1. നാരദന് നാഗവീണ നിർമ്മിച്ച് കൊടുത്തത് ആര്?
സരസ്വതി
2. ക്ഷേത്രത്തിൽ നാലുദിക്കിലും ഗോപുരമുള്ളതിനു പറയുന്ന പേര്?
സ്വസ്തികം
3. ദുര്യോധനന്‍റെ നിർദേശ പ്രകാരം ആരാണ് അരക്കില്ലം നിർമ്മിച്ചത്?
പുരോചനൻ
4. ക്ഷേത്ര സങ്കല്പം എന്നത് ഏത് ശാസ്ത്രത്തെയാണ് അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത്?
തന്ത്ര ശാസ്ത്രത്തെ
5. വ്യാസന്റെ മാതാവ് ആര്?
സത്യവതി
6. ക്ഷേത്രത്തിലെ ഗോപുരം മനുഷ്യശരീരത്തിലെ ഏത് സ്ഥാനവുമായി ബന്ധപ്പെട്ടു കിടക്കുന്നു?
പാദം
7. ക്ഷേത്രത്തിലെ അന്തരാളം മനുഷ്യശരീരത്തിലെ ഏത് സ്ഥാനം വഹിക്കുന്നു?
മുഖം
8. ക്ഷേത്രത്തിലെ യാഗശാല മനുഷ്യശരീരത്തിലെ എന്തിനോട് തുല്യമാണ്?
നാഡികൾ
9. ക്ഷേത്രത്തിലെ ശ്രീകോവിൽ മനുഷ്യശരീരത്തിലെ ഏത് സ്ഥാനം വഹിക്കുന്നു?
ശിരസ്സ്
10. ബലിപീഠം മനുഷ്യശരീരത്തിലെ ഏത് സ്ഥാനം വഹിക്കുന്നു?
ഗുദം
11. മുഖ മണ്ഡപം മനുഷ്യശരീരത്തിലെ ഏത് സ്ഥാനം വഹിക്കുന്നു?
ഹൃദയം
12. അർദ്ധ മണ്ഡപം മനുഷ്യശരീരത്തിലെ ഏത് സ്ഥാനം വഹിക്കുന്നു?
കഴുത്ത്
13. ശ്രീകോവിലിലെ സ്തംഭങ്ങൾ മനുഷ്യശരീരത്തിലെ ഏത് സ്ഥാനം വഹിക്കുന്നു?
കണ്ണുകൾ
14. ക്ഷേത്രത്തിലെ അന്തരാളം മനുഷ്യശരീരത്തിലെ ഏത് സ്ഥാനം വഹിക്കുന്നു?
മുഖം
15. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത്?
സൂര്യൻ
16. ക്ഷേത്രത്തിലെ ദീപങ്ങൾ മനുഷ്യശരീരത്തിലെ എന്തിനോട് സാമ്യമാകുന്നു?
പഞ്ചേന്ദ്രിയങ്ങളോട്
17. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണൻ ജാംബവാനുമായി യുദ്ധത്തിൽ ഏർപ്പെട്ടത്?
സ്യമന്തകം
18. വളരെ നിലകളുള്ള പ്രസാദത്തിന് പറയുന്ന പേര്?
സർവ്വതോഭദ്രം
19. വൃത്താകാരമായ പ്രസാദത്തിന് പറയപ്പെടുന്ന പേര്?
നന്ദ്യാവർത്തം
20. ഭഗവത്ഗീതയിൽ മധ്യവർത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത്?
ഒൻപതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം
21. ക്ഷേത്രത്തിലെ ഉയരത്തിൽ ഉത്തമമായ ഉത്തരത്തിന് പറയുന്ന പേര്?
ഖണ്ഡോത്തരം
22. ക്ഷേത്രത്തിലെ മധ്യമമായ ഉത്തരത്തിന് പറയുന്ന പേര്?
പത്രോത്തരം
23. സർപ്പക്കാവുകളിൽ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്?
ചിത്രകൂടക്കല്ല്
24. ക്ഷേത്രത്തിലെ ഉത്തരങ്ങളിൽ അധമമായ ഉത്തരത്തിന് പറയുന്ന പേര്?
രൂപോത്തരം
25. ക്ഷേത്രത്തിൽ ഒന്നാമത്തെ പ്രദക്ഷിണം ചെയ്താലുണ്ടാകുന്ന ഗുണം?
ബ്രഹ്മഹത്യാദി പാപങ്ങൾ നശിക്കുന്നു
26. ക്ഷേത്രത്തിൽ രണ്ടാമത്തെ പ്രദക്ഷിണം ചെയ്താലുണ്ടാകുന്ന ഗുണം?
ദേവനെ ആരാധിക്കാൻ അധികാരിയാകുന്നു
27. ക്ഷേത്രത്തിൽ മൂന്നാമത്തെ പ്രദക്ഷിണം ചെയ്താലുണ്ടാകുന്ന ഗുണം?
ഭോഗസുഖങ്ങൾ ലഭിച്ച് സിദ്ധി നേടുന്നു
28. ജ്യോതിഷത്തിൽ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്?
നാഗദൈവങ്ങളെ
29. അർജ്ജുനൻ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്?
ഉലൂപി
30. എല്ലോറയിലെ ഗുഹാക്ഷേത്രങ്ങളുടെ എണ്ണം എത്രയാണ്?
34
31. ചതുരശ്രമായ പ്രസാദത്തിന് പറയുന്ന പേരെന്ത്
നാഗരം
32. വൃത്തപ്രസാദത്തിനു പറയുന്ന പേരെന്ത്
ദ്രാവിഡം
33. അഷ്ടാശ്ര പ്രസാദത്തിന് പറയുന്ന പേരെന്ത്
വേസരം
34. ക്ഷേത്രത്തിന് നാല് ദിക്കുകളിലും ഗോപുരമുള്ളതിനു പറയുന്ന പേരെന്ത്
സ്വസ്തികം
35. കൊടുങ്ങല്ലൂരമ്മയുടെ സന്നിധിയിലേക്ക് യാത്ര പതിവില്ലാത്ത ക്ഷേത്ര തട്ടകം
പഴയന്നൂർ ഭഗവതിക്ഷേത്ര തട്ടകം
36. മധുര മീനാക്ഷി ക്ഷേത്രം നിർമ്മിച്ച രാജവംശം
നായക് രാജവംശം
37. പരശുരാമൻ ആരോടാണ് പരാജയപ്പെട്ടിട്ടുള്ളത്?
ശ്രീരാമനോട്
38. ജമദഗ്നി മഹർഷിയുടെ പശുവിന്റെ പേര്?
കാമധേനു
39. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠ ഏത് ഭാവത്തിലാണ്?
അനന്തശയനം
40. പരശുരാമൻ ദ്രോണാചാര്യർക്ക് പഠിപ്പിച്ചു കൊടുത്ത വിദ്യ ഏത്?
ധനുർവേദ വിദ്യ
41. ക്ഷേത്രത്തിൽ ചുരുങ്ങിയത് എത്ര പ്രാവശ്യമാണ് പ്രദക്ഷിണം വക്കേണ്ടത്?
3 പ്രാവശ്യം
42. ക്ഷേത്രത്തിൽ 3 പ്രദക്ഷിണം ചെയ്യേണ്ടതിന്റെ തത്ത്വമെന്ത്?
ദേവസന്നിധിയിൽ എത്താൻ ഭൂഃഭുവർ സ്വർലോകങ്ങളെ ചുറ്റേണ്ടത് കൊണ്ട്
43. പ്രദക്ഷിണത്തിലെ പ്ര എന്ന അക്ഷരം എന്തിനെ സൂചിപ്പിക്കുന്നു?
സർവ്വ ഭയങ്ങളെയും നശിപ്പിക്കുന്നത്
44. പ്രദക്ഷിണത്തിലെ ദ എന്ന അക്ഷരം എന്തിനെ സൂചിപ്പിക്കുന്നു?
മോക്ഷദായകം
45. പ്രദക്ഷിണത്തിലെ ക്ഷി എന്ന അക്ഷരം എന്തിനെ സൂചിപ്പിക്കുന്നു?
രോഗനാശകം
46. പ്രദക്ഷിണത്തിലെ ണ എന്ന അക്ഷരം എന്തിനെ സൂചിപ്പിക്കുന്നു
ഐശ്വര്യ ദായകം
47. തിരുമുറ്റത്തെ പ്രദക്ഷിണം അകത്തെ ബലിവട്ടത്തെക്കാൾ എത്ര ഇരട്ടി ഗുണമാണ് ഉണ്ടാകുന്നത്?
5 ഇരട്ടി
48. ഏറ്റവും ഉത്തമമായ പ്രദക്ഷിണ സംഖ്യ?
21
49. ഗണപതിക്ക് പ്രദക്ഷിണം ചെയ്യേണ്ടത് എത്ര തവണയാണ്?
1
50. സൂര്യന് പ്രദക്ഷിണം ചെയ്യേണ്ടത് എത്ര തവണയാണ്?
2
51. ശിവന് പ്രദക്ഷിണം ചെയ്യേണ്ടത് എത്ര തവണയാണ്?
3
52. വിഷ്ണുവിന് പ്രദക്ഷിണം ചെയ്യേണ്ടത് എത്ര തവണയാണ്?
4
53. ദേവിക്ക് പ്രദക്ഷിണം ചെയ്യേണ്ടത് എത്ര തവണയാണ്?
4
54. അയ്യപ്പന് പ്രദക്ഷിണം എത്ര പ്രാവശ്യമാണ് ചെയ്യേണ്ടത്?
5
55. സുബ്രഹ്മണ്യന് പ്രദക്ഷിണം ചെയ്യേണ്ടത് എത്ര തവണയാണ്?
6
56. അരയാലിനു പ്രദക്ഷിണം ചെയ്യേണ്ടത് എത്ര തവണയാണ്?
7
57. പ്രദക്ഷിണം ചെയ്യേണ്ടത് ദേവന്റെ ഏത് വശത്ത് കൂടിയായിരിക്കണം?
വലത്തുവശത്തു കൂടി
58. പ്രഭാതത്തിൽ നടത്തുന്ന പ്രദക്ഷിണത്തിന്റെ ഗുണം?
വ്യാധിനാശനം
59. സായാഹ്നത്തിൽ നടത്തുന്ന പ്രദക്ഷിണത്തിന്റെ ഗുണം?
പാപനാശനം
60. അർദ്ധരാത്രിയിൽ നടത്തുന്ന പ്രദക്ഷിണത്തിന്റെ ഗുണം?
മുക്തി പ്രദം
61. ശിവന്റെ നൃത്തം ചെയ്യുന്ന ശില്പ രൂപം?
നടരാജൻ
62. നടരാജന്റെ വലതുകൈയിലെ ഉടുക്ക് ഏതു ശബ്ദം പുറപ്പെടുവിക്കുന്നു?
പിറവി
63. ക്ഷേത്രത്തിൽ ആദ്യം തോഴേണ്ട ദേവൻ ഏത്?
ഗണപതി
64. ക്ഷേത്രത്തിൽ നിവേദ്യം പാചകം ചെയ്യുന്ന സ്ഥലത്തിന് പറയുന്ന പേര്?
തിടപ്പിള്ളി
65. ക്ഷേത്രത്തിൽ നിവേദ്യം മുളപ്പിക്കുന്ന സ്ഥലത്തിന് പറയുന്ന പേര്?
മുളയറ
66. ക്ഷേത്രകിണർ ഏതു കൂറിലാണ് സ്ഥാപിക്കുന്നത്
മീനക്കൂർ
67. ക്ഷേത്ര കിണറിന്റെ ചുറ്റളവ് എത്ര കോലിൽ കുറയുവാൻ പാടില്ല?
3 കോൽ
68. ക്ഷേത്ര കുളത്തിന്റെ ചുറ്റളവ് എത്ര കോലിൽ കുറയുവാൻ പാടില്ല?
91 കോൽ
69. ക്ഷേത്രത്തിൽ ആദ്യ ദർശനത്തിനു പറയപ്പെടുന്ന പേര്?
നിർമ്മാല്യ ദർശനം
70. ക്ഷേത്രത്തിൽ ഉത്സവം, പ്രതിഷ്ഠ, കലശം എന്നിവ നടക്കുന്ന കാലം?
ഉത്തരായനം
71. ദേവപ്രീതിക്കായി വിധിച്ചിട്ടുള്ള നമസ്കാരം ഏത്?
സാഷ്ടാംഗനമസ്കാരം
72. സ്ത്രീകൾക്ക് വിധിച്ചിട്ടുള്ള ക്ഷേത്ര നമസ്കാരം ഏത്?
പഞ്ചാംഗ നമസ്കാരം
73. നമസ്കരിക്കുമ്പോൾ ഏത് ഭാഗത്തേക്ക് ആണ് കാലുകൾ നീക്കി വയ്ക്കാൻ പാടില്ലാത്തത്?
കിഴക്കോട്ടും വടക്കോട്ടും
74. ഉച്ചകഴിഞ്ഞ് നമസ്കരിക്കുമ്പോൾ ഏത് ദിക്കിലേക്കാണ് കാലുകൾ നീട്ടിവക്കാൻ പാടില്ലാത്തത്?
പടിഞ്ഞാറ്
75. സാഷ്ടാംഗ പഞ്ചാംഗ നമസ്കാരങ്ങൾ ഏത് ദിശയിലേക്ക് നോക്കിയിരിക്കുന്ന ക്ഷേത്രങ്ങളിലാണ് ചെയ്യുവാൻ പാടില്ലാത്തത്?
തെക്കും വടക്കും
76. തെക്കും വടക്കും നോക്കിയിരിക്കുന്ന ദേവാലയങ്ങളിൽ ചെയ്യപ്പെടുന്ന
നമസ്കാരത്തിന്റെ പേരെന്ത്?
ത്രയാംഗ നമസ്കാരം
77. ദൈവത്തെ വന്ദിക്കേണ്ടത് എങ്ങനെയാണ്?
രണ്ട് കൈയും കൂപ്പി തലക്ക് മീതെ പന്ത്രണ്ടാംഗുലം ഉയരത്തിൽ
78. ഗുരുക്കന്മാരെ വന്ദിക്കേണ്ടത് എങ്ങനെയാണ്?
രണ്ടു കൈയും കൂപ്പി നെറ്റിക്ക് നേരെ
79. അമ്മയെ വന്ദിക്കേണ്ടത് എങ്ങനെയാണ്?
രണ്ട് കൈയും കൂപ്പി ഉദരത്തിന് നേരെ
80. ദേവനെ മന്ത്രപൂർവ്വം അഭിഷേകം ചെയ്ത ജലധാരക്ക് പറയുന്ന പേരെന്ത്?
തീർത്ഥം
81. തീർത്ഥം വാങ്ങേണ്ടത് എങ്ങനെയാണ്?
വലതു കൈയ്യിന്റെ അഞ്ച് വിരലും മടക്കിയാൽ ഉണ്ടാകുന്ന കൈക്കുമ്പിളിൽ
82. തീർത്ഥം സേവിക്കേണ്ടത് എങ്ങനെയാണ്?
ഉയർന്നു കാണുന്ന കൈക്കുമ്പിളിൽ ചന്ദ്ര മണ്ഡലത്തിന്റെയും ശുക്രമണ്ഡലത്തിന്റെയും ഇടയിലൂടെ
83. ഏത് ദിക്ക് നോക്കിയാണ് തീർത്ഥം സേവിക്കേണ്ടത്?
കിഴക്ക് ദിക്ക് നോക്കി
84. തീർത്ഥത്തിൽ ഉപയോഗിക്കുന്ന വസ്തുക്കൾ ഏതെല്ലാം?
മലർ, തുളസി, കൂവളം
85. തുളസി തീർത്ഥം സേവിക്കുന്നതിലൂടെ ഉണ്ടാകുന്ന ഗുണം?
പ്രതിരോധ ശക്തി, രോഗശാന്തി
86. തീർത്ഥസ്നാനം ചെയ്യുമ്പോൾ ജപിക്കുന്ന മന്ത്രത്തിലെ ആദ്യ നദിയേത്?
ഗംഗ
87. ക്ഷേത്രത്തിന്റെ കന്നിമൂലയിൽ പ്രതിഷ്ടിക്കുന്ന ഉപദേവൻ ഏത്?
ഗണപതി
88. ക്ഷേത്രത്തിൽ കള്ളന്മാർ പ്രവേശിച്ചാൽ ചെയ്യപ്പെടേണ്ട പരിഹാരം?
ചോര ശാന്തി
89. ക്ഷേത്രത്തിലെ കിണർ അശുദ്ധമായാൽ ചെയ്യപ്പെടേണ്ട പരിഹാരം?
കൂപശാന്തി
90. ക്ഷേത്രത്തിൽ പട്ടി മുതലായ ജന്തുക്കൾ പ്രവേശിച്ചാൽ ചെയ്യപ്പെടുന്ന പരിഹാരം?
ശ്വശാന്തി
91. ക്ഷേത്രത്തിലേക്ക് അഗ്നിബാധയുണ്ടായാൽ ചെയ്യേണ്ട പരിഹാരം?
ദഹന പ്രായശ്ചിത്വം
92. ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്ന ഭക്തർ ചെയ്യേണ്ട ആദ്യ കർത്തവ്യം എന്ത്?
ദേവപാദമായ ഗോപുരം വന്ദിക്കുക
93. ക്ഷേത്രങ്ങളിൽ ചെരിപ്പ് ഊരണമെന്ന് പറയുന്നതിന്റെ ശാസ്ത്രീയ വശം എന്ത്?
ആരോഗ്യത്തിന് ഉത്തമമായ ഭൌമ കാന്തിക പ്രസരണം ശരീരത്തിലേക്ക് സംക്രമിക്കുവാനും ക്ഷേത്ര അങ്കണത്തിലെ ശുദ്ധമായ മണ്ണിന്റെ ഔഷധ ഗുണം കൈക്കൊള്ളുവാനും
94. തന്ത്രസമുച്ചയത്തിന്റെ രചയിതാവ് ആര്?
ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട്
95. തന്ത്രസമുച്ചയത്തിലെ അദ്ധ്യായങ്ങൾക്ക് പറയുന്ന പേരെന്ത്?
പടലങ്ങൾ
96. തന്ത്ര സമുച്ചയത്തിലെ ശ്ലോകസംഖ്യ ഏത്?
2896
97. ശിവ പാർവ്വതി സംവാദ രൂപേണ ദത്താത്രേയ മുനി രചിച്ചിട്ടുള്ള ശാസ്ത്രശാഖ ഏത്?
തന്ത്ര ശാസ്ത്രം
98. ശിവൻ പാർവതിക്ക് ഉപദേശിച്ചുകൊടുത്ത തന്ത്രം ഏതു പേരിൽ അറിയപ്പെടുന്നു?
ആഗമ ശാസ്ത്രം
99. പാർവതി ശിവന് ഉപദേശിച്ചുകൊടുത്ത തന്ത്രം ഏതു പേരിൽ അറിയപ്പെടുന്നു?
നീഗമ ശാസ്ത്രം
100. തന്ത്രവിഭാഗത്തെ മൂന്നായി വിഭജിച്ചതിന്റെ പേരുകൾ ഏതെല്ലാം?
വിഷ്ണുക്രാന്ത, രഥക്രാന്ത, ആശ്വക്രാന്ത
101. ഈ ശരീരം തന്നെയാണ് ക്ഷേത്രം എന്ന് പറയുന്ന ഗ്രന്ഥമേത്?
ഭഗവദ്ഗീത
102. എല്ലോറയിലെ ഗുഹാ ക്ഷേത്രങ്ങളുടെ എണ്ണം എത്രയാണ്?
34
103. നാരായണീയത്തിന്റെ കർത്താവ് ആര്?
മേല്‍പത്തൂർ നാരായണഭട്ടതിരി
104. വേദ വ്യാസന്റെ അച്ഛനമ്മമാർ ആരെല്ലാം?
പരാശരനും സത്യവതിയും
105. ഏഴുതലയുള്ള നാഗത്തിന്റെ പത്തിയിൽ തിരിയിട്ടു കത്തിക്കുന്ന വിളക്കിന് പറയുന്ന പേര്?
നാഗപ്പത്തി വിളക്ക്
106. ആരെ കയറാക്കിയാണ് പാലാഴി മഥനം നടത്തിയത്?
വാസുകിയെ
107. ഗരുഡനും സർപ്പങ്ങളും രമ്യതയിലായി വരുന്ന ദിവസം?
നാഗപഞ്ചമി
108. സംഗീതമഹിമ വിളിച്ചോതുന്ന തന്ത്രത്തിന് പറയുന്ന പേരെന്താണ്?
രുദ്രയാമളം
109. ദേഹം ദേവാലയവും അതിനുള്ളിലെ ജീവൻ സദാശിവവുമാണെന്ന് പറയുന്ന ഗ്രന്ഥം ഏത്
കുളാർണ്ണവ തന്ത്രം
110. സുപ്രസിദ്ധ ക്ഷേത്ര ശില്പ ഗ്രന്ഥം വിശ്വകർമ്മ്യം ഈ ശരീരം തന്നെയാണ് ക്ഷേത്രം എന്ന് പറയുന്ന ഗ്രന്ഥം ഏത്?
ഭഗവത് ഗീത
111. ഗണപതിക്ക് ഉപയോഗിക്കേണ്ട പൂജാപുഷ്പം?
ചെമ്പരത്തി, അരളി
112. ശിവന് ഉപയോഗിക്കുന്ന പൂജാപുഷ്പം?
കൂവളം
113. സരസ്വതിക്ക് ഉപയോഗിക്കുന്ന പൂജാപുഷ്പം?
താമര
114. ദുർഗക്ക് ഉപയോഗിക്കുന്ന പൂജാപുഷ്പം?
കുങ്കുമപ്പൂവ്
115. ഭദ്രകാളിക്ക് ഉപയോഗിക്കുന്ന പൂജാപുഷ്പം?
ചെമ്പരത്തി
116. വിഷ്ണുവിന് ഉപയോഗിക്കുന്ന പൂജാപുഷ്പം?
തുളസി
117. ശാസ്താവിന് ഉപയോഗിക്കുന്ന പൂജാപുഷ്പം?
നീലത്താമര, നീല ശംഖുപുഷ്പം
118. സുബ്രഹ്മണ്യന് ഉപയോഗിക്കുന്ന പൂജാപുഷ്പം?
വെളുത്ത പൂക്കൾ
119. ഏത് ശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തിയാണ് ശിൽപികൾ ക്ഷേത്ര വിഗ്രഹം നിർമ്മിക്കുന്നത്?
സ്ഥാപത്യ ശാസ്ത്രം
120. ക്ഷേത്രത്തിൽ സ്ഥിരപ്രതിഷ്ഠ ചെയ്യുന്ന മൂലവിഗ്രഹങ്ങൾക്ക് പറയുന്ന പേര്?
അചല ബിംബങ്ങൾ
121. എടുത്തു മാറ്റാവുന്ന ലോഹബിംബങ്ങൾ ഏതു വിഭാഗത്തിൽ പെടുന്നു?
ചലം എന്ന വിഭാഗത്തിൽ
122. പ്രതിഷ്ടാ വിഗ്രഹം തന്നെ അർച്ചനക്ക് ഉപയോഗിക്കുമ്പോൾ പറയപ്പെടുന്ന പേരെന്ത്?
ചലാചലം
123. ബിംബ രചനക്കുള്ള ശില എത്ര വർണ്ണമുള്ളതായിരിക്കണം?
എകവർണ്ണം
124. പുരുഷശിലയുടെ പ്രധാന ലക്ഷണം എന്ത്?
നല്ല ദൃഡതയുള്ളതും ചുറ്റിക കൊണ്ട് തട്ടിയാൽ മണിനാദം കേൾക്കുന്നതും
125. സ്ത്രീശിലയുടെ പ്രധാന ലക്ഷണം എന്ത്?
മൃദുത്വവും ചുറ്റിക കൊണ്ട് തട്ടിയാൽ ഇലത്താളത്തിന്റെ ശബ്ദവും കേൾക്കുന്നതും
126. ബിംബം പണിയുവാൻ ഉപയോഗിക്കുന്ന ശിലയുടെ അഗ്രഭാഗം ഏതു ദിക്കിലേക്കായിരിക്കണം?
4 മഹാദിക്കുകളിൽ ഏതെങ്കിലുമൊന്നിൽ
127. ബിംബം പണിയുവാൻ ഉപയോഗിക്കുന്ന ശിലയിൽ തീപ്പൊരി അധികം ഉണ്ടാകുന്ന ഭാഗം എന്താകുന്നു?
ശിരസ്സ്
128. ഭൂമിയിൽ പതിഞ്ഞുകിടക്കുന്ന ശിലയുടെ അധോമുഖ ഭാഗം ബിംബത്തിന്റെ എന്താകുന്നു
മുഖം
129. ഏതു ദിക്കിലേക്ക് അഭിമുഖമായാണ് ബിംബം പ്രതിഷ്ടിക്കപ്പെടേണ്ടത്
ഏതു ദിക്കിലേക്ക് അഭിമുഖമായാണ് ശില നിർത്തപ്പെടെണ്ടത് ആ ദിക്കിലേക്ക് അഭിമുഖമായി ബിംബം പ്രതിഷ്ടിക്കപ്പെടണം
130. ബിംബത്തിന്റെ നേത്രോന്മാലീനം എന്ന ചടങ്ങിന് ഉപയോഗിക്കുന്ന സൂചി ഏത് ലോഹമാണ്?
സ്വർണ്ണം
131. വജ്രായുധം നിർമ്മിച്ചത് ആരാണ്?
വിശ്വകർമ്മാവ്
132. നിലവിളക്കിന്റെ പ്രകാശം ഏത് ദേവതയെ കുറിക്കുന്നു?
സരസ്വതി
133. ഒറ്റ തിരിയിട്ട ദീപം എന്തിനെ സൂചിപ്പിക്കുന്നു?
മഹാവ്യാധി
134. ബുദ്ധിയുടെ വൃക്ഷമേത്?
അരയാൽ
135. ഏത് ദേവിയുടെ അവതാരമാണ് തുളസിചെടി?
ലക്ഷ്മി ദേവി
136. മൂന്നു മുഖമുള്ള രുദ്രാക്ഷം ഏത് പേരിലറിയപ്പെടുന്നു?
അനല
137. ക്ഷേത്രത്തിലെ വിഗ്രഹം വെളുത്ത ശിലയാണെങ്കിൽ തരുന്ന ഫലമെന്ത്?
മോക്ഷം
138. വിഗ്രഹം കൃഷ്ണശിലയാണെങ്കിൽ തരുന്ന ഗുണമേത്?
ധാന്യാഭിവൃദ്ധി
139. ക്ഷേത്രത്തിലെ വിഗ്രഹം മഞ്ഞ ശിലയാണെങ്കിൽ തരുന്ന ഫലം?
ധനവർധനവ്
140. സുപത്മാ എന്ന ഭൂമിയിൽ ദേവനെ പ്രതിഷ്ടിച് പൂജിച്ചാൽ ഉണ്ടാകുന്ന ഗുണം?
രോഗം, അനർത്ഥം എന്നിവയെ നശിപ്പിക്കുന്നു
141. ഭദ്ര എന്ന ഭൂമിയിൽ ദേവനെ പ്രതിഷ്ടിച് പൂജിച്ചാൽ ഫലം?
സർവാഭിഷ്ട സിദ്ധി കൈവരുന്നു
142. പൂർണ്ണാ എന്ന ഭൂമിയിൽ ദേവനെ പ്രതിഷ്ടിച് പൂജിച്ചാൽ ഉണ്ടാകുന്ന ഗുണം?
ധനധന്യാദികളുടെ വർധനവ്
143. ധ്രൂമ എന്ന ഭൂമിയിൽ ദേവനെ പ്രതിഷ്ടിച് പൂജിച്ചാൽ ഉണ്ടാകുന്ന ഗുണം?
സർവ്വ ദോഷങ്ങളും സംഭവിക്കും
144. ദേവ വിഗ്രഹം സ്ത്രീശിലയാണെങ്കിൽ പീഠം ഏതു ശിലയായിരിക്കണം?
പുരുഷ ശില
145. ദേവ വിഗ്രഹം പുരുഷ ശിലയാണെങ്കിൽ പീഠം ഏതു ശിലയായിരിക്കണം?
സ്ത്രീ ശില
146. വൃഷയോനിയിൽ പണിയുന്ന ക്ഷേത്രത്തിന്റെ മുഖം ഏത് ദിക്കാണ്?
കിഴക്ക്
147. ധ്വജ യോനിയിൽ പണിയുന്ന ക്ഷേത്രത്തിന്റെ മുഖം ഏത് ദിക്കാണ്?
പടിഞ്ഞാറ്
148. സിംഹയോനിയിൽ പണിയുന്ന ക്ഷേത്രത്തിന്റെ മുഖം ഏത് ദിക്കിലാണ്?
വടക്ക്
150. ക്ഷേത്രങ്ങളിൽ പ്രതിഷ്ടിക്കുന്ന ശിലാവിഗ്രഹങ്ങൾക്ക് പറയുന്ന പേര്?
ശൈലി
151. കൂവളത്തിന്റെ ശാഖകൾ ഏത് സ്വരൂപമാണെന്നാണ് സങ്കല്പം?
വേദങ്ങൾ
152. സഹദേവന്റെ ശംഖിന് പറയുന്ന പേരെന്ത്?
മണിപുഷ്പകം
153. ശിവ ശിരസ്സിൽ നിമാഗ്നമായിരിക്കുന്ന പവിത്ര ജലമേത്?
ഗംഗ
154. ശിവന് ഉപയോഗിക്കുന്ന അഭിഷേകം ഏത്?
ഭസ്മം, ജലം
155. വിഷ്ണുവിന് ഉപയോഗിക്കുന്ന അഭിഷേകം ഏത്?
കളഭം, പാൽ
156. സുബ്രഹ്മണ്യന് ഉപയോഗിക്കുന്ന അഭിഷേകം ഏത്?
പഞ്ചാമൃതം
157. അയ്യപ്പന് ഉപയോഗിക്കുന്ന അഭിഷേകം ഏത്?
നെയ്യ്
158. തടിയിൽ നിർമ്മിച്ച വിഗ്രഹങ്ങൾക്ക് പറയുന്ന പേര്?
ദാരുമയി
159. ഗ്രാമാദികളിൽ ശിവക്ഷേത്രമാണെങ്കിൽ ഏതു ദിക്കിലാണ് നിർമ്മാണം?
ഈശാനകോണിൽ
160. ഗ്രാമാദികളിൽ ഏത് ദിക്കിലാണ് വൈഷ്ണവ ക്ഷേത്രം നിർമ്മിക്കേണ്ടത്?
കിഴക്കും പടിഞ്ഞാറും
161. ദുർഗ്ഗക്കാണെങ്കിൽ ഏത് ദിക്കിലാണ്?
വായു കോണിൽ
162. ഗ്രാമാദികളിൽ സുബ്രഹ്മണ്യന് ഏത് ദിക്കിലാണ് ക്ഷേത്രം പണിയേണ്ടത്?
വടക്ക്
163. ഗണപതിക്കും ശാസ്താവിനും ഗ്രാമാദികളിൽ ഏത് ദിക്കിലാണ് ക്ഷേത്രം പണിയേണ്ടത്?
നിര്യതികോണിൽ
164. സപ്തകാല വ്യവസ്ഥയിൽ പ്രതിഷ്ഠ നടത്തുന്ന വിഗ്രഹം?
ചെറു ദൈവങ്ങൾ
165. ഷഡ്താല വ്യവസ്ഥയിൽ പ്രതിഷ്ഠ നടത്തുന്ന വിഗ്രഹങ്ങൾ?
കുമാരൻ
166. ചതുഷ്കാല വ്യവസ്ഥയിൽ പ്രതിഷ്ഠ നടത്തുന്ന വിഗ്രഹങ്ങൾ ഏതെല്ലാം?
ഭൂതകണങ്ങൾ
167. ദ്വിതാലത്തിൽ പ്രതിഷ്ഠ നടത്തുന്ന വിഗ്രഹങ്ങൾ ഏതെല്ലാം?
മത്സ്യം, കൂർമ്മം
168. ഏക താലത്തിൽ പ്രതിഷ്ഠ നടത്തുന്ന വിഗ്രഹം?
നാഗം
169. യാഗശാലയിലെ യൂപം ക്ഷേത്രത്തിലെ എന്തിനോട് ഉപമിക്കുന്നു?
ധ്വജ സ്തംഭം
170. യാഗശാലയിലെ ഉത്തരവേദി എന്ന ശാല ക്ഷേത്രത്തിലെ എന്തിനോട് ഉപമിക്കുന്നു?
ബലിക്കൽപ്പുര
171. യാഗശാലയിലെ ദശപദം ക്ഷേത്ര സംവിധാനത്തിൽ എന്താണ്?
ബലിക്കല്ല്
172. വലിയ ബലിക്കല്ലിനു പറയുന്ന പേര്?
ശ്രീബലിനാഥൻ
173. പുണ്യാഹം എന്ന പദത്തിലെ പു കാരം എന്തിനെ കുറിക്കുന്നു?
പാപനാശത്തെ
174. പുണ്യാഹം എന്ന പദത്തിലെ ണ കാരം എന്തിനെ കുറിക്കുന്നു?
ദേഹശുദ്ധിയെ
175. പുണ്യാഹം എന്ന പദത്തിലെ ഹ കാരം എന്തിനെ കുറിക്കുന്നു?
സ്ഥാന ശുദ്ധിയെ
176. യജ്ഞ സമ്പ്രദായത്തിൽ അഗ്നിയുടെ സ്ഥാനം ക്ഷേത്ര സംവിധാനത്തിൽ എന്തിനാണ് ഉള്ളത്?
ബിംബത്തിന്
177. ശൈവമായതിനെ കുറിക്കുവാൻ ഉപയോഗിക്കുന്ന തിലകം ഏത്?
ഭസ്മം
178. വൈഷ്ണവമായതിനെ കുറിക്കുവാൻ ഉപയോഗിക്കുന്ന തിലകം ഏത്?
കുങ്കുമം
179. ശാക്തമായതിനെ കുറിക്കുവാൻ ഉപയോഗിക്കുന്ന തിലകം ഏത്?
കുങ്കുമം
180. 3 എണ്ണത്തിലുള്ള ഭസ്മ കുറി തൊടുവാൻ ആർക്കാണ് അധികാരമുള്ളത്?
സന്യാസി
181. ഭസ്മം തൊടേണ്ടത് എങ്ങനെ
നെറ്റിക്ക് കുറുകെ
182. ചന്ദനം തൊടേണ്ടത് എങ്ങനെ
നെറ്റിക്ക് ലംബമായി
183. ദേവി സ്വരൂപമായ കുങ്കുമം എങ്ങനെയാണ് തൊടേണ്ടത്
പുരികങ്ങൾക്ക് മദ്ധ്യേ വൃത്താകൃതിയിൽ
184. ചന്ദനം തോടേണ്ട വിരൽ ഏതാണ്?
മോതിരവിരൽ
185. കുങ്കുമം തൊടേണ്ട വിരൽ ഏതാണ്?
നടുവിരൽ
186. ചന്ദനം, കുങ്കുമം, ഭസ്മം ഇവ മൂന്നും കൂടി തൊടുന്നത് ഏതിന്റെ പ്രതീകമാണ്?
ത്രിപുര സുന്ദരിയുടെ
187. ഭസ്മത്തിന് പറയുന്ന മറ്റൊരു പേര്?
വിഭൂതി
188. ഭസ്മം നനച്ചു തൊടേണ്ടത് ഏത് സമയത്താണ്?
രാവിലെ
189. ഭസ്മം നനക്കാതെ തൊടേണ്ടത് ഏത് സമയത്ത്
വൈകുന്നേരം
190. കുങ്കുമം ആരുടെ പ്രതീകമായാണ് നെറ്റിയിൽ അണിയുന്നത്?
ദുർഗ്ഗയുടെ
191. ചന്ദനം ആരുടെ പ്രതീകമായാണ് നെറ്റിയിൽ അണിയുന്നത്?
വിഷ്ണുവിന്റെ
192. ഭസ്മം ആരുടെ പ്രതീകമായാണ് നെറ്റിയിൽ അണിയുന്നത്?
ശിവന്റെ
193. ഭസ്മം തൊടേണ്ടത് നെറ്റിയുടെ ഏതു ഭാഗത്ത് നിന്നും ആരംഭിക്കണം?
ഇടതുവശത്ത് നിന്നും
194. ഏതിന്റെ പ്രതീകമായാണ് ചന്ദനക്കുറി മുകളിലേക്ക് അണിയുന്നത്?
സുഷുമ്നാ നാഡിയുടെ
195. ചന്ദനക്കുറി തൊടുന്നതിന് വൈഷ്ണവർ പറയുന്ന പേരെന്ത്?
ഊർധപുണ്ഡ്രം
196. കുങ്കുമം ഭസ്മക്കുറിയോട് ചേർന്ന് തൊടുന്നത് എന്തിന്റെ പ്രതീകമാണ്?
ശിവശക്ത്യാത്മകം
197. കുങ്കുമം ചന്ദനക്കുറിയോട് ചേർന്ന് തൊടുന്നത് എന്തിന്റെ പ്രതീകമാണ്?
വിഷ്ണുമായ പ്രതീകം
198. തിലകധാരണം വഴി ഷഡ്ചക്രങ്ങളിൽ ഏത് ചക്രത്തിനാണ് ഉണർവേകുന്നത്?
ആജ്ഞാചക്രത്തിന്
199. നടരാജ രൂപം ഏതു രാജവംശത്തിന്റെ സംഭാവനയാണ്?
ചോളരാജ വംശം
200. തഞ്ചാവൂരിലെ ശിവക്ഷേത്രം നിർമ്മിച്ച രാജാവ് ആരാണ്?
രാജരാജചോളൻ ഒന്നാമൻ
201. ഖജുരാവോ ക്ഷേത്രത്തിലെ ശില്പങ്ങൾ നിർമ്മിച്ച രാജവംശം?
ചന്ദേല രാജവംശം
202. ധ്വജത്തിലെ വാഹനം എന്തിനെ പ്രതിനിധീകരിക്കുന്നു?
പുരുഷപ്രതീകത്തെ
203. കൊടിക്കൂറ എന്തിനെ പ്രതിനിധീകരിക്കുന്നു?
പ്രകൃതി ശക്തിയെ
204. കൊടിമരം ശരീരത്തിന്റെ ഏത് ഭാഗമായാണ് ചിത്രീകരിച്ചിരിക്കുന്നത്?
നട്ടെല്ല്
205. കൊടിമരത്തിന്റെ സ്ഥാനം ക്ഷേത്രത്തിൽ എവിടെയാണ്?
ബലിക്കൽപ്പുരക്കും ആനക്കൊട്ടിലിനും ഇടക്ക്
206. കൊടിമരത്തിന് ഉപയോഗിക്കുന്ന ശിലയേത്?
നപുംസക ശില
207. കൊടിമരത്തിന്റെ അടിഭാഗം ഏത് ഭാഗത്തെ കുറിക്കുന്നു?
ബ്രഹ്മഭാഗം
208. കൊടിമരത്തിന്റെ മദ്ധ്യഭാഗം ഏത് ഭാഗത്തെ കുറിക്കുന്നു?
ശിവഭാഗം
209. കൊടിമരത്തിന്റെ മുകൾഭാഗം ഏത് ഭാഗത്തെ കുറിക്കുന്നു?
വിഷ്ണുഭാഗം
210. ദ്വജത്തിന്റെ അടിഭാഗം ഷഡ്ചക്രങ്ങളിൽ ഏതിനെ സങ്കൽപ്പിക്കുന്നു?
മൂലാധാരം
211. ഗണപതിയുടെ മൂലമന്ത്രം?
ഓം ഗം ഗണപതയെ നമഃ
212. ശിവന്റെ മൂലമന്ത്രം?
ഓം നമഃശിവായ
213. വിഷ്ണുവിന്റെ മൂലമന്ത്രം?
ഓം നമോ നാരായണായ
214. സുബ്രഹ്മണ്യത്തിന്റെ മൂലമന്ത്രം?
ഓം വചത്ഭുവേ നമഃ
215. ശാസ്താവിന്റെ മൂലമന്ത്രം?
ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ
216. സരസ്വതിയുടെ മൂലമന്ത്രം?
ഓം സം സരസ്വത്യൈ നമഃ
217. ഭദ്രകാളിയുടെ മൂലമന്ത്രം?
ഓം ഐം ക്ലീം സൌഃ ഹ്രീം ഭദ്രകാള്യൈ നമഃ
218. ദുർഗ്ഗയുടെ മൂലമന്ത്രം?
ഓം ഹ്രീം ദും ദുർഗ്ഗായെ നമഃ
219. ഭുവനേശ്വരിയുടെ മൂലമന്ത്രം?
ഓം ഹ്രീം നമഃ
220. ശങ്കരനാരായണന്റെ മൂലമന്ത്രം?
ഓം ഹ്രീം ശിവനാരായണായ നമഃ
221. ശ്രീരാമന്റെ മൂലമന്ത്രം?
ഓം രാം രാമായ നമഃ
222. ശ്രീ പാർവ്വതിയുടെ മൂലമന്ത്രം?
ഓം ഹ്രീം ഉമായൈ നമഃ
223. ഹനുമാന്റെ മൂലമന്ത്രം?
ഓം ഹം ഹനുമന്തായ ആഞ്ജനേയായ മഹാബലായ നമഃ
224. അന്നപൂർണ്ണേശ്വരിയുടെ മൂലമന്ത്രം?
ഓം ഹ്രീം ശ്രീം നമോ ഭഗവതി മാഹേശ്വരി അന്നപൂർണ്ണ സ്വാഹ
225. നരസിംഹമൂർത്തിയുടെ മൂലമന്ത്രം?
ഔം ക്ഷ്രൗം നമഃ
226. ശ്രീകൃഷ്ണന്റെ മൂലമന്ത്രം?
ഓം ക്ലീം കൃഷ്ണായ നമഃ
227. മഹാലക്ഷ്മിയുടെ മൂലമന്ത്രം?
ഓം ഐം ശ്രീം ഹ്രീം ക്ലീം നമഃ
228. സൂര്യന്റെ മൂലമന്ത്രം?
ഓം ഹ്രാം ഹ്രീം സഃ രവയേ നമഃ
229. ചന്ദ്രന്റെ മൂലമന്ത്രം?
ഓം സോമായ നമഃ
230. കാലഭൈരവന്റെ മൂലമന്ത്രം?
ഓം നമോ ഭഗവതേ ശ്രീം ക്ലീം സൌ ഐം ഓം ഹ്രീം കാം കാലഭൈരവായ നമഃ
231. മൂകാംബികയുടെ മൂലമന്ത്രം?
ഓം ഐം ഗൗരി ഐം പരമേശ്വരി ഐം സ്വാഹാ
232. ദക്ഷിണാമൂർത്തിയുടെ മൂലമന്ത്രം?
ഓം നമോ ഭഗവതേ ദക്ഷിണാ മൂർത്തയേ മഹ്യം മേധാം പ്രജ്ഞാം പ്രജ്ഞാം സ്വാഹാ
233. ധ്വജത്തിന്റെ മുകൾഭാഗം ഷഡ്ചക്രങ്ങളിൽ ഏതിനെ സങ്കൽപ്പിക്കുന്നു?
സഹസ്രാരം
234. ധ്വജത്തിന് മുകളിൽ പ്രതിഷ്ടിക്കുന്നതെന്ത്?
ദേവവാഹനം
235. ധ്വജസ്തംഭത്തിനു ഉത്തമമായ വൃക്ഷം ഏത്?
തേക്ക്
236. ശിവന്റെ ധ്വജവാഹനമേത്?
നന്തി
237. അയ്യപ്പന്റെ ധ്വജവാഹനമേത്?
കുതിര
238. ദേവിയുടെ ധ്വജവാഹനമേത്?
സിംഹം
239. വിഷ്ണുവിന്റെ ധ്വജവാഹനമേത്?
ഗരുഡൻ
240. സുബ്രഹ്മണ്യന്റെ ധ്വജവാഹനമേത്?
കോഴി
241. മഴയ്ക്ക് വേണ്ടി ഇന്ദ്രനെ സ്മരിച്ചു നാട്ടുന്ന കൊടിമരത്തിന്റെ പേരെന്ത്?
ഇന്ദ്രധ്വജം
242. ഇന്ദ്രധ്വജ പ്രതിഷ്ടക്കുള്ള ശുഭമുഹൂർത്തം ഏത്?
ഭാദ്രമാസത്തിലെ ശുക്ലദ്വാദശി നാൾ
243. ധ്വജത്തിന് താഴെ പ്രതിഷ്ടിക്കുന്നത് എന്ത്?
അഷ്ടദിക്ക്പാലകന്മാർ
244. ക്ഷേത്രഗോപുരത്തിന് മുകളിൽ ഉയർത്തുന്ന ഹിന്ദുവിന്റെ ധ്വജത്തിന്റെ നിറമെന്ത്?
കാവി
245. ധ്വജത്തിന്റെ അളവ് നിശ്ചയിക്കുന്നത് ഏതിനെ അടിസ്ഥാനപ്പെടുത്തിയാണ്?
ശ്രീകോവിലിന്റെ ഗർഭഗൃഹത്തിന്റെ വാതിൽ കണക്കിന് അനുപാതമായി
246. കൊടിമരമില്ലാത്ത ക്ഷേത്രം നിർമ്മിക്കുന്നതെന്ന് പറയുവാൻ കാരണമെന്ത്?
കൊടിമരമില്ലാത്ത ക്ഷേത്രത്തിൽ അസുരന്മാർ വസിക്കുവാൻ ആഗ്രഹിക്കുന്നത് മൂലം
247. ക്ഷേത്രങ്ങളിൽ പള്ളി ഉണർത്താൻ ഉപയോഗിക്കുന്ന രാഗം?
ഭൂപാള രാഗം
248. ക്ഷേത്രങ്ങളിൽ ഉഷ പൂജയ്ക്ക് ഉപയോഗിക്കുന്ന രാഗം?
മലയമാരുതം
249. ക്ഷേത്രങ്ങളിൽ ഉച്ചപൂജക്ക് ഉപയോഗിക്കുന്ന രാഗം?
മദ്ധ്യ,മാവതി
250. ക്ഷേത്രങ്ങളിൽ മധ്യാഹ്ന പൂജക്ക് ആലപിക്കുന്ന രാഗം?
ധനാശി, ആരഭി
251. ക്ഷേത്രങ്ങളിൽ വൈകുന്നേരം ഉപയോഗിക്കുന്ന രാഗം?
ഭൂരികല്യാണി
252. ക്ഷേത്രങ്ങളിൽ രാത്രിയിൽ ഉപയോഗിക്കുന്ന രാഗം?
ആനന്ദ ഭൈരവി
253. അഷ്ടദിക് പാലകന്മാരിൽ ഇന്ദ്രന് ഇഷ്ടപ്പെട്ട രാഗം?
കുഞ്ജരി
254. അഷ്ടദിക് പാലകന്മാരിൽ അഗ്നിക്ക് ഇഷ്ടപ്പെട്ട രാഗം?
നാട്ടരാഗം
255. അഷ്ടദിക് പാലകന്മാരിൽ യമന് ഇഷ്ടപ്പെട്ട രാഗം?
ദേശാക്ഷി രാഗം
256. അഷ്ടദിക് പാലകന്മാരിൽ നിര്യതിക്ക് ഇഷ്ടപ്പെട്ട രാഗം?
കുന്തള രാഗം
257. അഷ്ടദിക് പാലകന്മാരിൽ വരുണന് ഇഷ്ടപ്പെട്ട രാഗം?
വരാളി രാഗം
258. അഷ്ടദിക് പാലകന്മാരിൽ വായുവിന് ഇഷ്ടപ്പെട്ട രാഗം?
മകുടാരാമാഗിരി രാഗം
259. അഷ്ടദിക് പാലകന്മാരിൽ സോമന് ഇഷ്ടപ്പെട്ട രാഗം?
മാളവശ്രീ രാഗം
260. അഷ്ടദിക് പാലകന്മാരിൽ ഈശാനന് ഇഷ്ടപ്പെട്ട രാഗം?
മലഹരി രാഗം
261. വിനായക ക്ഷേത്രങ്ങളിൽ ഏത് രാഗത്തിനാണ് പ്രാധാന്യം?
മലഹരി രാഗം
262. ഗണപതിക്ക് അർച്ചനയ്ക്ക് ഉപയോഗിക്കാൻ പാടില്ലാത്ത പുഷ്പം?
താഴമ്പു
263. ശിവന് അർച്ചനയ്ക്ക് ഉപയോഗിക്കാൻ പാടില്ലാത്ത പുഷ്പം?
താഴമ്പു, മുല്ല
264. സരസ്വതിക്ക് അർച്ചനയ്ക്ക് ഉപയോഗിക്കാൻ പാടില്ലാത്ത പുഷ്പം?
പവിഴമല്ലി
265. ദുർഗ്ഗക്ക് അർച്ചനയ്ക്ക് ഉപയോഗിക്കാൻ പാടില്ലാത്ത പുഷ്പം?
കറുകപുല്ല്
266. വിഷ്ണുവിന് അർച്ചനയ്ക്ക് ഉപയോഗിക്കാൻ പാടില്ലാത്ത പുഷ്പം?
എരുക്കിൻ പൂവ്
267. ലക്ഷ്മീദേവിക്ക് അർച്ചനയ്ക്ക് ഉപയോഗിക്കാൻ പാടില്ലാത്ത പുഷ്പം?
തുമ്പപ്പൂവ്
268. പാർവ്വതിക്ക് അർച്ചനയ്ക്ക് ഉപയോഗിക്കാൻ പാടില്ലാത്ത പുഷ്പം?
കറുകപുല്ല്
269. സൂര്യന് അർച്ചനയ്ക്ക് ഉപയോഗിക്കാൻ പാടില്ലാത്ത പുഷ്പം?
കൂവളത്തില
270. ഭൈരവന് അർച്ചനയ്ക്ക് ഉപയോഗിക്കാൻ പാടില്ലാത്ത പുഷ്പം?
മല്ലിക പൂവ്
271. ശബരിമലയിലെ പ്രധാന പ്രസാദം ഏത്?
നെയ്യ്
272. മൂകംബികയിലെ പ്രധാന പ്രസാദം ഏത്?
കഷായ തീർത്ഥം
273. പഴനിയിലെ പ്രധാന പ്രസാദം ഏത്?
പഞ്ചാമൃതം
274. തിരുപ്പതിയിലെ പ്രധാന പ്രസാദം ഏത്?
ലഡു
275. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ പ്രധാന പ്രസാദം ഏത്?
ഉണ്ണിയപ്പം
276. ചിദംബരത്തിലെ പ്രധാന പ്രസാദം ഏത്?
കുറുക്ക്
277. അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പ്രധാന പ്രസാദം ഏത്?
പാൽപ്പായസം
278. പിള്ളയാർപ്പെട്ടി ഗണപതി ക്ഷേത്രത്തിലെ പ്രധാന പ്രസാദം ഏത്?
കൊഴുക്കട്ട
279. ഗണപതിയുടെ നിർമ്മാല്യധാരി?
കുംഭോദരൻ
280. സുബ്രഹ്മണ്യന്റെ നിർമ്മാല്യധാരി?
ധൂർത്തസേനൻ
281. ശിവന്റെ നിർമ്മാല്യധാരി?
ചണ്ഡേശൻ
282. ദുർഗ്ഗയുടെ നിർമ്മാല്യധാരി?
മുണ്ഡിനി
283. വിഷ്ണുവിന്റെ നിർമ്മാല്യധാരി?
വിഷ്വക്സേനൻ
284. പാർവ്വതിയുടെ നിർമ്മാല്യധാരി?
സുഭഗ
285. ഭഗവതിയുടെ നിർമ്മാല്യധാരി?
ദൃതി
286. സരസ്വതിയുടെ നിർമ്മാല്യധാരി?
യതി
287. ഭദ്രകാളിയുടെ നിർമ്മാല്യധാരി?
പ്രാം ശേഷിക
288. സൂര്യന്റെ നിർമ്മാല്യധാരി?
തേജശ്ചണ്ടൻ
289. ശാസ്താവിന്റെ നിർമ്മാല്യധാരി?
ഘോഷാവതി
290. വൈശ്രവണന്റെ നിർമ്മാല്യധാരി?
ശൂദ്രൻ
291. ജ്യേഷ്ഠാ ഭഗവതിയുടെ നിർമ്മാല്യധാരി?
ചണ്ഡദാസി
292. മഹാവിഷ്ണുവിന്റെ തേരാളി?
ദാരുകൻ
293. ശിവന്റെ ആത്മലിംഗം സ്വയം ഭൂമിയിൽ ഉറപ്പിച്ച സ്ഥലം?
ഗോകർണ്ണം
294. ദേവന്മാരുടെ ഗുരു?
ബൃഹസ്പതി
295. അസുരന്മാരുടെ ഗുരു ആരാണ്?
ശുക്രാചാര്യർ
296. അഗ്നി ദേവന്റെ സാമ്രാജ്യം എവിടെ?
തേജോവതി
297. നാരദന്റെ വീണയുടെ പേര്?
മഹതി
298. രാവണന്റെ വംശം ഏത്?
പൗലസ്ത്യ വംശം
299. അഗ്നിയുടെ പത്നിയാര്?
സ്വാഹ
300. ദേവശില്പി?
വിശ്വകർമ്മാവ്
301. അസുര ശില്പി?
മയൻ
302. ആയിരം കൈകളുള്ള പുരാണ കഥാപാത്രം?
കാർത്തവീരാർജ്ജുനൻ
303. ഹനുമാൻ ലങ്കയിലേക്ക് ചാടിയ പർവ്വതം?
മാഹേന്ദ്ര പർവ്വതം
304. ദക്ഷിണ കൊടുക്കുവാൻ സാധാരണയായി ഉപയോഗിക്കുന്നതെന്ത്?
വെറ്റില
305. പൂജക്ക് ഇരിക്കാൻ ഉപയോഗിക്കുന്ന
പലകയുടെ പേരെന്ത്?
ആവണപലക
306. പൂജക്ക് ഇരിക്കാൻ ഉപയോഗിക്കുന്ന പലകയുടെ പേരെന്ത്?
ആവണപലക
307. ആവണപലകയിൽ ഏത് യോഗാസനത്തിലിരുന്നാണ് പൂജ ചെയ്യേണ്ടത്?
പത്മാസനം, സ്വസ്തികാസനം
308. പുണ്യ സഞ്ചയത്തിനായി അനുഷ്ഠിക്കുന്ന വ്രതം?
നിത്യം
309. നിത്യവ്രതത്തിനു അനുഷ്ഠിക്കുന്ന വ്രതമേത്?
ഏകാദശി
310. പാപപരിഹാരത്തിനായി അനുഷ്ഠിക്കുന്ന വ്രതങ്ങൾ ഏതിൽ ഉൾപ്പെടുത്തിയിരിക്കുന്നു?
നൈമിത്തികം
311. നൈമിത്തിക വ്രതത്തിന് അനുഷ്ഠിക്കുന്ന ഒരു വ്രതം?
ചന്ദ്രായണാദി വ്രതം
312. ആഗ്രഹസാഫല്യത്തിനായി അനുഷ്ഠിക്കുന്ന വ്രതങ്ങൾ ഏതിൽ ഉൾപ്പെടുത്തിയിരിക്കുന്നു?
കാമ്യ വ്രതങ്ങൾ
313. കാമ്യവ്രതത്തിൽ ഉൾപ്പെട്ട വതമേത്?
തിങ്കളാഴ്ച വ്രതം
314. പ്രദോഷവ്രതം എടുക്കേണ്ടത് എന്നാണ്?
ത്രയോദശി സന്ധ്യക്ക് വരുന്ന ദിവസം
315. പിതൃപ്രീതിക്കായി അനുഷ്ഠിക്കുന്ന വ്രതം?
അമാവാസി
316. വ്രതങ്ങളിൽ വെച്ച് ശ്രേഷ്ഠമേത്?
ഏകാദശി
317. ഏകാദശി ഏതു ദേവനുമായി ബന്ധ പ്പെട്ടുനിൽക്കുന്നു?
വിഷ്ണു
318. പ്രദോഷവ്രതം ഏതു ദേവനുമായി ബന്ധപ്പെട്ടു നിൽക്കുന്നു?
ശിവൻ
319. ദേവീ പ്രീതിക്കായി അനുഷ്ഠിക്കുന്ന വ്രതം?
നവരാത്രി
320. സുബ്രഹ്മണ്യപ്രീതിക്കായി അനുഷ്ഠിക്കുന്ന വ്രതം?
ഷഷ്ഠി
321. ഉമാമഹേശ്വര പ്രീതിക്കായി അനുഷ്ഠിക്കുന്ന വ്രതം?
തിരുവാതിര വ്രതം
322. ദുർഗ്ഗാപ്രീതിക്കായി അനുഷ്ഠിക്കുന്ന വ്രതം?
പൗർണ്ണമാസി വ്രതം
323. ഞായറാഴ്ച വ്രതം ഏതു ദേവനുമായി
ബന്ധപ്പെട്ടിരിക്കുന്നു?
ആദിത്യൻ
324. തിങ്കളാഴ്ച വ്രതം ഏതു ദേവനുമായി
ബന്ധപ്പെട്ടിരിക്കുന്നു?
ശിവൻ
325. ചൊവ്വാഴ്ച വ്രതം ഏതു ദേവനുമായി
ബന്ധപ്പെട്ടിരിക്കുന്നു?
ദുർഗ്ഗ, കാളി, ഹനുമാൻ
326. ബുധനാഴ്ച വ്രതം ഏതു ദേവനുമായി
ബന്ധപ്പെട്ടു നിൽക്കുന്നു?
ശ്രീകൃഷ്ണൻ
327. വ്യാഴാഴ്ച വ്രതം ഏതു ദേവനുമായി
ബന്ധപ്പെട്ടു നിൽക്കുന്നു?
വിഷ്ണു, ശ്രീരാമൻ, ബ്രഹസ്പതി
328. വെള്ളിയാഴ്ച വ്രതം ഏതു ദേവനുമായി
ബന്ധപ്പെട്ടു നിൽക്കുന്നു?
മഹാലക്ഷ്മി, അന്നപൂർണ്ണേശ്വരി
329. ശനിയാഴ്ച വ്രതം ഏതു ദേവനുമായി
ബന്ധപ്പെട്ടു നിൽക്കുന്നു?
ശാസ്താവ്
330. ഗണപതിയുടെ ജന്മനക്ഷത്രം?
അത്തം
431. പരമശിവന്റെ ജന്മനക്ഷത്രം?
തിരുവാതിര
432. മഹാവിഷ്ണുവിന്റെ ജന്മനക്ഷത്രം?
തിരുവോണം
333. സുബ്രഹ്മണ്യന്റെ ജന്മനക്ഷത്രം?
വിശാഖം
334. ശ്രീരാമന്റെ ജന്മനക്ഷത്രം?
പുണർതം
335. അയ്യപ്പന്റെ ജന്മനക്ഷത്രം?
ഉത്രം
336. ശ്രീകൃഷ്ണന്റെ ജന്മനക്ഷത്രം?
രോഹിണി
337. ഹനുമാന്റെ ജന്മനക്ഷത്രം?
മൂലം
338. ധന്വന്തരിയുടെ ജന്മനക്ഷത്രം?
അത്തം (തുലാമാസം)
339. വേട്ടയ്ക്കാരന്റെ ജന്മനക്ഷത്രം?
മൂലം
340. മഹാലക്ഷ്മിയുടെ ജന്മനക്ഷത്രം?
പൂരം (കർക്കടമാസം)
341. ശ്രീപാർവ്വതിയുടെ ജന്മനക്ഷത്രം?
പൂരം
342. ഗണപതിയുടെ ജന്മദിനം?
വിനായക ചതുർത്ഥി
343. ഹനുമാന്റെ ജന്മദിനം?
മാർകഴി മാസത്തിലെ അമാവാസി ദിവസം
344. ദത്താത്രേയന്റെ ജന്മദിനം?
വ്യശ്ചികമാസത്തിലെ പൗർണ്ണമി
345. പരമശിവന്റെ വാഹനം?
കാള (ഋഷഭം)
346. ശിവന്റെ വാഹനം ഏതുപേരിൽ അറിയപ്പെടുന്നു?
നന്തി
347. മഹാവിഷ്ണുവിന്റെ വാഹനം?
ഗരുഡൻ
348. ദൈവീക പക്ഷി ഏത്?
ഗരുഡൻ
349. ഗരുഡനുമായി ബന്ധപ്പെട്ട വഴിപാട്?
ഗരുഡൻ തൂക്കം
350. ഗരുഡദ്വജം ഏതു രാജാക്കന്മാരുടെ
അധികാര ചിഹ്നം ആയിരുന്നു?
ഗുപ്ത രാജാക്കന്മാരുടെ
351. തൃക്കാർത്തിക ആഘോഷിക്കുന്ന മാസം
വൃശ്ചികം
352. ശിവരാത്രി ആഘോഷം നടക്കുന്ന മാസം?
കുംഭം
353. തൈപ്പൂയം മഹോത്സവ ആഘോഷം നടക്കുന്ന മാസം?
മകം
354. ഭരണി ആഘോഷം നടക്കുന്ന മാസം?
മീനം
355. ബ്രഹ്മാവ് സൃഷ്ടി തുടങ്ങിയ യുഗം ഏത്?
കൃതയുഗം
356. പാലാഴി കടഞ്ഞപ്പോൾ ആദ്യം ഉയർന്നുവന്നത് എന്ത്?
സുരഭി (കാമധേനു)
357. തുവെള്ള നിറത്തോടുകൂടിയ ഉചൈശ്രവസ്സ് എന്ന അശ്വം ആരുടേതാണ്?
ഇന്ദ്രന്റെ
358. പാലാഴി മഥനത്തിൽ ലഭിച്ച ഐരാവതം എന്ന നാൽക്കൊമ്പൻ ആന ആരുടെ സ്വത്തായി?
ഇന്ദ്രന്റെ
359. പാലാഴി മഥനത്തിൽ ലഭിച്ച കൗസ്തുഭം എന്ന രത്നം ആരുടെ സ്വത്താണ്?
വിഷ്ണുവിന്റെ
360. പാലാഴി മഥനത്തിൽ പൊങ്ങിവന്ന മന്യ- മധു ദേവതയുടെ പേര്?
വാരുണീദേവി
361. പാലാഴി മഥനത്തിൽ കൈകളിൽ കുംഭവുമായി പൊങ്ങി വന്നതാര്?
ധന്വന്തരീദേവൻ
362. സുബ്രഹ്മണ്യന്റെ വാഹനം ഏത്?
മയിൽ
363. ഗണപതിയുടെ വാഹനം ഏത്?
ചുണ്ടെലി
364. ദത്താത്രേയന്റെ വാഹനം ഏത്?
കാമധേനു
365. ഇന്ദ്രന്റെ വാഹനം ഏത്?
ഐരാവതം
366. ഭൈരവന്റെ വാഹനം ഏത്?
നായ
367. ബ്രഹ്മാവിന്റെ വാഹനം ഏത്?
ഹംസം
368. വരുണദേവൻ, ഗംഗാ എന്നിവരുടെ വാഹനം ഏത്?
മത്സ്യം
369. ഭദ്രകാളിയുടെ വാഹനം ഏത്?
വേതാളം
370. സപ്തമാതൃക്കളിൽ വരാഹിയുടെ വാഹനം?
മഹിഷം
371. സപ്തമാതൃക്കളിൽ ഇന്ദ്രാണിയുടെ വാഹനം?
ഐരാവതം
372. സപ്തമാതൃക്കളിൽ വൈഷ്ണവിയുടെ വാഹനം?
ഗരുഡൻ
373. സപ്തമാതൃക്കളിൽ മഹേശ്വരിയുടെ വാഹനം?
മയൂരം
374. സപ്തമാതൃക്കളിൽ ബ്രാഹ്മിയുടെ വാഹനം?
ഹംസം
375. വാമനന്റെ ആയുധം?
കൂട
376. ശ്രീരാമന്റെ ആയുധം?
കോദണ്ഡം (വില്ല്)
377. ബലരാമന്റെ ആയുധം?
കലപ്പ
378. പരശുരാമന്റെ ആയുധം?
മഴു
379. കൽക്കിയുടെ ആയുധം?
വാൾ
380. മത്സ്യാവതാരം നടന്ന ദിനം?
ചൈത്രമാസം കൃഷ്ണ പക്ഷ ത്രയോദശയിൽ
381. കൂർമ്മാവതാരം നടന്ന ദിനം?
ജ്യേഷ്ഠമാസം കൃഷ്ണ പത്രയോദശയിൽ
382. വരാഹാവതാരം നടന്ന ദിനം?
ചൈത്രമാസം കൃഷ്ണ പക്ഷ പഞ്ചമിയിൽ
383. നരസിംഹാവതാരം നടന്ന ദിനം?
വൈശാഖത്തിൽ ശുക്ലപക്ഷ ചതുർദശിയിൽ
384. വാമനാവതാരം നടന്ന ദിനം?
പ്രോഷ്ഠപദ ശുക്ലപക്ഷ ദ്വാദശിയിൽ
385. പരശുരാമാവതാരം നടന്ന ദിനം?
മാർഗ്ഗശീർഷ കൃഷ്ണ പക്ഷ ദ്വിതീയയിൽ
386. ശ്രീരാമാവതാരം നടന്ന ദിനം?
ചൈത്രമാസ ശുക്ലപക്ഷ നവമിയിൽ
387. ബാലഭദ്രാവതാരം നടന്ന ദിനം?
വൈശാഖത്തിൽ ശുക്ലപക്ഷ തൃതീയയിൽ
388. ശ്രീകൃഷ്ണാവതാരം നടന്ന ദിനം?
പ്രോഷ്ഠപദ കൃഷ്ണാഷ്ടമിയിൽ
389. കൽകി അവതാരം നടക്കുവാൻ
പോകുന്ന ദിവസം?
പ്രോഷ്ഠപദ ശുക്ലപക്ഷ ദ്വീതിയിൽ
390. വിഷു ആഘോഷം ഏതു മാസത്തിലാണ്?
മേടം 1-ാം തീയതി
391. വൈശാഖ പുണ്യകാലം തുടങ്ങുന്നത് എപ്പോൾ?
മേടത്തിലെ കറുത്തവാവു മുതൽ
392. രാമായണ മാസാചരണം ഏതു മാസത്തിൽ?
കർക്കടകമാസത്തിൽ
393. ഓണാഘോഷം ഏതു മാസത്തിൽ?
ചിങ്ങമാസത്തിൽ
394. കൃതയുഗം എത്ര വർഷമായിരുന്നു?
17,28,000 വർഷങ്ങൾ
395. ത്രേതായുഗം എത്ര വർഷമായിരുന്നു?
12,96,000 വർഷങ്ങൾ
396. ദ്വാപരയുഗം എത്ര വർഷമായിരുന്നു?
164,000 വർഷങ്ങൾ
397. കലിയുഗം എത്ര വർഷമാണ്?
4,32,000 വർഷങ്ങൾ
398. പുരിജഗന്നാഥ ക്ഷേത്രത്തിലെ ശ്രീകൃഷ്ണ ബാലരാമ സുഭദ്ര വിഗ്രഹങ്ങൾ ഏതു മരം കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്?
വേപ്പ്
399. യോഗമുദ്രയും വരദാഭയമുദ്രയും ധരിച്ച് നീണ്ടു നിവർന്നു കാണുന്ന വിഗ്രഹം?
സാത്വീകം
400. നാനാതരത്തിലുള്ള ആഭരണവും അണിഞ്ഞു വരദാഭമായ മുദ്രയും ധരിച്ച് വാഹനങ്ങളിൽ ഇരിക്കുന്ന വിഗ്രഹം?
രാജസം
401. ആയുധമേന്തി നിൽക്കുന്ന വിഗ്രഹം?
തമസ്സം
402. എടുത്തു മാറ്റാവുന്നവ വിഗ്രഹങ്ങൾ?
ചല വിഗ്രഹങ്ങൾ
403. പീഠത്തിൽ സ്ഥിരമായി പ്രതിഷ്ഠിച്ചിട്ടുള്ള വിഗ്രഹങ്ങൾ?
സ്ഥിര വിഗ്രഹങ്ങൾ
404. ദശരഥനെ നിഷേധിക്കാനും രാജ്യം ഭരിക്കാനും രാമനെ ഉപദേശിച്ച മഹർഷി?
ജമാലി
405. നിലവിളക്കിന്റെ അടിഭാഗം ഏതു ദേവനെ കുറിക്കുന്നു?
ബ്രഹ്മാവിനെ
406. നിലവിളക്കിന്റെ തണ്ട് ഏതു ദേവനെ കുറിക്കുന്നു?
വിഷ്ണു
407. നിലവിളക്കിന്റെ മുകൾഭാഗം ഏതു ദേവനെ കുറിക്കുന്നു?
ശിവനെ
408. നിലവിളക്കിന്റെ നാളം ഏതു ദേവതയെ കുറിക്കുന്നു?
ലക്ഷ്മി
409. നിലവിളക്കിന്റെ പ്രകാശം ഏതു ദേവതയെ കുറിക്കുന്നു?
സരസ്വതി
410. നിലവിളക്കിന്റെ നാളത്തിലെ ചൂട് ഏതു ദേവതയെ കുറിക്കുന്നു?
പാർവ്വതി
411. വിളക്കിലെ ഇന്ധനം ഏതു ദേവനെ കുറിക്കുന്നു?
വിഷ്ണു
412. വിളക്കിലെ തിരി ഏതു ദേവനെ കുറിക്കുന്നു?
ശിവൻ
413. കിഴക്ക് ദിക്ക് നോക്കി വിളക്ക് കത്തിച്ചാൽ ഉണ്ടാകുന്ന ഗുണം?
ദുഃഖങ്ങൾ ഇല്ലാതാകുന്നു
414. പടിഞ്ഞാറ് ദിക്ക് നോക്കി വിളക്ക് കത്തിച്ചാൽ ഉണ്ടാകുന്ന ഗുണം?
കടബാധ്യത തീരും
415. വടക്കു ദിക്ക് നോക്കി വിളക്ക് കത്തിച്ചാൽ ഉണ്ടാകുന്ന ഗുണം?
സമ്പത്തു വർദ്ധന
416. ചുവപ്പ് തിരിയിൽ വിളക്ക് കത്തിച്ചാൽ ഉണ്ടാകുന്ന ഗുണം?
വിവാഹ തടസ്സം നീങ്ങൽ
417. മഞ്ഞതിരിയിൽ വിളക്ക് കത്തിച്ചാൽ ഉണ്ടാകുന്ന ഗുണം?
മാനസ്സിക ദുഃഖനിവാരണം
418. ഒറ്റതിരിയിട്ട ദീപം എന്തിനെ സൂചിപ്പിക്കുന്നു?
മഹാവ്യാധി
419. രണ്ടു തിരിയിട്ട ദീപം എന്തിനെ സൂചിപ്പിക്കുന്നു?
ധനലാഭം
420. മൂന്നു തിരിയിട്ട ദീപം എന്തിനെ സൂചിപ്പിക്കുന്നു?
അജ്ഞത
421. നാലു തിരിയിട്ട ദീപം എന്തിനെ സൂചിപ്പിക്കുന്നു?
ദാരിദ്ര്യം
422. അഞ്ചു തിരിയിട്ട ദീപം എന്തിനെ സൂചിപ്പിക്കുന്നു?
ദുരിതങ്ങളൊഴിഞ്ഞ സൗഖ്യം
423. കാർത്തിക നക്ഷത്രത്തിന്റെ ദേവത ആരാണ്?
അഗ്നി
424. കാർത്തിക നക്ഷത്രം ഉള്ളവർ ഗൃഹത്തിൽ ഏതുവിളക്കാണ് കൊളുത്തണ്ടത്?
പഞ്ചമുഖ നെയ്യ് വിളക്ക്
425. അഗ്നിയെ സ്തുതിച്ചുകൊണ്ട് തുടങ്ങുന്ന ലോകത്തിലെ ആദ്യഗ്രന്ഥം?
ഋഗ്വേദം
426. വിളക്കിൽ ദീപം എരിയുമ്പോൾ സൂക്ഷ്മമായ ധ്വനിക്കുന്ന നാദം ഏത്?
ഓംകാരം
427. ദീപങ്ങൾക്കു മാത്രമായി ആഘോഷിക്കുന്ന ഉത്സവം?
ദീപാവലി
428. വിളക്കിനെ രണ്ടായി തരംതിരിച്ചതിൽ അവയ്ക്ക് പറയുന്ന പേരെന്ത്?
അലങ്കാരവിളക്ക്, അനുഷ്ഠാനവിളക്ക്
429. പൂജാകാര്യങ്ങളിൽ ഉപയോഗിക്കാൻ പാടില്ലാത്ത വിളക്ക്?
അലങ്കാരവിളക്ക്
430. നിലവിളക്ക് കൊളുത്തുന്ന രണ്ടു സമയങ്ങൾ?
ബ്രാഹ്മ മുഹൂർത്തം, ഗോധൂളി മുഹൂർത്തം
431. ബ്രാഹ്മ മുഹൂർത്തത്തിൽ വിളക്ക് കത്തിച്ചാൽ ഉണ്ടാകുന്ന ഗുണം?
വിദ്യാപ്രാപ്തി
432. ഗോധൂളി മുഹൂർത്തത്തിൽ വിളക്ക് കത്തിച്ചാൽ ഉണ്ടാകുന്ന ഗുണം?
ഐശ്വര്യം
433. നിലവിളക്കു കൊളുത്തുമ്പോൾ ആദ്യം ഏതു ദിക്കിൽ നിന്നു തുടങ്ങണം?
കിഴക്കുനിന്ന് പ്രദക്ഷിണമായി കൊളുഅത്തണം.
434. തള്ളവിരൽ പഞ്ചഭൂതങ്ങളിൽ എന്തിനെ കുറിക്കുന്നു?
ആകാശം
435. ചൂണ്ടുവിരൽ പഞ്ചഭൂതങ്ങളിൽ എന്തിനെ
കുറിക്കുന്നു?
വായു
436. പെരുവിരൽ പഞ്ചഭൂതങ്ങളിൽ എന്തിനെ കുറിക്കുന്നു?
അഗ്നി
437. മോതിരവിരൽ പഞ്ചഭൂതങ്ങളിൽ എന്തിനെ കുറിക്കുന്നു?
ജലം
438. ചെറുവിരൽ പഞ്ചഭൂതങ്ങളിൽ എന്തിനെ കുറിക്കുന്നു?
ഭൂമി
439. പഞ്ചഭൂതങ്ങളിൽ ജലത്തിന്റെ അധിദേവനേത്?
വിഷ്ണു
440. പഞ്ചഭൂതങ്ങളിൽ ഭൂമിയുടെ അധിദേവനേത്?
ബ്രഹ്മാവ്
441. പഞ്ചഭൂതങ്ങളിൽ അഗ്നിയുടെ അധിദേവനേത്?
ശിവൻ
442. പഞ്ചഭൂതങ്ങളിൽ വായുവിന്റെ അധിദേവനേത്?
രുദ്രൻ
443. പഞ്ചഭൂതങ്ങളിൽ ആകാശത്തിന്റെ അധിദേവനേത്?
സദാശിവൻ
444. പഞ്ചോപചാരപൂജയിൽ ഭൂമിയുടെ പ്രതീകമായി സമർപ്പിക്കുന്നതെന്ത്?
ചന്ദനം
445. പൂജയിൽ ജലത്തിന്റെ പ്രതീകമായി
സമർപ്പിക്കുന്നതെന്ത്?
നിവേദ്യം
446. പൂജയിൽ പഞ്ചഭൂതാത്മകമായ അഗ്നിയുടെ പ്രതീകമായി സമർപ്പിക്കുന്നതെന്ത്?
ദീപം
447. പൂജയിൽ വായു ഭൂതത്തിന്റെ പ്രതീകമായി സമർപ്പിക്കുന്നതെന്ത്?
ധൂപം
448. പൂജയിൽ ആകാശ ഭൂതത്തിന്റെ പ്രതീകമായി സമർപ്പിക്കുന്നതെന്ത്?
പുഷ്പം
449. പഞ്ചഭൂതങ്ങളിൽ ഭൂമിയുടെ നിറമേതാണ്?
പച്ച
450. പഞ്ചഭൂതങ്ങളിൽ ഭൂമിയുടെ ആകൃതി എന്താണ്?
ചതുരാകൃതി
451. പഞ്ചഭൂതങ്ങളിൽ ജലത്തിന്റെ നിറമേതാണ്?
നീല
452. പഞ്ചഭൂതങ്ങളിൽ ജലത്തിന്റെ ആകൃതി എന്താണ്?
വൃത്താകൃതി
453. പഞ്ചഭൂതങ്ങളിൽ അഗ്നിയുടെ നിറമേതാണ്?
ചുവപ്പ്
454. പഞ്ചഭൂതങ്ങളിൽ അഗ്നിയുടെ ആകൃതി എന്താണ്?
ത്രികോണം
455. പഞ്ചഭൂതങ്ങളിൽ വായുവിന്റെ നിറമേതാണ്?
ഇളം മഞ്ഞ
456. പഞ്ചഭൂതങ്ങളിൽ വായുവിന്റെ ആകൃതി എന്താണ്?
നേർത്ത ചന്ദ്രക്കല
457. പഞ്ചഭൂതങ്ങളിൽ ആകാശത്തിന്റെ
നിറമേതാണ്?
വെളുപ്പ്
458. പഞ്ചഭൂതങ്ങളിൽ ആകാശത്തിന്റെ
ആകൃതി എന്താണ്?
ബിന്ദു
459. ശരീരത്തിൽ പാദം മുതൽ മുട്ടുവരെയുള്ള സ്ഥാനം പഞ്ചഭൂതങ്ങളിൽ ഏതാണ്?
ഭൂമിസ്ഥാനം
460. ശരീരത്തിൽ മുട്ടുമുതൽ ഗുദം വരെയുള്ള സ്ഥാനം പഞ്ചഭൂതങ്ങളിൽഏതാണ്?
ജലസ്ഥാനം
461. ശരീരത്തിൽ ഗുദം മുതൽ ഹൃദയം വരെയുള്ള സ്ഥാനം പഞ്ചഭൂതങ്ങളിൽ ഏതാണ്?
അഗ്നിസ്ഥാനം
462. ശരീരത്തിൽ ഹൃദയം മുതൽ ഭ്രൂമദ്ധ്യം വരെയുള്ള സ്ഥാനം പഞ്ചഭൂതങ്ങളിൽ ഏതാണ്?
വായുസ്ഥാനം
463. ഭ്രൂമദ്ധ്യം മുതൽ മൂർദ്ധാവു വരെയുള്ള സ്ഥാനം പഞ്ചഭൂതങ്ങളിൽ ഏതാണ്?
ആകാശസ്ഥാനം
464. ചതുർയുഗങ്ങൾ ഏതെല്ലാം?
കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം
465. മൂന്നു തരത്തിലുള്ള വ്രതങ്ങൾ ഏതെല്ലാം?
നിത്യം, നൈമത്തികം, കാമ്യം
466. പടിഞ്ഞാറ് ദർശനമായിരിക്കുന്ന ക്ഷേത്രത്തിനു അവലംബിക്കുന്ന ദിക്കുകൾ ഏതെല്ലാം?
ഈശാനം, കിഴക്ക്, അഗ്നികോൺ, തെക്ക്
467. ഗ്രാമാദികളിൽ കിഴക്ക് ദർശനമായിരിക്കുന്ന ക്ഷേത്രത്തിൽ അവലംബിക്കുന്ന ദിക്കുകൾ ഏതെല്ലാം?
നിര്യാതി, പടിഞ്ഞാറ്, വായുകോൺ, വടക്ക്
468. ദശതാല വ്യവസ്ഥയിൽ പ്രതിഷ്ഠ നടത്തുന്ന വിഗ്രഹങ്ങൾ ഏതെല്ലാം?
ബ്രഹ്മാവ്, വിഷ്ണു, ശിവൻ
469. നവതാല വ്യവസ്ഥയിൽ പ്രതിഷ്ഠ നടത്തുന്ന വിഗ്രഹങ്ങൾ ഏതെല്ലാം?
അഷ്ടദിക്പാലകന്മാർ, സൂര്യൻ
470. പഞ്ചലോഹ വിഗ്രഹത്തിൽ ചേർക്കേണ്ട ലോഹ അനുപാതം എത്ര?
വെള്ളി നാലുഭാഗം, സ്വർണ്ണം ഒരു ഭാഗം, ചെമ്പ് പിച്ചള എട്ട് ഭാഗം, ഇരുമ്പ് ആവശ്യാനുസരണം
471. ക്ഷേത്ര ബിംബങ്ങൾക്കുള്ള മൂന്ന് ഭാവങ്ങൾ ഏതെല്ലാം?
രാജഭാവം, ഗുരുഭാവം, ജീവഭാവം
472. ദേവാലയ നിർമ്മാണത്തിന് വേണ്ടി തരം തിരിച്ച ഭൂമിക്ക് പറയുന്ന പേരുകൾ ഏതെല്ലാം?
സുപത്മ, ഭദ്ര, പൂർണ്ണാ, ധൂമ
473. പഞ്ചഗവ്യം സേവിച്ചാൽ ഉണ്ടാകുന്ന ഏതെല്ലാം?
പാപനാശം, ആത്മശുദ്ധി, ജന്മനാശം, മോക്ഷം
474. ത്രിവിധ ഭസ്മങ്ങൾ ഏതെല്ലാം?
ശാന്തികം, പൌഷ്ടികം, കാമദം
475. നാൽപാമരങ്ങൾ ഏതെല്ലാം?
അത്തി, ഇത്തി, അരയാൽ, പേരാൽ
476. അഷ്ടഗന്ധം ഏതെല്ലാം?
അകിൽ, ചന്ദനം, കുങ്കുമം, മാഞ്ചി, ഗുൽഗുലു, കോട്ടം, ഇരുവേലി, രാമച്ചം
477. അഷ്ട ദ്രവ്യങ്ങൾ ഏതെല്ലാം?
അരയാൽ, അകിൽ, പ്ലാവ്, പേരാൽ, ചമത, പായസം, നെയ്യ്
478. അഷ്ട മംഗലം ഏതെല്ലാം?
ബ്രാഹ്മണൻ, പശു, അഗ്നി, സ്വർണ്ണം, നെല്ല്, ആദിത്യൻ, രാജാവ്, ജലം
479. അഷ്ടമംഗല്യം ഏതെല്ലാം?
കുരവ, ദർപ്പണം, ദീപം, കലശം, വസ്ത്രം, അക്ഷതം, അംഗന, സ്വർണ്ണം
480. തൃമധുരത്തിൽ അടങ്ങിയിരിക്കുന്നത് എന്തെല്ലാം?
തേൻ, കദളി, കൽക്കണ്ടം
481.നവധാന്യങ്ങൾ ഏതെല്ലാം?
നെല്ല്, ഗോതമ്പ്, കടല, എള്ള്, തുവര, പയർ, ഉഴുന്ന്, മുതിര, അമര
482. ദശപുഷ്പങ്ങൾ ഏതെല്ലാം?
കറുക, ചെറുക, കൃഷ്ണകാന്തി, പൂവ്വാകുരുന്തല, മോൽച്ചെവി, മുക്കുറ്റി, കുഞ്ഞുണ്ണി, നിലപ്പന, ഉഴിഞ്ഞ, തിരുതാളി
483. എല്ലോറ ക്ഷേത്രത്തിലെ വിസ്തൃതമായ ഹാളുകൾക്ക് പറയുന്ന പേര്?
ഇന്ദ്രസഭ, ജഗന്നാഥ സഭ
484. വിഗ്രഹങ്ങളെ എട്ടായി തരംതിരിച്ചതിൽ അവർക്ക് പറയുന്ന പേരുകൾ എന്തെല്ലാം?
ശൈലി, ദാരുമയി, ലൌഹി, ലേപ്യ, ലേഖ്യ, സൈകതി, മനോമയി, മണിമയി
485. വിഗ്രഹങ്ങളെ മൂന്നായി തിരിച്ചതിൽ അവക്ക് പറയുന്ന പേരെന്ത്?
അചലം, ചലംദ, ചലാചലം
486. ബിംബ നിർമ്മാണത്തിന് സ്വീകാര്യമായ മരങ്ങൾ ഏതെല്ലാം?
പ്ലാവ്, ചന്ദനം, ദേവദാരു, ശമീ
487. ക്ഷേത്ര നിർമ്മാണത്തിനു വേണ്ട ശാസ്ത്രങ്ങൾ ഏതെല്ലാം?
തന്ത്ര ശാസ്ത്രം, ശില്പ ശാസ്ത്രം, ജ്യോതിശാസ്ത്രം
488. കേരളത്തിലെ ഉടലെടുത്ത തന്ത്രശാസ്ത്ര ഗ്രന്ഥങ്ങൾ ഏതെല്ലാം?
തന്ത്ര പദ്ധതി, പ്രയോഗസാരം, ശാസ്ത്ര സമുച്ചയം, പ്രയോഗമഞ്ചരി, വിഷ്ണു സംഹിത, പ്രപഞ്ചസാരം, രഹസ്യഗോപാല ചിന്താമണി
489. താന്ത്രിക വിധിപ്രകാരം ഭൂമിയിൽ ഏറ്റവുമധികം സാനിധ്യമുള്ള ദേവതന്മാർ ഏത്?
ഗണപതി, ഭദ്രകാളി
490. സപ്ത ചിരംജീവികൾ ആരെല്ലാം?
അശ്വത്ഥാമാവ്, മഹാബലി, വ്യാസൻ, ഹനുമാൻ, വിഭീഷണൻ, കൃപർ, പരശുരാമൻ
491. പഞ്ചദേവതകൾ ആരെല്ലാം?
സൂര്യന്‍, ഗണപതി, സരസ്വതി, ശിവൻ, വിഷ്ണു
492. പഞ്ചമഹായജ്ഞങ്ങൾ ഏവ?
ബ്രഹ്മയജ്ഞം, ദേവയജ്ഞം,
പിതൃയജ്ഞം, നൃയജ്ഞം, ഭൂതയജ്ഞം
493. സാധാരണ ക്ഷേത്രങ്ങളിൽ നടക്കുന്ന 3 പൂജകൾ ഏവ?
ഉഷ പൂജ, ഉച്ച പൂജ, അത്താഴപൂജ
494. ക്ഷേത്ര ഭക്തർ പാലിക്കേണ്ട പഞ്ചശുദ്ധികൾ ഏതെല്ലാം?
വസ്ത്ര ശുദ്ധി, ശരീരശുദ്ധി, ആഹാരശുദ്ധി, മനശുദ്ധി, സംഭാഷണ ശുദ്ധി
495. ഭാരതത്തിലെ ശിവക്ഷേത്രങ്ങളിൽ വെച്ച് ഏറ്റവും ശ്രേഷ്ടമായ നാല് ശിവ ക്ഷേത്രങ്ങൾ?
കാശി, കാളഹസ്തി, ചിദംബരം, ഹാലാസ്യം
496. കേരളത്തിലെ പ്രധാനപ്പെട്ട മൂന്ന് ഭദ്രകാളി ക്ഷേത്രങ്ങൾ?
കൊടുങ്ങല്ലൂർ, മാടായിക്കാവ്, പനയന്നാർക്കാവ്
497. ശ്രീകോവിലുകളുടെ മൂന്ന് ആകൃതികൾ ഏവ?
ചതുരം, വൃത്തം, അർദ്ധ വൃത്തം
498. ഉയരവിസ്താരങ്ങളുടെ അനുപാതത്തിൽ വർഗീകരിച്ചിരിക്കുന്ന ശ്രീകൊവിലുകൾക്ക് പറയുന്ന പേരുകൾ ഏതെല്ലാം?
ശാന്തികം, പൌഷ്ടികം, ജയദം, അദ്ഭുതം, സർവ്വകാമികം
499. അഞ്ചായി തരംതിരിച്ചിരിക്കുന്ന ഗോപുരങ്ങൾക്ക് പറയുന്ന പേരുകൾ?
ദ്വാരശോഭ, ദ്വാരശാല, ദ്വാരപ്രസാദം, ദ്വാരഹർമ്മ്യം, ദ്വാരഗോപുരം
500. പ്രധാന അവതാരങ്ങൾ ഏതെല്ലാം?
മത്സ്യം, കൂർമ്മം, വരാഹം, നരസിംഹം, വാമനൻ, പരശുരാമൻ, ശ്രീരാമൻ, ബലരാമൻ, ശ്രീകൃഷ്ണൻ, കൽക്കി
Post a Comment