Bookmark

ഓസോൺ

ഓസോൺ 

► സാധാരണയായി രണ്ട് ഓക്സിജൻ ആറ്റങ്ങളടങ്ങിയ ഓക്സിജൻ തന്മാത്രകളായാണ് (02) ഓക്സിജൻ ഭൂമിയിൽ കാണുന്നത്.

► മൂന്ന് ഓക്സിജൻ ആറ്റം അടങ്ങിയ ഓക്സിജൻ രൂപാന്തരമാണ് ഓസോൺ (03).

► ഓസോൺ എന്ന ഗ്രീക്ക് വാക്കിന്റെ അർഥം ഫ്രഞാൻ മണക്കുന്നുയ്ത്ത എന്നാണ്. 

► 1840ൽ ഷോൺ ബെൻ ആണ് പ്രത്യേക മണമുള്ള ഓസോൺ എന്ന വാതകത്തെ തിരിച്ചറിഞ്ഞ് അതിന് പേര് നല്കിയത്.

► വായുവിലൂടെ വൈദ്യുതി കടത്തിവിട്ടാൽ ഓസോൺ രൂപപ്പെടും. ഹൈടെൻഷൻ കമ്പികളുടെ സമീപത്ത് ഓസോൺ രൂപപ്പെടുന്നുണ്ട്.

► സൂര്യനിൽനിന്ന് വിവിധ തരംഗദൈർഘ്യത്തിലുള്ള രശ്മികൾ ഭൂമിയിൽ എത്താറുണ്ട്.

► 280320 നാനോമീറ്റർ തരംഗദൈർഘ്യ മുള്ള അൾട്രാവയലറ്റ്-B രശ്മികൾ (UV-B) ജീവജാലങ്ങൾക്ക് അത്യന്തം അപകടകരമാണ്.

► ഈ അൾട്രാവയലറ്റ് രശ്മികളെ ആഗിരണം ചെയ്യുവാൻ ഓസോണിനു കഴിയും.

► ഓസോൺ പാളി സ്ഥിതിചെയ്യുന്നത് ഭൂമിയിൽനിന്ന് 15-50 കിലോമീറ്റർ ഉയരത്തിലുള്ള സ്ട്രാറ്റോസ്ഫ‌ിയറിലാണ്.

► ഉയർന്ന ഊർജമുള്ള അൾട്രാവയല റ്റ്-C രശ്മികൾ രണ്ടാറ്റങ്ങളുള്ള ഓക്സിജൻ തന്മാത്രയുമായി പ്രവർത്തിച്ച് അതിനെ ഏകാറ്റോമിക ഓക്സിജൻ ആക്കി മാറ്റും. ഈ ഏകാറ്റോമിക ഓക്സിജൻ 02 മായി ചേർന്ന് ഓസോൺ രൂപപ്പെടും. 

02____UV-C____→ 20 

02+0 → 03 (ഓസോൺ)

 ഈ അൾട്രാവയലറ്റ്-B രശ്മികളെ ആഗിരണം ചെയ്ത് വിഘടിക്കും. 

03____UV-B____02+0 

► ഇങ്ങനെ ഓസോൺ ഉണ്ടാവുകയും വിഘടിക്കുകയും ചെയ്ത് ഓസോൺ സാന്ദ്രത ഏറ്റക്കുറച്ചിലില്ലാതെ നിലനിർ ത്തുന്നു.

ഓസോൺ പാളിയുടെ നാശം 

► 1957 മുതൽ അൻ്റാർട്ടിക്കയിലെ ഓസോൺ പാളിയെക്കുറിച്ച് ഗവേഷണം നടത്തിയ ബ്രിട്ടീഷ് ശാസ്ത്രജ്ഞരാണ് ഓസോൺ പാളിയുടെ ശോഷണത്തെ ക്കുറിച്ച് ആദ്യം മനസ്സിലാക്കിയത്. 

► ക്ലോറിൻ, ബ്രോമിൻ തുടങ്ങിയ മൂലകങ്ങൾക്ക് ഓസോണിനെ വിഘടിപ്പിക്കാൻ കഴിയും.   

► CFC (ക്ലോറോ ഫ്ലൂറോ കാർബൺ) കളാണ് ഓസോൺ നാശത്തിനു പ്രധാന കാരണക്കാർ. ഈ വസ്തുക്കൾ ശീതീകരണികളിലും ഫോം നിർമാണത്തിനും മറ്റും ഉപയോഗിക്കുന്നു.

► CFC കൾ അന്തരീക്ഷ ത്തിലെത്തിയാൽ സൂര്യപ്രകാശത്തിൻ്റെ സാന്നിധ്യത്തിൽ വിഘടിച്ച് ക്ലോറിൻ ആറ്റം ഉണ്ടാവും. ഈ ക്ലോറിൻ ആറ്റം 03 യെ വിഘടിപ്പിക്കും.

► ഓസോൺ പാളിയുടെ നാശനത്തിൻ്റെ ഭാഗമായി ഭൂമിയിലെത്തുന്ന UV-B രശ്മികൾ കാൻസർ, തിമിരം, രോഗപ്രതിരോധ ശോഷണം, ആൽഗകളുടെ നാശം എന്നിവയ്ക്ക് കാരണമാവും.

ഓസോൺ ദിനം 

► സെപ്തംബർ 16 ആണ് ഓസോൺ ദിനമായി ആചരിക്കുന്നത്.

► ഓസോൺ പാളി നശീകരണം കുറയ്ക്കാനുള്ള UNEPയുടെ മോൺട്രിയൽ ഉടമ്പടി ലോക രാജ്യങ്ങളുടെ അംഗീകാരത്തിനു സമർപ്പിച്ചത് 1987 സെപ്തംബർ 16-ന് ആയിരുന്നു. 

► 1989 ജനവരിയിൽ ഈ ഉടമ്പടി പ്രാബല്യത്തിൽ വന്നു. 

► 1994-ലാണ് UN പൊതുസഭ സെപ്തംബർ 16 ലോക ഓസോൺ ദിനമായി ആചരിക്കാനുള്ള തീരുമാനമെടുത്തത്.



Post a Comment

Post a Comment