◆ ഇന്ത്യയിലെ ഏറ്റവും വലിയ നദി?
ഗംഗ (2525കി.മീ)
◆ ഗംഗയുടെ ഏറ്റവും വലിയ പോഷക നദിയേത്?
യമുന
◆ ഏറ്റവും കൂടുതൽ പോഷക നദികളുള്ള ഇന്ത്യൻ നദി?
ഗംഗ
◆ ഇന്ത്യയുടെ ദേശീയ നദി ഏത്?
ഗംഗ
◆ ഗംഗയുടെ ഉത്ഭവ സ്ഥാനമേത്?
ഹിമാലയത്തിലെ ഗംഗോത്രി ഗ്ലേസിയറിലെ ഗോമുഖ് ഗുഹ
◆ ഉത്ഭവ സ്ഥാനത്ത് ഗംഗയുടെ പേര്?
ഭഗീരഥി
◆ ഹിമാലയ പർവത രൂപീകരണ പ്രക്രിയകളുടെ ഫലമായി അപ്രത്യക്ഷമാവുകയും ഇപ്പോൾ ഭൂമിക്കടിയിലൂടെ ഒഴുകുകയും ചെയ്യുന്ന നദി?
സരസ്വതി നദി
◆ ഇന്ത്യയുടെ ചുവന്ന നദി ഏത്?
ബ്രഹ്മപുത്ര
◆ അസമിൻറെ ദുഖം എന്നറിയപ്പെടുന്ന നദി ഏത്?
ബ്രഹ്മപുത്ര
◆ ബ്രഹ്മപുത്രയുടെ ഉത്ഭവസ്ഥാനം ഏത്?
ടിബറ്റിലെ മാനസസരോവർ തടാകത്തിന് കിഴക്കുള്ള ചെമയൂങ്ദുങ് ഹിമാൻ
◆ ബ്രഹ്മപുത്ര ഇന്ത്യയിൽ പ്രവേശിക്കുന്നത് എവിടെവച്ച്?
സൌദിയ (അരുണാചൽ പ്രദേശ്)
◆ ബ്രഹ്മപുത്ര നദി അരുണാചൽ പ്രദേശിൽ പ്രവേശിക്കുമ്പാൾ ഏത് പേരിൽ അറിയപ്പെടുന്നു?
ദിഹാങ്, സിയാങ്
◆ ടിബറ്റിൽ ബ്രഹ്മപുത്ര ഏത് പേരിൽ അറിയപ്പെടുന്നു?
യാർലങ് സാങാപോ
◆ ഇന്ത്യയിലെ ഏറ്റവും വലിയ നദീജന്യ ദ്വീപ്?
മാജുലി (ബ്രഹ്മപുത്ര നദി, അസം)
◆ ഏറ്റവും കൂടുതൽ ജലസമ്പത്തുള്ള നദി?
ബ്രഹ്മപുത്ര
◆ ഹിമാലയൻ നദികളിൽ ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന നദി?
ബ്രഹ്മപുത്ര
◆ ഇന്ത്യയിലെ ഏറ്റവും ആഴംകൂടിയ നദി ഏത്?
ബ്രഹ്മപുത്ര
◆ ബ്രഹ്മപുത്രയുടെ പോഷകനദികൾ?
കാമെങ്, ധൻസിരി, ടീസ്റ്റ, ലോഹിത്, ദിബാങ്, മാനസ്, സുബൻസിരി
◆ ഇന്ത്യയിലെ ഏറ്റവും കൂടുതൽ വേഗത്തിൽ ഒഴുകുന്ന നദി ഏത്?
ടീസ്റ്റ
◆ സിക്കിമിൻറെ ജീവരേഖ എന്നറിയപ്പെടുന്ന നദി ഏത്?
ടീസ്റ്റ
◆ യമുനാ നദി ഗംഗയുമായി ചേരുന്നത് എവിടെ വച്ചാണ്?
അലഹബാദ്
◆ കാളിന്ദി എന്നറിയപ്പെടുന്ന നദി?
യമുന
◆ താജ്മഹൽ സ്ഥിതിചെയ്യുന്നത് ഏത് നദിയുടെ തീരത്ത്?
യമുന
◆ യമുന നദിയുടെ ഉത്ഭവസ്ഥാനം?
ഉത്തരാഖണ്ഡിലെ യമുനോത്രി
◆ യമുനയുടെ പോഷക നദികൾ?
ചമ്പൽ, ബേത്വ, കെൻ
◆ ഗംഗാ നദി ഉത്തരേന്ത്യൻ സമതലങ്ങളിൽ പ്രവേശിക്കുന്നത് എവിടെ വച്ച്?
ഹരിദ്വാറിൽ
◆ ഹാരപ്പ സ്ഥിതി ചെയ്യുന്നത് ഏത് നദീ തീരത്താണ്?
രവി
◆ മോഹൻജൊദാരോ സ്ഥിതി ചെയ്യുന്നത് ഏത് നദീ തീരത്താണ്?
സിന്ധു
◆ ഇന്ത്യയിൽ മരുഭൂമിയിലൂടെ ഒഴുകുന്ന പ്രധാന നദി?
ലൂണി
◆ പടിഞ്ഞാറോട്ടൊഴുകുന്ന (അറബിക്കടലിൽ പതിക്കുന്ന) ഒരേയൊരു ഹിമാലയൻ നദി?
സിന്ധു
◆ സിന്ധൂ നദീജല കരാറിൽ ഒപ്പുവച്ച രാജ്യങ്ങൾ?
ഇന്ത്യയും പാകിസ്ഥാനും
◆ പഞ്ച നദികളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം?
പഞ്ചാബ്
Post a Comment