★ 1906 ൽ ധാക്കയിൽ മുസ്ലിം ലീഗ് രൂപീകരിക്കപ്പെട്ടപ്പോൾ വൈസ്രോയി?
മിന്റോ പ്രഭു
★ മിന്റോ പ്രഭു വൈസ്രോയിയായിരിക്കെ ഗവർണർ ജനറലിന്റെ കൗൺസിലിലേക്ക് തെരഞ്ഞടുക്കപ്പെട്ട ഇന്ത്യാക്കാരൻ?
എസ്. പി. സിൻഹ
★ ഇന്ത്യയിൽ ആദ്യ മെഡിക്കൽ കോളേജ് സ്ഥാപിച്ച ഭരണാധികാരി?
വില്യം ബന്റിക് (കൊൽക്കത്തെ- 1835)
★ ബംഗാളിലെ ഇൻഡിഗോ കലാപം നടന്ന സമയത്തെ വൈസ്രോയി?
കാനിംഗ് പ്രഭു
★ ഇന്ത്യൻ പീനൽകോഡ് പാസാക്കിയ ഗവർണർ ജനറൽ?
കാനിംഗ് പ്രഭു (1860)
★ ഡൽഹിയിൽ രാജകീയ ഡർബാർ സംഘടിപ്പിച്ച വൈസ്രോയി?
ലിട്ടൺ പ്രഭു
★ തിരുവിതാംകൂർ സന്ദർശിച്ച ആദ്യ വൈസ്രോയി?
കഴ്സൺ പ്രഭു
★ ഇന്ത്യയിൽ ആദ്യമായി റെയിൽ ഗതാഗതം കൊണ്ടുവന്ന ഭരണാധികാരി?
ഡൽഹൗസി
★ 1862 ൽ ഇന്ത്യയിലെ ആദ്യ ഹൈക്കോടതി നിലവിൽ വന്നപ്പോൾ വൈസ്രോയി?
എൽഗിൻ പ്രഭു
★ ഇന്ത്യയുടെ ആദ്യ ഹൈക്കോടതി എവിടെ സ്ഥാപിക്കപ്പെട്ടു?
കൊൽക്കത്ത
★ 1911 ൽ ബംഗാൾ വിഭജനം റദ്ദുചെയ്ത വൈസ്രോയി?
ഹാർഡിഞ്ച് പ്രഭു - 2
★ വൈസ്രോയി ഹാർഡിഞ്ചിനെ വധിക്കാൻ ശ്രമിച്ച ഇന്ത്യാക്കാരൻ?
റാഷ് ബിഹാരി ബോസ്
★ 1916 ൽ ഇന്ത്യയിലെ ആദ്യ വനിതാ സർവ്വകലാശാല പൂനെയിൽ സ്ഥാപിക്കപ്പെടുമ്പോൾ
വൈസ്രോയി ആയിരുന്നത് ?
ചെംസ്ഫോർഡ് പ്രഭു
★ ഹണ്ടർ വിദ്യാഭ്യാസ കമ്മിഷനെ നിയമിച്ച വൈസ്രോയി?
റിപ്പൺ പ്രഭു (1882)
★ സാഡ്ലർ വിദ്യാഭ്യാസ കമ്മിഷനെ നിയമിച്ച വൈസ്രോയി?
ചെംസ്ഫോർഡ് പ്രഭു (1917)
★ സർജന്റ് വിദ്യാഭ്യാസ കമ്മിഷനെ നിയമിച്ച വൈസ്രോയി?
വേവൽ പ്രഭു (1944)
★ ഇന്ത്യയിൽ വൈസ്രോയി ആയി നിയമിതനായ ഏക ജൂതമത വൈസ്രോയി?
റീഡിംഗ് പ്രഭു
★ ചൗരി ചൗരാ സംഭവം നടക്കുമ്പോൾ ഇന്ത്യയുടെ വൈസ്രോയി?
റീഡിംഗ് പ്രഭു
★ ചൗരി ചൗരാ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ഉത്തർപ്രദേശ് (ഗോരഖ്പൂർ ജില്ല)
★ 1928 ൽ സൈമൺ കമ്മീഷൻ ഇന്ത്യയിലെത്തിയപ്പോൾ ഇന്ത്യയിലെ വൈസ്രോയി?
ഇർവിൻ പ്രഭു
Post a Comment