Bookmark

Malayalam PSC Questions and Answers


Kerala PSC Malayalam Grammar and Vocabulary  MCQ Questions. 

1. സുന്ദരികളും സുന്ദരന്മാരും എന്ന കൃതി ആരുടേതാണ്?
(A) എ. ടി. വാസുദേവൻ നായർ 
(B) ഉറൂബ്
(C) തകഴി
(D) വൈക്കം മുഹമ്മദ് ബഷീർ

2. മലയാള സാഹിത്യത്തിൽ ഏറ്റവും ഒടുവിൽ ജ്ഞാനപീഠ പുരസ്ക്കാരം ലഭിച്ച സാഹിത്യകാരൻ?
(A) ജി. ശങ്കരക്കുറുപ്പ് 
(B) സച്ചിദാനന്ദൻ 
(C) ഒ. എൻ. വി. കുറുപ്പ് 
(D) വൈലോപ്പിള്ളി

3. 'Prevention is better than cure'  എന്നതിന് സമാനമായ മലയാളത്തിലെ ശൈലി:
(A) സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട 
(B) മടിയൻ മല ചുമക്കും 
(C) വിത്തുഗുണം പത്തു ഗുണം 
(D) മിന്നുന്നതെല്ലാം പൊന്നല്ല

4. "താങ്കൾക്കു ജോലിയിൽ പ്രവേശി ക്കാം” എന്നർഥം വരുന്ന ഇംഗ്ലിഷ് വാക്യം:
(A) You will join the duty
(B) You can join the duty
(C) You joined the duty
(D) You resume the duty

5. അക്കിത്തം എന്ന തൂലികാനാമ ത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ:
(A) സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട്
(B) ശങ്കരക്കുറുപ്പ്
(C) ശ്രീധര മേനോൻ
(D) അച്യുതൻ നമ്പൂതിരി

6. എഴുതിക്കളഞ്ഞു: അടിവരയിട്ട പദം ഏതു ഭാഷാപ്രയോഗ വ്യവസ്ഥിതിയിൽ ഉൾപ്പെടുന്നു?
(A) നാമവിശേഷണം
(B) മുറ്റുവിന
(C) അനുപ്രയോഗം
(D) പേരെച്ചം

7. 'കാടിന്റെ മക്കൾ' എന്നതിലെ സമാസമെന്ത്?
(A) ദ്വന്ദസമാസം
(B) ബഹുവ്രീഹി
(C) കർമ്മധാരയൻ 
(D) തത്പുരുഷൻ

8. ക്രിയയുടെ അർഥത്തെ വിശേഷിപ്പിക്കുന്നത്?
(A) ക്രിയാ വിശേഷണം
(B) വിശേഷണ വിശേഷണം
(C) നാമ വിശേഷണം
(D) സർവ്വനാമം

9. നിലപാട് മാറ്റുക എന്നർഥം വരുന്ന ശൈലി:
(A) കാലു പിടിക്കുക
(B) കാലു മാറുക
(C) കാലു വാരുക
(D) കാലു തിരുമ്മുക

10. താഴെ പറയുന്നവയിൽ ശബ്ദം എന്നർഥം വരുന്ന പദം:
(A) ആലയം
(B) ആമയം
(C) ആരവം
(D) ആതപം

11. അവന്റെ സാമർഥ്യം ഏവരെയും അതിശയിപ്പിച്ചു. സാമർഥ്യം എന്ന പദം ഏത് വിഭാഗത്തിൽ പെടുന്നു?
(A) നാമം
(B) ക്രിയ
(C) കൃത്ത്
(D) തദ്ധിതം

12. താഴെ കൊടുത്തിരിക്കുന്നവയിൽ താമര എന്ന് അർഥം വരാത്ത പദം:
(A) ജലദം
(B) അംബുജം
(C) വാരിജം
(D) ജലജം

13. 'ആനമക്കാർ' ഏതു കൃതിയിലെ കഥാപാത്രമാണ്?
(A) ബാല്യകാലസഖി
(B) പാത്തുമ്മയുടെ ആട്
(C) ന്റെപ്പുപ്പാക്കൊരാനേണ്ടാർന്നു 
(D) മതിലുകൾ

14. ജ്ഞാനപീഠം പുരസ്കാരം ലഭിക്കാത്ത സാഹിത്യകാരൻ ആര്?
(A) തകഴി ശിവശങ്കരപിള്ള 
(B) മലയാറ്റൂർ രാമകൃഷ്ണൻ 
(C) എസ്. കെ. പൊറ്റക്കാട് 
(D) എം. ടി. വാസുദേവൻ നായർ

15. “സ്വർണവർണമരയന്നം” - ഈ പദത്തിന്റെ ശരിയായ വിഗ്രഹ രൂപം ഏത്? 
(A) സ്വർണത്തിന്റെ വർണമുള്ള അരയന്നം
(B) സ്വർണമാകുന്ന വർണമുള്ള അരയന്നം
(C) സ്വർണവും വർണവുമുള്ള അരയന്നം
(D) സ്വർണത്തേക്കാൾ വർണമുള്ള അരയന്നം

16. 'Girls eat ice cream' ഈ വാക്യ ത്തിന്റെ ഏറ്റവും ഉചിതമായ തർജമ ഏത്? 
(A) പെൺകുട്ടികൾ ഐസ്ക്രീം തിന്നു
(B) പെൺകുട്ടികൾ ഐസ്ക്രീം തിന്നും 
(C) പെൺകുട്ടികൾ ഐസ്ക്രീം തിന്നുന്നു
(D) പെൺകുട്ടികളാണ് ഐസ്ക്രീം തിന്നുന്നത്

17. 'മഹാഭാരതം എന്ന ഇതിഹാസ ഗ്രന്ധത്തിന്റെ രചയിതാവ് വ്യാസനാണ്' വാക്യത്തിലെ തെറ്റായ പദം ഏത്?
(A) വ്യാസൻ 
(B) ഗ്രന്ധം
(C) രചയിതാവ് 
(D) മഹാഭാരതം

18. മയ്യഴിയുടെ കഥാകരൻ എന്നറിയപ്പെടുന്ന സാഹിത്യകാരൻ ആരാണ്? 
(A) ആനന്ദ്
(B) വി.കെ.എൻ.
(C) കോവിലൻ 
(D) എം. മുകുന്ദൻ

19. പുകവലി ആരോഗ്യത്തിനു ഹാനികരമാണ് എന്നതിനു സമാനമായ ഇംഗ്ലിഷ് വാക്യം?
(A) Smoking is bad for health 
(B) Smoking is injurious to health
(C) Smoking is good for health 
(D) Smoking is not good for health

20. അത്യന്തം എന്ന പദം പിരിച്ചാൽ:
(A) അത്യ + അന്തം
(B) അതി + അന്തം 
(C) അതി + യന്തം
(D) അത്യ + യന്തം

21. 'പഠിക്കാൻ മിടുക്കനായ കുട്ടിയാണ് ശ്രീഹരി' ഇതിൽ നാമവിശേഷണമായി വരുന്ന പദം ഏത്?
(A) പഠിക്കാൻ 
(B) മിടുക്കനായ
(C) കുട്ടിയാണ്
(D) ശ്രീഹരി

22. 'താങ്കളെ ഈ തസ്തികയിൽ നിയമിച്ചിരിക്കുന്നു' എന്നതിന് സമാനമായ വാക്യം ഏത്? 
(A) You are selected for this post
(B) You can join this post 
(C) You are appointed to this post 
(D) You are wait listed for this post

23. 'Do you get me?' എന്നതിന്റെ ഉചിതമായ മലയാള തർജ്ജമ ഏത്? 
(A) നിങ്ങൾക്കെന്നെ അറിയാമോ?
(B) നിങ്ങൾക്കെന്നെ മനസിലാവുമോ?
(C) നിങ്ങൾക്ക് ഞാൻ പറഞ്ഞത് മനസിലായോ? 
(D) നിങ്ങൾക്ക് മലയാളം അറിയുമോ?

24. താഴെ കൊടുത്തിരിക്കുന്നതിൽ
“സർപ്പം” എന്നർഥം വരാത്ത പദം:
(A) നാഗം 
(B) നാകം
(C) ഉരഗം 
(D) പന്നഗം

25. സാക്ഷി എന്ന കാരകം അർഥം വരുന്ന വിഭക്തി:
(A) സംയോജിക
(B) ആരാധിക
(C) പ്രയോജിക
(D) പ്രതിഗ്രാഹിക

26. എം.ടി. വാസുദേവൻ നായർക്കു വയലാർ അവാർഡ് നേടിക്കൊടുത്ത കൃതി?
(A) കുട്ട്യേടത്തി
(B) നിർമ്മാല്യം
(C) ഇരുട്ടിന്റെ ആത്മാവ്
(D) രണ്ടാമൂഴം

27. 'പരീക്കുട്ടി' താഴെ പറയുന്നവരിൽ ഏതു കൃതിയിലെ കഥാപാത്രമാണ്?
(A) ഉമ്മാച്ചു 
(B) അറബിപ്പൊന്ന്
(C) ചെമ്മീൻ
(D) ബാല്യകാലസഖി

28. 'അടിമത്വം ഏറ്റുവാങ്ങുന്നത് ഏതൊരാൾക്കും ഭൂഷണല്ല' ഈ വാക്യത്തിലെ തെറ്റായ പ്രയോഗം ഏത്? 
(A) അടിമത്വം
(B) ഏറ്റുവാങ്ങുന്നത്
(C) ഏതൊരാൾക്കും
(D) ഭൂഷണമല്ല

29. 'ചതിയിൽ പെടുത്തുക' എന്ന് അർഥം വരുന്ന ശൈലിയേത്? 
(A) നക്ഷത്രമെണ്ണിക്കുക
(B) ചെണ്ട കൊട്ടിക്കുക 
(C) ഉണ്ട ചോറിൽ കല്ലിടുക
(D) ഗണപതിക്കു കുറിക്കുക

30. “മനസ്സാക്ഷി” എന്ന പദം പിരിച്ചെഴു തിയാൽ:
(A) മനഃ + സാക്ഷി 
(B) മന + സാക്ഷി
(C) മനസ്സ് + സാക്ഷി
(D) മനം + സാക്ഷി

31. One who is driven to the wall - എന്നതിന്റെ ശരിയായ അർഥം:
(A) ഓടിപ്പോയവൻ
(B) ഓടിച്ചവൻ 
(C) ഗതികെട്ടവൻ
(D) മിടുക്കൻ

32. ആന + ഭ്രാന്ത് എന്നത് ചേർത്തെഴുതിയാൽ:
(A) ആനഭ്രാന്ത്
(B) ആനബ്രാന്ത്
(C) ആനബ്ഭ്രാന്ത്
(D) ആനഭ്ബ്രാന്ത്

33. നമ്മുടെ ക്ഷണം സ്വീകരിച്ചെത്തിയ സാഹിത്യകാരന് ഹാർദവമായ സ്വാഗതം - ഈ വാക്യത്തിലെ തെറ്റായ പദം: 
(A) ക്ഷണം
(B) സ്വാഗതം
(C) നമ്മുടെ
(D) ഹാർദവം

34. ‘ആലത്തൂർ കാക്ക' എന്ന ശൈലിയുടെ അർഥം:
(A) ശല്യക്കാരൻ 
(B) ആശിച്ചു കാലം കഴിയുന്നവൻ
(C) വിശ്വസിക്കാൻ കൊള്ളാത്തവൻ
(D) കോമാളി

35. വനം എന്ന അർഥം വരാത്ത പദം:
(A) വിപനം 
(B) ഗഹനം
(C) അടവി
(D) ചത്വരം

36. എസ്.കെ. പൊറ്റക്കാട് കഥാപാത്രമായി വരുന്ന നോവൽ:
(A) അന്ധകാരനഴി
(B) തമോവേദം
(C) പ്രവാസം
(D) ആരാച്ചാർ

37. പാറപ്പുറത്ത് എന്ന തൂലികാനാമ ത്തിൽ അറിയപ്പെടുന്നത്:
(A) ഇ. കെ. മത്തായി
(B) വി. വി. അയ്യപ്പൻ
(C) പി. സി. ഗോപാലൻ
(D) ഐ. സി. ചാക്കോ

38. കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച സച്ചിദാനന്ദന്റെ നാടകം:
(A) പുലിജന്മം
(B) സമതലം
(C) അമരാവതി
(D) ഗാന്ധി

39. സാമാന്യ നാമത്തിന് ഉദാഹരണം ഏത്?
(A) മാവ്
(B) മഞ്ഞ്
(C) മരം
(D) മഴു

40. വിഭക്തി പ്രത്യയം ഇല്ലാത്ത വിഭക്തി ഏത്?
(A) സംബന്ധിക
(B) പ്രയോജിക
(C) സംയോജിക
(D) നിർദ്ദേശിക

41. ഋഷിയെ സംബന്ധിക്കുന്നത്?
(A) ഋഷകം
(B) ഋഷികം
(C) ആർഷം
(D) ആർഷികം

42. "ദീപാളി കുളിക്കുക" എന്ന് അർത്ഥം വരുന്ന ശൈലി?
(A) പിശുക്ക് കാട്ടുക
(B) ധൂർത്തു കാണിക്കുക
(C) മിതമായി ചിലവാക്കുക
(D) ആർത്തി കാണിക്കുക

43. താഴെ കൊടുത്തിരിക്കുന്നവയിൽ തദ്ധിതത്തിന് ഉദാഹരണമായി വരുന്ന പദം ഏത്?
(A) എണ്ണം
(B) കള്ളം
(C) മണ്ടത്തം
(D) പിടിത്തം

44. : തന്നിരിക്കുന്ന ചിഹ്നത്തിന്റേ പേരെന്ത്?
(A) വിക്ഷേപണി
(B) വിശ്ലേഷണം
(C) കാകൂ
(D) ഭിത്തിക

45. "ധനാശിപാടുക" എന്ന ശൈലിയുടെ അർത്ഥം വരുന്ന രൂപം ഏത്?
(A) അവസാനിക്കുക
(B) തുടങ്ങുക
(C) കൂലി കൊടുക്കുക
(D) പണത്തിനു പാടുക

46. താഴെപ്പറയുന്നവയിൽ ഉമ്മാച്ചുവിലെ കഥാപാത്രമായി വരുന്നത്‌ ആര്?
(A) മായൻ
(B) കോരൻ
(C) വിശ്വ
(D) ചുടലമുത്തു

47. ആഷാമേനോൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ഏതു എഴുത്തുകാരനാണ്?
(A) C.V. ശ്രീകുമാർ
(B) K. ശ്രീകുമാർ
(C) U.K. കുമാരൻ
(D) P. ശ്രീധരൻപിള്ള

48. ചെമ്മനം ചാക്കോയ്ക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതി ഏത്?
(A) രാജപാത
(B) കനക അക്ഷരം
(C) ആഗ്നേയാസ്ത്രം
(D) ജൈത്രയാത്ര

49. Wash dirty linen in public എന്നതിൻറെ ഉചിതമായ മലയാളശൈലി കണ്ടെത്തുക?
(A) നനഞ്ഞിടം കുഴിക്കുക
(B) കൈ കഴുകുക
(C) വിഴുപ്പ് അലക്കുക
(D) കുളിക്കാതെ ഈറൻ ചുമക്കുക

50. സമീപം എന്ന് അർത്ഥം വരുന്ന വാക്ക്?
(A) നികടം
(B) നിഖടം
(C) നിഘടം
(D) നിഗദം

Answers

1. (B) 2. (C) 3. (A) 4. (B) 5. (D) 
6. (C) 7. (D) 8. (A)  9. (B) 10. (C) 
11. (D) 12. (A) 13. (C) 14. (B) 15. (A) 
16. (C) 17. (B) 18. (D) 19. (B) 20. (B) 
21. (B) 22. (C) 23. (C) 24. (B) 25. (A) 
26. (D) 27. (C) 28. (A) 29. (B) 30. (A) 
31. (C) 32. (C) 33. (D) 34. (B) 35. (D) 
36. (C) 37. (A) 38. (D) 39. (C) 40. (D) 
41. (C) 42. (B) 43. (C) 44. (D) 45. (A) 
46. (A) 47. (B) 48. (A) 49. (C) 50. (A)
Post a Comment

Post a Comment