) വിശിഷ്ടവസ്തു

69. AS YOU SOW, SO SHALL YOU REAP എന്ന ചൊല്ലിന്റെ അർഥം വരുന്നത്?
(A) കാറ്റ് വിതയ്ക്കും കൊടുങ്കാറ്റ് കൊയ്യും
(B) പാപി ചെന്നേടം പാതാളം
(C) വീണിടം വിഷ്ണുലോകം
(D) വിതച്ചത് കൊയ്യും

Ans:- (D) വിതച്ചത് കൊയ്യും

70. വിണ്ടലം എന്ന പദം പിരിക്കുന്നത്?
(A) വിൻ+തലം
(B) വിണ്ട്+അലം
(C) വിൻ+ടലം
(D) വിൺ+തലം

Ans:- (D) വിൺ+തലം

71. Bread Is Made From Wheat.......choose The Right Word.
(A) Floor
(B) Flower
(C) Flour
(D) Flare

Ans:- (C) Flour

72. Synonym Of 'vanish
(A) Appear
(B) Attend
(C)drowsy
(D) Disappear

Ans:- (D) Disappear

73. Reptiles: Creep, Tigers.......
(A) Prowl
(B) Crawl
(C) Gallop
(D) Hop

Ans:- (A) Prowl

74. "please Give Me A Glass Of
water". I Said To Her. Choose The Indirect Speech.
(A) I Told Her Give Me A Glass Of Water
(B) I Requested Her To Give Me A Glass Of Water
(C) I Requested Her Please Give Me A Glass Of Water
(D) I Asked Her A Glass Of Water

Ans:- (B) I Requested Her To Give Me A Glass Of Water

75. The Plural Form Of Embryo
(A) Embryoes
(B) Embryses
(C) Embryeos
(D) Embryos

Ans:- (D) Embryos

76. A............ Of Wolves. Supply
collective Term.
(A) Pack
(B) Line
(C)shoal
(D) Brood

Ans:- (A) Pack

77. The Snake Crawled..............a
crack. Use The Right Preposition.
(A) On
(B) Into
(C) By
(D) Of

Ans:- (B) Into

78. She Had Spent All The Money.
the Passive Voice Is:
(A) All The Money Has Been Spent By Her
(B) All The Money Was Spent By Her
(C) All The Money Had Been Spent By Her
(D) All The Money Were Spent By Her

Ans:- (C) All The Money Had Been Spent By Her

79. Something That Can Be Easily Broken. Give One Word
(A) Fragile
(B) Fragment
(C) Frail
(D) Frown

Ans:- (A) Fragile

80. Which Of The Following Is An
assertive Sentence?
(A) Kindly Close The Door.
(B) Some Boys Are Sitting Here.
(C) Are You Happy Here?
(D) What A Fine Sight!

Ans:- (B) Some Boys Are Sitting Here.

81. P ഒരു ജോലി 12 ദിവസം കൊണ്ട് ചെയ്തുതീർക്കുന്നു.
അതേ ജോലിതീർക്കാൻ
Q വിന് 4 ദിവസവും R ന് 6 ദിവസവും വേണമെങ്കിൽ P,Q,R ഇവർ 3 പേരും കൂടി ആ ജോലി എത്ര ദിവസം കൊണ്ട് തീർക്കും.
(A) 2
(B) 4
(C)½
(D) 6

Ans:- (A) 2

82. ഒരു സംഖ്യയുടെ പകുതിയുടെ 30 ശതമാനം 60 ആണെങ്കിൽ സംഖ്യ എത്ര?
(A) 200
(B) 180
(C) 360
(D) 400

Ans:- (D) 400

83. 200 രൂപയിൽ 30 ശതമാനം A യ്ക്കും ബാക്കിയുള്ളത് 3:4 എന്ന അനുപാതത്തിൽ B യ്ക്കും C യ്ക്കും കൊടുത്താൽ C യ്ക്കു കിട്ടുന്നത് എത്ര?
(A) 60
(B) 35
(C) 80
(D) 20

Ans:- (C) 80

84. ഒരാൾ 40 മിനിറ്റ് നടന്നാൽ 20 മിനിറ്റ് വിശ്രമിക്കും എങ്കിൽ
4മണിക്കൂർ 30 മിനിറ്റിൽ
എത്ര സമയം അയാൾ നടന്നിട്ടുണ്ടാകും?
(A) 2 മണി 40 മിനിറ്റ്
(B) 1 മണി 20 മിനിറ്റ്
(C) 3 മണി
(D) 3 മണി 10 മിനിറ്റ്

Ans:- (D) 3 മണി 10  മിനിറ്റ്

85. രണ്ട് സംഖ്യകളിൽ ഒന്നു മറ്റേതിനേക്കാൾ 25% കുറവ്. സംഖ്യകളുടെ ശരാശരി 70 ആയാൽ അവയിൽ വലിയസംഖ്യ ഏത്?
(A) 60
(B) 140
(C) 40
(D) 80

Ans:- (D) 80

86. 400CM² വിസ്തീർണമുള്ള ഒരു
ദീർഘചതുരത്തിന്റെ അതേ
വിസ്തീർണമുള്ള സമചതുരത്തിന്റെ ഒരു വശം എത്ര?
(A) 20
(B) 25
(C) 16
(D) 18

Ans:- (A) 20

87. 3 പേർ ജോലി ചെയ്തു കിട്ടിയ പ്രതിഫലത്തിന്റെ 30 ശതമാനം മൂന്നാമനുള്ളതാണ്. ആകെയുള്ള പ്രതിഫലത്തിന്റെ പകുതി ഒന്നാമനും മൂന്നാമനും കൂടിയുള്ളതാണ്. രണ്ടാമന്റെ പങ്ക് 30 രൂപ ആണെങ്കിൽ ഒന്നാമന്റെ പങ്ക് എത്ര?
(A) 15 രൂപ
(B) 12 രൂപ
(C) 30 രൂപ
(D) 21 രൂപ

Ans:- (B) 12 രൂപ

88. 16 മീറ്റർ ചുറ്റളവുള്ള സമചതുരത്തിൽ പൂർണമായും
ഉൾക്കൊള്ളുന്ന ഒരു വൃത്തത്തിന്റെ ചുറ്റളവ് എത്ര മീറ്റർ?
(A) 12.56
(C) 50.24
(B) 25.12
(D) 12.65

Ans:- (A) 12.56

89. ഒരു വാഹനം മൊത്തം
ദൂരത്തിന്റെ 1/4 ഭാഗം 100
കി.മീ വേഗതയിലും ബാക്കി
ദൂരത്തിന്റെ പകുതി 60  കി.മീ വേഗതയിലും പിന്നീടുള്ള ദൂരം 100  കി.മീ വേഗതയിലും സഞ്ചരിച്ച് 10  മണിക്കൂർ കൊണ്ട് എത്തിയാൽ ആകെ ദൂരം എത്ര?
(A) 600
(B) 700
(C) 800
(D) 900

Ans:- (C) 800

90. ഒരാൾ തന്റെ വരുമാനത്തിന്റെ 1/3 ഭാര്യയ്ക്കും അതിന്റെ പകുതി മകനും ബാക്കിയുള്ളതിന്റെ പകുതി മകൾക്കും കൊടുത്തപ്പോൾ 225 രൂപ മിച്ചം വന്നു. അയാളുടെ വരുമാനം എത്ര?
(A) 600
(B) 700
(C) 800
(D) 900

Ans:- (D) 900

91. ഒരു ക്ലോക്ക് 10.10 സമയം കാണിക്കുമ്പോൾ മിനിറ്റ് സൂചിയും മണിക്കൂർ സൂചിയും തമ്മിലുള്ള കോണളവ് എത്ര ഡിഗ്രി?
(A) 120
(B) 115
(C) 117
(D) 1Ans:- 5

Ans:- (B) 115

92. അച്ഛന്റെയും മകന്റെയും വയസ്സുകൾ തമ്മിലുള്ള അനുപാതം 2:1. ഇരുപത് വർഷം മുമ്പ് അച്ഛന്റെ വയസ്സിന്റെ 1/3 ആയിരുന്നു മകന്റെ വയസ്സ് എങ്കിൽ 10 വർഷത്തിനുശേഷം അച്ഛന്റെ വയസ്സ് എത്ര?
(A) 10
(B) 70
(C) 80
(D) 90

Ans:- (D) 90

93. ഒരു ക്ലോക്കിലെ മിനിറ്റ് സൂചി 1/2 മിനിറ്റ്കൊണ്ട് ഉണ്ടാവുന്ന കോണളവ് എത്ര ഡിഗ്രി?
(A) 6
(B) 3
(C) 5
(D) 4

Ans:- (B) 3

94. (A+B)² = (A-B)². A = 2 ആയാൽ B എത്ര?
(A) 0
(B) 1
(C) 2
(D) 3

Ans:- (A) 0

95. ഒരു സംഖ്യയുടെ 6 ശതമാനത്തിന്റെ 1 ശതമാനം 0.036 ആയാൽ സംഖ്യ എത്ര?
(A) 40
(B) 50
(C) 60
(D) 70

Ans:- (C) 60

96. അച്ഛന്റെയും മകന്റെയും വയസ്സ് തമ്മിലുള്ള അനുപാതം
3:1. പതിനഞ്ച് വർഷത്തിനുശേഷം അച്ഛന്റെ വയസ്സിന്റെ പകുതിയാണ് മകന്റെ വയസ്സ് എങ്കിൽ അച്ഛന്റെ ഇപ്പോഴത്തെ വയസ്സ് എത്ര?
(A) 40
(B) 45
(C) 50
(D) 55

Ans:- (D) 55

97.1/4+1/2+1/3+1/7 =
(A) 12
(B) 1.20
(C) 1.21
(D) 1.22

Ans:- (D) 1.22

98. ഒരാൾ തന്റെ വരുമാനത്തിന്റെ പകുതി അച്ഛനും ബാക്കിയുള്ളതിന്റെ പകുതി അമ്മയ്ക്കും ശേഷിക്കുന്നതിന്റെ പകുതി ഭാര്യയ്ക്കും കൊടുത്തപ്പോൾ 250 രൂപ
മിച്ചം വന്നു. അയാളുടെ വരുമാനം എന്ത്?
(A) 1000
(B) 2000
(C) 3000
(D) 5000

Ans:- (B) 2000

99. ഒരു ക്ലോക്കിലെ മിനിറ്റ് സൂചി 5 മിനിറ്റ് കൊണ്ട് തിരിയുന്ന കോണളവ് എത്ര ഡിഗ്രി?
(A) 15
(B) 20
(C) 25
(D) 30

Ans:- (D) 30

100. മകന്റെ ഇരട്ടി വയസ്സ് അച്ഛനുണ്ട്. പത്ത് വർഷത്തിന് ശേഷം ഇളയമകന്റെ 3 ഇരട്ടി വയസ്സ് അച്ഛനുണ്ട്. മക്കൾ തമ്മിൽ 15 വയസ്സ് പ്രായവ്യത്യാസം ഉണ്ട്.
അച്ഛന്റെ പ്രായം എത്ര?
(A) 50
(B) 55
(C) 60
(D) 70

Ans:- (D) 70

Post a Comment

Post a Comment