101. കേരളത്തിൽ ഏറ്റവും കൂടുതൽ പുകയില ഉൽപാദിപ്പിക്കുന്ന ജില്ല :
(A) കാസർകോട്
(B) വയനാട്
(C) ഇടുക്കി
(D) പാലക്കാട്
102. ആദ്യത്തെ വള്ളത്തോൾ അവാർഡ് നേടിയത് :
(A) ശൂരനാട് കുഞ്ഞൻപിള്ള
(B) പാലാ നാരായണൻനായർ
(C) സുഗതകുമാരി
(D) ലളിതാംബിക അന്തർജനം
103. സംസ്ഥാന വനിതാ കമീഷന്റെ പ്രഥമ അധ്യക്ഷയായത് :
(A) എം കമലം
(B) സുശീലാഗോപാലൻ
(C) സുഗതകുമാരി
(D) നബീസാ ഉമ്മാൾ
104. ഒന്നാം കേരള നിയമസഭ നിലവിൽവന്ന തീയതി :
(A) 1957 ഏപ്രിൽ 5
(B) 1957 മാർച്ച് 16
(C) 1957 മാർച്ച് 11
(D) 1957 ഫെബ്രുവരി 28
105. കൊച്ചി കപ്പൽ നിർമാണശാലയിൽ നിർമിച്ച
ആദ്യത്തെ കപ്പൽ :
(A) കൈരളി
(B) റാണി പത്മിനി
(C) ഝാൻസി റാണി
(D) സാഗർ സാമ്രാട്ട്
106. കേരളം സമ്പൂർണ സാക്ഷരത കൈവരിച്ച സംസ്ഥാനമായ വർഷം :
(A) 1988
(B) 1989
(C) 1990
(D) 1991
107. വിമോചന സമരത്തിന് നേതൃത്വം നൽകിയത് :
(A) പി ടി ചാക്കോ
(B) മന്നത്ത് പത്മനാഭൻ
(C) പട്ടം താണുപിള്ള
(D) ആർ ശങ്കർ
108. കാക്കനാടന്റെ യഥാർഥ പേര് :
(A) ജോർജ് വർഗീസ്
(B) വി മാധവൻനായർ
(C) പി സി ഗോപാലൻ
(D) കെ ഇ മത്തായി
109. ഇന്ത്യൻ സംസ്ഥാനങ്ങളിൽവെച്ച് ജനസംഖ്യയിൽ കേരളത്തിന്റെ സ്ഥാനം:
(A) 18
(B) 21
(C) 15
(D) 13
110. സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജിയുടെ ആസ്ഥാനം :
(A) കൊച്ചി
(B) കൊല്ലം
(C) തിരുവനന്തപുരം
(D) കോഴിക്കോട്
111. കേരളത്തിൽ ആദ്യത്തെ വനിതാ ചീഫ്സെക്രട്ടറി:
(A) ഓമനക്കുഞ്ഞമ്മ
(B) ടി സി ജോസഫ്
(C) പത്മാ രാമചന്ദ്രൻ
(D) അന്നാചാണ്ടി
112. താഴെപറയുന്നവരിൽ ഏത് കവിയാണ് കഥകളിയും മോഹിനിയാട്ടത്തെയും പുനരുദ്ധരിച്ചത് :
(A) ഉള്ളൂർ
(B) വള്ളത്തോൾ
(C) കുമാരനാശാൻ
(D) അക്കിത്തം
113. പ്രസിഡന്റിന്റെ വെള്ളിമെഡൽ നേടിയ ആദ്യത്തെ മലയാളചിത്രം :
(A) ഒരിടത്ത്
(B) പിറവി
(C) നീലക്കുയിൽ
(D) ചെമ്മീൻ
114. കേരളത്തിലെ രാജ്യസഭാ സീറ്റുകളുടെ എണ്ണം :
(A) 20
(B) 12
(C) 10
(D) 9
115. ഗുരുവായൂർ സത്യഗ്രഹത്തിന്റെ വോളണ്ടിയർ ക്യാപ്റ്റൻ ആയിരുന്നത് :
(A) കെ കേളപ്പൻ
(B) എ കെ ഗോപാലൻ
(C) ടി കെ മാധവൻ
(D) മന്നത്ത് പത്മനാഭൻ
116. വിമോചന സമരം നടന്ന വർഷം :
(A) 1957
(B) 1958
(C) 1959
(D) 1960
117. ചെറുകാട് എന്ന സാഹിത്യകാരന്റെ യഥാർഥനാമം :
(A) സി ഗോവിന്ദപിഷാരടി
(B) ടി സി ജോസഫ്
(C) രാഘവൻപിള്ള
(D) എം മാത്യു
118. ഇന്ത്യയുടെ ആകെ വിസ്തീർണത്തിന്റെ എത്രശതമാനമാണ് കേരളം?
(A) 3.88
(B) 1.18
(C) 3.4
(D) 2.11
119. താഴെപ്പറയുന്നവരിൽ എവിടെയാണ് കശുവണ്ടി ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത് :
(A) ആനക്കയം
(B) പന്നിയൂർ
(C) മങ്കൊമ്പ്
(D) വൈറ്റില
120. സെൻട്രൽ ട്യൂബർക്രോപ്സ് റിസർവ് ഇൻസ്റ്റിറ്റ്യൂട്ട് കേരളത്തിൽ എവിടെ സ്ഥിതിചെയ്യുന്നു?
(A) ശ്രീകാര്യം
(B) അമ്പലവയൽ
(C) പാലോട്
(D) കായംകുളം
121. കേരളത്തിലെ ആദ്യത്തെ ചീഫ് ജസ്റ്റിസ് :
(A) സുജാതാ മനോഹർ
(B) കെ ടി കോശി
(C) ബി രാമകൃഷ്ണറാവു
(D) അന്നാചാണ്ടി
122. കേരള കലാമണ്ഡലം സ്ഥാപിതമായ വർഷം :
(A) 1925
(B) 1935
(C) 1930
(D) 1920
123. ഗുരുവായൂർ സത്യഗ്രഹത്തിന് നേതൃത്വംനൽകിയത് :
(A) ടി കെ മാധവൻ
(B) സി കേശവൻ
(C) കെ കേളപ്പൻ
(D) കെ പി കേശവമേനോൻ
124. പുന്നപ്ര-വയലാർ സമരം നടന്ന വർഷം :
(A) 1946
(B) 1938
(C) 1932
(D) 1928
125. ആരുടെ തൂലികാനാമമാണ് ഇന്ദുചൂഡൻ :
(A) വി ദാമോദരപിള്ള
(B) പി എൻ കരുണാകരൻ
(C) എച്ച് കാസിംപിള്ള
(D) കെ കെ നീലകണ്ഠൻ
126. ട്രോളിംഗ് നിരോധനം ആദ്യമായി ഏർപ്പെടുത്തിയ സംസ്ഥാനം :
(A) കേരളം
(B) തമിഴ്നാട്
(C) കർണാടക
(D) ബീഹാർ
127. കേരളത്തിൽ കുരുമുളക് ഗവേഷണകേന്ദ്രം
സ്ഥിതിചെയ്യുന്ന സ്ഥലം:
(A) ആനക്കയം
(B) കായംകുളം
(C) പന്നിയൂർ
(D) പീച്ചി
128. എതവർഷത്തിലൊരിക്കലാണ് തിരുവനന്തപുരത്തെ പത്മനാഭസ്വാമിക്ഷേത്രത്തിൽ മുറജപം നടത്തുന്നത്?
(A) 6
(B) 4
(C) 12
(D) 7
129. ഏത് വർഷമാണ് മനോരമയുടെ പ്രസിദ്ധീകരണം തിരുവിതാംകൂർ സർക്കാർ തടഞ്ഞത് :
(A) 1946
(B) 1938
(C) 1936
(D) 1935
130. സി പി രാമസ്വാമി അയ്യരുടെ അധ്യക്ഷതയിൽ
രണ്ടാം മലബാർ കോൺഗ്രസ് സമ്മേളനം
നടന്ന വർഷം :
(A) 1921
(B) 1919
(C) 1917
(D) 1914
131. കേരളത്തിലെ ലോക്സഭാ സീറ്റുകളുടെ എണ്ണം :
(A) 12
(B) 9
(C) 20
(D) 14
132. പമ്പയുടെ ദാനം എന്നറിയപ്പെടുന്നത് :
(A) ഓച്ചിറ
(B) ആറന്മുള
(C) കുട്ടനാട്
(D) ശബരിമല
133. വൈക്കം സത്യഗ്രഹം നടന്ന വർഷം :
(A) 1924-25
(B) 1928
(C) 1931-32
(D) 1936
134. താഴെപ്പറയുന്നവരിൽ ആരാണ് ഈഴവ മെമ്മോറിയലിന് നേതൃത്വം നൽകിയത് :
(A) ചട്ടമ്പിസ്വാമികൾ
(B) ഡോ. പൽപു
(C) കേ കേളപ്പൻ
(D) സി കേശവൻ
135. നന്ദനാർ എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടത് :
(A) പി സി ഗോപാലൻ
(B) എം കെ ഗോപിനാഥൻ നായർ
(C) എം കെ മേനോൻ
(D) എൻ പി രാജശേഖരൻ
136. പി എസ് ചെറിയാൻ എന്ന തൂലികാനാമം സ്വീകരിച്ച നേതാവ് :
(A) എ കെ ഗോപാലൻ
(B) ഇ എം എസ്
(C) ഇ കെ നായനാർ
(D) കെ പി ആർ ഗോപാലൻ
137. കേരള ഹൈക്കോടതി സ്ഥാപിതമായ വർഷം :
(A) 1956
(B) 1957
(C) 1958
(D) 1959
138. താഴെപ്പറയുന്നവയിൽ പക്ഷി സങ്കേതം ഏതാണ്?
(A) പൊന്മുടി
(B) ബേക്കൽ
(C) തട്ടേക്കാട്
(D) പേപ്പാറ
139. കൊല്ലവർഷം ആരംഭിച്ചത് :
(A) എഡി 852
(B) എഡി 622
(C) എഡി625
(D) എഡി 825
140. സെന്റർ ഫോർ വാട്ടർ റിസോഴ്സസ് ഡെവലപ്മെന്റ് ആൻഡ് മാനേജ്മെന്റ് എവിടെ സ്ഥിതിചെയ്യുന്നു?
(A) കണ്ണൂർ
(B) വെള്ളായണി
(C) കോഴിക്കോട്
(D) കഞ്ചിക്കോട്
141. കേരളത്തിൽ ഏറ്റവും കൂടുതൽ കാപ്പി ഉൽപാദിപ്പിക്കുന്ന ജില്ല ?
(A) കാസർകോട്
(B) പാലക്കാട്
(C) ഇടുക്കി
(D) വയനാട്
142. ആദ്യത്തെ വയലാർ അവാർഡിനർഹയായത് :
(A) ലളിതാംബിക അന്തർജനം
(B) സുഗതകുമാരി
(C) പി കെ ബാലകൃഷ്ണൻ
(D) ടി പത്മനാഭൻ
143. എറണാകുളം, രാജ്യത്തെ സമ്പൂർണ സാക്ഷരത കൈവരിച്ച ആദ്യ ജില്ലയായ വർഷം :
(A) 1991
(B) 1990
(C) 1989
(D) 1988
144. താഴെപ്പറയുന്നവരിൽ ആരായിരുന്നു വൈക്കം സത്യഗ്രഹത്തിന്റെ നേതാവ് :
(A) അയ്യൻകാളി
(B) ശ്രീനാരായണഗുരു
(C) ചട്ടമ്പി സ്വാമികൾ
(D) ടി കെ മാധവൻ
145. ആഷാമേനോൻ ആരുടെ തൂലികാനാമമാണ്?
(A) അയ്യപ്പൻപിള്ള
(B) സച്ചിദാനന്ദൻ
(C) ശ്രീകുമാർ
(D) എ പി പത്രോസ്
146. ഡൽഹി ഗാന്ധി എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് :
(A) സി കൃഷ്ണൻ മേനോൻ
(B) സി വി കൃഷ്ണ മേനോൻ
(C) എം വി കൃഷ്ണൻ നായർ
(D) സി കൃഷ്ണൻ നായർ
147. ഇടുക്കി ജില്ലയുടെ ആസ്ഥാനം :
(A) മൂന്നാർ
(B) കുമളി
(C) പൈനാവ്
(D) തേക്കടി
148. കേരളത്തിൽ ആദ്യത്തെ ടെക്നോപാർക്ക് സ്ഥാപിക്കപ്പെട്ട സ്ഥലം :
(A) ചാത്തമംഗലം
(B) കളമശ്ശേരി
(C) കാര്യവട്ടം
(D) കൊച്ചി
149. താഴെപ്പറയുന്നവരിൽ ആരാണ് ബാലസാഹിത്യകാരൻ എന്ന നിലയിൽ പ്രസിദ്ധനായത്?
(A) കാരൂർ നീലകണ്ഠപിള്ള
(B) പി കുഞ്ഞിരാമൻനായർ
(C) ഇ വി കൃഷ്ണപിള്ള
(D) ജോസഫ് മുണ്ടശേരി
150. ആരുടെ ആത്മകഥയാണ് 'കൊഴിഞ്ഞ ഇലകൾ'?
(A) സുകുമാർ അഴീക്കോട്
(B) ജി ശങ്കരക്കുറുപ്പ്
(C) ജോസഫ് മുണ്ടശ്ശേരി
(D) എ കെ ഗോപാലൻ
ANSWERS
101. (A) കാസർകോട്
102. (B) പാലാ നാരായണൻനായർ
103. (C) സുഗതകുമാരി
104. (B) 1957 മാർച്ച് 16
105. (B) റാണി പത്മിനി
106. (D) 1991
107. (B) മന്നത്ത് പത്മനാഭൻ
108. (A) ജോർജ് വർഗീസ്
109. (D) 13
110. (C) തിരുവനന്തപുരം
111. (C) പത്മാ രാമചന്ദ്രൻ
112. (B) വള്ളത്തോൾ
113. (C) നീലക്കുയിൽ
114. (D) 9
115. (B) എ കെ ഗോപാലൻ
116. (C) 1959
117. (A) സി ഗോവിന്ദപിഷാരടി
118. (B) 1.18
119. (A) ആനക്കയം
120. (A) ശ്രീകാര്യം
121. (B) കെ ടി കോശി
122. (C) 1930
123. (C) കെ കേളപ്പൻ
124. (A) 1946
125. (D) കെ കെ നീലകണ്ഠൻ
126. (A) കേരളം
127. (C) പന്നിയൂർ
128. (A) 6
129. (B) 1938
130. (C) 1917
131. (C) 20
132. (C) കുട്ടനാട്
133. (A) 1924-25
134. (B) ഡോ. പൽപു
135. (A) പി സി ഗോപാലൻ
136. (B) ഇ എം എസ്
137. (A) 1956
138. (C) തട്ടേക്കാട്
139. (D) എഡി 825
140. (C) കോഴിക്കോട്
141. (D) വയനാട്
142. (A) ലളിതാംബിക അന്തർജനം
143. (B) 1990
144. (D) ടി കെ മാധവൻ
145. (C) ശ്രീകുമാർ
146. (D) സി കൃഷ്ണൻ നായർ
147. (C) പൈനാവ്
148. (C) കാര്യവട്ടം
149. (A) കാരൂർ നീലകണ്ഠപിള്ള
150. (C) ജോസഫ് മുണ്ടശ്ശേരി
Post a Comment