★ ഭൂമിയോട് ഏറ്റവും ചേർന്നുള്ള ഗ്രഹമേത്?
ശുക്രൻ
★ 'ഭൂമിയുടെ ഇരട്ട' എന്നറിയപ്പെടുന്ന ഗ്രഹമേത്?
ശുക്രൻ
★ 'പ്രഭാതനക്ഷത്രം, സായാഹ്നനക്ഷത്രം' എന്നീ പേരുകളുള്ള ഗ്രഹമേത്?
ശുക്രൻ
★ ഏറ്റവും ചൂടുകൂടിയ ഗ്രഹമേത്?
ശുക്രൻ
★ സൂര്യപ്രകാശത്തെ ഏറ്റവും കൂടുതൽ പ്രതിഫലിപ്പിക്കുന്ന ഗ്രഹമേത്?
ശുക്രൻ
★ പ്രണയത്തിന്റെയും സൗന്ദര്യത്തിന്റെയും റോമൻ ദേവതയായ വീനസിന്റെ പേര് നൽകിയിരിക്കുന്നത് ഏതു ഗ്രഹത്തിനാണ്?
ശുക്രൻ
★ സൂര്യൻ പടിഞ്ഞാറുദിച്ച് കിഴക്ക് അസ്തമിക്കുന്നത് ഏതു ഗ്രഹത്തിലാണ്?
ശുക്രനിൽ
★ അകലത്തിൽ സൂര്യനിൽ നിന്നും മൂന്നാമതുള്ള ഗ്രഹമേത്?
ഭൂമി
★ ഒരു ഉപഗ്രഹം മാത്രമുള്ള ഏകഗ്രഹമേത്?
ഭൂമി
★ 'നീലഗ്രഹം' എന്നറിയപ്പെടുന്ന ഗ്രഹമേത്?
ഭൂമി
★ ഏറ്റവും സാന്ദ്രത കൂടിയ ഗ്രഹമേത്?
ഭൂമി
★ ഏറ്റവും സാന്ദ്രത കുറഞ്ഞ ഗ്രഹമേത്?
ശനി
★ 'ചുവന്ന ഗ്രഹം' എന്നറിയപ്പെടുന്നതേത്?
ചൊവ്വ
★ ചൊവ്വയ്ക്ക് എത്ര ഉപഗ്രഹങ്ങളുണ്ട്?
രണ്ട് ഉപഗ്രഹങ്ങൾ
★ റോമാക്കാരുടെ യുദ്ധദേവനായ മാഴ്സിന്റെ പേര് നൽകിയിരിക്കുന്നത് ഏത് ഗ്രഹത്തിനാണ്?
ചൊവ്വ
★ 'തുരുമ്പിച്ച ഗ്രഹം' എന്നറിയപ്പെടുന്നതേത്?
ചൊവ്വ
★ ചൊവ്വയ്ക്ക് ചുവപ്പ് നിറം
നൽകുന്നത് എന്താണ്?
ഇരുമ്പ് ഓക്സൈഡിന്റെ സാന്നിധ്യം
★ സൗരയൂഥത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ ഒളിമ്പസ് മോൺസ് ഏതു ഗ്രഹത്തിലാണുള്ളത്?
ചൊവ്വയിൽ
★ സൗരയൂഥത്തിലെ ഏറ്റവും വലിയ മലയിടുക്കായ വാലിസ് മറൈനെറിസ് ഏതു ഗ്രഹത്തിലാണ്?
ചൊവ്വയിൽ
★ ഭൂമിയുടേതിനു സമാനമായ ദിനരാത്രങ്ങളുള്ള ഗ്രഹമേത്?
ചൊവ്വ
★ ചൊവ്വയിലെ ദിവസം എങ്ങനെ അറിയപ്പെടുന്നു?
സോൾ
★ ഭൂമിയിലേതു പോലെ ധ്രുവങ്ങളിൽ ഐസ് പാളികളുള്ള ഗ്രഹമേത്?
ചൊവ്വ
★ ഏറ്റവും വേഗത്തിൽ ഭ്രമണം ചെയ്യുന്ന ഗ്രഹമേത്?
വ്യാഴം
★ ഗുരുത്വാകർഷണ ബലം ഏറ്റവും കൂടുതലുള്ള ഗ്രഹമേത്?
വ്യാഴം
★ ആകർഷകമായ വലയങ്ങളുള്ള ഗ്രഹമേത്?
ശനി
★ വലിപ്പത്തിൽ മൂന്നാമതുള്ള ഗ്രഹമേത്?
യുറാനസ്
★ ടെലസ്ക്കോപ്പിന്റെ സഹായത്തോടെ കണ്ടു പിടിക്കപ്പെട്ട ആദ്യത്തെ ഗ്രഹമേത്?
യുറാനസ്
★ യുറാനസിനെ കണ്ടുപിടിച്ചതാര്?
വില്യം ഹെർഷൽ (1781)
★ ഏറ്റവും അകലെയുള്ള ഗ്രഹമേത്?
നെപ്ട്യൂൺ
★ ഏറ്റവും വേഗത്തിൽ കാറ്റുവീശുന്ന ഗ്രഹമേത്?
നെപ്ട്യൂൺ
★ 1846-ൽ നെപ്ട്യൂൺ ഗ്രഹത്തെ കണ്ടുപിടിച്ചത് ആരൊക്കെ ചേർന്നാണ്?
അർബെയ്ൻ വെരിയർ, ജോൺ ആദംസ്, ജൊഹാൻ ഗാലെ
Post a Comment