Bookmark

തടാകങ്ങൾ


★ തടാകങ്ങളെ പറ്റിയുള്ള ശാസ്ത്രീയ പഠനമാണ് ലിംനോളജി. 

★ ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമാണ് സൂപ്പീരിയർ തടാകം. 
 
★ കാനഡയിലും അമേരിക്കയിലുമായി വ്യാപിച്ചുകിടക്കുന്നു.

★ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ശുദ്ധജല തടാകമാണ് ആഫ്രിക്കയിലെ വിക്ടോറിയ. 

◆ അന്റാർട്ടിക്കയ്ക്ക് പുറത്ത് ഏറ്റവും ലവണാംശമുള്ള തടാകം

അസാൽ തടാകം

★ സുപ്പീരിയർ, മിഷിഗൺ. ഏറി, ഹ്യൂറോൺ, ഒൻറാറിയോ എന്നിവയാണ് പഞ്ചമഹാതടാകങ്ങൾ. 

★ ഇവ അമേരിക്കയിലും കാനഡയിലുമായി സ്ഥിതിചെയ്യുന്നു.

◆ ഇസ്രായേലിലെ ഏറ്റവും വലിയ ശുദ്ധജല തടാകം

 ഗലീലി

★ ലോകത്തിലെ ഏറ്റവും പഴക്കമുള്ളതും ആഴമുള്ളതുമായ തടാകമാണ് റഷ്യയിലെ ബെയ്ക്കൽ.

★ ലോകത്തിലെ ഏറ്റവും വലിയ തടാകമാണ് കാസ്പിയൻ.

★ റഷ്യ, കസാക്കിസ്ഥാൻ, തുർക്ക്മിനിസ്ഥാൻ, അസർബൈജാൻ, ഇറാൻ എന്നീ അഞ്ച് രാജ്യങ്ങളുടെ അതിർത്തിയിലാണ് ഈ തടാകം. 

★ ലോകത്തിലേറ്റവും അധികം തടാകങ്ങളുള്ള രാജ്യം കാനഡയാണ്. 

★ ഇന്ത്യയിലെ ഏറ്റവും വലിയ തടാകം ഒഡീഷയിലെ ചിൽക്കയാണ്. 

★ ഹണിമൂൺ ദ്വീപ്, ബ്രേക്ക്ഫാസ്റ്റ് ദ്വീപ് എന്നിവ സ്ഥിതിചെയ്യുന്നത് ചിൽക്ക തടാകത്തിലാണ്. 

★ ഉൽക്കാ പതനത്തിന്റെ ഫലമായി രൂപംകൊണ്ട ഇന്ത്യയിലെ ഏക തടാകമാണ് മഹാരാഷ്ട്രയിലെ ലൂണാർ തടാകം. 

★ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലവണത്വമുള്ള തടാകമാണ് രാജസ്ഥാനിലെ സാംബാർ തടാകം. 

★ ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം ആന്ധ്രപ്രദേശിലെ കൊല്ലേരുവാണ്.

★ ഇന്ത്യയിലെ ഏറ്റവും വലിയ മനുഷ്യനിർമിത തടാകമാണ് ഗുരുഗോബിന്ദ് സാഗർ (പഞ്ചാബ്).

★ ഹുസൈൻ സാഗർ തടാകം ആന്ധ്രയിലാണ്.

★ കേരളത്തിലെ മൊത്തം തടാകങ്ങളുടെ എണ്ണം 34 ആണ്.

★ എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളുടെ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന വേമ്പനാട് തടാകമാണ് കേരളത്തിലെ ഏറ്റവും വലുത്.

★ കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമാണ് ശാസ്താംകോട്ട. 

★ കൊല്ലം ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്.

★ വേമ്പനാട് തടാകത്തിലെ കൃത്രിമ ദ്വീപാണ് വെല്ലിങ്ടൺ ദ്വീപ്. 

★ ഈ തടാകത്തിലെ പ്രകൃതിദത്ത ദ്വീപാണ് പാതിരാമണൽ. 

★ കേരളത്തിലെ ഏറ്റവും ചെറുതും സമുദ്രനിരപ്പിൽ നിന്നും ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്നതുമായ തടാകമാണ് പൂക്കോട് തടാകം (വയനാട്).

ഇന്ത്യയിലെ തടാകങ്ങൾ 

● ലോക്തക് - മണിപ്പൂർ

● പുലിക്കട്ട് - ആന്ധ്രപ്രദേശ്

● വൂളാർ, ദാൽ - ജമ്മുകശ്മീർ

● ഉദയ്സാഗർ - രാജസ്ഥാൻ

● ഡുംബൂർ - ത്രിപുര

കേരളത്തിലെ തടാകങ്ങൾ 

● വെള്ളായനി - തിരുവനന്തപുരം

● മനക്കൊടി - തൃശ്ശൂർ 

● മൂരിയാട് - തൃശ്ശൂർ 

● കർലാട് - വയനാട് 

● ബിയ്യം കായൽ - മലപ്പുറം 

● അകലാപ്പുഴ - കോഴിക്കോട്

തടാക വിശേഷണങ്ങൾ 

● 1000 തടാകങ്ങളുടെ നാട് - ഫിൻലൻഡ് 

● 10,000 തടാകങ്ങളുടെ നാട് - മിന്നസോട്ട (അമേരിക്ക) 

● ഭൂഗർഭ തടാകം - വോസ്റ്റോക്ക് (അന്റാർട്ടിക്ക)
 
● തടാകനഗരം (ഇന്ത്യ) - ഉദയ്പൂർ (രാജസ്ഥാൻ)
Post a Comment

Post a Comment