Bookmark

Devaswom Board

1. നാലമ്പലത്തിനുള്ളിൽ ബലികർമ്മങ്ങളും തിലാഞ്ജലിയും നടത്തുന്ന ഭാരതത്തിലെ ഏക ക്ഷേത്രം

തിരുവല്ലം പരശുരാമ ക്ഷേത്രം

2. സപ്തസ്വരങ്ങൾ പൊഴിക്കുന്ന ഏഴു തൂണുകൾ ഉള്ള ക്ഷേത്രം

മധുരമീനാക്ഷി ക്ഷേത്രം

3. കുഞ്ചൻ നമ്പ്യാർ ആദ്യമായി തുള്ളൽ അവതരിപ്പിച്ച ക്ഷേത്രം

അമ്പലപ്പുഴ

4. നാരായണീയം, ജ്ഞാനപ്പാന എഴുതപ്പെട്ടത് ഏത് ക്ഷേത്രത്തിലാണ്

ഗുരുവായൂർ

5. ഏറ്റവും വലിയ ദേവി വിഗ്രഹം ഉള്ള ക്ഷേത്രം

പാറമേക്കാവ്

6. പൊങ്കാലക്ക് പേര് കേട്ട ക്ഷേത്രം

ആറ്റുകാൽ

7. ശ്രീ കോവിലിനു പിന്നിൽ കൊടിമരമുള്ള കണ്ണൂർ ജില്ലയിലെ പ്രധാന ക്ഷേത്രം

പറശ്ശിനിക്കടവ് മുത്തപ്പ ക്ഷേത്രം

8. പരശുരാമക്ഷേത്രം സ്ഥിതിചെയ്യുന്നത് ഏത് സംസ്ഥാനത്താണ്

കേരളം

9. കേരളത്തിലെ ഏറ്റവും വലിപ്പമേറിയ ശ്രീകോവിൽ ഉള്ള ക്ഷേത്രം

പെരുവനം മഹാദേവക്ഷേത്രം

10. രണ്ടു കൊടിമരങ്ങളും രണ്ടു ശ്രീകൊവിലുമുള്ള ക്ഷേത്രം

തുറവൂർ മഹാദേവക്ഷേത്രം

11. കേരളത്തിലെ ക്ഷേത്രങ്ങളിൽ വച്ച് പൂജാമണി അടിക്കാത്ത ഏക ക്ഷേത്രം

ചമ്രവട്ടത്ത് ശാസ്താക്ഷേത്രം

12. കേരളത്തിലെ ഏറ്റവും വലിയ ക്ഷേത്രമേത്

കൂടൽമാണിക്യം

13. വർഷത്തിൽ ഒന്നിൽ കൂടുതൽ ഉത്സവം നടക്കുന്ന തിരുവനന്തപുരത്തെ ഒരു
ക്ഷേത്രം

ശ്രീ പത്മനാഭസ്വാമി ക്ഷേത്രം

14. നിവേദ്യം കഴിഞ്ഞശേഷം ദീപാരാധന നടത്തുന്ന ക്ഷേത്രം

മൂകാംബിക

15. ഉത്സവത്തിനു ആന പതിവില്ലാത്ത ശ്രീകൃഷ്ണ ക്ഷേത്രം ഏത്

ത്രിച്ചംബരം ശ്രീകൃഷ്ണ
ക്ഷേത്രം

16. ക്ഷേത്ര കൊത്തുവേലകളുടെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന ക്ഷേത്രം

ഐഹോളെ

17. ഭാരതത്തിലെ ശിവക്ഷേത്രങ്ങളിൽ വെച്ച് ഏറ്റവും ശ്രേഷ്ടമായ നാല് ശിവക്ഷേത്രങ്ങൾ

കാശി, കാളഹസ്തി, ചിദംബരം, ഹാലാസ്യം

18. കേരളത്തിലെ പ്രധാനപ്പെട്ട മൂന്ന് ഭദ്രകാളി ക്ഷേത്രങ്ങൾ 

കൊടുങ്ങല്ലൂർ,
മാടായിക്കാവ്, പനയന്നാർക്കാവ്

19. പടഹാദി ഉത്സവത്തിന് പേര് കേട്ട പ്രസിദ്ധമായ രണ്ടു ക്ഷേത്രങ്ങൾ

പേരുവനം, ആറാട്ടുപുഴ

20. ക്ഷേത്ര സങ്കല്പം എന്നത് ഏത് ശാസ്ത്രത്തെയാണ് അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത്

തന്ത്ര ശാസ്ത്രത്തെ

21. ക്ഷേത്രത്തിൽ നാലുദിക്കിലും ഗോപുരമുള്ളതിനു പറയുന്ന പേര് 

സ്വസ്തികം

22. വളരെ നിലകളുള്ള പ്രസാദത്തിന് പറയുന്ന പേര്

 സർവ്വതോഭദ്രം

23. വൃത്താകാരമായ പ്രസാദത്തിന് പറയപ്പെടുന്ന പേര് 

 നന്ദ്യാവർത്തം

24. ക്ഷേത്രത്തിലെ ഉയരത്തിൽ ഉത്തമമായ ഉത്തരത്തിന് പറയുന്ന പേര്

ഖണ്ഡോത്തരം

25. ക്ഷേത്രത്തിലെ മധ്യമമായ ഉത്തരത്തിന് പറയുന്ന പേര് 

 പത്രോത്തരം

26. ക്ഷേത്രത്തിലെ ഉത്തരങ്ങളിൽ അധമമായ ഉത്തരത്തിന് പറയുന്ന പേര് 

രൂപോത്തരം

27. എല്ലോറയിലെ ഗുഹാക്ഷേത്രങ്ങളുടെ എണ്ണം എത്രയാണ് 

34

28. എല്ലോറ ക്ഷേത്രത്തിലെ വിസ്തൃതമായ ഹാളുകൾക്ക് പറയുന്ന പേര് 

ഇന്ദ്രസഭ, ജഗന്നാഥ സഭ

29. കൊടുങ്ങല്ലൂരമ്മയുടെ സന്നിധിയിലേക്ക് യാത്ര പതിവില്ലാത്ത ക്ഷേത്ര തട്ടകം

പഴയന്നൂർ ഭഗവതിക്ഷേത്ര തട്ടകം

30. മധുര മീനാക്ഷി ക്ഷേത്രം നിർമ്മിച്ച രാജവംശം 

നായക് രാജവംശം

31. ഓം ശ്രീ കോടിലിംഗേശ്വര ക്ഷേത്രത്തിലെ ശിവലിംഗത്തിന്റെ വലിപ്പം എത്ര അടിയാണ് 

1108 അടി

32. കിണർ ഇല്ലാത്ത കൂടൽമാണിക്യം ക്ഷേത്രത്തിൽ ക്ഷേത്രാവശ്യങ്ങൾക്കുള്ള ജലം

എടുക്കുന്നത് ഏത് തീർത്ഥത്തിൽ നിന്നാണ് 

കുലിപീനി തീർത്ഥം

33. 12 ഏക്കർ വിസ്തീർണ്ണമുള്ള ഏത് ക്ഷേത്രത്തിലാണ് തുളസിചെടി വളരാത്തത്

കൂടൽമാണിക്യം

34. ചുറ്റമ്പലവും ശ്രീകോവിലും ഇല്ലാത്ത ക്ഷേത്രം ഏത് 

ഓച്ചിറ പരബ്രഹ്മക്ഷേത്രം

35. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ എത്ര കരിങ്കൽ സ്തൂപങ്ങളുണ്ട് 

300

36. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠ ഏത് ഭാവത്തിലാണ്

അനന്തശയനം

37. പുരിജഗന്നാഥ ക്ഷേത്രത്തിലെ ശ്രീകൃഷ്ണ ബാലരാമ സുഭദ്ര വിഗ്രഹങ്ങൾ ഏതു മരം കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്

വേപ്പ്

38. ക്ഷേത്രത്തിൽ ആദ്യം തോഴേണ്ട ദേവൻ ഏത്

 ഗണപതി

39. ക്ഷേത്രത്തിൽ നിവേദ്യം പാചകം ചെയ്യുന്ന സ്ഥലത്തിന് പറയുന്ന പേര് 

തിടപ്പിള്ളി

40. ക്ഷേത്രത്തിൽ നിവേദ്യം മുളപ്പിക്കുന്ന സ്ഥലത്തിന് പറയുന്ന പേര് 

മുളയറ

41. ക്ഷേത്രകിണർ ഏതു കൂറിലാണ് സ്ഥാപിക്കുന്നത് 

മീനക്കൂർ

42. ക്ഷേത്ര കിണറിന്റെ ചുറ്റളവ് എത്ര കോലിൽ കുറയുവാൻ പാടില്ല 

 3 കോൽ

43. ക്ഷേത്ര കുളത്തിന്റെ ചുറ്റളവ് എത്ര കോലിൽ കുറയുവാൻ പാടില്ല 

91 കോൽ

44. ക്ഷേത്രത്തിൽ ആദ്യ ദർശനത്തിനു പറയപ്പെടുന്ന പേര് 

നിർമ്മാല്യ ദർശനം

45. ക്ഷേത്രത്തിൽ ഉത്സവം, പ്രതിഷ്ഠ, കലശം എന്നിവ നടക്കുന്ന കാലം 

ഉത്തരായനം

46. ക്ഷേത്രത്തിന്റെ കന്നിമൂലയിൽ പ്രതിഷ്ടിക്കുന്ന ഉപദേവൻ ഏത് 

ഗണപതി

47. ക്ഷേത്രത്തിൽ കള്ളന്മാർ പ്രവേശിച്ചാൽ ചെയ്യപ്പെടേണ്ട പരിഹാരം 

ചോര ശാന്തി

48. ക്ഷേത്രത്തിലെ കിണർ അശുദ്ധമായാൽ ചെയ്യപ്പെടേണ്ട പരിഹാരം 

കൂപശാന്തി

49. ക്ഷേത്രത്തിൽ പട്ടി മുതലായ ജന്തുക്കൾ പ്രവേശിച്ചാൽ ചെയ്യപ്പെടുന്ന പരിഹാരം

ശ്വശാന്തി

50. ക്ഷേത്രത്തിലേക്ക് അഗ്നിബാധയുണ്ടായാൽ ചെയ്യേണ്ട പരിഹാരം 

ദഹന പ്രായശ്ചിത്വം

51. തന്ത്രസമുച്ചയത്തിന്റെ രചയിതാവ് ആര്

 ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട്

52. തന്ത്രസമുച്ചയത്തിലെ അദ്ധ്യായങ്ങൾക്ക് പറയുന്ന പേരെന്ത് 

പടലങ്ങൾ

53. തന്ത്ര സമുച്ചയത്തിലെ ശ്ലോകസംഖ്യ ഏത് 

2896

54. ശിവ പാർവ്വതി സംവാദ രൂപേണ ദത്താത്രേയ മുനി രചിച്ചിട്ടുള്ള ശാസ്ത്രശാഖ ഏത് 

 തന്ത്ര ശാസ്ത്രം

55. ശിവൻ പാർവതിക്ക് ഉപദേശിച്ചുകൊടുത്ത തന്ത്രം ഏതു പേരിൽ അറിയപ്പെടുന്നു 

ആഗമ ശാസ്ത്രം

56.പാർവതി ശിവന് ഉപദേശിച്ചുകൊടുത്ത തന്ത്രം ഏതു പേരിൽ അറിയപ്പെടുന്നു 

നീഗമ ശാസ്ത്രം

57. സംഗീതമഹിമ വിളിച്ചോതുന്ന തന്ത്രത്തിന് പറയുന്ന പേരെന്താണ് 

രുദ്രയാമളം

58. ദേഹം ദേവാലയവും അതിനുള്ളിലെ ജീവൻ സദാശിവവുമാണെന്ന് പറയുന്ന ഗ്രന്ഥം ഏത് 

 കുളാർണ്ണവ തന്ത്രം

59. സുപ്രസിദ്ധ ക്ഷേത്ര ശില്പ ഗ്രന്ഥം വിശ്വകർമ്മ്യം ഈ ശരീരം തന്നെയാണ് ക്ഷേത്രം എന്ന് പറയുന്ന ഗ്രന്ഥം ഏത് 

ഭഗവത് ഗീത

60. താന്ത്രിക വിധിപ്രകാരം ഭൂമിയിൽ ഏറ്റവുമധികം സാനിധ്യമുള്ള ദേവതന്മാർ ഏത് 

ഗണപതി, ഭദ്രകാളി

61. ഏത് ശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തിയാണ് ശിൽപികൾ ക്ഷേത്ര വിഗ്രഹം നിർമ്മിക്കുന്നത് 

സ്ഥാപത്യ ശാസ്ത്രം

62. വിഗ്രഹങ്ങളെ മൂന്നായി തിരിച്ചതിൽ അവക്ക് പറയുന്ന പേരെന്ത് 

അചലം, ചലംദ ചലാചലം

63. ക്ഷേത്രത്തിൽ സ്ഥിരപ്രതിഷ്ഠ ചെയ്യുന്ന മൂലവിഗ്രഹങ്ങൾക്ക് പറയുന്ന പേര്

അചല ബിംബങ്ങൾ

64. എടുത്തു മാറ്റാവുന്ന ലോഹബിംബങ്ങൾ ഏതു വിഭാഗത്തിൽ പെടുന്നു 

ചലം എന്ന വിഭാഗത്തിൽ

65. പ്രതിഷ്ടാ വിഗ്രഹം തന്നെ അർച്ചനക്ക് ഉപയോഗിക്കുമ്പോൾ പറയപ്പെടുന്ന പേരെന്ത്

 ചലാചലം

66. ബിംബ രചനക്കുള്ള ശില എത്ര വർണ്ണമുള്ളതായിരിക്കണം 

എകവർണ്ണം

67. ബിംബത്തിന്റെ നേത്രോന്മാലിനം എന്ന ചടങ്ങിന് ഉപയോഗിക്കുന്ന സൂചി ഏത് ലോഹമാണ് 

സ്വർണ്ണം

68. ക്ഷേത്രത്തിലെ വിഗ്രഹം വെളുത്ത ശിലയാണെങ്കിൽ തരുന്ന ഫലമെന്ത് 

മോക്ഷം

69. വിഗ്രഹം കൃഷ്ണശിലയാണെങ്കിൽ തരുന്ന ഗുണമേത് 

ധാന്യാഭിവൃദ്ധി

70. ക്ഷേത്രത്തിലെ വിഗ്രഹം മഞ്ഞ ശിലയാണെങ്കിൽ തരുന്ന ഫലം

ധനവർധനവ്

71. ദേവ വിഗ്രഹം സ്ത്രീശിലയാണെങ്കിൽ പീഠം ഏതു ശിലയായിരിക്കണം 

പുരുഷ ശില

72. ദേവ വിഗ്രഹം പുരുഷ ശിലയാണെങ്കിൽ പീഠം ഏതു ശിലയായിരിക്കണം

സ്ത്രീ ശില

73. വൃഷയോനിയിൽ പണിയുന്ന ക്ഷേത്രത്തിന്റെ മുഖം ഏത് ദിക്കാണ് 

കിഴക്ക്

74. ധ്വജ യോനിയിൽ പണിയുന്ന ക്ഷേത്രത്തിന്റെ മുഖം ഏത് ദിക്കാണ്

പടിഞ്ഞാറ്

75. സിംഹയോനിയിൽ പണിയുന്ന ക്ഷേത്രത്തിന്റെ മുഖം ഏത് ദിക്കിലാണ്

വടക്ക്

76. ക്ഷേത്രങ്ങളിൽ പ്രതിഷ്ടിക്കുന്ന ശിലാവിഗ്രഹങ്ങൾക്ക് പറയുന്ന പേര് 

ശൈലി

77. തടിയിൽ നിർമ്മിച്ച വിഗ്രഹങ്ങൾക്ക് പറയുന്ന പേര്  

ദാരുമയി

78. ഗ്രാമാദികളിൽ ശിവക്ഷേത്രമാണെങ്കിൽ ഏതു ദിക്കിലാണ് നിർമ്മാണം 

ഈശാനകോണിൽ

79. ഗ്രാമാദികളിൽ ഏത് ദിക്കിലാണ് വൈഷ്ണവ ക്ഷേത്രം നിർമ്മിക്കേണ്ടത്

കിഴക്കും പടിഞ്ഞാറും

80. ദുർഗ്ഗക്കാണെങ്കിൽ ഏത് ദിക്കിലാണ് ക്ഷേത്രം നിർമ്മിക്കേണ്ടത്

വായു കോണിൽ

81. ഗ്രാമാദികളിൽ സുബ്രഹ്മണ്യന് ഏത് ദിക്കിലാണ് ക്ഷേത്രം പണിയേണ്ടത്

വടക്ക്

82. ഗണപതിക്കും ശാസ്താവിനും ഗ്രാമാദികളിൽ ഏത് ദിക്കിലാണ് ക്ഷേത്രം പണിയേണ്ടത് 

നിര്യതികോണിൽ

83. സപ്തകാല വ്യവസ്ഥയിൽ പ്രതിഷ്ഠ നടത്തുന്ന വിഗ്രഹം 

 ചെറു ദൈവങ്ങൾ

84. ഷഡ്താല വ്യവസ്ഥയിൽ പ്രതിഷ്ഠ നടത്തുന്ന വിഗ്രഹങ്ങൾ 

കുമാരൻ

85. ചതുഷ്കാല വ്യവസ്ഥയിൽ പ്രതിഷ്ഠ നടത്തുന്ന വിഗ്രഹങ്ങൾ ഏതെല്ലാം

ഭൂതകണങ്ങൾ

86. ദ്വിതാലത്തിൽ പ്രതിഷ്ഠ നടത്തുന്ന വിഗ്രഹങ്ങൾ ഏതെല്ലാം 

മത്സ്യം, കൂർമ്മം

87. ഏക താലത്തിൽ പ്രതിഷ്ഠ നടത്തുന്ന വിഗ്രഹം 

നാഗം

88. യാഗശാലയിലെ യൂപം ക്ഷേത്രത്തിലെ എന്തിനോട് ഉപമിക്കുന്നു 

ധ്വജസ്തംഭം

89. യാഗശാലയിലെ ഉത്തരവേദി എന്ന ശാല ക്ഷേത്രത്തിലെ എന്തിനോട് ഉപമിക്കുന്നു 

ബലിക്കൽപ്പുര

90. യാഗശാലയിലെ ദശപദം ക്ഷേത്ര സംവിധാനത്തിൽ എന്താണ് 

ബലിക്കല്ല്

91. വലിയ ബലിക്കല്ലിനു പറയുന്ന പേര് 

ശ്രീബലിനാഥൻ

92. യജ്ഞ സമ്പ്രദായത്തിൽ അഗ്നിയുടെ സ്ഥാനം ക്ഷേത്ര സംവിധാനത്തിൽ എന്തിനാണ് ഉള്ളത് 

ബിംബത്തിന്

93. ക്ഷേത്രത്തിൽ ഒന്നാമത്തെ പ്രദക്ഷിണം ചെയ്താലുണ്ടാകുന്ന ഗുണം

ബ്രഹ്മഹത്യാദി പാപങ്ങൾ നശിക്കുന്നു

94. ക്ഷേത്രത്തിൽ രണ്ടാമത്തെ പ്രദക്ഷിണം ചെയ്താലുണ്ടാകുന്ന ഗുണം 

ദേവനെ ആരാധിക്കാൻ അധികാരിയാകുന്നു

95. ക്ഷേത്രത്തിൽ മൂന്നാമത്തെ പ്രദക്ഷിണം ചെയ്താലുണ്ടാകുന്ന ഗുണം

ഭോഗസുഖങ്ങൾ ലഭിച്ച് സിദ്ധി നേടുന്നു

96. ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്ന ഭക്തർ ചെയ്യേണ്ട ആദ്യ കർത്തവ്യം എന്ത്

ദേവപാദമായ ഗോപുരം വന്ദിക്കുക

97. സാധാരണ ക്ഷേത്രങ്ങളിൽ നടക്കുന്ന 3 പൂജകൾ ഏവ 

ഉഷ പൂജ, ഉച്ച പൂജ, അത്താഴപൂജ

98. കേരളത്തിലെ ഉടലെടുത്ത തന്ത്രശാസ്ത്ര ഗ്രന്ഥങ്ങൾ ഏതെല്ലാം 

തന്ത്രപദ്ധതി, പ്രയോഗസാരം, ശാസ്ത്ര സമുച്ചയം, പ്രയോഗമഞ്ചേരി, വിഷ്ണു സംഹിത, പ്രപഞ്ചസാരം, രഹസ്യഗോപാല ചിന്താമണി

99. പഞ്ചലോഹ വിഗ്രഹത്തിൽ ചേർക്കേണ്ട ലോഹ അനുപാതം എത്ര 

വെള്ളി നാലുഭാഗം, സ്വർണ്ണം ഒരു ഭാഗം, ചെമ്പ് പിച്ചള എട്ട് ഭാഗം ഇരുമ്പ് ആവശ്യാനുസരണം

100. ക്ഷേത്ര ബിംബങ്ങൾക്കുള്ള മൂന്ന് ഭാവങ്ങൾ ഏതെല്ലാം 

രാജഭാവം, ഗുരുഭാവം, ജീവഭാവം

101. ദേവാലയ നിർമ്മാണത്തിന് വേണ്ടി തരം തിരിച്ച ഭൂമിക്ക് പറയുന്ന പേരുകൾ ഏതെല്ലാം 

 സുപത്മ, ഭദ്ര, പൂർണ്ണാ, ധൂമ

102. പടിഞ്ഞാറ് ദർശനമായിരിക്കുന്ന ക്ഷേത്രത്തിനു അവലംബിക്കുന്ന ദിക്കുകൾ ഏതെല്ലാം 

ഈശാനം, കിഴക്ക്, അഗ്നികോൺ, തെക്ക്

103. ഗ്രാമാദികളിൽ കിഴക്ക് ദർശനമായിരിക്കുന്ന ക്ഷേത്രത്തിൽ അവലംബിക്കുന്ന ദിക്കുകൾ ഏതെല്ലാം 

നിര്യാതി, പടിഞ്ഞാറ്, വായുകോൺ, വടക്ക്

104. ദശതാല വ്യവസ്ഥയിൽ പ്രതിഷ്ഠ നടത്തുന്ന വിഗ്രഹങ്ങൾ ഏതെല്ലാം 

ബ്രഹ്മാവ്, വിഷ്ണു, ശിവൻ

105. നവതാല വ്യവസ്ഥയിൽ പ്രതിഷ്ഠ നടത്തുന്ന വിഗ്രഹങ്ങൾ ഏതെല്ലാം

അഷ്ടദിക്പാലകന്മാർ, സൂര്യൻ

106. തന്ത്രവിഭാഗത്തെ മൂന്നായി വിഭജിച്ചതിന്റെ പേരുകൾ ഏതെല്ലാം 

വിഷ്ണുക്രാന്ത, രഥക്രാന്ത, ആശ്വക്രാന്ത

107. വിഗ്രഹങ്ങളെ എട്ടായി തരംതിരിച്ചതിൽ അവർക്ക് പറയുന്ന പേരുകൾ എന്തെല്ലാം 

 ശൈലി, ദാരുമയി, ലൌഹി, ലേപ്യ, ലേഖ്യ, സൈകതി, മനോമയി, മണിമയി

108. ക്ഷേത്ര ഭക്തർ പാലിക്കേണ്ട പഞ്ചശുദ്ധികൾ ഏതെല്ലാം 

വസ്തു ശുദ്ധി, ശരീരശുദ്ധി, ആഹാരശുദ്ധി, മനശുദ്ധി, സംഭാഷണ ശുദ്ധി

109. ബിംബ നിർമ്മാണത്തിന് സ്വീകാര്യമായ മരങ്ങൾ ഏതെല്ലാം 

പ്ലാവ്, ചന്ദനം, ദേവദാരു, ശമീ

110. ശ്രീകോവിലുകളുടെ മൂന്ന് ആകൃതികൾ ഏവ 

ചതുരം, വൃത്തം, അർദ്ധ വൃത്തം

Post a Comment

Post a Comment