Bookmark

മൂലകങ്ങൾ (Elements)


■ ഒരേ തരം ആറ്റങ്ങൾ കൊണ്ട് നിർമ്മിതമായിരിക്കുന്നവയാണ് മൂലകങ്ങൾ

◆ മൂലകങ്ങൾ ആറ്റങ്ങളാൽ നിർമ്മിതമാണെന്ന് ആദ്യം തെളിയിച്ചത് 

ജോൺ ഡാൾട്ടൺ

◆ സസ്യങ്ങൾ പുറന്തള്ളുന്ന ഓക്സിജൻ അന്തരീക്ഷവായുവിനെ ശുദ്ധീകരിക്കുമെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ

ലാവോസിയെ

◆ മൂലകങ്ങൾക്ക് അവയുടെ പേരിന്റെ അടിസ്ഥാനത്തിൽ പ്രതീകങ്ങൾ നൽകുന്ന സമ്പ്രദായം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ 

 ബർസേലിയസ്

◆ ജലം ഒരു സംയുക്തമാണെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ 

കാവൻഡിഷ് 

◆ ജലത്തിലെ ഹൈഡ്രജനും ഓക്സിജനും തമ്മിലുള്ള അനുപാതം 

2 : 1 

◆ ഏറ്റവും കൂടുതൽ ഐസോടോപ്പുകൾ ഉള്ള മൂലകം

ടിൻ

◆ മൂലകത്തിന് ആദ്യമായി നിർവചനം നൽകിയ വ്യക്തി 

റോബർട്ട് ബോയിൽ 

◆ ജീവികളുടെ DNA യിലും RNA യിലും കാണപ്പെടുന്ന മൂലകം 

ഫോസ്ഫറസ്

◆ ഫോസ്ഫറസ് കണ്ടെത്തിയത്

ഹെനിംഗ് ബ്രാന്റ് 

◆ ജലത്തിൽ സൂക്ഷിക്കുന്ന മൂലകം 

ഫോസ്ഫറസ്

◆ ഇലക്ട്രോ പോസിറ്റിവിറ്റി ഏറ്റവും കൂടുതലുള്ള മൂലകം 

സീസിയം

◆ ഇലക്ട്രോനെഗറ്റിവിറ്റി ഏറ്റവും കൂടുതലുള്ള മൂലകം

ഫ്ളൂറിൻ 

◆ ഇലക്ട്രോൺ അഫിനിറ്റി ഏറ്റവും കൂടുതലുള്ള മൂലകം

ക്ലോറിൻ 

◆ ഭൂമിയിൽ ജീവന് അടിസ്ഥാനമായ മൂലകം 

കാർബൺ

◆ സൗരസെൽ നിർമ്മാണത്തിനുപയോഗിക്കുന്ന മൂലകം

സിലിക്കൺ

◆ ഏറ്റവും ഭാരം കൂടിയ പ്രകൃതിദത്ത മൂലകം

യുറേനിയം 

◆ ചിപ്പുകളുടേയും ട്രാൻസിസ്റ്ററുകളുടേയും നിർമ്മാണത്തിനുപയോഗിക്കുന്ന മൂലകങ്ങൾ

സിലിക്കൺ, ജർമ്മേനിയം 

◆ കടൽ പായലുകളിൽ സമൃദ്ധമായി കാണപ്പെടുന്ന മൂലകം

 ഫോസ്ഫറസ്  

◆ ചുവന്നുള്ളിയുടെ നീറ്റലിന് കാരണമായ മൂലകം

സൾഫർ 

◆ വജ്രത്തിന് സമാനമായ പരൽ ഘടനയുള്ള മൂലകം

ജർമ്മേനിയം 

◆ റേഡിയോ ആക്റ്റിവിറ്റി ഏറ്റവും കൂടുതലുള്ള മൂലകം

റഡോൺ 

◆ നീന്തൽ കുളങ്ങൾ ശുദ്ധീകരിക്കുന്നതിന് അണുനാശിനിയായി ഉപയോഗിക്കുന്ന മൂലകം

ക്ലോറിൻ 

◆ പുകയിലയിൽ നേരിയ തോതിൽ അടങ്ങിയിരിക്കുന്ന റേഡിയോ ആക്ടീവ് മൂലകം

പൊളോണിയം 

◆ അറ്റോമിക ക്ലോക്കുകളിൽ ഉപയോഗിക്കുന്ന മൂലകം

സീസിയം 

◆ ഒരു ഡ്രൈസെല്ലിൽ ഇലക്ട്രോഡായി ഉപയോഗിക്കുന്ന മൂലകം

സിങ്ക് 

◆ റബ്ബറിന്റെ കാഠിന്യം കൂട്ടുവാനുപയോഗിക്കുന്ന മൂലകം

സൾഫർ

◆ റബ്ബറിന്റെ കാഠിന്യം കൂട്ടുവാൻ സൾഫർ ചേർക്കുന്ന പ്രക്രിയ

വൾക്കനൈസേഷൻ

◆ ദ്രാവകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന റേഡിയോ ആക്ടീവ് മൂലകം 

ഫ്രാൻഷ്യം

◆ 'ആസിഡ് ഉണ്ടാക്കുന്നത്' എന്നർത്ഥം വരുന്ന മൂലകം

ഓക്സിജൻ 

◆ ഓക്സിജനും ഹൈഡ്രജനും ആ പേരു നൽകിയത്

ലാവോസിയർ 

◆ സിലിക്ക എന്നറിയപ്പെടുന്ന സംയുക്തം

സിലിക്കൺ ഡൈ ഓക്സൈഡ് 

◆ മനുഷ്യരിൽ കൂടുതലായി കാണപ്പെടുന്ന റേഡിയോ ആക്ടീവ് മൂലകം

പൊട്ടാസ്യം 40 

◆ ഏത് മൂലകത്തിന്റെ സാന്നിധ്യമാണ് വജ്രത്തിന് നീലനിറം നൽകുന്നത്

ബോറോൺ

◆ വജ്രത്തിന്റെ മഞ്ഞ നിറത്തിന് കാരണമായ മൂലകം

 നൈട്രജൻ 

◆ സൾഫർ വായുവിൽ കത്തുമ്പോൾ ലഭിക്കുന്ന നിറം

നീല 

◆ കോപ്പറിന്റെ ശത്രു എന്നറിയപ്പെടുന്ന മൂലകം

സൾഫർ 

◆ റേഡിയോ ആക്റ്റിവ് ഐസോടോപ്പുകളില്ലാത്ത മൂലകം 

സൾഫർ

 അന്തരീക്ഷത്തിൽ കൂടുതലായി കാണപ്പെടുന്ന മൂലകങ്ങൾ

● നൈട്രജൻ - 78% 

● ഓക്സിജൻ - 21% 

● ആർഗൺ - 0.9%

 ഭൂവൽക്കത്തിൽ കൂടുതലായി കാണപ്പെടുന്ന മൂലകങ്ങൾ

● ഓക്സിജൻ - 46.6% 

● സിലിക്കൺ - 27.7% 

● അലുമിനിയം - 8.3% 

● അയൺ - 5.1% 

● കാത്സ്യം - 3.6%

 മനുഷ്യശരീരത്തിൽ കാണപ്പെടുന്ന മൂലകങ്ങൾ

● ഓക്സിജൻ - 65%

● കാർബൺ - 18%

● ഹൈഡ്രജൻ -  10%

● നൈട്രജൻ - 3%

● കാൽസ്യം - 1.4%

● ഫോസ്ഫറസ് - 1%

● സൾഫർ - 0.25%

● മറ്റുള്ളവ - 1. 71%
Post a Comment

Post a Comment