★ പ്രകാശത്തെക്കുറിച്ചുള്ള പഠനം?
ഒപ്റ്റിക്സ്
★ പ്രകാശത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന ടാക്കിയോൺസ് കണ്ടെത്തിയതാര്?
ഇ.സി.ജി. സുദർശൻ
★ പ്രകാശത്തിന്റെ തരംഗസിദ്ധാന്തം ആവിഷ്കരിച്ചതര്?
ക്രിസ്ത്യൻ ഹൈജൻസ്
★ പ്രകാശത്തിന്റെ കണികാസിദ്ധാന്തം ആവിഷ്കരിച്ചതാര്?
ഐസക് ന്യൂട്ടൺ
★ പ്രകാശവേഗത ഏറ്റവും കൂടുതൽ ശൂന്യതയിലാണെന്ന് കണ്ടെത്തിയത് ആരാണ്?
ലിയോൺ ഫുക്കാൾട്ട്
★ സോപ്പുകുമിളയിൽ നിറങ്ങൾ രൂപപ്പെടുന്നത് ഏത് പ്രതിഭാസം മൂലമാണ്?
ഇന്‍റർഫെറൻസ്
★ നിഴലുകൾ ക്രമരഹിതമായി കാണുന്നത് ഏത് പ്രതിഭാസം മൂലമാണ്?
ഡിഫ്രാക്ഷൻ
★ ശൂന്യതയിൽ പ്രകാശത്തിന്റെ വേഗത എത്രയാണ്?
സെക്കന്‍റിൽ ഏതാണ്ട് മൂന്നു ലക്ഷം കി. മീ.
★ പ്രകാശരശ്മികൾ സോഡിയം, പൊട്ടാസ്യം തുടങ്ങിയ ലോഹങ്ങളുടെ ഉപരിതലത്തിൽ പതിക്കുമ്പോൾ അതിൽനിന്നും ഇലക്ട്രോൺ ഉൽസർജിക്കുന്ന പ്രതിഭാസമേത്?
ഫോട്ടോ ഇലക്ട്രിക്ക് പ്രഭാവം
★ ഫോട്ടോ ഇലക്ട്രിക്ക് പ്രഭാവം ആവിഷ്കരിച്ചതാര്?
ഹെൻട്രിച്ച് ഹെർട്ട്സ്
★ ക്വാണ്ടം സിദ്ധാന്തം ആവിഷ്കരിച്ചതാര്?
മാക്സ് പ്ലാങ്ക്
★ ഫോട്ടോ ഇലക്ട്രിക് പ്രഭാവം ആവിഷ്കരിച്ചതാര്?
ആൽബർട്ട് ഐൻസ്റ്റീൻ
★ പ്രാഥമിക വർണങ്ങൾ പച്ച, നീല, ചുമപ്പ് എന്നിവയാണ്.
◆ ദ്വിതീയ വർണ്ണങ്ങൾ മഞ്ഞ, സിയാൻ, മജന്ത എന്നിവയാണ്.
● പച്ച + ചുവപ്പ് = മഞ്ഞ
● നീല + ചുവപ്പ് = മജന്ത
● പച്ച + നീല = സിയാൻ
● പച്ച + നീല + ചുവപ്പ് = വെള്ള
◆ ചുവപ്പ്, നീല എന്നിവ തൃതീയ വർണ്ണങ്ങളാണ്.
● മജന്ത + മഞ്ഞ = ചുവപ്പ്
● സിയാൻ + മജന്ത = നീല
★ ചുമപ്പും പച്ചയും കൂടിച്ചേരുമ്പോൾ ഉണ്ടാകുന്ന നിറം?
മഞ്ഞ
★ നീലയും പച്ചയും കൂടിച്ചേരുമ്പോൾ ഉണ്ടാകുന്ന നിറം?
സിയാൻ
★ നീലയും ചുമപ്പും കൂടിച്ചേരുമ്പോൾ ഉണ്ടാകുന്ന നിറം?
മജന്ത
★ പ്രാഥമികവർണങ്ങൾ കൂടിച്ചേരുമ്പോൾ ഉണ്ടാകുന്ന നിറം?
വെളുപ്പ്
★ കണ്ണിനു ഏറ്റവും സുഖകരമായ നിറം?
മഞ്ഞ
★ സയന്റിഫിക് ലബോറട്ടറികളിൽ അപകടത്തെ സൂചിപ്പിക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്ന നിറം?
മഞ്ഞ
★ അപകട സൂചനയ്ക്കുള്ള സിഗ്നലുകളിൽ ഉപയോഗിക്കുന്ന നിറം?
ചുവപ്പ്
★ ടെലിവിഷൻ സംപ്രേക്ഷണത്തിന് ഉപയോഗിക്കുന്ന അടിസ്ഥാന നിറങ്ങൾ?
പച്ച, നീല, ചുവപ്പ്
★ സമന്വിതപ്രകാശം അതിന്റെ ഘടകവർണങ്ങളായി പിരിയുന്ന പ്രതിഭാസം?
പ്രകീർണനം
★ നക്ഷത്രങ്ങളുടെ നിറം സൂചിപ്പിക്കുന്നത്?
അവയുടെ താപനിലയെ
★ ഘടകവർണങ്ങൾ കൂടിച്ചേർന്നാൽ സമന്വിത പ്രകാശം ലഭിക്കുമെന്ന് കണ്ടെത്തിയതാര്?
ഐസക് ന്യൂട്ടൺ
★ മഴവില്ല് ഉണ്ടാകാൻ കാരണമായ പ്രതിഭാസം?
പ്രകീർണനം
★ മഴവില്ലിൽ ഏറ്റവും മുകളിൽ കാണപ്പെടുന്ന വർണം?
ചുമപ്പ്
★ മഴവില്ലിൽ ഏറ്റവും താഴെ കാണുന്ന വർണം?
വയലറ്റ്
◆ മഴവില്ലിൽ ചുമപ്പ് കാണുന്ന കോൺ - 42.8 ഡിഗ്രി
◆ മഴവില്ലിൽ വയലറ്റ് കാണുന്ന കോൺ - 40.8 ഡിഗ്രി
★ മഴവില്ലിന്റെ ആകൃതി?
അർദ്ധവൃത്താകൃതി
★ ഒരു വസ്തുവിന്റെ ദൃശ്യാനുഭവം കണ്ണിൽ തങ്ങി നിൽക്കുന്ന അവസ്ഥ?
വീക്ഷണ സ്ഥിരത (പെർസിസ്റ്റൻസ് ഓഫ് വിഷൻ)
★ പെർസിസ്റ്റൻസ് ഓഫ് വിഷനിൽ ദശ്യാനുഭൂതി കണ്ണിൽതന്നെ തങ്ങിനിൽക്കുന്ന സമയം?
1/16 സെക്കന്‍റ്
★ എല്ലാ നിറത്തെയും പ്രതിഫലിപ്പിക്കുന്ന വസ്തുവിന്റെ നിറം?
വെളുപ്പ്
★ എല്ലാ നിറത്തെയും ആഗിരണം ചെയ്യുന്ന വസ്തുവിന്റെ നിറം?
കറുപ്പ്
★ ചുവന്ന വസ്തു നീല ഗ്ലാസിലൂടെ ഏത് നിറത്തിൽ കാണപ്പെടും?
കറുപ്പ്
★ അന്തരീക്ഷവായുവിലെ പൊടിപടലത്തിൽ തട്ടി പ്രകാശത്തിനുണ്ടാകുന്ന ഭാഗികമായ പ്രതിഫലനം?
വിസരണം
★ ആകാശത്തിന്റെ നീലനിറം, കടലിന്റെ നീലനിറം ഇവ വിശദീകരിച്ചത്?
സി.വി. രാമൻ
★ പ്രകാശതീവ്രതയുടെ (Luminous Intensity) യുണിറ്റ്?
കാൻഡല
★ സൂര്യപ്രകാശത്തിലെ താപകിരണങ്ങൾ എന്നറിയപ്പെടുന്നത്?
ഇൻഫ്രാറെഡ്
★ വിദൂരവസ്തുക്കളുടെ ഫോട്ടോ എടുക്കുവാന്‍ വേണ്ടി ഉപയോഗിക്കുന്നത്?
ഇൻഫ്രാറെഡ്
★ നെയ്യിലെ മായം തിരിച്ചറിയുവാൻ ഉപയോഗിക്കുന്നത്?
അൾട്രാവയലറ്റ് കിരണം
★ കള്ളനോട്ടു തിരിച്ചറിയുവാൻ വേണ്ടി ഉപയോഗിക്കുന്ന കിരണം?
അൾട്രാവയലറ്റ്
★ സൂര്യാഘാതം (Sun burn) ഉണ്ടാകുന്നതിനു കാരണം?
അൾട്രാവയലറ്റ് കിരണം.
★ ചുമപ്പ്, പച്ച എന്നീ നിറങ്ങളെ തിരിച്ചറിയുവാൻ കഴിയാത്ത അവസ്ഥ?
വർണാന്ധത (Colour blindness).
★ വൈദ്യുതകാന്തിക സ്പെക്ട്രത്തിലെ ഏറ്റവും ഇടുങ്ങിയ ഭാഗം?
ദൃശ്യപ്രകാശം
★ ദൃശ്യപ്രകാശത്തിന്റെ തരംഗദൈർഘ്യം?
400-700 നാനോമീറ്റർ
★ സൂര്യനിൽ നിന്നുമുള്ള അൾട്രാവയലറ്റ് കിരണങ്ങളെ ആഗിരണം ചെയ്യുന്ന അന്തരീക്ഷവായുവിലെ പാളി?
ഓസോൺ പാളി
★ ഓസോണിന്റെ നിറം?
ഇളം നീല
★ ഒപ്റ്റിക്കൽ ഫൈബറുകൾ പ്രകാശത്തിന്റെ ഏതു സ്വഭാവത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നു?
പൂർണാന്തരിക പ്രതിഫലനം (Total Internal Reflection)
★ വൈദ്യുതകാന്തികസിദ്ധാന്തം ആവിഷ്കരിച്ചതാര്?
മാക്സ്‌വെൽ
Post a Comment