ഭൗതികശാസ്ത്ര ചോദ്യങ്ങൾ
★ പ്രാഥമിക വർണ്ണങ്ങൾ മൂന്നെണ്ണം മാത്രമേയുള്ളൂ എന്ന് പറഞ്ഞത് ?
തോമസ് യെങ്
★ പ്രകാശത്തിന്റെ വേഗത ആദ്യമായി അളന്നത് ?
റോമർ
★ കോണ്ടം സിദ്ധാന്തം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ ?
മാക്സ് പ്ലാങ്ക്
★ പ്രകാശത്തേക്കാൾ വേഗതയിൽ സഞ്ചരിക്കുന്ന കണങ്ങൾ ?
ടാക്കിയോൺസ്
★ സൂര്യപ്രകാശം ഭൂമിയിൽ എത്താനെടുക്കുന്ന സമയം ?
8 .2 മിനിറ്റ് (500 സെക്കന്റ്)
★ ചന്ദ്രനിൽ നിന്നുള്ള പ്രകാശം ഭൂമിയിൽ എത്താനെടുക്കുന്ന സമയം ?
1.3 സെക്കന്റ്
★ പ്രകാശം വൈദ്യുത കാന്തിക തരംഗങ്ങളാണെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ ?
ഹെന്റിച്ച് ഹെർട്സ്
★ പ്രകാശത്തെക്കാൾ വേഗതയിൽ സഞ്ചരിക്കുന്ന ടാക്കിയോണുകൾ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ?
ഇ സി ജി സുദർശൻ
★ സൗര സ്പെക്ട്രത്തിലെ തരംഗദൈർഘ്യം കൂടിയ വർണ്ണം ?
ചുവപ്പ്
★ ശബ്ദത്തിന്റെ ഉച്ചത അളക്കുവാൻ ഉപയോഗിക്കുന്ന ഉപകരണം ?
ഡെസിബെൽ മീറ്റർ
★ നീളം അളക്കുന്നതിനുള്ള യൂണിറ്റ് ?
മീറ്റർ
★ ആറ്റം ബോംബിന്റെ പിതാവ് ?
റോബർട്ട് ഓപ്പൺ ഹെയ്മർ
★ ഇന്ത്യൻ ആറ്റം ബോംബിന്റെ പിതാവ് ?
ഡോക്ടർ രാജാ രാമണ്ണ
★ ഹൈഡ്രജൻ ബോംബിന്റെ പിതാവ് ?
എഡ്വേർഡ് ടൈലർ
★ തറയിൽ ഇരിക്കുന്ന ഒരു വസ്തുവിന്റെ സ്ഥിതികോർജ്ജം എന്തായിരിക്കും ?
0
★ പ്രകാശം അതിന്റെ ഘടകവർണ്ണങ്ങളായി പിരിയുന്ന പ്രതിഭാസം
പ്രകീർണ്ണനം (Dispersion)
★ മഴവില്ലിന്റെ ഏറ്റവും മുകളിലായി കാണപ്പെടുന്ന നിറം
ചുമപ്പ്
★ മഴവില്ലിൽ വയലറ്റ് കാണുന്ന കോൺ ?
40.8 ഡിഗ്രി
★ മഴവില്ലിൽ ചുവപ്പ് കാണുന്ന കോൺ ?
42.8 ഡിഗ്രി
★ കിഴക്ക് ഭാഗത്ത് സൂര്യനുള്ളപ്പോൾ മഴവില്ല് രൂപപ്പെടുന്നത് ?
പടിഞ്ഞാറ് (സൂര്യന്റെ എതിർ ദിശയിൽ)
★ സൂര്യപ്രകാശത്തിലെ താപ കിരണങ്ങൾ ?
ഇൻഫ്രാറെഡ്
★ വിദൂര വസ്തുക്കളുടെ ഫോട്ടോ എടുക്കാൻ ഉപയോഗിക്കുന്ന കിരണങ്ങൾ
ഇൻഫ്രാറെഡ്
★ ടിവി റിമോട്ടിൽ ഉപയോഗിക്കുന്ന കിരണങ്ങൾ ?
ഇൻഫ്രാറെഡ്
★ സൂര്യാഘാതം ഉണ്ടാകാൻ കാരണമായ കിരണങ്ങൾ ?
അൾട്രാവയലറ്റ്
★ കള്ളനോട്ട് തിരിച്ചറിയാൻ ഉപയോഗിക്കുന്ന കിരണങ്ങൾ ?
അൾട്രാവയലറ്റ്
★ സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് കിരണങ്ങൾ ആഗിരണം ചെയ്യുന്ന അന്തരീക്ഷ വായുവിലെ പാളി ?
ഓസോൺ പാളി
★ ട്യൂബ് ലൈറ്റിനുള്ളിലെ പ്രകാശ കിരണങ്ങൾ ?
അൾട്രാവയലറ്റ്
★ ഓസോണിന്റെ നിറം ?
ഇളം നീല
★ ശരീരത്തിൽ വിറ്റാമിൻ ഡി ഉൽപ്പാദിപ്പിക്കുന്ന കിരണങ്ങൾ ?
അൾട്രാവയലറ്റ്
★ റേഡിയോ, ടി വി പ്രക്ഷേപണത്തിനായി ഉപയോഗിക്കുന്ന കിരണം ?
റേഡിയോ തരംഗം
★ ആന്തരിക അവയവങ്ങളുടെ ഫോട്ടോ എടുക്കാൻ ഉപയോഗിക്കുന്ന കിരണം ?
സോഫ്റ്റ് എക്സ്റേ
★ നെയ്യിലെ മായം തിരിച്ചറിയാനും ശാസ്ത്രകിയ ഉപകരണങ്ങൾ അണു വിമുക്തമാക്കാനും ഉപയോഗിക്കുന്ന കിരണം ?
അൾട്രാവയലറ്റ്
★ റേഡിയേഷനും ക്യാൻസർ ചികിത്സയ്ക്കും ഉപയോഗിക്കുന്ന വികിരണം ?
ഹാർഡ് എക്സ്റേ
★ തരംഗ ദൈർഘ്യം കൂടിയതും ഊർജ്ജം കുറഞ്ഞതുമായ എക്സ്റേ ?
സോഫ്റ്റ് എക്സ്റേ
★ ലെൻസിന്റെ പവർ അളക്കുന്ന യൂണിറ്റ് ?
ഡയോപ്റ്റർ
★ കണ്ണാടിയിൽ പ്രതിബിംബം ഇടംവലം തിരിഞ്ഞു വരാൻ കാരണമായ പ്രതിഭാസം ?
പാർശിക വിപര്യയം
★ മൈക്രോസ്കോപ്പ്, ടെലിസ്കോപ്പ് എന്നിവയിൽ ഉപയോഗിക്കുന്ന ലെൻസ് ?
കോൺവെക്സ് ലെൻസ്
★ ശബ്ദം ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്ന മാധ്യമം ?
ഖരം
★ ജലം തിളയ്ക്കുന്ന താപനില ?
100⁰ C
212 ⁰ f
★ ഭൂ കേന്ദ്രത്തിൽവസ്തുവിന്റെ ഭാരം എത്രയാണ് ?
0
★ ഭൂമിയിൽ ഒരു വസ്തുവിന് ഏറ്റവും കൂടുതൽ ഭാരം അനുഭവപ്പെടുന്നത് ?
ഭൂമിയുടെ ധ്രുവപ്രദേശങ്ങളിൽ
★ ജലത്തിനടിയിൽ ശബ്ദം അളക്കുന്ന ഉപകരണം ?
ഹൈഡ്രോ ഫോൺ
★ ശബ്ദത്തിന്റെ പ്രതിഫലനത്തെ അടിസ്ഥാനമാക്കി സമുദ്രത്തിന്റെ ആഴം അളക്കുന്ന ഉപകരണം ?
എക്കോ സൗണ്ടർ
★ ഷേവിങ് മിറർ ആയി ഉപയോഗിക്കുന്ന ദർപ്പണം ?
കോൺകേവ് മിറർ
★ വാഹനങ്ങളിൽ റിയർവ്യൂ ആയി ഉപയോഗിക്കുന്ന ദർപ്പണം ?
കോൺവെക്സ് മിറർ
★ ലേസർ കണ്ടുപിടിച്ചത് ?
തിയോഡർ മെയ്‌മാൻ
Post a Comment