സംസ്ഥാനം നിലവിൽ വന്നത് - 1956 നവംബർ1
സ്ഥാനം
ഉത്തര അക്ഷാംശം 8 ഡിഗ്രി 18 മിനുറ്റിനും 12 ഡിഗ്രി 48 മിനുറ്റിനും മധ്യേ. പൂർവ രേഖാംശം 74 ഡിഗ്രി 52 മിനുറ്റിനും 77 ഡിഗ്രി 22 മിനിറ്റിനും മധ്യേ.
അതിർത്തി
കിഴക്ക് - പശിമഘട്ടം
പടിഞ്ഞാറ് - അറബിക്കടൽ
വടക്കുകിഴക്ക് - കർണാടകം
തെക്കുകിഴക്ക് - തമിഴ്നാട്
വിസ്തീർണം - 38,863 ച.കി.മി.
തീരദേശ ദൈർഘ്യം - 590 കി.മീ
ഏറ്റവും വലിയ ജില്ല - പാലക്കാട്
ഏറ്റവും ചെറിയ ജില്ല - ആലപ്പുഴ
ജനസംഖ്യ കൂടുതലുള്ള ജില്ല - മലപ്പുറം
ജനസംഖ്യ കുറവുള്ള ജില്ല - വയനാട്
ഏറ്റവും ഒടുവിൽ രൂപംകൊണ്ട ജില്ല - കാസർകോട്
നിയമസഭാ അംഗങ്ങൾ - 141
ലോക്സഭാ സീറ്റ് - 20
രാജ്യസഭാ സീറ്റ് - 9
ആദ്യത്തെ മുഖ്യമന്ത്രി - ഇ.എം.എസ് നമ്പൂതിരിപ്പാട്
ആദ്യത്തെ ഗവർണർ - ബി. രാമകൃഷ്ണ റാവു
ആദ്യത്തെ സ്പീക്കർ - ആർ. ശങ്കരനാരായണൻ തമ്പി
ഔദ്യോഗിക ഭാഷ - മലയാളം
ഔദ്യോഗിക പാനീയം - ഇളനീർ
ഔദ്യോഗിക മൃഗം - ആന (Elephas maximus indicus)
ഔദ്യോഗിക പക്ഷി - മലമുഴക്കി വേഴാമ്പൽ (Buceros bicornis)
ഔദ്യോഗിക പുഷ്പം - കണിക്കൊന്ന (Cassia fistula)
ഔദ്യോഗിക വൃക്ഷം - തെങ്ങ് (Cocos nucifera)
സംസ്ഥാന മത്സ്യം - കരിമീൻ (Etroplus suratensis)
ഔദ്യോഗിക ഫലം - ചക്ക (Artocarpus heterophyllus)
സംസ്ഥാന ശലഭം - ബുദ്ധമയൂരി (Papilio buddha)
ആയുർദൈർഘ്യം - 74 വയസ്
പുരുഷൻമാർ - 71.4
സ്ത്രീകൾ - 76.3
സാക്ഷരത - 94 %
സ്ത്രീ സാക്ഷരത: - 92.07 %
പുരുഷ സാക്ഷരത - 96.11 %
ഏറ്റവും ഉയർന്ന സാക്ഷരതാ നിരക്ക് - കോട്ടയം (97.2 %)
ഏറ്റവും കുറവ് സാക്ഷരതാ നിരക്ക് - വയനാട് (89 %)
നദികൾ - 44
കിഴക്കോട്ട് ഒഴുകുന്ന നദികൾ - കബനി, ഭവാനി,പാമ്പാർ
നീളം കൂടിയ നദി - പെരിയാർ (244 കിലോമീറ്റർ)
നീളം കുറഞ്ഞ നദി - മഞ്ചേശ്വരം പുഴ (16 കിലോമീറ്റർ)
ഏറ്റവും വടക്കേ അറ്റത്തെ നദി - മഞ്ചേശ്വരം പുഴ
ഏറ്റവും തെക്കെ അറ്റത്തെ നദി - നെയ്യാർ
ഉയരം കൂടിയ കൊടുമുടി - ആനമുടി (2695 മീ)
ജില്ലകൾ - 14
ജില്ലാപഞ്ചായത്തുകൾ - 14
കന്റോൺമെന്റ് - 1 (കണ്ണൂർ)
ടൗൺഷിപ്പ് - 1 (ഗുരുവായൂർ)
കോർപ്പറേഷൻ - 6
(തിരുവനന്തപുരം, കൊല്ലം,കൊച്ചി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ)
റവന്യൂ ഡിവിഷനുകൾ - 21
നഗരസഭകൾ - 87
താലൂക്കുകൾ - 75
ബ്ലോക്ക് പഞ്ചായത്തുകൾ - 152
ഗ്രാമപഞ്ചായത്തുകൾ - 941
ഗ്രാമങ്ങൾ - 1664
നഗരങ്ങൾ - 520
ജനസംഖ്യ (2011 സെൻസസ്) - 3,34,06,061
നഗര ജനസംഖ്യ - 47.72 %
ജനസാന്ദ്രത (ച.കി.മി.) - 860
ജനസാന്ദ്രത കൂടിയ ജില്ല - തിരുവനന്തപുരം
ജനസാന്ദ്രത കുറഞ്ഞ ജില്ല - ഇടുക്കി
സ്ത്രീ-പുരുഷ അനുപാതം - 1084/1000
സ്ത്രീ പുരുഷ അനുപാതം കൂടിയ ജില്ല - കണ്ണൂർ
സ്ത്രീ പുരുഷ അനുപാതം കുറഞ്ഞ ജില്ല - ഇടുക്കി
Post a Comment