◆ 'ശരീരത്തിലെ രാസസന്ദേശവാഹകർ' എന്നറിയപ്പെടുന്നു.
◆ ക്രമാനുഗതമായി ശരീരത്തിൽ നടക്കുന്ന ഉപാപചയ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന രാസവസ്തുക്കൾ
★ കുഴലുകൾ ഇല്ലാത്തതിനാൽ ഉത്പാദിപ്പിക്കുന്ന ഹോർമോണുകളെ നേരിട്ട് രക്തത്തിലേക്ക് കടത്തിവിടുന്ന ഗ്രന്ഥികൾ എങ്ങനെ അറിയപ്പെടുന്നു?
അന്തഃസ്രാവി ഗ്രന്ഥികൾ
★ ഹോർമോണുകളെ നേരിട്ട് രക്തത്തിലേക്കു കടത്തിവിടാത്ത ഗ്രന്ഥികളേവ?
ബാഹിർസ്രാവി ഗ്രന്ഥികൾ
★ തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന പ്രധാന ഹോർമോണേത്?
തൈറോക്സിൻ
★ തൈറോക്സിൻ ഹോർമോണിന്റെ നിർമാണത്തിനാവശ്യമായ ധാതുവേത്?
അയോഡിൻ
★ അയോഡിന്റെ കുറവു മൂലം തൈറോയ്ഡ് ഗ്രന്ഥി വീങ്ങുന്ന രോഗാവസ്ഥയേത്?
ഗോയിറ്റർ
★ തൈറോക്സിൻ ഹോർമോണിന്റെ ഉത്പാദനക്കുറവു മൂലം കുട്ടികളിൽ മാനസികവും, ശാരീരികവുമായ വളർച്ച മുരടിക്കുന്ന അവസ്ഥയേത്?
ക്രിട്ടിനിസം
★ തൈറോക്സിന്റെ ഉത്പാദനക്കുറവിന്റെ ഫലമായി മുതിർന്നവരിൽ ഉണ്ടാവുന്ന രോഗാവസ്ഥയേത്?
മിക്സിഡിമ
★ 'ആദംസ് ആപ്പിൾ' എന്നറിയപ്പെടുന്ന ഗ്രന്ഥിയേത്?
തൈറോയ്ഡ് ഗ്രന്ഥി
★ അന്തഃസ്രാവി, ബാഹിർസ്രാവി സ്വഭാവങ്ങൾ ഒരേസമയം പുലർത്തുന്ന ശരീരത്തിലെ ഏക ഗ്രന്ഥിയേത്?
ആഗ്നേയഗ്രന്ഥി (പാൻക്രിയാസ്)
★ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയേത്?
കരൾ
★ ശരീരത്തിലെ ഏറ്റവും വലിയ അന്തഃസ്രാവി ഗ്രന്ഥിയേത്?
തൈറോയ്ഡ് ഗ്രന്ഥി
★ മനുഷ്യശരീരത്തിന്റെ വിവിധഭാഗങ്ങളിലേക്ക് ഹോർമോണുകളെ വഹിച്ചുകൊണ്ടു പോകുന്നത് എന്താണ്?
രക്തം
★ അന്തഃസ്രാവി, ബാഹിർസ്രാവി സ്വഭാവങ്ങൾ ഒരേസമയം പുലർത്തുന്ന ശരീരത്തിലെ ഏക ഗ്രന്ഥിയേത്?
ആഗ്നേയഗ്രന്ഥി (പാൻക്രിയാസ്)
★ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയേത്?
കരൾ
★ ശരീരത്തിലെ ഏറ്റവും വലിയ അന്തഃസ്രാവി ഗ്രന്ഥിയേത്?
തൈറോയ്ഡ് ഗ്രന്ഥി
★ മനുഷ്യശരീരത്തിന്റെ വിവിധഭാഗങ്ങളിലേക്ക് ഹോർമോണുകളെ വഹിച്ചുകൊണ്ടു പോകുന്നത് എന്താണ്?
രക്തം
★ കാൽസിടോണിൻ എന്ന ഹോർമോൺ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥിയേത്?
തൈറോയ്ഡ് ഗ്രന്ഥി
★ രക്തത്തിലെ കാൽസ്യത്തിന്റെ അളവിനെ നിയന്ത്രിക്കുന്ന ഹോർമോണേത്?
പാരാതാർമോൺ
★ പാരാതൊർമോൺ ഹോർമോണിനെ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥിയേത്?
പാരാതൈറോയ്ഡ് ഗ്രന്ഥി
★ പേശികളുടെ പ്രവർത്തനത്ത ബാധിക്കുന്ന 'ടെറ്റനി' എന്ന രോഗം ഏത് ഹോർമോണിന്റെ കുറവുമൂലമാണ് ഉണ്ടാകുന്നത്?
പാരാതൊർമോൺ
★ അധിവൃക്കാഗ്രന്ഥി എന്നറിയപ്പെടുന്നതേത്?
അഡ്രീനൽ ഗ്രന്ഥി
★ ആൽഡോസ്റ്റിറോൺ, കോർട്ടിസോൾ, ഈസ്ട്രജൻ, അഡ്രിനാലിൻ എന്നീ ഹോർമോണുകളെ പുറപ്പെടുവിക്കുന്ന ഗ്രന്ഥിയേത്?
അഡ്രീനൽ ഗ്രന്ഥി
★ ഗർഭപാത്രത്തിന്റെ സങ്കോചത്തിന് സഹായിക്കുന്ന ഹോർമോണേത്?
ഓക്സിടോസിൻ
★ ഓക്സിടോസിൻ ഹോർമോണിനെ ഉത്പാദിപ്പിക്കുന്ന മസ്തിഷ്ക ഭാഗമേത്?
ഹൈപ്പോത്തലാമസ്
★ 'ഗർഭരക്ഷാ ഹോർമോൺ' എന്നറിയപ്പെടുന്നതേത്?
പ്രോജസ്റ്റിറോൺ
★ പീയൂഷഗ്രന്ഥി ഉത്പാദിപ്പി ക്കുന്ന ഏത് ഹോർമോണാണ് ശരീരവളർച്ചയെ നേരിട്ട് സ്വാധീനിക്കുന്നത്?
സൊമാറ്റോട്രോഫിൻ
★ സൊമാറ്റോട്രോഫിൻ ഹോർമോണിന്റെ അളവ് കുറയുന്നതുമൂലമുള്ള രോഗാവസ്ഥയേത്?
വാമനത്വം
★ ശരീരവളർച്ചയുടെ ഘട്ടത്തിൽ
സൊമാറ്റോട്രോഫിൻ ഹോർമോണിന്റെ അളവു കൂടുമ്പോഴുള്ള രോഗാവസ്ഥയേത്?
ഭീമാകാരത്വം
★ പ്രായപൂർത്തിയായവരിൽ സൊമാറ്റോട്രോഫിന്റെ ഉത്പാദനം കൂടിയാലുള്ള രോഗാവസ്ഥയേത്?
അക്രോമെഗലി
★ ജീവികളിലെ ജൈവകോശങ്ങളുടെ താളാത്മകമായ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന ഗ്രന്ഥിയേത്?
പീനിയൽ ഗ്രന്ഥി
★ പീനിയൽ ഗ്രന്ഥി പുറപ്പെടുവിക്കുന്ന പ്രധാന ഹോർമോണുകളേവ?
മെലാടോൺ, സെറാടോൺ
★ രാത്രിയിൽ ഏത് ഹോർമോണിന്റെ അളവ് രക്തത്തിൽ കൂടുന്നതിനാലാണ് ഉറക്കം വരുന്നത്?
മെലാടോൺ
★ പീനിയൽ ഗ്രന്ഥി ഏറ്റവും നന്നായി വികസിച്ചിട്ടുള്ള ജീവി വർഗമേത്?
പക്ഷികൾ
★ 'ജൈവഘടികാരം' എന്നറിയപ്പെടുന്ന ഗ്രന്ഥിയേത്?
പീനിയൽ ഗ്രന്ഥി
★ ഹൃദയത്തെ ഉത്തേജിപ്പിക്കാൻ കഴിവുള്ള ഹോർമോണത്?
അഡ്രിനാലിൻ
★ ദഹനരസമായ പിത്തരസം പുറപ്പെടുവിക്കുന്ന അവയവമേത്?
കരൾ
★ പിത്തരസത്തിന് പച്ചയും മഞ്ഞയും ചേർന്ന നിറം നൽകുന്ന വർണകണമേത്?
ബിലിറൂബിൻ
★ പിത്തരസത്തിന്റെ പ്രധാന ധർമം എന്താണ്?
ഭക്ഷണത്തിലെ കൊഴുപ്പിനെ ദഹിപ്പിക്കൽ
★ ശരീരത്തിലെ എല്ലുകളുടെ നിർമാണവുമായി ബന്ധപ്പെട്ടുള്ള ഹോർമോണേത്?
കാൽസിടോണിൻ
★ വിശപ്പിന് കാരണമാവുന്ന ഒറെക്സിൻ ഹോർമോൺ ഉത്പാദിപ്പിക്കപ്പെടുന്നതെവിടെ?
ഹൈപ്പോത്തലാമസ്
★ എറിത്രോപോയിറ്റിൻ, കാൽസിട്രിയോൾ എന്നീ ഹോർമോണുകൾ പുറപ്പെടുവിക്കുന്ന അവയവമേത്?
വൃക്ക
★ നാട്രിയുറെറ്റിക് പെപ്റ്റൈഡ് ഹോർമോൺ പുറപ്പെടുവിക്കുന്ന അവയവമേത്?
ഹൃദയം
★ 'യുവത്വഹോർമോൺ' എന്നറിയപ്പെടുന്നതേത്?
തൈമോസിൻ
★ അടിയന്തര ഹോർമോൺ എന്നറിയപ്പെടുന്നതേത്?
അഡ്രിനാലിൻ
★ 'ശരീരത്തിലെ മാസ്റ്റർഗ്രന്ഥി' എന്നറിയപ്പെടുന്നതേത്?
പീയൂഷഗ്രന്ഥി (പിറ്റിയൂറ്ററി)
★ മറ്റ് ഗ്രന്ഥികളുടെ ഹോർമോൺ ഉത്പാദനത്തെ സ്വാധീനിക്കുന്ന ട്രോഫിക്ക് ഹോർമോണുകൾ പുറപ്പെടുവിക്കുന്ന ഗ്രന്ഥിയേത്?
പീയൂഷഗ്രന്ഥി
Post a Comment