Bookmark

മരുഭൂമികൾ


★ വാർഷിക വർഷപാതം 250 മില്ലിമീറ്ററിനു താഴെ ലഭിക്കുന്ന പ്രദേശങ്ങളാണ് മരുഭൂമികൾ.
 
★ വാണിജ്യവാതങ്ങളെയാണ് മരുഭൂമിയുടെ സ്രഷ്ടാവ് എന്നു വിശേഷിപ്പിക്കപ്പെടുന്നത്.

◆ മരുഭൂമിയിലെ കപ്പൽ എന്നറിയപ്പെടുന്നത് 

 ഒട്ടകം

★ മരുഭൂമിയിൽ കാണുന്ന ആവാസയോഗ്യമായ തുരുത്തുകളാണ് മരുപ്പച്ചകൾ (ഒയാസിസ്) 

★ മരുഭൂമിയിൽ വളരുന്ന സസ്യങ്ങളാണ് സീറോഫൈറ്റുകൾ.

★ ലോകത്തിലെ ഏറ്റവും വലിയ മരുഭൂമി ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ സഹാറയാണ്.

★ ജൂൺ 17, ലോക മരുഭൂമി മരുവത്കരണനിരോധന ദിനമായി ആചരിക്കുന്നു.

◆ ലോകത്തിലെ ഏറ്റവും തണുത്ത മരുഭൂമി എന്നറിയപ്പെടുന്നത് 

 ഗോബി മരുഭൂമി

■ ഗോബി മരുഭൂമി - മംഗോളിയ, ചൈന എന്നീ രാജ്യങ്ങളിൽ വ്യാപിച്ചുകിടക്കുന്നു.
 
★ ഏഷ്യയിലെ ഏറ്റവും വലിയ മരുഭൂമിയാണിത്.

◆ ലോകത്തിലെ ഏറ്റവും വരണ്ട മരുഭൂമി എന്നറിയപ്പെടുന്നത് 

 അറ്റക്കാമ

★ തെക്കേ അമേരിക്കയിലാണ് അറ്റക്കാമ സ്ഥിതിചെയ്യുന്നത്.

◆ ഫോസിൽ മരുഭൂമി എന്നറിയപ്പെടുന്നത് 

 കാലഹാരി

★ ആഫ്രിക്കൻ ഭൂഖണ്ഡത്തിലാണ് കാലഹാരി സ്ഥിതിചെയ്യുന്നത്.

★ ലോകത്തിലെ പ്രധാന വജ്ര ഖനികളിലൊന്നായ ഒറാപ(ബോട്സാന) കാലഹാരിയിൽ സ്ഥിതിചെയ്യുന്നു.

★ കാലഹാരി മരുഭൂമിയിലാണ് ബുഷ്മെൻ എന്നു പേരുള്ള ഗോത്രവർഗത്തെ കാണുന്നത്. 

★ ലിറ്റിൽ സഹാറ എന്നറിയപ്പെടുന്ന മരുഭൂമി ഓസ്ട്രേലിയയിലാണ്.

◆ ലോകത്തിൽ ഏറ്റവും കുറച്ച് മരുപ്രദേശമുള്ള ഭൂഖണ്ഡം 

 യൂറോപ്പ്

★ അന്താരാഷ്ട്ര മരുഭൂമി - മരുവത്കരണ നിരോധന വർഷമായി ആചരിച്ചത് 2006-ൽ ആണ്.

◆ തെക്കേ അമേരിക്കയിലെ ശീതമരുഭൂമി എന്നറിയപ്പെടുന്നത്

  പാറ്റഗോണിയ

★ മണൽ നിറഞ്ഞ മരുഭൂമികളാണ് എർഗ് എന്നറിയപ്പെടുന്നത്.

★ ലോകത്തിലെ ഏറ്റവും വലിയ ഏർഗ് റൂബ് - അൽ ഖാലി മരുഭൂമിയാണ് (അറേബ്യൻ മരുഭൂമി). 

★ സിംപ്സൺ, ഗ്രേറ്റ് വിക്ടോറിയ എന്നീ മരുഭൂമികൾ ഓസ്ട്രേലിയയിലാണ്.

★ ഹരിയാന,പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് സംസ്ഥാനങ്ങളിലായി താർ മരുഭൂമി വ്യാപിച്ചുകിടക്കുന്നു.

★ താർ മരുഭൂമിയിലാണ് ഇന്ത്യയുടെ ആണവപരീക്ഷണ വേദിയായ പൊഖ്റാൻ സ്ഥിതിചെയ്യുന്നത്.

◆ പൊഖ്റാൻ സ്ഥിതിചെയ്യുന്ന സംസ്ഥാനം 

 രാജസ്ഥാൻ

പ്രധാന മരുഭൂമികൾ 

● അറ്റക്കാമ - തെക്കേ അമേരിക്ക 

● സഹാറ, കാലഹാരി - ആഫ്രിക്ക 

● പാറ്റഗോണിയ - അർജന്റീന

● നമീബ് - നമീബിയ 

● നെഗേവ് - ഇസ്രയേൽ

മരുഭൂമികൾ സവിശേഷതകൾ 

● ചായമിട്ട മരുഭൂമികൾ - വടക്കെ അമേരിക്ക 

● മരണമരുഭൂമി - തക്ക്ലമക്കൻ (ചൈന)

● ഗ്രേറ്റ് ഇന്ത്യൻ ഡസേർട്ട് - താർ 

● വെളുത്ത മരുഭൂമി - അന്റാർട്ടിക്ക 

● മരുഭൂഖണ്ഡം - അന്റാർട്ടിക്ക

Post a Comment

Post a Comment