★ സൗരയൂഥത്തിന്റെ കേന്ദ്രം സൂര്യനാണെന്ന സിദ്ധാന്തം ശാസ്ത്രീയമായി അവതരിപ്പിച്ച ആദ്യ ശാസ്ത്രജ്ഞനാര്?
കോപ്പർ നിക്കസ് (പോളണ്ട്)
★ സൗരയൂഥത്തിൽ എത്ര ഗ്രഹങ്ങളാണുള്ളത്?
എട്ട്
★ സൂര്യനിൽ ഏറ്റവുമധികം അടങ്ങിയിരിക്കുന്ന വാതകമേത്?
ഹൈഡ്രജൻ
★ സൂര്യന്റെ ഉപരിതലത്തിലെ ശരാശരി താപനിലയെത്ര?
5505 ഡിഗ്രി സെൽഷ്യസ്
★ സൂര്യനിൽ നടക്കുന്ന ഊർജപ്രതിഭാസമേത്?
അണുസംയോജനം
★ സൂര്യനിൽ ദ്രവ്യം സ്ഥിതിചെയ്യുന്ന അവസ്ഥയേത്?
പ്ലാസ്മ
★ സൂര്യന്റെ ദൃശ്യമായ പ്രതലം അറിയപ്പെടുന്നതെങ്ങനെ?
ഫോട്ടോസ്ഫിയർ
★ സൂര്യന്റെ പ്രായമെത്ര?
ഏതാണ്ട് 457 കോടി വർഷം
★ സൂര്യനോട് ഏറ്റവുമടുത്ത് സ്ഥിതിചെയ്യുന്ന ഗ്രഹമേത്?
ബുധൻ
★ ഏറ്റവും അകലെയുള്ള ഗ്രഹമേത്?
നെപ്ട്യൂൺ
★ ഏറ്റവും വലിയ ഗ്രഹമേത്?
വ്യാഴം
★ വലിപ്പത്തിൽ ഗ്രഹങ്ങൾക്കിടയിൽ ഭൂമിയുടെ സ്ഥാനമെത്ര?
അഞ്ചാം സ്ഥാനം
★ ഏറ്റവും ചെറിയ ഗ്രഹമേത്?
ബുധൻ
★ ഏറ്റവും ദൈർഘ്യം കുറഞ്ഞ വർഷമുള്ള ഗ്രഹമേത്?
ബുധൻ
★ ഭൂമിയിലെ എത്ര ദിവസങ്ങളാണ് ബുധന്റെ ഒരു വർഷം?
88 ദിവസങ്ങൾ
★ ഉപഗ്രഹങ്ങളില്ലാത്ത ഗ്രഹങ്ങളേതൊക്കെ?
ബുധൻ, ശുക്രൻ
★ വ്യാഴത്തിന്റെ പ്രധാന ഉപഗ്രഹങ്ങൾ ഏതൊക്കെ?
ഗാനിമീഡ്, കാലിസ്റ്റോ, യൂറോപ്പ, അയോ, അമാൽത്തിയ, ഹിമാലിയ, തീബ്, ലെഡ, അഡ്രാസ്റ്റിയ
★ ശനിയുടെ പ്രധാന ഉപഗ്രഹങ്ങൾ ഏതൊക്കെ?
ടെറ്റാൻ, റിയ, ഡിയോണ, തേത്തിസ്, മിമാസ്, ഫീബ്, ജാനസ്, പ്രൊമിത്യൂസ്, പൻഡോറ, ഹെലെൻ, അറ്റ്ലസ്, പാൻ, കാലിപ്സൊ
★ യുറാനസിന്റെ പ്രധാന ഉപഗ്രഹങ്ങൾ ഏതൊക്കെ?
ടൈറ്റാനിയ, ഒബറോൺ, ഏരിയൽ, അംബ്രിയെൽ, മിറാൻഡ, കാലിബാൻ, ജൂലിയറ്റ്, ഡെസ്ഡിമോണ, ബിയാൻസ, പ്രോസ്പെറോ
★ നെപ്ട്യൂണിന്റെ പ്രധാന ഉപഗ്രഹങ്ങൾ ഏതൊക്കെ?
ട്രിറ്റൺ, പ്രോട്ടിയസ്, നെരീഡ്, ലാറിസ, ഗലാറ്റിയ, തലാസ്സ
★ കുള്ളൻ ഗ്രഹമായ പ്ലൂട്ടോയുടെ ഉപഗ്രഹങ്ങൾ ഏവ?
കെയ്റോൺ, ഹൈഡ്ര, നിക്സ്
★ ഏറ്റവും വലിയ കുള്ളൻഗ്രഹമായ ഇറിസിന്റെ ഉപഗ്രഹമേത്?
ഡിസ്നോമിയ
★ ഭൂമിയുടെ ഏറ്റവുമടുത്തുള്ള നക്ഷത്രം ഏത്?
സൂര്യൻ
★ ഭൂമിയുടെ ഏറ്റവുമടുത്തുള്ള ഗ്രഹം ഏത്?
ശുക്രൻ
★ ഭൂമിയുടെ ഏറ്റവുമടുത്തുള്ള ആകാശഗോളം ഏത്?
ചന്ദ്രൻ
★ സൗരയൂഥത്തിലെ പ്രസിദ്ധമായ ഛിന്നഗ്രഹ ബെൽറ്റ് ഏതു ഗ്രഹങ്ങൾക്കിടയിലാണ്?
ചൊവ്വ, വ്യാഴം എന്നിവയ്ക്കിടയിൽ
★ ഏത് പ്രകാശ പ്രതിഭാസം മൂലമാണ് വാൽ നക്ഷത്രങ്ങളുടെ വാൽ ദൃശ്യമാകുന്നത്?
ടിൻഡാൽ ഇഫക്ട്
★ 76 വർഷത്തിലൊരിക്കൽ സൂര്യനടുത്തത്തുന്ന ധൂമകേതു ഏത്?
ഹാലിയുടെ വാൽനക്ഷത്രം
★ ഹാലിയുടെ വാൽനക്ഷത്രം ഏറ്റവുമൊടുവിൽ പ്രത്യക്ഷപ്പെട്ട വർഷമേത്?
1986 (ഇനി ഭൂമിയുടെ സമീപമെത്തുക 2062-ൽ)
★ ഏത് ഗ്രഹത്തിലെ ഗർത്തങ്ങൾക്കാണ് പ്രശസ്ത എഴുത്തുകാരുടെയും, കലാകാരൻമാരുടെയും പേരുകൾ നൽകിയിട്ടുള്ളത്?
ബുധൻ
★ വ്യാസൻ, വാല്മീകി, കാളിദാസൻ എന്നിവരുടെ പേരിൽ ഗർത്തങ്ങളുള്ള ആകാശഗോളമേത്?
ബുധൻ
★ ബുധൻ ഗ്രഹത്തിലെ മലഞ്ചരിവുകൾക്ക് ഏത് പേരുകളാണ് നൽകിയിട്ടുള്ളത്?
പ്രശസ്ത പര്യവേക്ഷക കപ്പലുകൾ
★ ഗർത്തങ്ങൾ, പർവതങ്ങൾ, താഴ് വരകൾ തുടങ്ങിയ ഉപരിതലരൂപങ്ങൾക്ക് സ്ത്രീകളുടെ പേരുകൾ മാത്രം നൽകിയിട്ടുള്ളത് ഏത് ഗ്രഹത്തിലാണ്?
ശുക്രൻ
★ മുംതാസ് മഹൽ, ഔവയ്യാർ എന്നീ പേരുകളിലുള്ള ഗർത്തങ്ങൾ ഏത് ആകാശ ഗോളത്തിലാണ് ഉള്ളത് ?
ശുക്രൻ
★ ചൊവ്വയിലെ ഗർത്തങ്ങൾ നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത് ആരുടെ പേരിൽ?
പ്രശസ്ത ശാസ്ത്രജ്ഞർ, ശാസ്ത്ര ഗ്രന്ഥകാരൻമാർ
★ പ്രാചീന റോമിലെ കൃഷിദേവതയുടെ പേരിൽ നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന ആകാശ ഗോളമേത്?
സിറസ്
★ ഏറ്റവും വലിയ ക്ഷദ്രഗ്രഹം ഏത്?
സിറസ്
★ ഗ്രീക്കുകാരുടെ ദേവരാജനായ സീയൂസിന്റെ കാമുകിമാരുടെയും, പുത്രിമാരുടെയും പേരിൽ നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത് ഏത് ഗ്രഹത്തിന്റെ ഉപഗ്രഹങ്ങളാണ്?
വ്യാഴം
★ ജെ. ആർ. ആർ. ടോൾക്കിന്റെ 'ലോർഡ് ഓഫ് ദി റിങ്സ്' എന്ന കൃതിയിലെ പർവതങ്ങളുടെ പേരുകൾ നൽകിയിട്ടുള്ളത് ഏത് ഉപഗ്രഹത്തിലെ പർവതങ്ങൾക്കാണ്?
ടൈറ്റൻ
★ ഗ്രീക്ക്, റോമൻ ഐതീഹ്യങ്ങളിലെ ജലദേവതമാരുടെ പേരുകളുള്ള ഉപഗ്രഹങ്ങൾ ഏത് ഗ്രഹത്തിന്റേതാണ് ?
നെപ്ട്യൂൺ
★ സൗരയൂഥത്തിലെ ഏത് ഉപഗ്രഹത്തിലുള്ള നീണ്ട ചാലുകൾക്കാണ് വിവിധ സംസ്കാരങ്ങളിലെ പുണ്യനദികളുടെ പേരുകളുള്ളത്?
ട്രിറ്റൺ
★ സൗരയൂഥത്തിലെ ഏറ്റവും വലിയ പ്രതിചക്രവാതമേത്?
വ്യാഴത്തിലെ ഗ്രേറ്റ് റെഡ് സ്പോട്ട്
★ 'ലിറ്റിൽ റെഡ്സ്പോട്ട്' എന്ന കൊടുങ്കാറ്റ് മേഖല ഏതുഗ്രഹത്തിലാണ്?
വ്യാഴം
★ ഡ്രാഗൺ സ്റ്റോം, ഗ്രേറ്റ് വൈറ്റ് സ്പോട്ട് എന്നീ കൊടുങ്കാറ്റു മേഖലകൾ ഏതു ഗ്രഹത്തിലാണുള്ളത്?
ശനിയിൽ
★ ഗ്രേറ്റ് ഡാർക്ക് സ്പോട്ട്, മാന്ത്രികന്റെ കണ്ണ് എന്നീ
കൊടുങ്കാറ്റുമേഖലകൾ ഏതു ഗ്രഹത്തിലാണ്?
നെപ്ട്യൂൺ
★ 2006 ആഗസ്ത് 24-ന് ഗ്രഹപദവിയിൽ നിന്നും പുറത്താക്കപ്പെട്ട ഗോളമേത്?
പ്ലൂട്ടോ
★ നിലവിൽ പൂട്ടോയുടെ സ്ഥാനമെന്താണ്?
കുള്ളൻ ഗ്രഹമാണ്
★ 1930-ൽ പ്ലൂട്ടോയെ കണ്ടുപിടിച്ചതാര്?
ക്ലൈഡ് ടോംബോ
★ നിലവിൽ എത്ര കുള്ളൻ ഗ്രഹങ്ങളാണ് സൗരയൂഥത്തിലുള്ളത്?
അഞ്ച്
★ കുള്ളൻ ഗ്രഹങ്ങൾ ഏതൊക്കെ?
സിറിസ്, പ്ലൂട്ടോ, ഹൗമിയ, മേക്ക്മേക്ക് , ഇറിസ്
★ ഏറ്റവും വലിയ കുള്ളൻ ഗ്രഹമേത്?
ഇറിസ്
★ ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങൾ ഉള്ള സൗരയൂഥത്തിലെ ഗ്രഹമേത്?
വ്യാഴം
★ ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങളുള്ള രണ്ടാമത്തെ ഗ്രഹമേത്?
ശനി
★ ഉപഗ്രഹങ്ങളുടെ എണ്ണത്തിൽ മൂന്നാമതുളള ഗ്രഹമേത്?
യുറാനസ് (27 എണ്ണം)
★ നെപ്ട്യൂൺ ഗ്രഹത്തിന് എത്ര ഉപഗ്രഹങ്ങളുണ്ട്?
പതിമൂന്ന്
★ ഏതു ഗ്രഹത്തിൻന്റെ ഉപഗ്രഹങ്ങൾക്കാണ് ഗ്രീക്കുപുരാണങ്ങളിലെ കഥാപാത്രങ്ങളുടെ പേ രുകൾ നൽകിയിരിക്കുന്നത്?
ശനിയുടെ
★ ഷേക്സ്പിയർ, അലക്സാണ്ടർ പോപ്പ് എന്നിവരുടെ കൃതികളിലെ കഥാപാത്രങ്ങളുടെ പേരുകൾ നൽകിയിരിക്കുന്നത് ഏതു ഗ്രഹത്തിന്റെ ഉപഗ്രഹങ്ങൾക്ക്?
യുറാനസ്
★ സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹമേത്?
ഗാനിമീഡ് (വ്യാഴത്തിന്റെ)
★ സൗരയൂഥത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഉപഗ്രഹമേത്?
ശനിയുടെ ടൈറ്റൻ
Post a Comment