◆ രാസപ്രവർത്തനങ്ങളിൽ ഇലക്ട്രോൺ വിട്ടു കൊടുക്കുന്ന മൂലകങ്ങൾ
ലോഹങ്ങൾ
◆ ലോഹങ്ങളെക്കുറിച്ചുള്ള പഠനം
മെറ്റലർജി
◆ ലോഹങ്ങളുടെ ചാലകത നിശ്ചയിക്കുന്ന ഘടകം
സ്വതന്ത്ര ഇലക്ട്രോൺ
◆ ഒരു ലോഹത്തെ വലിച്ചു നീട്ടി നേർത്ത കമ്പിയാക്കാൻ സാധിക്കുന്ന പ്രത്യേകത
ഡക്റ്റിലിറ്റി
◆ ഒരു ലോഹത്തെ അടിച്ചു പരത്തി കനം കുറഞ്ഞ തകിടുകളാക്കി മാറ്റാൻ സാധിക്കുന്ന സവിശേഷത
മാലിയബിലിറ്റി
◆ മാലിയബിലിറ്റി ഏറ്റവും കൂടിയ ലോഹം
സ്വർണ്ണം
◆ ഡക്റ്റിലിറ്റി ഏറ്റവും കൂടിയ ലോഹം
പ്ലാറ്റിനം
◆ ഏറ്റവുമധികം വലിച്ചു നീട്ടാവുന്നതിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന ലോഹം
ടങ്സ്റ്റൺ
◆ വൈദ്യുത ബൾബുകളിൽ ഫിലമെന്റ് നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്ന ലോഹം
ടങ്സ്റ്റൺ
◆ റെസിസ്റ്റിവിറ്റി ഏറ്റവും കൂടിയ ശുദ്ധ ലോഹം
ടങ്സ്റ്റൺ
◆ ലോഹങ്ങളെ മുറിക്കുമ്പോൾ പുതുതായി രൂപം കൊള്ളുന്ന പ്രതലം തിളക്കമാർന്നതാകുന്ന സവിശേഷത
ലോഹദ്യുതി (Lustre)
◆ താപം കടത്തിവിടാനുള്ള ലോഹങ്ങളുടെ കഴിവ്
താപചാലകത (Thermal Conductivity)
◆ താപചാലകതയുടെ യൂണിറ്റ്
Wm-¹ K-¹ (വാട്ട്സ് പെർ മീറ്റർ കെൽവിൻ)
◆ ഏറ്റവും ഉയർന്ന താപചാലകതയുള്ള ലോഹം
വെള്ളി
◆ താപചാലകത കൂടിയ മറ്റ് ലോഹങ്ങൾ
അലുമിനിയം, കോപ്പർ
◆ ആഹാരം പാകം ചെയ്യാൻ ലോഹനിർമിതമായ പാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിന് ഉപയോഗപ്പെടുത്തുന്ന ലോഹത്തിന്റെ സവിശേഷത
താപചാലകത
◆ ഉറച്ച പ്രതലത്തിൽ തട്ടുമ്പോൾ പ്രത്യേക തരം ശബ്ദം പുറപ്പെടുവിക്കാനുള്ള ലോഹങ്ങളുടെ കഴിവ് സൊണോരിറ്റി (Sonority)
◆ വൈദ്യുതി കടത്തിവിടാനുള്ള ലോഹങ്ങളുടെ കഴിവ്
വൈദ്യുത ചാലകത (Electric Conductivity)
◆ ഭൂവൽക്കത്തിൽ കാണപ്പെടുന്ന ലോഹാംശം അടങ്ങിയ പ്രകൃതിജന്യ വസ്തുക്കളാണ്
ധാതുക്കൾ
◆ വ്യാവസായികമായി ലോഹം ഉല്പാദിപ്പിക്കാൻ ഉപയോഗിക്കുന്ന ലോഹധാതുവാണ്
അയിര്
◆ അയിരിലെ മാലിന്യങ്ങളാണ്
ഗാങ്
◆ ഗാങിനെ നീക്കം ചെയ്യാനുപയോഗിക്കുന്ന പദാർത്ഥങ്ങളാണ്
ഫ്ളക്സ്
★ ഏറ്റവും ഉയർന്ന ദ്രവണാങ്കം ഉള്ള ലോഹം?
ടങ്സ്റ്റൺ (3422°C)
★ ഏറ്റവും താഴ്ന്ന ദ്രവണാങ്കം ഉള്ള ലോഹം?
മെർക്കുറി (-39°C)
★ ഏറ്റവും ഉയർന്ന തിളനിലയുള്ള ലോഹം?
റിനിയം (5590°C)
★ ഏറ്റവും താഴ്ന്ന തിളനിലയുള്ള ലോഹം?
മെർക്കുറി (357°C)
★ ഏറ്റവും ഉയർന്ന സാന്ദ്രത ഉള്ള ലോഹങ്ങൾ?
ഓസ്മിയം, ഇറിഡിയം
★ ഏറ്റവും താഴ്ന്ന സാന്ദ്രതയുള്ള ലോഹം?
ലിഥിയം
★ ഏറ്റവും ഉയർന്ന കാഠിന്യമുള്ള ലോഹം?
ക്രോമിയം
★ ഏറ്റവും താഴ്ന്ന കാഠിന്യമുള്ള ലോഹം?
സീസിയം
★ മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം?
കാൽസ്യം
★ രക്തം കട്ട പിടിക്കാൻ സഹായിക്കുന്ന ലോഹം?
കാൽസ്യം
★ കൃത്രിമമായി നിർമ്മിക്കപ്പെട്ട ആദ്യലോഹം?
ടെക്നീഷ്യം
★ ഏറ്റവും ഭാരം കുറഞ്ഞ ലോഹം?
ലിഥിയം
★ ചാലകശേഷി ഏറ്റവും കുറഞ്ഞ
ലോഹം?
ബിസ്മത്ത്
★ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ലോഹം?
ഇരുമ്പ്
★ മഴവിൽ ലോഹം എന്നറിയപ്പെടുന്നത്?
ഇറിഡിയം
★ ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുളള ലോഹം?
അലുമിനിയം
★ ചന്ദ്രനിൽ ധാരാളമായി കാണുന്ന ലോഹം?
ടൈറ്റാനിയം
★ വിമാനത്തിന്റെ എഞ്ചിൻ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹം?
ടൈറ്റാനിയം
★ അത്ഭുത ലോഹം എന്നറിയപ്പെടുന്നത്?
ടൈറ്റാനിയം
★ രക്തത്തിലെ ഹീമോഗ്ലോബിനിൽ അടങ്ങിയിരിക്കുന്ന ലോഹം?
ഇരുമ്പ്
★ വൈറ്റമിൻ B ൽ അടങ്ങിയിരിക്കുന്ന ലോഹം?
കൊബാൾട്ട്
★ ജലത്തിൽ സൂക്ഷിക്കുന്ന അലോഹം?
ഫോസ്ഫറസ്
★ ഫോസ്ഫറസ് കണ്ടുപിടിച്ചതാര്?
ഹെന്നിങ് ബ്രാൻഡ്
★ കലാമിൻ എന്നത് ഏതു ലോഹത്തിന്റെ ധാതുവാണ്?
സിങ്ക്
★ കണ്ണുനീരിൽ അടങ്ങിയിരിക്കുന്ന ലോഹം?
സിങ്ക്
★ പ്രകൃതിയിൽ സ്വതന്ത്രാവസ്ഥയിൽ കാണപ്പെടുന്ന ലോഹങ്ങൾ?
സ്വർണ്ണം
വെള്ളി, പ്ലാറ്റിനം
★ കുലീന ലോഹങ്ങൾ എന്നറിയപ്പെടുന്നത്?
സ്വർണ്ണം, വെള്ളി, പ്ലാറ്റിനം
★ കുലീന ലോഹങ്ങൾ നിർമ്മിക്കുന്ന പ്രക്രിയ?
സയനഡ് പ്രക്രിയ
★ മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹം?
ചെമ്പ്
★ ഭാവിയുടെ ലോഹം എന്നറിയപ്പെടുന്നത്?
ടൈറ്റാനിയം
Post a Comment