1. 2024-ൽ സംവരണവിഷയത്തിലെ കലാപത്തെത്തുടർന്ന് രാജ്യം വിടേണ്ടിവന്ന ബംഗ്ലാദേശ് പ്രധാനമന്ത്രി?
- ഷെയ്ഖ് ഹസീന
2. ബംഗ്ലദേശിലെ ഇടക്കാല സർക്കാരിൽ ചീഫ് അഡ്വൈസർ സ്ഥാനം വഹിക്കുന്ന സമാധാന നൊബേൽ ജേതാവ്?
- മുഹമ്മദ് യൂനുസ്
3. 2024-ൽ സ്ഥാനമൊഴിഞ്ഞ, ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി?
- ഗബ്രിയേൽ അത്താൽ
4. 2025-ലെ ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം നേടിയ താര്?
- യാനിക് സിന്നർ
5. 97-ാമത് ഓസ്കർ പുരസ്കാരങ്ങളിൽ ഏറ്റവുമധികം നാമനിർദേശങ്ങൾ ലഭിച്ച ചിത്രം?
- എമിലിയ പെരെസ്
6. എത് പ്രമുഖ രാജ്യാന്തര സംഘടനയിൽനിന്നാണ് അമേരിക്ക ഈയിടെ പിന്മാറിയത്?
- ലോകാരോഗ്യ സംഘടനയിൽനിന്ന്
7. കഴിഞ്ഞ ഏഴു മാസമായി രാജ്യാന്തര ബഹിരാകാശനിലയത്തിൽ കഴിയുന്ന ഇന്ത്യൻ വംശജയായ ബഹിരാകാശസഞ്ചാരി?
- സുനിത വില്യംസ്
8. ഈയിടെ പൊട്ടിത്തെറിച്ച മൗണ്ട് ഇബു എവിടെയാണ്?
- ഇന്തൊനീഷ്യ
9. തായ്ലൻഡിൻ്റെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വനിത?
- പയേതുങ്താൻ ഷിനവത്ര
10. യുക്രെയ്ൻ റിപ്പബ്ലിക് സ്ഥാപിതമായതിനുശേഷം ആദ്യമായി സന്ദർശനം നടത്തിയ ഇന്ത്യൻ പ്രധാനമന്ത്രി?
- നരേന്ദ്ര മോദി
Post a Comment