◆ പിത്തരസം ഉത്പാദിപ്പിക്കുന്ന അവയവം
◆ വൈറ്റമിൻ A സംഭരിച്ചുവെക്കുന്ന അവയവം
◆ പുനർജനനശേഷിയുള്ള ശരീരത്തിലെ ഏക അവയവം
◆ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി
◆ ഹെപ്പറ്റോ കോശങ്ങളാൽ നിർമിക്കപ്പെട്ടിരിക്കുന്ന അവയവം
◆ രക്തത്തിലെ അമോണിയയെ യൂറിയ ആക്കി മാറ്റുന്ന അവയവം
◆ ശരീരത്തിനാവശ്യമായ കൊളസ്ട്രോൾ ഉത്പാദിപ്പിക്കുന്ന അവയവം
◆ ഹെപ്പറ്റൈറ്റിസ് ബാധിക്കുന്ന അവയവം
◆ മനുഷ്യ ശരീരത്തിൽ കടന്നുകൂടുന്ന വിഷവസ്തുക്കൾ നശിപ്പിക്കാൻ നിയുക്തമായ അവയവം
◆ മനുഷ്യശരീരത്തിൽ ഏറ്റവമധികം കൊഴുപ്പും ഇരുമ്പും സംഭരിക്കുന്ന അവയവം
◆ ഏറ്റവുമധികം താപം ഉത്പാദിപ്പിക്കുന്ന അവയവം
◆ രണ്ട് ലോബുകളുള്ള അവയവം
◆ ശരീരത്തിൽ യൂറിയ നിർമ്മാണം നടത്തുന്ന അവയവം
★ പിത്തരസത്തിന് നിറം നൽകുന്ന വർണകമേത്?
ബിലിറൂബിൻ
★ പ്രായപൂർത്തിയായവരിൽ കരളിന്റെ ശരാശരി ഭാരമെത്ര?
1.4 - 1.6 കിലോഗ്രാം
★ മഞ്ഞപ്പിത്തം ഏത് അവയവത്തിന്റെ രോഗാവസ്ഥയാണ്?
കരൾ
★ കരൾ ആവരണം ചെയ്യപ്പെട്ടിരിക്കുന്ന നേർത്ത സ്തരമേത്?
വിസറൽ പെരിട്ടോണിയം
★ ഏത് അവയവത്തെ ബാധിക്കുന്ന മാരകരോഗമാണ് സിറോസിസ്?
കരളിനെ
★ 'ശരീരത്തിലെ രാസപരീക്ഷണ ശാല' എന്നറിയപ്പെടുന്നത്?
കരൾ
★ മനുഷ്യശരീരത്തിൽ രക്തം കട്ടപിടിക്കുന്നതിന് ആവശ്യമായ പ്രോട്ടീൻ നിർമ്മിക്കപ്പെടുന്നത്?
കരൾ
★ കരളിനെ കുറിച്ചുള്ള പഠനം?
ഹെപ്പറ്റോളജി
★ കരളിൽ നിർമ്മിക്കപ്പെടുന്ന വിഷവസ്തു?
അമോണിയ
★ കരളിൽ സൂക്ഷിക്കുന്ന കാർബോഹൈഡ്രേറ്റ്?
ഗ്ലൈക്കൊജൻ
★ കരളിന്റെ ആകെ ഭാരം?
1500 ഗ്രാം
★ കരൾ നിർമ്മിക്കുന്ന പ്ലാസ്മ പ്രോട്ടീൻ?
ഫൈബ്രിനോജൻ
■ കരളിൽ നിർമ്മിക്കപ്പെടുന്ന പ്രോട്ടീനുകൾ?
● പ്രോത്രോംബിൻ
● ഫൈബ്രിനോജൻ
● ആൽബുമിൻ
1 comment