കൂണുകൾ
2. ജീവലോകത്തിലെ ഏതു വിഭാഗത്തിലാണ് കൂണുകൾ ഉൾപ്പെടുന്നത്?
ഫംഗസുകൾ
3. ഹരിതകമില്ലാത്ത സസ്യങ്ങളായി അറിയപ്പെടുന്നതെന്ത്?
കൂണുകൾ
4. "ദേവതകളുടെ ആഹാരം' എന്ന് റോമാക്കാർ വിളിച്ചിരുന്നത് എന്തിനെയാണ്?
കൂണുകളെ
5. ഇല, തണ്ട്, വേര് എന്നിവയില്ലാത്ത സസ്യങ്ങളേവ?
കൂണുകൾ
6. വേരിനു പകരമായി മണ്ണിലും തടിയിലും മറ്റും വളർന്നിറങ്ങുന്ന കൂണുകളുടെ നേർമയേറിയ നാരുകൾ എങ്ങനെ അറിയപ്പെടുന്നു?
ഹൈഫകൾ
7. ഹൈഫകൾ കെട്ടുപിണഞ്ഞ് കൂട്ടമായി കാണപ്പെടുന്ന കൂണിന്റെ ശരീരവസ്തു ഏത് പേരിലാണ് അറിയപ്പെടുന്നത്?
മൈസീലിയം
8. വംശവർധനയ്ക്ക് കൂണുകളെ സഹായിക്കുന്നതെന്ത്?
സ്പോറുകൾ (Spores)
9. കൂൺ എന്ന പേരിൽ ആഹാരമായി ഉപയോഗിക്കുന്ന മാംസളഭാഗം യഥാർഥത്തിൽ കൂണിൻ്റെ എന്താണ്?
കൂൺപൂക്കൾ
10. കൂണുകളിൽ ഏറ്റവും കൂടിയ അളവിൽ അടങ്ങിയിരിക്കുന്നതെന്ത്?
ജലാംശം
(80 ശതമാനം വരെ)
11. ഇന്ത്യയിൽ ഏറ്റവുമധികം കൂണുകൾ ഉത്പാദിപ്പിക്കുന്ന സംസ്ഥാനമേത്?
ഹിമാചൽപ്രദേശ്
12. ഇന്ത്യയുടെ കുമിൾ നഗരം എന്നറിയപ്പെടുന്നതേത്?
ഹിമാചലിലെ സോളൻ
13. ഭക്ഷണാവശ്യത്തിനായി ലോകത്തിൽ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന കൂണിനമേത്?
ബട്ടൺ കൂണുകൾ
(അഗാരിക്കസ് ബൈ
സ്പോറസ്)
14. കൂൺ ഉത്പാദനത്തിൽ ലോകത്തിൽ ഒന്നാമതുള്ള രാജ്യമേത്?
ചൈന
15. വൈക്കോൽ കൂണുകളുടെ ശാസ്ത്രീയനാമമെന്ത്?
വൊൾവേറിയല്ല
16. ഏറ്റവും മാരകമായ വിഷക്കൂണുകൾ ഏതുഗണത്തിൽപ്പെടുന്നു?
അമാനിറ്റ
വിഭാഗത്തിൽ
17. 'മരണത്തൊപ്പികൾ' എന്നറിയപ്പെടുന്നത് ഏത് വിഷക്കൂണാണ്?
അമാനിറ്റ
ഫെല്ലോയിഡസ്
18. 'നശീകരണ മാലാഖ' (Destroying Angel) എന്നറിയപ്പെടുന്ന വിഷക്കുമിളേത്?
അമാനിറ്റ വീറോസ
19. നമ്മുടെ നാട്ടിലെ ചാണകപ്പുരകളോട് ചേർന്ന് കാണപ്പെടുന്ന വിഷക്കുമിളേത്?
അമാനിറ്റ
സോളിറ്റാറിയ
20. മഴക്കാലത്ത് കേരളത്തിൽ ധാരാളമായി കണ്ടുവരുന്ന ഭക്ഷ്യയോഗ്യമായ ചെറിയയിനം
കുമിളേത്?
അരിക്കൂൺ അഥവാ
ചിതൽക്കൂൺ
21. കേരളത്തിന്റെ മുത്തുക്കുടകൾ' എന്നറിയപ്പെടുന്ന കൂണിനമേത്?
വെള്ളാരം കൂണുകൾ
22. കൂൺകൃഷിക്കുള്ള വിത്തുകൾ ഏതുപേരിൽഅറിയപ്പെടുന്നു?
സ്പോൺ
23. 'അമരത്വം നൽകുന്ന കൂൺ' എന്നറിയപ്പെടുന്നതേത്?
ഗാനോഡർമ
അഥവാ റെയിഷി
24. 'സർവരോഗസംഹാരിയായി കരുതപ്പെടുന്ന ഔഷധക്കൂണേത്?
ലിങ്ഷി അഥവാ
ഗാനോഡർമ ലൂസിഡം
25. കൂൺ മേഘങ്ങൾ (Mushroom Clouds) എന്ന പ്രതിഭാസം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
ആണവസ്ഫോടനങ്ങൾ
26. ബ്രൗൺ പ്ലാസ്റ്റർ രോഗം, വെളുത്ത പ്ലാസ്റ്റർ രോഗം എന്നിവ ബാധിക്കുന്നത് എന്തിനെയാണ്?
കൂണുകളെ
Post a Comment