1. ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളത്തിന്റെ നിർമാണം ആരംഭിച്ചതെവിടെ?
- ദുബായ്
2. 2024 ഏപ്രിലിൽ തകർന്ന ഓൾഡ് കിജാബെ അണക്കെട്ട് ഏത് രാജ്യത്താണ്?
- കെനിയ
3. ലോകത്തിലെ ഇപ്പോഴത്തെ ഏറ്റവും സമ്പന്നനായ വ്യക്തി?
- ഇലോൺ മസ്ക്
4. 2025-ലെ ലോക കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയുടെ വേദി?
- ബ്രസീൽ
5. ഓസ്കർ പുരസ്കാരങ്ങളിൽ ഉൾപ്പെടുത്തിയ പുതിയ വിഭാഗം?
- കാസ്റ്റിങ് ഡയറക്ടർ
6. ഏഷ്യയിലെ ആദ്യത്തെ ഹൈപ്പർലൂപ്പ് സംവിധാനം സൃഷ്ടിക്കാൻ ഐഐടി മദ്രാസുമായി സഹകരിക്കുന്ന കമ്പനി?
- ആർസെലർ മിത്തൽ
7. ഹിമപ്പുലിയെ ദേശീയ ചിഹ്നമാക്കാൻ തീരുമാനിച്ച രാജ്യം?
- കസഖ്സ്ഥാൻ
8. ഷെയ്ഖ് ഹസീന എത്ര പ്രാവശ്യം ബംഗ്ലാദേശ് പ്രധാനമന്ത്രിയായി?
- അഞ്ചു തവണ
9. 2025-ൽ പുതുവത്സരം ആദ്യമെത്തിയ സ്ഥലം?
- കിരിറ്റിമാറ്റി ദ്വീപ് (Kiritimati Island)
10. നാസയുടെ ജെയിംസ് വെബ് ടെലിസ്കോപ്പ് സൗരയൂഥത്തിനു പുറത്ത് കണ്ടെത്തിയ പുതിയ ഗ്രഹം?
- എൽ.എച്ച്.എസ് 475 ബി
Post a Comment