◆ കേരളത്തിലെ ആദ്യത്തെ പത്രം
രാജ്യസമാചാരം
◆ തിരുവിതാംകൂറിലെ ആദ്യത്തെ പത്രം
ജ്ഞാനനിക്ഷേപം
◆ ദീപികയുടെ അനുബന്ധ പ്രസിദ്ധീകരണമായി രാഷ്ട്രദീപിക സായാഹ്നപത്രം തൃശ്ശൂരിൽ ആരംഭിച്ച വർഷം
1992 (ഏപ്രിൽ 6)
◆ ദിവാൻ സി.പി.രാമസ്വാമി അയ്യർ തടവിലാക്കിയ മനോരമ പത്രാധിപർ
മാമ്മൻ മാപ്പിള
◆ തൃശ്ശൂരിൽ സി.പി. അച്യുതമേനോന്റെയും വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെയും പത്രാധിപത്യത്തിൽ 1889ൽ പ്രസിദ്ധീകരിച്ചുതുടങ്ങിയ പത്രം
വിദ്യാവിനോദിനി
◆ തിരുവിതാംകൂർ ദിവാൻ സി.പി.രാമസ്വാമി അയ്യർ മലയാള മനോരമ നിരോധിച്ച വർഷം
1938
◆ തിരുവിതാംകൂർ രാഷ്ട്രീയത്തെ സ്വാധീനിച്ച മലയാളി മെമ്മോറിയലിന് അടിസ്ഥാനമിട്ട പത്രം
മലയാളി
◆ തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങിൽനിന്ന് 1905 ജനവരി 19ന് വക്കം അബ്ദുൾ ഖാദർ മൗലവി ആരംഭിച്ച പത്രം
സ്വദേശാഭിമാനി
◆ തിരുവനന്തപുരത്ത് 1881ൽ ഈശ്വരപിള്ള വിചാരിപ്പുകാർ ആരംഭിച്ച പത്രം
വിദ്യാവിലാസിനി
◆ ദേശാഭിമാനിയുടെ ആദ്യ പ്രതാധിപർ
എം.എസ്.ദേവദാസ്
◆ കോൺഗ്രസ് ആശയ പ്രചാരണത്തിനായി 1929ൽ കൊല്ലത്ത് തുടങ്ങിയ വാരിക
മലയാളരാജ്യം
◆ കോട്ടയത്തുനിന്ന് 1969ൽ മാസികയായി എം.സി.വർഗീസ് തുടങ്ങിയ പ്രസിദ്ധീകരണം
മംഗളം
◆ കേരളദർപ്പണം,കേരള പത്രിക, മലയാളി എന്നീ പ്രസിദ്ധീകരണങ്ങളിൽ എഴു തുമ്പോൾ കെ.രാമകൃഷ്ണപിള്ള ഉപയോഗിച്ചിരുന്ന തൂലികാനാമം
കേരളൻ
◆ കേരളമിത്രത്തിന്റെ സ്ഥാപകൻ
ദേവ്ജി ഭീംജി
◆ കേരളമിത്രത്തിന്റെ ആദ്യ പത്രാധിപർ
കണ്ടത്തിൽ വർഗീസ് മാപ്പിള
◆ കേരളത്തിലെ ആദ്യത്തെ ജോയിന്റ് സ്റ്റോക്ക് കമ്പനി
മലയാള മനോരമ (1888-ൽ സ്ഥാപിതമായി)
◆ കേരളത്തിലെ ആദ്യത്തെ വൃത്താന്തപത്രം
കേരളമിത്രം
◆ കേരളത്തിലെ ആദ്യത്തെ വനിതാ മാസിക
കേരള സുഗുണബോധിനി
◆ കേരളത്തിലെ ആദ്യത്തെ പ്രഭാത ദിനപത്രം
മലയാളരാജ്യം
◆ കേരളത്തിലാദ്യമായി ഇന്റർനെറ്റ് എഡിഷൻ തുടങ്ങിയ പത്രം
ദീപിക(1997 സെപ്തംബർ)
◆ കേരളത്തിൽ ആദ്യമായി പുസ്തക നിരൂപണം പ്രത്യക്ഷപ്പെട്ട പ്രസിദ്ധീകരണം
വിദ്യാസംഗ്രഹം
◆ കേരളത്തിൽ മുസ്ലിങ്ങൾ നടത്തിയ ആദ്യ പത്രമായ കേരള ദീപകം കൊച്ചിയിൽ
പ്രസിദ്ധീകരണം ആരംഭിച്ച വർഷം
1878
◆ കേരള ദീപകത്തിന്റെ ഉടമസ്ഥൻ
ഖാദിർഷാ ഹാജി
◆ കേരള കൗമുദിയുടെ സ്ഥാപകൻ
സി.വി. കുഞ്ഞിരാമൻ
◆ കേരള കൗമുദിയുടെ ആദ്യ പത്രാധിപർ
മൂലൂർ എസ്.പത്മനാഭപ്പണിക്കർ
◆ കേരള പത്രപ്രവർത്തക യൂണിയൻ പ്രസിഡന്റായിരുന്ന കവി
എൻ.വി.കൃഷ്ണവാര്യർ
◆ ലോഹങ്ങളുപയോഗിച്ച് (അച്ചുകൂടത്തിൽ) അച്ചടിച്ച ആദ്യത്തെ മലയാള പത്രം
ജ്ഞാനനിക്ഷേപം
◆ ടി.കെ.മാധവൻ 1915ൽ കൊല്ലത്തുനിന്ന്
പ്രസിദ്ധീകരണമാരംഭിച്ച പത്രം
ദേശാഭിമാനി
◆ കൊച്ചി രാജ്യത്തെ ആദ്യത്തെ പത്രനിരോധനം 1923-ൽ ആയിരുന്നു. പത്രമേത്
ലോകമാന്യൻ
◆ കൊച്ചി രാജ്യത്തെ ആദ്യ പത്രം
പശ്ചിമതാരക
◆ കെ. നാരായണകുരുക്കളുടെ ഉദയഭാനു,പാറപ്പുറം എന്നീ രാഷ്ട്രീയ നോവലുകൾ പ്രസിദ്ധീകരിച്ചത് ഏതിലായിരുന്നു
കേരളൻ
◆ വെസ്റ്റേൺ സ്റ്റാറിന്റെ മലയാളരൂപമായി
ആരംഭിച്ച പത്രം
പശ്ചിമതാരക
◆ ജന്മഭൂമിയുടെ ആദ്യ പത്രാധിപർ
പ്രൊഫ.എം.പി.മന്മഥൻ
◆ സ്വദേശാഭിമാനിയുടെ ആദ്യ പത്രാധിപൻ
ചിറയിൻകീഴ് സി.പി. ഗോവിന്ദപ്പിള്ള
◆ സ്വദേശാഭിമാനിയുടെ പ്രസിദ്ധീകരണ
വക്കത്തേക്കു മാറ്റിയതെന്ന്
1906 ജനവരിയിൽ
◆ സ്വദേശാഭിമാനിപത്രവും പ്രസും തിരുവനന്തപുരത്തേക്കു മാറ്റിയ വർഷം
1907
◆ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ
എവിടേക്കാണ് നാടുകടത്തിയത്
തിരുനെൽവേലി
◆ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള എവിടെവച്ചാണ് അന്തരിച്ചത്.
കണ്ണൂരിൽ
◆ സ്വദേശാഭിമാനി പുരസ്കാരം ഏതു മേഖലയിലുള്ളവർക്കാണ് നൽകുന്നത്
പത്രപ്രവർത്തനം
◆ സ്വാതന്ത്ര്യലബ്ധിക്കുശേഷം മലയാള മനോരമ വീണ്ടും പ്രസിദ്ധീകരണം തുടങ്ങിയതെപ്പോൾ
1947 നവംബർ 20
◆ സഹോദരൻ എന്ന പത്രം സ്ഥാപിച്ചത്
കെ. അയ്യപ്പൻ (1917)
◆ സി.പി.ഐ.യുടെ മുഖപത്രം
ജനയുഗം
◆ ഗാന്ധിജിയുടെ ജീവിതകഥ ആദ്യമായി മലയാളത്തിൽ രചിച്ചത്
സ്വദേശാഭിമാനി രാമകൃഷ്ണപിള്ള (1913)
◆ സമദർശി പത്രം തിരുവനന്തപുരത്ത് ആരംഭിച്ച വർഷം
1918
◆ കൗമുദി ഗ്രൂപ്പിന്റെ മധ്യാഹ്ന പ്രസിദ്ധീകാരണം
ഫ്ളാഷ്
◆ കുമാരനാശാന്റെ 'വീണപൂവ്' ആദ്യമായി പ്രസിദ്ധീകരിച്ചത് ഏതിലാണ്
മിതവാദിയിൽ
◆ കാറൽ മാർക്സിനെ ആദ്യമായി മലയളികൾക്കു പരിചയപ്പെടുത്തിയ ഗ്രന്ഥകാൻ
സ്വദേശാഭിമാനി രാമകൃഷ്ണപിള്ള (1912)
◆ കവിതയ്ക്കുവേണ്ടി മാത്രമായി ആരംഭിച്ച ആദ്യത്തെ മലയാള പ്രസിദ്ധീകരണം
കവനകൗമുദി
◆ വിവേകോദയത്തിന്റെ പത്രാധിപരായിരുന കവി
കുമാരനാശാൻ
◆ ഏതു വർഷമാണ് കെ. രാമകൃഷ്ണപിള്ള സ്വദേശാഭിമാനിയുടെ പത്രാധിപരായത്
1906
◆ എസ്.എൻ.ഡി.പി. യോഗത്തിന്റെ മുഖപത്രമായി 1904 ൽ ആരംഭിച്ച മാസിക
വിവേകോദയം
◆ എ.ബാലകൃഷ്ണപിള്ള തന്റെ പ്രതാധിപത്യത്തിൽ പ്രസിദ്ധീകരിച്ചിരുന്ന 'പ്രബോധകൻ' നിരോധിക്കപ്പെട്ടതോടെ 1930ൽ തുടങ്ങിയ വാരിക
കേസരി
◆ ഉപ്പു സത്യാഗ്രഹത്തോടനുബന്ധിച്ച് ദിന
പത്രമായ പ്രസിദ്ധീകരണം
മാതൃഭൂമി (1930 ഏപ്രിൽ ആറിന്)
◆ ഇന്ത്യയിൽ ഫാക്സിമിലി സാങ്കേതിക വിദ്യ ഉപയോഗിച്ച ആദ്യ ഭാഷാപത്രം
മലയാള മനോരമ
◆ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി കേരള ഘടകത്തിന്റെ മുഖപത്രമായി കോഴിക്കോട്ട് 1942 സെപ്തംബർ ആറിന് തുടങ്ങിയ പത്രം
ദേശാഭിമാനി
◆ മംഗളം ദിനപ്പത്രം തുടങ്ങിയതെന്ന്
1989 മാർച്ച് 15ന്
◆ മുഹമ്മദ് അബ്ദുർ റഹ്മാൻ സാഹിബ് ദേശീയ പ്രസ്ഥാനത്തെ ശക്തിപ്പെടുത്താൻ 1924 ഒക്ടോബറിൽ കോഴിക്കോട്ടു നിന്ന് ആരംഭിച്ച പത്രം
അൽ അമീൻ
◆ മുസ്ലിംലീഗിന്റെ മുഖപത്രമായി 1934ൽ തലശ്ശേരിയിൽ നിന്ന് വാരികയായി ആരംഭിച്ച പത്രം
ചന്ദ്രിക
◆ മാതൃഭൂമിക്കു ശേഷം ഉത്തരകേരളത്തിൽ പുറത്തിറങ്ങിയ ദേശീയ പത്രം
അൽ അമീൻ
◆ മാതൃഭൂമിയുടെ ആദ്യ പബ്ലിഷർ
കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട്
◆ മാതൃഭൂമിയുടെ ആദ്യ പ്രതാധിപർ
കെ.പി. കേശവമേനോൻ
◆ മാതൃഭൂമി എന്ന പേരിന്റെ ഉപജ്ഞാതാവ്
കെ.പി. കേശവമേനോൻ
◆ മാതൃഭൂമി ആഴ്ചപ്പതിപ്പ് ആരംഭിച്ചതെന്ന്
1932 ജനുവരി 18 ന്
◆ മലയാളിസഭയുടെ മുഖപത്രമായി തിരുവനന്തപുരത്തുനിന്ന് 1886ൽ വാരികയായി ആരംഭിച്ച പത്രം
മലയാളി
◆ മലയാളിയുടെ ആദ്യ പത്രാധിപർ
പേട്ടയിൽ രാമൻപിള്ള ആശാൻ
◆ മലയാളത്തിലെ ഒന്നാമത്തെ വിദ്യാലയ മാസിക
വിദ്യാസംഗ്രഹം
◆ മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള ഭാഷാ പത്രം
മലയാള മനോരമ
◆ മലയാളത്തിലെ ഏറ്റവും പഴക്കമുള്ള പത്രം
ദീപിക
◆ മലയാളത്തിലെ രണ്ടാമത്തെ സാഹിത്യമാസിക
വിദ്യാവിനോദിനി
◆ മലയാളത്തിലെ ആദ്യത്തെ കഥാമാസികയായ കഥാവാദിനി 1890-ൽ എവിടെയാണ് പ്രസിദ്ധീകരണം ആരംഭിച്ചത്
തിരുവനന്തപുരം
◆ മലയാളത്തിലെ ആദ്യത്തെ വാരിക
കേരളമിത്രം
◆ മലയാളത്തിൽ ആദ്യമായി നിരോധിക്കപ്പെട്ട പത്രം
സന്ദിഷ്ടവാദി
◆ മലയാള പത്രരംഗത്ത് കളർ അച്ചടിക്കുതുടക്കമിട്ട പത്രം
മാതൃഭൂമി
◆ മലയാള മനോരമയുടെ ആദ്യ പത്രാധിപർ
കണ്ടത്തിൽ വറുഗീസ് മാപ്പിള
◆ മലയാള മനോരമ ദിനപ്പത്രമായ വർഷം
1928
◆ മലയാള മനോരമ വാരികയുടെ ആദ്യ പത്രാധിപർ
ഇ.വി.കൃഷ്ണപിള്ള
◆ മലയാള മനോരമ വാരിക ആരംഭിച്ചതെന്ന്
1937 ആഗസ്ത് 29
◆ മലയാള മനോരമ എന്ന പേരു നിർദ്ദേശിച്ചത്
കേരളവർമ വലിയകോയിത്തമ്പുരാൻ
◆ മലയാള മനോരമ പ്രതിവാരപത്രമായി
കോട്ടയത്തുനിന്ന് ആരംഭിച്ച വർഷം
1890 (മാർച്ച് 22)
◆ മലബാറിൽ പ്രസിദ്ധീകരിച്ച ആദ്യത്തെ മലയാള വൃത്താന്തപത്രം
കേരള ദീപിക (1884)
◆ 1942ൽ കൊച്ചിയിൽ യൂറോപ്യൻ പട്ടാളക്കാർ സ്ത്രീകളുടെ നേർക്കു നടത്തിയ കടന്നാക്രമണത്തെ വിമർശിച്ചതിനാൽ മദ്രാസ് ഗവൺമെന്റ് നിരോധിച്ച പത്രം
മാതൃഭൂമി
◆ 1941-ൽ തൃശ്ശൂരിൽ ആരംഭിച്ച ദീനബന്ധു എന്ന പത്രത്തിന്റെ പത്രാധിപർ
വി.ആർ. കൃഷ്ണനെഴുത്തച്ഛൻ
◆ 1934-ൽ പ്രഭാതം പത്രം ആരംഭിച്ചത്
ഇ.എം.എസ്.
◆ 1924-ൽ തിരുവനന്തപുരത്ത് എം.എം. വർക്കി
മുഖ്യപത്രാധിപരായി ആരംഭിച്ച പ്രതിവാരപത്രം
കേരളദാസൻ
◆ 1921-ൽ സ്വരാട് എന്ന പത്രം ആരംഭിച്ചത്
എ.കെ.പിള്ള
◆ 1910 സെപ്തംബർ 26ന് സ്വദേശാഭിമാനി പത്രം നിരോധിക്കുകയും കെ.രാമകൃഷ്ണപിള്ളയെ നാടുകടത്തുകയും ചെയ്തപ്പോൾ തിരുവിതാംകൂറിലെ രാജാവായിരുന്നത്
ശ്രീമൂലം തിരുനാൾ
◆ 1909-ൽ പ്രസിദ്ധീകരമാരംഭിച്ച മലയാളത്തിലെ ആദ്യത്തെ കാർഷിക പ്രസിദ്ധീകരണം
കൃഷിക്കാരൻ
◆ 1908ൽ ദേശമംഗലത്തുനിന്ന് പ്രസിദ്ധീകരണം ആരംഭിച്ച യോഗക്ഷേമസഭയുടെ പത്രം
മംഗളോദയം
◆ 1907 സെപ്തംബറിൽ മൂർക്കോത്ത് കുമാരൻ തലശ്ശേരിയിൽ നിന്ന് ആരംഭിച്ച പ്രതിവാരപത്രം
മിതവാദി
◆ 1905ൽ തിരുവനന്തപുരത്ത് കേരളൻ എന്ന മാസിക ആരംഭിച്ചതാര്
കെ.രാമകൃഷ്ണപിള്ള
◆ 1904-ൽ പന്തളത്തുനിന്ന് 'കവനകൗമുദി' എന്നൊരു ദ്വൈവാരിക ആരംഭിച്ചത്
പന്തളം കേരളവർമ തമ്പുരാൻ
◆ 1900-ൽ തിരുവനന്തപുരത്ത് ആരംഭിച്ച ഉപാധ്യായൻ എന്ന വിജ്ഞാന മാസി
കയുടെ എഡിറ്ററായിരുന്നത്
കെ.രാമകൃഷ്ണപിള്ള
◆ 1899-ൽ തിരുവനന്തപുരത്ത് കേരളദർപ്പണം ആരംഭിച്ചത്
തോപ്പുവീട്ടിൽ പരമേശ്വരൻ പിള്ള
◆ 1891-ൽ കേരള മഹാജനസഭയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട്ട് ആരംഭിച്ച പത്രം
മനോരമ
◆ 1891ൽ തുടങ്ങിയ 'സുജനാനന്ദിനി'യുടെ ഉടമയും പത്രാധിപരുമായിരുന്നത്.
പരവൂർ കേശവനാശാൻ
◆ 1878-ൽ തിരുവിതാംകൂർ അഭിമാനി എവിടെയാണ് പ്രസിദ്ധീകരണം ആരംഭിച്ചത്
നാഗർകോവിൽ
◆ 1874-ൽ മലബാറിൽ കേരളോപകാരി എന്ന പത്രം ആരംഭിച്ചത്
ലോറൻസ് പൂതൂർ
◆ 1860ന് അടുത്ത് പോൾ മെർവിൻ മാക്കർ എന്നൊരു യൂറോപ്യനും ചില മലയാളികളും ചേർന്ന് കൊച്ചിയിൽ ആരംഭിച്ച ഇംഗ്ലീഷ് പത്രം
വെസ്റ്റേൺ സ്റ്റാർ
◆ 1847 ഒക്ടോബറിൽ പ്രസിദ്ധീകരണമാരംഭിച്ച ബാസൽമിഷന്റെ പത്രം
പശ്ചിമോദയം
◆ ക്രിസ്തീയ വൈദികർ അല്ലാത്തവർ നടത്തിയ കേരളത്തിലെ ആദ്യത്തെ പ്രസിദ്ധീകരണം
പശ്ചിമതാരക
◆ ഭാഷാപോഷിണി പുനരാരംഭിച്ച വർഷം
1978
◆ ബംഗാളിലെ 'അമൃത ബസാർ പത്രിക'യുടെ മാതൃകയിൽ ആരംഭിച്ച മലയാള പത്രം
കേരള ദീപിക
◆ ബി.ജെ.പി.യുടെ മുഖപത്രം
ജന്മഭൂമി
◆ ഫാക്സിമിലി മലയാളപത്രരംഗത്ത് ആദ്യമായി നടപ്പാക്കിയ പത്രം
മലയാള മനോരമ
◆ പശ്ചിമോദയത്തിന്റെ പത്രാധിപർ
എഫ് മുള്ളർ
◆ പൂവ്വാടൻ രാമൻ 1886ൽ കോഴിക്കോട്ടു നിന്ന് ആരംഭിച്ച 'കേരള സഞ്ചാരി' എന്ന പത്രത്തിന്റെ ആദ്യ പത്രാധിപർ
വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ
◆ പുന്നശ്ശേരി നീലകണ്ഠശർമ പ്രസിദ്ധീകരിച്ച സംസ്കൃതപത്രം
വിജ്ഞാന ചിന്താമണി
◆ പത്രപ്രവർത്തനത്തെക്കുറിച്ച് മലയാളത്തിലുണ്ടായ ആദ്യകൃതി രചിച്ചത് സ്വദേശാഭിമാനിയാണ്. അതിന്റെ പേര്?
വൃത്താന്ത പത്രപ്രവർത്തനം
◆ രാജ്യസമാചാരം എവിടെനിന്നാണ് പ്രസിദ്ധീകരിച്ചത്
തലശ്ശേരിയിലെ ഇല്ലിക്കുന്നിൽ
◆ 'രാജ്യസമാചാര'ത്തിന്റെ അണിയറ ശിൽപിയായിരുന്ന ബാസൽ മിഷന്റെ മുഖ്യ
പ്രവർത്തകൻ
ഡോ. ഹെർമൻ ഗുണ്ടർട്ട്
◆ 'മാധ്യമം' പ്രസിദ്ധീകരണമാരംഭിച്ചതെന്ന്
1987 ജൂൺ ഒന്നിന് (കോഴിക്കോട്ടുനിന്ന്)
◆ 'മലബാർ സ്പെക് ടേറ്റർ' എന്ന പേരിൽ 1879-ൽ ആരംഭിച്ച പത്രത്തിന്റെ ഉപജ്ഞാതാവ്
പൂവ്വാടൻ രാമൻ
◆ 'ഭാഷാപോഷിണി'യുടെ ആദ്യ പത്രാധിപർ
കണ്ടത്തിൽ വറുഗീസ് മാപ്പിള
◆ 'ഭാഷാപോഷിണി' പ്രസിദ്ധീകരണമാരംഭിച്ച വർഷം
1892
◆ 'ഭയലോഭകൗടില്യങ്ങൾ വളർക്കില്ലൊരു നാടിനെ' എന്ന മുഖവാക്യത്തോടെ പ്രസിദ്ധീകരിച്ചിരുന്ന പത്രം
സ്വദേശാഭിമാനി
◆ 'നസ്രാണി ദീപിക'യ്ക്ക് ആദ്യം ഉദ്ദേശിച്ചിരുന്ന പേര്
നസ്രാണി സാഹിത്യപ്രകാശിക
◆ 'നസ്രാണി ദീപിക' യുടെ ആദ്യത്തെ പത്രാധിപർ
സി.കുര്യൻ
Post a Comment